പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Tuesday, January 5, 2010

ബസ് സമരം തീര്‍ക്കാന്‍ . . .

ജനജീവിതം ദുസ്സഹമാക്കികൊണ്ട് വീണ്ടും ഒരു ബസ് സമരം കൂടി കേരള ജനത അനുഭവിക്കുന്നു. അടിക്കടി നടത്തുന്ന ഈ പരിപാടി നിര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ചില നിര്‍ദേശങ്ങള്‍ ഇവിടെ കൊടുക്കുന്നു:

  1. ബസ്‌ ചാര്‍ജ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യണം. മിനിമം ചാര്‍ജ് 3 രൂപയും 5 രൂപയും ഉള്ള സര്‍വീസ് ഉണ്ടാവട്ടെ. ഫെയര്‍ സ്റ്റേജും ഇത് പോലെ ഓര്‍ഡിനറി / ഡീലെക്സ് ആയി തരം തിരിക്കണം. ജനങ്ങള്‍ അവരവരുടെ സാമ്പത്തീക സ്ഥിതി അനുസരിച്ച് ബസ്‌ സര്‍വീസ് തിരഞ്ഞെടുക്കട്ടെ. ട്രെയിന്‍ സര്‍വീസില്‍ പാസഞ്ചര്‍, എക്സ്പ്രസ്സ്‌ തിരിവ് ഉള്ളതുപോലെ നല്ലൊരു ചാര്‍ജ് വ്യത്യാസം ഈ സര്‍വീസ് തമ്മില്‍ ഉണ്ടാകണം.
  2. ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടി ആക്കിയാലും കെ.എസ്.ആര്‍.ടി.സി എന്ന വെള്ളാന നഷ്ടത്തില്‍ തന്നെയേ കലാശിക്കൂ. അതുകൊണ്ട് സര്‍ക്കാര്‍ ബസ്‌ സര്‍വീസ് ചാര്‍ജ് കുറഞ്ഞ സേവനത്തിനു തയ്യാറാകണം. ഇത് പൊതുവിപണി (പ്രൈവറ്റ് സര്‍വീസ്) പിടിച്ചു നിര്‍ത്താന്‍ ഉപകരിക്കും. തോന്നുമ്പോള്‍ തോന്നുമ്പോള്‍ ചാര്‍ജ് കൂട്ടാന്‍ ആവശ്യപ്പെട്ടു ഇതുപോലെ സമരം നടത്തില്ല.
  3. തുരുമ്പെടുത്തതും ചോരുന്നതുമായ ബസ്സുകള്‍, കെട്ടിവച്ച വാതിലുകളും കീറിയ ഷട്ടറുകളും ആയി നടത്തുന്ന സര്‍വീസ്. കെ.എസ്.ആര്‍.ടി.സി എന്ത് ജനസേവനമാണ്‌ നടത്തുന്നത്? ചാര്‍ജ് കുറച്ചു ബാസ്സോടിച്ചെങ്കിലും ജനത്തിനു അല്പം ആശ്വാസം നല്‍കി കൂടെ?
  4. പ്രൈവറ്റ് ബസ്സുകളെക്കാള്‍ 25 ശതമാനം ചാര്‍ജ് കുറച്ചു സര്‍വീസ് നടത്തി കെ.എസ്.ആര്‍.ടി.സി മാതൃക കാണിക്കണം. അന്യായമായ ചാര്‍ജ് വര്‍ധന ആവശ്യപ്പെടുന്നതില്‍ നിന്നും ഇത് പ്രൈവറ്റ് ബസ്സുടമകളെ പിന്തിരിപ്പിക്കും.
  5. ചാര്‍ജ് കുറച്ചു സര്‍വീസ് നടത്തിയാല്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കൂടുതല്‍ ആള്‍ കയറും, വരുമാനവും കൂടും.
  6. പ്രൈവറ്റ് ബസ്സുകള്‍ രണ്ടോ മൂന്നോ വിഭാഗമായി തരം തിരക്കണം. ലക്ഷ്വറി, ഡീലെക്സ്, ജനത എന്നിങ്ങനെ. ഇതിലെ ചാര്‍ജും വ്യത്യസ്തമായി തിരിക്കണം. അപ്പോള്‍ സമൂഹത്തിലെ വ്യത്യസ്ത വിഭാഗക്കാര്‍ക്ക് അവരവരുടെ സാമ്പത്തീക സ്ഥിതി അനുസരിച്ച് ബസ്‌ തിരഞ്ഞെടുക്കാമല്ലോ.
  7. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ 75 ശതമാനമാക്കി നിജപ്പെടുത്തണം. സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ ലഭിക്കുന്നതിനു ദൂരപരിധി ഏര്‍പ്പെടുത്തണം. അതുപോലെ തന്നെ പ്രായപരിധിയും ആവാം.
  8. കെ.എസ്.ആര്‍.ടി.സി.യും പ്രൈവറ്റ് ബസ്സുടമകളും ഒന്നുചേര്‍ന്ന് (ഒറ്റകെട്ടായി) ചാര്‍ജ് വര്‍ധന നടത്തി പൊതുജനത്തെ വിഡ്ഢികളാക്കുന്ന ഇപ്പോഴത്തെ പ്രവണത അവസാനിപ്പിക്കണം.
  9. അന്യസംസ്ഥാനങ്ങളേക്കാള്‍ കൂടിയ ബസ്‌ചാര്‍ജ് കേരളത്തില്‍ ഉണ്ടെന്നുള്ളത് സത്യമാണ്. എന്നാല്‍ കേരളത്തിലെ ബസ്‌തൊഴിലാളികള്‍ അന്യസംസ്ഥാന തൊഴിലാളികളെക്കാള്‍ ഉയര്‍ന്ന ജീവിതനിലവാരമാണ് നയിക്കുന്നതെന്ന കാര്യത്തില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാം.

