ഞാന്‍ ഇന്നലെ രാത്രി ഒരു സ്വപ്നം കണ്ടു. രാവിലെ പത്രം തുറന്നു ഏഴാം പേജ് നോക്കിയപ്പോള്‍ 'ചരമ കോളം' ഇല്ല!! പകരം, വിവാഹിതരായി, ഒന്നാം ജന്മ ദിനാശംസകള്‍ . . . ഇത്യാദി. നല്ല കാര്യം. ഈ മരിച്ചവരുടെ ഫോട്ടോ കണി കാണുന്നതിന് പകരം ഈ ആശയം കൊള്ളാം. കിണറ്റില്‍ ചാടി, ട്രെയിന്‍ നു തലവച്ചു, വാഹനാപകടം, തൂങ്ങി മരണം ഒന്നും ഇല്ലാ.. . . ഹായ് എന്ത് നല്ല പത്രം. "ശരിക്കും ശുഭദിനം" തന്നെ. ഞാന്‍ ഉടനെ പത്രമാപ്പീസിലെയ്ക്ക് വിളിച്ചു. 'ഇതിനെന്തു ചെലവു വരും?' എന്ന് ചോദിച്ചു. സര്‍ ഇതിന് ഞങ്ങള്‍ പൈസ വാങ്ങുന്നില്ല. ഫ്രീ സര്‍വീസ് ആണ്!!! ആരെങ്കിലും വിവാഹം കഴിച്ചാല്‍, അല്ലെങ്കില്‍ നിങ്ങളുടെ കുട്ടിയുടെ ഒന്നാം പിറന്നാള്‍ ആണെന്കില്‍ ഒരു ഫോട്ടോ കൊണ്ടന്നു തന്നാല്‍ മതി. ബാക്കി ഞങ്ങള്‍ ഏറ്റു.... wow ??!! (എന്തു സുന്ദരമായ സ്വപ്നം)
ഓ. ടോ: നിങ്ങളുടെ പടം പത്രത്തില്‍ സൌജന്യമായി വരണം എങ്കില്‍ നിങ്ങള്‍ മരിക്കണം. പൊതുജനം മരിച്ചവരുടെ വാര്‍ത്തയും ചിത്രവും കാണാന്‍ ഇഷ്ടപ്പെടുന്നു. അല്ലാതെ ജനിച്ചവേരുടെ അല്ല.
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
ഹാ...
ReplyDeleteശുഭാപ്തി വിശ്വാസി...
അങ്ങനെ ഒരു കാലം ഉണ്ടാവുമോ ആവോ...
എന്തായാലും സ്വപ്നം കാണാല്ലോ അല്ലേ...
നന്നായിരിക്കുന്നു.
അതാ പറയുന്നത് മരിച്ചാല്‍ ചിരിക്കാനും,ജനിച്ചാല്‍ കരയാനും പഠിക്കണമെന്ന്!ഇപ്പൊ മനസിലായോ!
ReplyDelete