പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Monday, March 23, 2009

'വര്‍ഗീയത' defined by:

PDP വര്‍ഗ്ഗീയ സംഘടന അല്ല. മദനി തീവ്രവാദി യും അല്ല: പിണറായി

മുസ്ലിം ലീഗ് ഒഴികെ മറ്റെല്ലാ സംഘടനകളും വര്‍ഗീയം: വയലാര്‍ രവി.


BJP മാത്രം ആണ് യഥാര്‍ത്ഥ വര്‍ഗീയ പാര്‍ട്ടി.

(മാര്‍.പിണറായി മെത്രാപോലീത്ത വിശുദ്ധനായി പ്രഖ്യാപിച്ച വി.അബ്ദുള്‍ നാസര്‍ മദനിയുടെ പഴയ ഒരു പ്രസംഗം ദാ,, ഇവിടെ.)

നാണമില്ലാത്തവന്റെ ആസനത്തില്‍ ഗദ കയറ്റിയാല്‍, അതും അവനൊരു സുഖം!!!

Thursday, March 19, 2009

ഹൈബി ഈഡന്‍ (25 വയസ്സ്) വളരട്ടെ [എന്നിട്ട് മതി]

അവന്‍ കൊച്ചു കുട്ടിയാണ്. അവന്‍ വളരട്ടെ. പാര്‍ട്ടിയില്‍ പ്രവത്തിച്ചു പരിചയം ആവട്ടെ. എന്നിട്ട് പോരെ? ഇത് ബാലവേല പോലെയാണ്. ലോകസഭ സീറ്റിലേക്ക് ഉന്തി വിട്ടിട്ടു എന്തിനു വെറുതെ ആ കൊച്ചന്റെ ഭാവി നശിപ്പിക്കണം. ജയിച്ചു അങ്ങ് ഡല്‍ഹിയില്‍ ചെന്നാലും കാര്യമായി ഒന്നും നടക്കുമെന്ന് പ്രതീക്ഷയില്ല. കോണ്‍ഗ്രെസ്സിലെ തന്നെ താപ്പാനകളുടെ ഇടയില്‍ നമ്മുടെ ഹൈബി കുട്ടന്‍ മുങ്ങി പോകും എന്ന് ഭയപ്പെടുന്നു. അത് കൊണ്ടാണ് ഇത്രയും പറഞ്ഞത്.

സി.പി.എം. ന്റെ രാഷ്ട്രീയ ഷണ്ടത്വം

തിരഞ്ഞെടുപ്പില്‍ മത്സരിക്കും, ജയിക്കും, മുന്നണിയുണ്ടാക്കും പക്ഷെ മന്ത്രിസഭയില്‍ ചേരില്ല!!! [മാതൃഭൂമി; മാര്‍ച്ച് 17] തലികെട്ടാം, സദ്യനടത്താം, പക്ഷെ ലൈംഗീക ബന്ധത്തില്‍ മാത്രം താല്പര്യമില്ല, എന്നല്ലേ ആ പറഞ്ഞതിനര്‍ത്ഥം? സി.പി.എം. നെ പോലെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പാര്‍ട്ടി ഇങ്ങനെ പറഞ്ഞാല്‍? കല്യാണം കഴിച്ചിട്ട് ബ്രഹ്മചാര്യം അനുഷ്ടിച്ചാല്‍ അയല്‍വക്കത്തെ ആണ്‍കുട്ടികള്‍ക്ക് പണിയാകും എന്ന് പറഞ്ഞപോലെ, ഇടതു പാര്‍ട്ടികള്‍ മന്ത്രി സഭയില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ ഈര്‍ക്കിലി പാര്‍ട്ടികളും, ജാതി പാര്‍ട്ടികളും, മണ്ണിന്റെ മക്കള്‍ പാര്‍ട്ടികളും അവിടെ കേറി നിരങ്ങും. അത് നമ്മള്‍ കഴിഞ്ഞ പ്രാവശ്യവും കണ്ടതാണല്ലോ? സി.പി.എം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടരുത്. അത് ഏറ്റെടുക്കണം. പുറമേനിന്നും വിമര്‍ശിക്കുന്നതാണ് എളുപ്പം എന്ന് വിചാരിക്കുന്നതാണ് കുഴപ്പം.

Tuesday, March 17, 2009

മതമില്ലാത്ത ജീവന്‍ ഇന്നലെ മരിച്ചു

ഇന്നലെ പൊന്നിയില്‍ വച്ചായിരുന്നു അന്ത്യം. ഇത് കൊലപാതകം ആണെന്നും ആത്മഹത്യ ആണെന്നും രണ്ടഭിപ്രായം ഉണ്ട്. ജീവന്‍ കുറച്ചു കാലമായി നിരാശയില്‍ ആയിരുന്നു. ചിലര്‍ ജീവനെ ബലമായി പിടിച്ചു മലപ്പുറത്ത്‌ വച്ച് 'അറ്റം മുറിക്കാന്‍' ശ്രമിച്ചതും, എറണാകുളം മണ്ഡലത്തില്‍ വച്ച് 'വെന്തിങ്ങ' ഇടാന്‍ ശ്രമിച്ചതും കൊല്ലത്ത് വച്ച് 'മഞ്ഞ/കാവി' ഉടുപ്പിക്കാന്‍ ശ്രമിച്ചതും അദ്ദേഹത്തെ വളരെ തളര്‍ത്തിയിരുന്നു. എങ്കിലും ജീവന്റെ മൃതദേഹം സംസ്കരിക്കില്ല എന്നു ജീവന്റെ വളര്‍ത്തച്ചന്‍ ശ്രീ.വിജയന്‍ അറിയിച്ചു.