ലക്ഷക്കണക്കിന് ആളുകളാണ് പ്രതിദിനം ബസ്‌യാത്രയെ ആശ്രയിക്കുന്നത്. ആ യാത്ര ശുഭയാത്രയാവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ബസ്സുടമകള്‍ പിടിവാശി ഉപേക്ഷിച്ചു അതുമായി സഹകരിക്കണം.

Monday, December 28, 2009

ബന്ത് പൊളിച്ചേ!!

ഇന്ന് കേരളത്തില്‍ വിലക്കയറ്റത്തിനെതിരെ ബന്ത്? ക്രിസ്മസിന് 43 കോടി രൂപയുടെ മദ്യം കുടിച്ച മലയാളിക്കെന്തു വിലക്കയറ്റം എന്നാരും ചോദിക്കരുത്. പതിവുപോലെ ഇന്നും ഞാന്‍ ഓഫീസ്സില്‍ എത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 50 -ല്‍പരം ബന്തുകള്‍ കണ്ടു. എല്ലാ ബന്തിനും ഞാന്‍ ഓഫീസില്‍ വരും. ബന്തിനെ തോല്‍പ്പിക്കാന്‍. ആരും തടയില്ല. ഒരക്രമവും ഇതുവരെ കണ്ടിട്ടില്ല. ബന്ത് എന്ന് കേട്ടാല്‍ അനുസരണയോടെ വീട്ടിലിരുന്നു ടി.വി. കാണുന്ന മലയാളിയെ ആര് നിര്‍ബന്ധിക്കാന്‍?? ഇന്നും റോഡില്‍ ആവശ്യത്തിനു വണ്ടികള്‍ ഓടുന്നുണ്ടായിരുന്നു. ടൂ വീലെറുകളും കുറച്ചു കാറുകളും കണ്ടു. ആരും കല്ലെറിഞ്ഞില്ല!! എങ്കിലും പൊതുജനം ഭയ-ഭക്തി-ബഹുമാനങ്ങളോടെ ബന്ത് ആഘോഷിക്കുന്നു. കേരളം പണക്കൊഴുപ്പിന്റെ നാടായതിനാല്‍ ഇടയ്ക്ക് ഇങ്ങനെ പണിമുടക്കുന്നത് കൊണ്ട് തെറ്റില്ല എന്നും പറയാം.

Thursday, December 10, 2009

ബ്രാ - ഇടാത്ത മലയാള സിനിമകള്‍.

പൊതുവേ സിനിമാക്കര്‍ക്കിടയില്‍ (അന്ധ) വിശ്വാസങ്ങള്‍
കൂടുതലാണ്. നിമിത്തങ്ങളും രാശിയും ഒക്കെ ആണ് സിനിമയെ വിജയിപ്പിക്കുന്നത് എന്ന് ചിലര്‍ (പലരും) വിശ്വസിക്കുന്നു. അടുത്തിടെ ചില പഴമ (പുണ്യ-പുരാണ) കഥകളുമായി മലയാള സിനിമ ഉണര്‍ന്നു വരുന്നു. പഴശ്ശിരാജ, നീലത്താമര, പലേരിമാണിക്യം എന്നിവ റിലീസ് ആയി നനായി ഓടിക്കൊണ്ടിരിക്കുന്നു. നിറകാഴ്ച, മകരമഞ്ഞ് തുടങ്ങിയവ റിലീസിന് തയ്യാറായി വരുന്നു. എന്താണ് ഈ സിനിമകളുടെ പ്രത്യേകത /വിജയത്തിന് കാരണം എന്ന് പഠിച്ച ഒരു സിനിമ ജ്യോത്സ്യന്‍ കണ്ടുപിടിച്ചത് "നായികമാര്‍ ബ്രാ ഇട്ടിട്ടില്ല എന്ന നഗ്നസത്യം ആണ്!!" അതാണ്‌ വിജയത്തിന് കാരണം. ബ്രാ ഇടാത്ത നായികമാര്‍ മലയാള സിനിമയുടെ രാശിയാകുമോ? മുന്‍പും വൈശാലി, വടക്കന്‍വീരഗാഥ, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായിരുന്നു എന്നും ജ്യോത്സ്യര്‍ സമര്‍ഥിക്കുന്നു

