പാലിന് 15 ശതമാനം വില വര്ദ്ധിപ്പിച്ച പാര്ട്ടി ഭരിക്കുന്ന, കേരളത്തില് അതെ പാര്ട്ടി തന്നെ പെട്രോള് വില 8 ശതമാനം വര്ദ്ധിപ്പിച്ചതിനു രണ്ടു ഹര്ത്താല് നടത്തി!!
ഗൊള്ളാം,,
പാല് - പഴയ വില 20 (പുതിയ വില 23)
പെട്രോള് - പഴയ വില 50 (പുതിയ വില 54)
പ്രധാന വാര്ത്തകള്:
ചിലകാര്യങ്ങള് കാണുമ്പോള് / കേള്ക്കുമ്പോള് പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള് അല്ലെങ്കില് ആരോടെങ്കിലും ഒന്നു പറഞ്ഞാല് . . . എന്തൊരാശ്വാസം.
Monday, July 5, 2010
Saturday, June 26, 2010
ഏറണാകുളം(മാലിന്യം)കുളം
ഞാന് തമിഴ് നാട്ടില് അഞ്ചു വര്ഷത്തില് പരം ജോലി ചെയ്തിട്ടുണ്ട്. തമിഴ് നാട്ടിലെ മിക്കവാറും എല്ലാ സ്ഥലങ്ങളും സന്ദര്ശിച്ചിട്ടുമുണ്ട്. തമിഴന്മാരുടെ വൃത്തിയില്ലായ്മ കണ്ടു മടുത്തിട്ടാണ് തിരികെ കൊച്ചിയില് വന്നു സ്ഥിരമാക്കിയത്. എന്നാല് കഴിഞ്ഞ ദിവസങ്ങളില് ഏറണാകുളം മാര്ക്കറ്റില് പോകാന് ഇടയായി.
"ഹ്ഹോ, ഒരു കക്കൂസ് കുഴി പോലെ മാലിന്യ കൂമ്പാരം"
മാര്ക്കറ്റ് നടുവിലൂടെ ഒഴുകുന്ന ആ കനാലിലെ വെള്ളം (മാലിന്യം) കണ്ടാല് തികട്ടിവരും. മഴ പെയ്തു ഒഴുകുന്ന മാലിന്യങ്ങള്ക്ക് നടുവില് കച്ചവടം പൊടി പൊടിക്കുന്നു!!
ഞങ്ങള് പാണ്ടികള് എന്ന് വിളിക്കുന്ന തമിഴരെ മാപ്പ് ,,

Labels:
കേരളം,
കേരളമോഡല്,
കൊച്ചി,
പ്രതികരണം
ഹര്ത്താല് പരാജയം.
ഇന്ന് ഇടതു മുന്നണി ആഹ്വാനം ചെയ്ത ഹത്താല് വന് പരാജയം!! ഇടതു സ്ഥാപനമായ 'കൈരളി' ടെലിവിഷന് ചാനലില് എല്ലാ ജോലിക്കാരും ഹജരായിരുന്നതായി മനസ്സിലാകുന്നു. മാര്ക്സിസ്റ്റ് പാര്ട്ടി ഉടമസ്ഥതയിലുള്ള കൈരളി, പീപ്പിള്, വീ ചാനലുകള് വിവിധ വിനോദ പരിപാടികള് തടസ്സമില്ലാതെ സംപ്രേക്ഷണം ചെയ്തു ഹര്ത്താല് പരാജയപ്പെടുത്തുകയായിരുന്നു!
(അടുത്ത ബന്ദു/ഹര്ത്താല് ആഹ്വാനത്തില് എങ്കിലും 'കൈരളി ടെലിവിഷന്' എന്ന സ്ഥാപനം അടച്ചിട്ടു പ്രതിഷേധിക്കണമെന്നു അപേക്ഷിക്കുന്നു.)
(അടുത്ത ബന്ദു/ഹര്ത്താല് ആഹ്വാനത്തില് എങ്കിലും 'കൈരളി ടെലിവിഷന്' എന്ന സ്ഥാപനം അടച്ചിട്ടു പ്രതിഷേധിക്കണമെന്നു അപേക്ഷിക്കുന്നു.)
Labels:
ഇടതുപക്ഷം,
കേരളം,
പ്രതികരണം,
ഹര്ത്താല്
Friday, May 21, 2010
ചുരിദാറിനു ഷാള് ആവശ്യമോ?
ചുരിദാര് ഷാള് ബൈക്കിന്റെ പിന്ചക്രത്തില് കുടുങ്ങി ഒരു യുവതി മരണപ്പെട്ടത് പത്രത്തില് നാം വായിച്ചു. ഹാ, കഷ്ടം എന്ന് നാമെല്ലാവരും പറഞ്ഞു. മറന്നു....
പരമശിവന് കഴുത്തില് പാമ്പിനെ ചുറ്റിയിട്ടിരിക്കുന്ന പോലെ ഷാളും കോര്ത്തിട്ടു ഇന്ന് ഒരു യുവതി റോഡിലൂടെ നടന്നു പോകുന്നത് കണ്ടപ്പോള്, ഈ ഷാളിന്റെ ആവശ്യം/ഉപയോഗം എന്താണെന്നു ചിന്തിച്ചുപോയി. മാറ് മറയ്ക്കാനാണെന്നാണ് വ്യംഗ്യം. ചുരിദാറിട്ട ദേഹം മറയ്ക്കാന് പിന്നെയും എന്തിനാണ് ഒരു കൊതുകുവല പോലുള്ള തുണി? അതോ, ചുറ്റിയിടുന്നത് കഴുത്തിന്മേലും!!
വെറുതെ ഫാഷന് വേണ്ടി കഴുത്തില് ചുറ്റുന്ന ഈ ആറുമുഴം തുണി വേണ്ടെന്നു വയ്ക്കുക. ചുരിദാര് ഷാള് കുരുങ്ങിയുള്ള അപകടങ്ങള്/ മരണങ്ങള് ഒഴിവാക്കുക. ഷാള് ഇല്ലാത്ത, കഴുത്ത് വൃത്തിയായി വെട്ടി തയ്ച്ച ചുരിദാര്/സാല്വാര് ഇട്ടുകൊണ്ട് തലയുയര്ത്തി പിടിച്ചു നടക്കൂ സഹോദരിമാരെ.

