പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Thursday, November 6, 2008
ഭര്‍തൃ വിരഹം
മുസ്ലിം മത ഗ്രന്ഥങ്ങള്‍ അനുശാസിക്കുന്നത് 'ഭാര്യ -ഭര്‍ത്താക്കന്മാര്‍മൂന്നു മാസത്തില്‍ കൂടുതല്‍ മാറി നില്‍ക്കരുതെന്നാണ്' . ഇതിന്നലെ ഒരു മാസികയില്‍ വായിച്ചതാണ്. പെട്ടെന്ന് ഓര്മ വന്നത് ഗള്‍ഫില്‍ ജോലി ചെയ്യുന്ന ലക്ഷ കണക്കിന് മുസ്ലിം സഹോദരന്മാരെ ആണ്. നമ്മുടെ നാട്ടില്‍ നിന്നും ജോലിയ്ക്കായി ഗള്‍ഫില്‍ പോയാല്‍ രണ്ട് വര്ഷം കഴിഞ്ഞു മാത്രമേ ലീവ് കിട്ടൂ. മുകളില്‍ പറഞ്ഞ അനുശാസനം തെറ്റിക്കുന്നത് അറബി രാജ്യങ്ങള്‍ തന്നെയാണല്ലോ എന്നോര്‍ത്തുപോയി. വലിയ വിരോധാഭാസം സൗദിയില്‍ ലീവ് മൂന്നു വര്ഷം കൂടുമ്പോഴാണ് എന്നതാണ്. ഗള്‍ഫ് തൊഴില്‍ മേഘല പല മുസ്ലിം അനുശസനങ്ങളെയും കാറ്റില്‍ പരതുന്നതാണ്. ഉദാ: വേലയ്ക്കു മതിയായ കൂലി കൊടുക്കണം, ചെയ്ത ജോലിക്ക് കൂലി കൃത്യ സമയത്തു കൊടുക്കണം, . . . ഇത്യാദി.
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
No comments:
Post a Comment