Thursday, December 3, 2009

ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്ടിവല്‍

അരിവിലയും പച്ചകറി വിലയും വാണം വിട്ടപോലെ കുതിച്ചു പായുന്നു. സപ്ലൈകോ കടകളില്‍ പകുതി സാധനങ്ങളും കിട്ടാനില്ല. എന്നാലും 'ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌' സര്‍കാര്‍ നേതൃത്വത്തില്‍ പൊടിപൊടിക്കുന്നു!! അരിയില്ലെങ്കിലെന്ത്? സ്വര്‍ണവും പട്ടുസാരികളും മലയാളികള്‍ക്ക് സുലഭമായി കിട്ടുന്നുണ്ടല്ലോ? എല്‍.ഡി.എഫ്. കക്ഷികള്‍ പണ്ട് തല്ലിപ്പോളിച്ച 'ബിഗ്‌ ബസാര്‍' ആണ് ഇതിന്റെ ഒരു മുഖ്യ സ്പോണ്‍സര്‍ എന്നത് 'വൈരുദ്ധ്യാത്മക വിരോധാഭാസം' ?? എന്തായിരുന്നു തിരുവനന്തപുരം ബിഗ്‌ ബസാറിനു മുന്നിലെ പ്രകടനം?? ഇപ്പൊ, അതേ കുത്തകകള്‍ക്ക് പാലുകൊടുക്കുന്നത് കാണാന്‍ എന്ത് രസം.

Wednesday, November 18, 2009

ശബരിമല സീസണ്‍ തുടങ്ങി -നാറ്റവും

ഇന്നത്തെ ട്രെയിനില്‍ കുറച്ചു സ്വാമിമാര്‍ ഉണ്ടായിരുന്നു. ആന്ധ്ര അല്ലെങ്കില്‍ തമിഴ്, ഏതായാലും കുളിച്ചിട്ടു രണ്ടാഴ്ചയില്‍ കൂടുതല്‍ ആയിട്ടുണ്ട്‌. ഹ്ഹോ .. നാറ്റം കാരണം മൂക്കിന്റെ പാലം ഒടിഞ്ഞു. പലര്‍ക്കും ഭക്തി എന്നാല്‍ സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ്‌ . (സ്വന്തം അമ്മായി അമ്മയെ നോക്കാതെ ധ്യാനം കൂടാന്‍ പോകുന്ന ക്രിസ്ത്യാനി പെണ്ണുങ്ങളെ പോലെ) ശബരി മലക്ക് മാലയിട്ടാല്‍ പിന്നെ കുളിയും പല്ലുതേപ്പും വേണ്ട എന്ന് വിചാരിക്കുന്ന സ്വാമിമാരെ കേരളത്തില്‍ കണ്ടില്ലെങ്കിലും അന്യ സംസ്ഥാനങ്ങളില്‍ ധാരാളം കാണാം അത് കൂടാതെ മുറുക്കി തുപ്പി, പാനും ചവച്ചു, ബീഡിയും വലിച്ചു മലയ്ക്ക് പോകുന്നവര്‍ ...എന്താണ് യഥാര്‍ത്ഥ ഭക്തി എന്ന് ഭഗവത് ഗീത 12 അധ്യായത്തില്‍ പറയുന്നുണ്ട്. (Chapter 12, Shloks (verses) 13-20 of the Gita) ആര് വായിക്കാന്‍? കര്‍ത്താവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ തന്നെ അറിയുന്നില്ല!

Monday, November 2, 2009

അയ്യോ,, എന്നെ പീഡിപ്പിച്ചേ!!!