ദുരന്തം,
പ്രതികരണം,
മാന്യമായ വസ്ത്രധാരണം.,
സമകാലികം,
സാമൂഹികം
Monday, March 22, 2010
മതപ്രീണനവും വര്ഗീയവിഷവും
കഴിഞ്ഞ ദിവസം മാതൃഭൂമിയില് കേരളത്തിലെ ജനാധിപത്യ (ഇടതുപക്ഷ) സര്കാര് നല്കിയ ഒരു പരസ്യം: 'മുസ്ലിം യുവാക്കള്ക്ക് മത്സരപരീക്ഷകളില് പരിശീലനം നല്കുന്നതിനു പ്രത്യേകപദ്ധതി'. കൂടെ ചിരിക്കുന്ന മുഖ്യന്റെ പടവും!!!
സാര്, ഒരു സംശയം. ഇതിനല്ലേ മതപ്രീണനം എന്ന് പറയുന്നത്? ഇമ്മാതിരി വര്ഗീയ പരിപാടികള് ഒരു ജനാധിപത്യസര്ക്കാര് നടത്താമോ? എന്തെങ്കിലും സര്ക്കാര് പരിപാടികള് ഒരു ജാതിക്കോ/മതത്തിനോ/സമുദായത്തിനോ മാത്രമായി നടത്താമോ?
സമാനഗതിയിലുള്ള കാലുകഴുകല് പരിപാടികള് കേന്ദ്രസര്ക്കാരിനും ഉണ്ട്. ജാതിനോക്കി ജോലിക്കെടുക്കുന്ന ഒരു രാജ്യത്ത് ഇതും ഇതില് അപ്പുറവും നടക്കും.

ജനാധിപത്യം,
പ്രതികരണം,
പ്രീണനം,
രാഷ്ട്രീയം
Wednesday, March 17, 2010
ദേശീയ കറന്സിക്കു വിലയില്ലേ? മഹത്വമില്ലേ?
ആയിരം രൂപയുടെ നോട്ടുമാല സ്വീകരിച്ച കുമാരി മായാവതിയെ അറസ്റ്റ് ചെയ്യണം. നോട്ടുകൊണ്ട് മാല ഉണ്ടാക്കുന്നത് നിരോധിക്കണം. അങ്ങിനെ ദേശീയ Currency-യെ അപമാനിക്കുന്നവര്ക്കെതിരെ കര്ശന നടപടിയെടുക്കാന് സര്ക്കാര് മുന്നോട്ടു വരണം. ദേശീയ പതാകയെ അവഹേളിക്കുന്നതിലും വലുതാണ് ദേശീയ Currency-യെ അപമാനിക്കുന്നത്.
ദേശീയ കറന്സിക്കു വിലയില്ലേ? മഹത്വമില്ലേ?
ദേശീയ കറന്സിക്കു വിലയില്ലേ? മഹത്വമില്ലേ?
Labels:
ദേശീയത,
പ്രതികരണം,
രാജ്യസ്നേഹം,
രാഷ്ട്രീയം,
സമകാലികം
Thursday, March 4, 2010
വിശ്വദര്ശനമാണ് ഹിന്ദുത്വം
രാജ്യത്തു എപ്പോള് എവിടെ ഹിന്ദുത്വം ദുര്ബലമാകുന്നുവോ അപ്പോള് അവിടെ രാജ്യം ശിഥിലമാകുന്നു. രാജ്യത്തിന്റെ ഏകതയുടെ ആധാരമാണ് ഹിന്ദുത്വം. അതിനു മതമോ ജാതിയോ ഇല്ല. ഏതു മതവിശ്വാസിയെയും ഹിന്ദുത്വം ഉള്ക്കൊള്ളും. വിശ്വദര്ശനമാണ് ഹിന്ദുത്വം. ലോകത്തിന്റെ മുഴുവന് സമാധാനത്തിനു ഹിന്ദുത്വം വളരണം. (ഡോ: മോഹന് ഭഗവത് - ആര്.എസ്.എസ്. മേധാവി)
-----------------------------
അപ്പോ, നമ്മുടെ യേശുദാസിനും ഗുരുവായൂര് അമ്പലത്തില് കയറാം?
Subscribe to:
Posts (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില് - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന് ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്ക്കി,ജോണ്) ഈ മൂന്നുപേരും 'ചാത്തങ്കേരില്' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന് പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില് പഠിക്കിമ്പോള് 'ചാത്തന്' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്, കൊച്ചു ചാത്തന് എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്വികര് ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള് ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html