പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Tuesday, November 11, 2008

എണ്ണ വില കുറയ്ക്കരുത്. പ്ലീസ്,,,,

ആഗോള എണ്ണവില ബാരലിന് 20 ഡോളര്‍ ആയി താണാലും നമ്മുടെ ഈ മന്ത്രിസഭ ഇന്ത്യയില്‍ എണ്ണവില കുറയ്ക്കില്ല. കാരണം തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു!! ഒരുമാസമെങ്കില്‍ഒരു മാസം കണ്ണടച്ചാല്‍ പാവം എണ്ണ കമ്പനികള്‍ ആവശ്യത്തിനു കാശുവാരിക്കൊള്ളും. അതിന്റെ ഒരോഹരി 'കോണ്ഗ്രസ്സ് പാര്‍ടിക്ക്' അടുത്ത തിരഞ്ഞെടുപ്പ് നേരിടാന്‍ തുണയാവുകയും ചെയ്യും. എപ്പടി ??!!
പ്രധാനമന്ത്രീ അങ്ങേയ്ക്ക് നമോവാകം..... ആ തലപ്പവിനുള്ളില്‍ ഇത്രയും [കു]ബുദ്ധി ഒളിഞ്ഞിരിക്കുന്നോ?

1 comment:

  1. എന്‍റെ കുട്ടിച്ചാത്താ... എണ്ണവില കുറയ്കാത്തതെന്താ എന്ന് ചോദിക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായി.
    ഒരു രാഷ്ട്രീയക്കാരും പക്ഷേ ഇതു വരെ അങ്ങിനെ ചോദിച്ചില്ല.
    ടിക്കറ്റ് നിരക്ക് കൂട്ടണം എന്നു പറയുന്ന ബസ്സുകാരും അങ്ങിനെ ചെയ്തില്ല...
    ഇനി ആര് ചെയ്യാന്‍.. പൊതു ജനം ഇങ്ങിനെ പറയും പക്ഷേ...
    ഞാനും ഒന്നു പറഞ്ഞു നോക്കിയതാ ഒരു മാസം മുന്‍പ് ദാ ഇവിടെ
    http://kizhakkunokkiyandram.blogspot.com/2008/10/blog-post_13.html

    ReplyDelete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html