മജിസ്‌ട്രേട്ടുചമഞ്ഞ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍..........മാതൃഭൂമി
ചില പെണ്‍കുട്ടികള്‍ക്ക് ഇളക്കം കുറച്ചു കൂടുതല്‍ ആണ്. അവര്‍ വാനില ചെടി പോലെയാണ്, ഏത് മരത്തിലാ പടര്‍ന്നു കയറേണ്ടത് എന്ന് നോക്കി നടക്കും.
അവര്‍ സൗഹൃദം ഉണ്ടാക്കുംപ്രേമിക്കും,
ചിലപ്പോള്‍ കല്യാണവും കഴിക്കും,
ഉദാരമായി സഹായങ്ങള്‍ സ്വീകരിക്കും
മൊബൈല്‍ ഫോണോ, കമ്പ്യൂട്ടര്‍, ക്യാമറ ഇങ്ങിനെ എന്ത് വാങ്ങി കൊടുത്താലും സന്തോഷം.
അല്ലെങ്കില്‍ ചുരിദാറോ സാരിയോ ആയാലും മതി.
ഏത് ലോഡ്ജിലും വരാം,
കല്യാണം കഴിക്കും എന്ന ഉറപ്പു വേണം. (ചുമ്മാ)
ഭാര്യ-ഭര്‍ത്താക്കന്മാരെ പോലെ അഭിനയിക്കും (ചുമ്മാ)
കൂടുതലൊന്നും ചോദിക്കരുത്,
അവസാനം,
ദാ,,,ഇങ്ങിനെ 'എന്നെ പീഡിപ്പിച്ചേ' എന്നൊരു പരാതിയും കൊടുക്കും.
സത്യത്തില്‍ ആറ് മാസം കഴിഞ്ഞപ്പോള്‍ ആണേ,,
ഇയാള്‍ തന്നെ പീടിപ്പിക്കുകയായിരുന്നു എന്ന് പാവം ‍കുട്ടി മനസിലാക്കിയത്.
ഇതാണ് പറയുന്നേ 'ലൈംഗീക വിദ്യാഭ്യാസം' എല്‍.കെ.ജി. യില്‍ തന്നെ കൊടുക്കണമെന്ന്.

രാഹുല്‍ ഗാന്ധി & ശശി തരൂര്‍ @ സെ.തെരേസാസ് കോളജ്

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ടു കോണ്‍ഗ്രസ്‌ നേതാക്കന്മാരാണ് എറണാകുളത്തെ സെ.തെരേസാസ് കോളേജില്‍ കയറി വിലസിയത്. രാഹുല്‍ ഗാന്ധിയും തരൂരും. മാര്‍ക്സിസ്റ്റുകാര്‍ ഇതെങ്ങിനെ സഹിക്കും? രാഹുലിനെ അവര്‍ കുറെ ചീത്ത വിളിച്ചു. വായില്‍നോക്കി എന്നൊക്കെ. എന്താണ് കാര്യം. ഇത്തവണത്തെ മാതൃഭൂമി ആഴ്ചപതിപ്പ് നോക്കൂ. നാലാളുടെ മുന്‍പില്‍ നിവര്‍ന്നു നില്‍ക്കാന്‍ കെല്പുള്ള ഇടതു നേതാക്കന്മാര്‍ ഇല്ലത്രേ. (സ്വന്തം അണികള്‍ക്കിടയില്‍ ഞെളിഞ്ഞു നിന്ന് എന്ത് വിഡ്ഢിത്തം പറഞ്ഞാലും അവര്‍ കൈയ്യടിച്ചു കൊള്ളുമല്ലോ)

ഇതാ ഈ വീഡിയോ നോക്കൂ. നമ്മുടെ ആരോഗ്യമന്ത്രിയുടെ പ്രസംഗം. കേരളത്തില്‍ ബുദ്ധിയുള്ള യുവാക്കളെ ആകര്‍ഷിക്കാന്‍ കെല്പുള്ള ഇടതു നേതാക്കള്‍ വളര്‍ന്നു വരാത്തതെന്തേ? നായനാരെ പോലെ പ്രസന്നവദനരായ ആരും ഇന്നില്ലാതെ പോയി, ഇടതില്‍. കമ്യൂണിസ്റ്റ്‌/ മാര്‍ക്സിസ്റ്റ്‌ നേതാക്കളുടെ മുഖത്ത് തെളിയുന്നത്‌ മുഷ്കും, ധാര്‍ഷ്ട്യവും രൌദ്രഭാവവും ആണെന്ന് എനിക്ക് തോന്നുന്നു. ഇത് മാറ്റിയെടുക്കാന്‍ ഒരു ബോധപൂര്‍വ്വമായ ശ്രമം വേണ്ടേ?

ഇതൊക്കെ മാധ്യമസൃഷ്ടി ആണെന്ന് പറഞ്ഞു കൊഞ്ഞനം കുത്താതെ 'തിരുത്താന്‍' വല്ല മാര്‍ഗ്ഗവും ഉണ്ടോ എന്ന് നോക്കാം.

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html