പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Showing posts with label ശമ്പളം. Show all posts
Showing posts with label ശമ്പളം. Show all posts

Wednesday, September 24, 2008

പണിമുടകാനുള്ള സ്വാതന്ത്ര്യം

ഇന്നും നാളെയും രാജ്യത്തെ കോടിക്കണക്കിനു ഉപഭോക്താക്കളെ പീഡിപ്പിച്ചുകൊണ്ട് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു। പണിമുടക്കുന്നവര്‍ക്ക് അവരുടേതായ ന്യായങ്ങള്‍ ഉണ്ടാവും നിരത്താന്‍। പക്ഷെ പണിമുടക്കുസമരം ചെയ്യുന്നവര്‍ ആ ദിവസത്തെ ശമ്പളം ഉപേക്ഷിച്ച് വേണം സമരം ചെയ്യാന്‍ എന്ന ആഭിപ്രായക്കാരനാണു ഞാന്‍। ബന്ദും ഹര്‍ത്താലും പണിമുടക്കും നടക്കുമ്പോള്‍ സര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാര്‍ വീട്ടിലിരുന്നു ടി।വി।യും കണ്ട് തങ്ങളുടെ മാസശമ്പളം കുറവൊന്നുമില്ലാതെ അടുത്ത ഒന്നാം തീയതി എഴുതിവാങ്ങും; എന്നാല്‍ കൂലിപ്പണിക്കാരനും കച്ചവടകാരനും ഒരു ദിവസത്തെ വേതനം നഷ്ടപ്പെടുത്തി, ഇളിഭ്യനായിത്തീരുകയും ചെയ്യും। (ശരിയല്ലേ?)

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html