Wednesday, March 11, 2009

കേരളത്തില്‍ നാലാം മുന്നണി??!!

കേരളത്തില്‍ സര്‍വ്വ ശ്രീ.അബ്ദുള്ള കുട്ടി, വീരേന്ദ്ര കുമാര്‍, മുരളീധരന്‍, പി.സി.തോമസ് തുടങ്ങിയവര്‍ ചേര്‍ന്ന്ഒരു നാലാം മുന്നണി തുടങ്ങണം. രാഷ്ട്രീയ തമോ ഗര്‍ത്തങ്ങളില്‍ അപ്രത്യക്ഷരായ സര്‍വ്വ ശ്രീ.കെ.പി.ഉണ്ണികൃഷ്ണന്‍, കൃഷ്ണകുമാര്‍ ... തുടങ്ങിയവരെയും കൂട്ടുമോ എന്നറിയില്ല!! നാലാം മുന്നണി ഇല്ലെങ്കില്‍ ഈ രാഷ്ട്രീയ അനാഥന്മാര്‍ക്ക് ആലുവയിലെ 'ജനസേവ കേന്ദ്രം' എങ്കിലും അഭയം കൊടുക്കുമായിരിക്കും. രാഷ്ട്രീയ 'തൃശങ്കു' എന്നപദത്തിന്റെ അര്‍ത്ഥം മുകളില്‍ പറഞ്ഞ വ്യക്തികളോട് ചോദിച്ചാല്‍ കൃത്യമായി പറഞ്ഞു തരും.

Tuesday, March 3, 2009

ബഹുഭാര്യത്വം - മൈനയുടെ ലേഖനം

മൈനയുടെ ലേഖനം നാട്ടുപച്ചയില്‍ വന്നത് വായിച്ചു. നന്നായിട്ടുണ്ട് വിവരണം. കുറച്ചു പെരുപ്പിചിട്ടുന്ടെന്കിലും ഒരു നഗ്നസത്യാത്തിലേക്ക് വാതില്‍ തുറക്കുന്നു മൈന. സാമാന്യവല്കരണത്തിനു സാധ്യതയുണ്ട്, ഈ ലേഖനം വായിച്ചാല്‍. (എല്ലാ മുസ്ലിം പുരുഷന്മാരും ഗള്‍ഫ് മലയാളികളും ഇങ്ങിനെയാണെന്ന് ആരും ധരിച്ചേക്കരുത്). പൂര്‍ണ ലേഖനം ദാ ഇവിടെ.
എന്തായാലും മൈന നല്ലൊരു ഗവേഷണം നടത്തിയിരിക്കുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനം,,,, അഭിനന്ദനങ്ങള്‍!!!

Sunday, March 1, 2009

മാതൃഭൂമിയിലെ ബ്ലോഗന

ബ്ലോഗെഴുത്തുകാരില്‍ പല പ്രശസ്തരായ പത്രപ്രവര്‍ത്തകരും എഴുത്തുകാരും ഉണ്ട്. അച്ചടി മാദ്ധ്യമങ്ങളില്‍ പയറ്റി തെളിഞ്ഞ ഇവര്‍ എന്തിനാണ് ബ്ലോഗ്ഗില്‍ കയറി കസര്‍ത്ത് കാണിക്കുന്നതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഉദാ: കുഴൂര്‍ വില്‍സന്‍, ബെര്‍ലി തോമസ് ... മാതൃഭൂമി കുറച്ചു കാലമായി ആഴ്ചപതിപ്പില്‍ 'ബ്ലോഗന' എന്നാ പേരില്‍ ഒരു പംക്തി തുടങ്ങിയിട്ടുണ്ട്. മകളില്‍ പറഞ്ഞ പ്രശസ്തരുടെ മാത്രം രചനകള്‍ ആ പംക്തിയിലൂടെ വരുന്നു. കഴിഞ്ഞ ആഴ്ച വന്ന ഒരു ലേഖനം കണ്ടു ശരിക്കും ഞെട്ടിപ്പോയി 'മാംസാഹാരം ശരീരത്തെ ഒറ്റി കൊടിക്കുന്നു' എന്നാ തക്കെട്ടില്‍, 'കുറിഞ്ഞി ഓണ്‍ലൈന്‍-ഇല്‍' വന്നത്. കുറിഞ്ഞി അതില്‍ തന്നെ പറഞ്ഞിട്ടുണ്ട് ഈ ലേഖനത്തിലെ ആശയം മാതൃഭൂമി വാരാന്ത്യ പതിപ്പില്‍ വന്ന ഒരു ലേഖനത്തില്‍ നിന്നാണ് എന്ന്??!! പറഞ്ഞു വരുമ്പോള്‍ 'മൂഷിക സ്ത്രീ . . .' എന്നപോലെ,, ഈ ബ്ലോഗന എന്ന പേരില്‍ പുതിയ പംക്തി തുടങ്ങിയിരിക്കുന്നത് ഒരു വിഭാഗം വായനക്കാരെ സുഖിപ്പിക്കാനും ആകര്‍ഷിക്കാനും വേണ്ടി മാത്രമാണ്. അല്ലാതെ ബ്ലോഗ്ഗില്‍ ഉയര്‍ന്നുവരുന്ന, സാധാരണ എഴുത്തുകാരുടെ നല്ല രചനകള്‍ വെളിച്ചം കാണിക്കാനല്ല.

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html