പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Thursday, October 16, 2008
എന്തിനും ഏതിനും വാക്സിന്‍??!!
ഇന്നലെ കേട്ട വാര്‍ത്ത: 'സ്തനര്ബുദതിനുപുതിയ വാക്സിന് വികസിപ്പികുന്നതിനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നു!' മരുന്ന് കമ്പനികാരുടെ കച്ചവടതന്ത്രമാണ് ഇതുകേട്ടപ്പോള്‍ ഓര്മ വന്നത്. പുതിയ മരുന്ന് കണ്ടുപിടിക്കുന്നതിലും ലാഭം, വാക്സിന്‍ വികസിപ്പിക്കുനതനല്ലോ. കാരണം മരുന്ന് വാങ്ങുന്നത് രോഗികള്‍ മാത്രമായിരിക്കും. എന്നാല്‍ വാക്സിന്‍ എടുക്കാന്‍ വിധിക്കപെടുന്നത് ലോകത്തെ മൊത്തം സ്ത്രീ ജനമായിരിക്കുമല്ലോ. ഒരു രോഗിയെ കിട്ടുന്നതിനു പകരം നൂറു വാക്സിന്‍ ഉപഭോക്താക്കളെ കിട്ടുന്നു. നല്ല കച്ചവടം !! എപ്പടി ഐഡിയ?? ഇപ്പോള്‍ തന്നെ കുട്ടികള്‍ മുപ്പതില്‍പരം കുട്ത്തിവയ്പ്പുകള്‍ക്ക് വിധേയരാകുന്നു. ഇതുടനെ തന്നെ നൂറു തികയ്ക്കുന്ന ലക്ഷണം ഉണ്ട്. എന്തായാലും മരുന്ന് കമ്പനികളുടെ കീശ നിറയട്ടെ.
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
right....
ReplyDelete(experienced candidates)