ഇന്നലെ പൊന്നിയില്‍ വച്ചായിരുന്നു അന്ത്യം. ഇത് കൊലപാതകം ആണെന്നും ആത്മഹത്യ ആണെന്നും രണ്ടഭിപ്രായം ഉണ്ട്. ജീവന്‍ കുറച്ചു കാലമായി നിരാശയില്‍ ആയിരുന്നു. ചിലര്‍ ജീവനെ ബലമായി പിടിച്ചു മലപ്പുറത്ത് വച്ച് 'അറ്റം മുറിക്കാന്‍' ശ്രമിച്ചതും, എറണാകുളം മണ്ഡലത്തില്‍ വച്ച് 'വെന്തിങ്ങ' ഇടാന്‍ ശ്രമിച്ചതും കൊല്ലത്ത് വച്ച് 'മഞ്ഞ/കാവി' ഉടുപ്പിക്കാന്‍ ശ്രമിച്ചതും അദ്ദേഹത്തെ വളരെ തളര്‍ത്തിയിരുന്നു. എങ്കിലും ജീവന്റെ മൃതദേഹം സംസ്കരിക്കില്ല എന്നു ജീവന്റെ വളര്‍ത്തച്ചന്‍ ശ്രീ.വിജയന്‍ അറിയിച്ചു.
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
മതമില്ലാത്ത ജീവന്റെ ശവത്തെ സംസ്കരിക്കേണ്ടതെങ്ങിനെ എന്ന് കെ എസ് ആറിലോ, ഭരണഘടനയിലോ പറഞ്ഞിട്ടില്ലെന്ന് എത്സിയാണ് (ലോക്കൽ കമ്മറ്റി)യാണ് വിജയനെ അറിയിച്ചത്.
ReplyDeleteആ ശവം തരുമോ എന്നു ചോദിച്ച് ഇടനിലക്കാർ വഴി ചില മെഡിക്കൽ കോളേജുകൾ വിജയനെ സമീപിച്ചുവെങ്കിലും, ആ മെഡിക്കൽ കോളേജുകളെല്ലാം മതമുള്ളവയായതുകൊണ്ട്, അവർക്കു ശവം വിട്ടുകൊടുക്കുന്നത് വർഗ്ഗവഞ്ചനയാവുമെന്നു വിജയനെ എത്സി തക്ക സമയത്തു അറിയിച്ചു.ലെനിന്റെ ശവം സൂക്ഷിച്ചതുപോലെ ‘എംബാം’ ചെയ്തു സൂക്ഷിക്കാമെന്ന് അവസാനം വിജയൻ പറഞ്ഞത് എത്സി ചെറിയ ചില ഭേദഗതികളോടെ അങ്ഗീകരിച്ചു.
1. ശവം ചീഞ്ഞുനാറിയാലുള്ള ബുദ്ധിമുട്ട് സമീപവാസികൾക്കൊക്കെയായതുകൊണ്ട്, എംബാം ചെയ്യാനുള്ള ചെലവു ചുറ്റുവട്ടത്തുനിന്നും പിരിച്ചെടുക്കേണ്ടതാണ്.
2.പണം പിരിക്കുക, കണക്കു വെക്കുക, ചെലവാക്കുക എന്ന പ്രവർത്തി എത്സി നേരിട്ട് ഏറ്റെടുക്കുന്നതാണ്.
3.പിന്നീട് മതമില്ലാത്ത ജീവന്റെ സ്മരണാർഥം ഒരുകെട്ടിടവും പന്തുകളിയും ഏർപ്പെടുത്തുമ്പോൾ അവയിൽ വിജയൻ യാതൊരു അധികാരാവകാശങ്ങളും ഉന്നയിക്കാൻ പാടില്ല.
ഒരു _ക്കറ്റ് വെള്ളത്തില്‍ മുങ്ങി മരിച്ചു..
ReplyDeleteഎന്ന് ഇപ്പോള്‍ കിട്ടിയത്...!
കൊള്ളാം ഇഷ്ടപ്പെട്ടു
ReplyDeleteആശംസകള്‍
നല്ല പോസ്റ്റ് സുഹൃത്തേ.
ReplyDeleteഈ പ്രാവശ്യത്തെ വോട്ട് ന്യൂനപക്ഷങ്ങള്‍ക്ക് കൊടുക്കണം. ന്യൂനപക്ഷമെന്നാല്‍ പരമ്പരാഗത ന്യൂനപക്ഷമല്ല. നമ്മുടെ നിയോജകമണ്ഡലത്തിലെ ന്യൂനപക്ഷമാരാണെന്ന് കണ്ടെത്തുക. പിന്നീട് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ ആ വര്‍ഗ്ഗത്തിലെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് വോട്ടു നല്‍കുക. പക്ഷമൊന്നും നോക്കേണ്ട, സ്വതന്ത്രനായാല്‍ നല്ലത്.
മണ്ഡലത്തിലെ ഭൂരിപക്ഷ പ്രീണനം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ നിന്ന് രഷ്ട്രീയ കക്ഷികളെ പിന്‍തിരുപ്പിക്കുന്നതിന് ഇതേ ഒരു വഴിയുള്ളു. ഭൂരിപക്ഷ പ്രീണനം കൊണ്ട് വോട്ട് കുറയുമെന്ന് അവര്‍ക്ക് അനുഭവം വരണം.
വെറുതെ രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പൊതു ട്രന്റ് അവര്‍ സ്വീകരിക്കുന്നുവെന്നേയുള്ളു. അതിന് മാറ്റം ഉണ്ടാകണമെങ്കില്‍ ജനങ്ങള്‍ മുന്നോട്ട് വരണം. മുസ്ലീങ്ങള്‍ കൂടുതല്‍ ഉള്ളടത്ത് ഹിന്ദുവിനോ കൃസ്ത്യനോ വോട്ട് കൊടുക്കുക, ഈഴവര്‍ കൂടുതല്‍ ഉള്ളടത്ത് നായര്‍ക്കോ, നമ്പ്യാര്‍ക്കോ, നമ്പൂതിരിക്കോ വോട്ട് കൊടുക്ക, അതുപോലെ തിരിച്ചും. നമ്മള്‍ വര്‍ഗ്ഗീയതക്ക് എതിരാണ് എന്ന് രാഷ്ട്രീയക്കാര്‍ അറിയട്ടേ.
മതേതരത്തം എന്നാല്‍ മതത്തിന് അതീതമായി ചിന്തിക്കുക, പ്രവര്‍ത്തിക്കുക എന്നാണ്.
പൊന്നിയിൽ വെച്ചോ പൊന്നാനിയിൽ വെച്ചോ?
ReplyDelete