പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Showing posts with label തിരഞ്ഞെടുപ്പ്. Show all posts
Showing posts with label തിരഞ്ഞെടുപ്പ്. Show all posts

Friday, May 20, 2016

LDF വന്നു; എല്ലാം ശരിയാകും!!

LDF വരും,  എല്ലാം ശരിയാവും

1) അഭയയുടെ ഘാതകരെ ശിക്ഷിക്കും
2) ജിഷയുടെ ഘാതകരെ പിടികൂടും
3) കലാഭവൻ മണിയുടെ മരണം കൊലപാതകമോ ആത്മഹത്യയോ എന്നു തെളിയിക്കും
4) ബാർക്കോഴ അഴിമതിക്കാരെ അകത്താക്കും
5) ബഹുമാന്യ സരിതയ്ക്ക് നീതികിട്ടും
6) കേരളം കൃഷിയിൽ പുരോഗമിക്കും
7) അഴിമതി തുടച്ചു നീക്കും
8) അക്രമവും വർഗീയതയും ഇല്ലാതാവും
9) ഭൂമാഫിയയെ അടിച്ചമർത്തും
10) സോളാർ കുംഭകോണം നടത്തിയവർ അകത്താകും

LDF വന്നു; എല്ലാം ശരിയാകും!!

Tuesday, April 19, 2016

വഴി മുട്ടിയ കേരളം, വഴി കാട്ടാൻ ബി.ജെ.പി !

കേരളത്തിൽ ബി.ജെ.പി സർക്കാരുകൾ (നാട്ടു രാജാക്കന്മാർ) ഭരിച്ചിരുന്നപ്പോൾ (1947 -നു മുൻപ്) എന്തു സമ്പൽസമൃദ്ധി ആയിരുന്നു. പിന്നീട് ഇടതു വലതന്മാർ മാറി മാറി ഭരിച്ച് കേരളം കുളമാക്കി. വഴി മുട്ടിയ കേരളം, വഴി കാട്ടാൻ ബി.ജെ.പി !!

എല്ലാം ശരിയാകും???

എല്ലാം ശരിയാകും എന്നത് ഒരു അന്ധവിശ്വാസം മണക്കുന്ന വാചകമാണ്. പണ്ട് ലാട വൈദ്യന്മാരോ കൈനോട്ട ക്കാരോ പറഞ്ഞിരുന്ന ഒരു വാചകം. ഇന്ന് ധ്യാന കേന്ദ്രങ്ങളിലെ ധ്യാന ഗുരുക്കന്മാരും യോഗ - പ്രണയമ തട്ടിപ്പുമായി ഇറങ്ങിയിക്കുന്നവരും പറയുന്ന 'ഫാൾസ് പ്രോമിസ്' എല്ലാം ശരിയാവും!! 

അങ്ങിനെയൊരവസ്ഥയുണ്ടോ? എല്ലാം ശരിയാവുന്ന ഒരു ദിനം. അല്ലെങ്കിൽ ഒരുനാൾ ഒരു സുപ്രഭാതത്തിൽ എല്ലാം ശരിയാവും എന്ന് പറയുന്നത് സത്യമാണോ. അതൊരു യുക്തിവിചാരം ഇല്ലാത്ത ' റാഷണലൈസ് ' ചെയ്യാനാവാത്ത അന്ധമായ ഒരു പ്രസ്താവന മാത്രമല്ലേ. അതും കമ്യൂണിസ്റ്റ് മാർക്സിസ്റ്റ്‌ പാർട്ടികളിൽ നിന്നും ഇങ്ങനെയൊരു പ്രസ്താവന എന്തു കൊണ്ടുണ്ടായി? 

ഇത് കേവലം ഒരു പരസ്യ ഏജൻസിയുടെ ഭാവന മാത്രമാണോ? അല്ലെങ്കിൽ ഇടതു പക്ഷത്തിൽ അന്ധമായി വിശ്വസിക്കുന്ന ഒരു ജനതുടെ അന്ധവിശ്വാസമോ?

-------------------------------------
ജോസി വർക്കി 
പെരുമ്പിള്ളി 682314

Tuesday, November 3, 2015

പഞ്ചായത്തീരാജ് അഥവാ ഒരു ജാതിക്കളി??

ആയിരം കോടി രൂപ ചിലവിൽ (ഔദ്യോഗിക കണക്കു പ്രകാരം) കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാമാങ്കം കൊണ്ടാടുകയാണല്ലോ. രാഷ്ട്രീയ പ്രബുദ്ധതയ്ക്കും സമ്പൂർണ്ണ സാക്ഷരതയ്ക്കും പേരുകേട്ട നമ്മുടെ കൊച്ചു കേരളത്തിൽ എത്ര വൃത്തികെട്ട ജാതി ചിന്തകളാണ് നമ്മെ ഭരിക്കുന്നത്‌ എന്ന് ഈ തെരഞ്ഞെടുപ്പുകാലം നമ്മെ ഓർമ്മിപ്പിക്കുന്നു. നാടിൻറെ വികസനവും സ്ഥാനാർഥിയുടെ കഴിവും എല്ലാം നാം സൗകര്യപൂർവ്വം മറക്കുന്നു, എന്നിട്ട് കേവലം സമുദായ പിൻബലവും ജാതി ചിന്തയും മാത്രം നോക്കി വോട്ടു ചെയ്യുന്ന അല്പ്പത്തരമാണ് ഇവിടെ കാണുന്നത്. ഇടതും വലതും പാർട്ടികൾ ദില്ലിയിലേക്ക് നോക്കി "വർഗ്ഗീയത .. വർഗ്ഗീയത" എന്നട്ടഹസിക്കുമ്പോൾ, കേരളത്തിലെ ഏറ്റവും ഉപരിസഭയായ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പോലും സമുദായ - ജാതി ചിന്തകളെ ഊതി പൊലിപ്പിച്ച് വോട്ടു ബങ്കാക്കി മാറ്റാനുള്ള കുത്സിതശ്രമങ്ങളാണ് വളരെ പരസ്യമായി ഇടതും വലതും കളിക്കുന്നത്. ഇത്ര താഴാമോ രാഷ്ട്രീയ കേരളം? ഇതല്ലേ ചീപ്പ് രാഷ്ട്രീയം.  പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളിലെങ്കിലും നമുക്ക് ജാതിചിന്തയും രാഷ്ട്രീയ വൈര്യവും മാറ്റി വച്ച് നാടിൻറെ വികസന വിഷയങ്ങൾ ചർച്ച ചെയ്ത്, കാര്യ പ്രാപ്തിയും കർമ്മശേഷിയും ഉള്ള വ്യക്തികളെ വിജയിപ്പിക്കാം. ഗ്രാമവികസനം എല്ലാ രാഷ്ട്രീയ പാർട്ടികളും എല്ലാ മതസ്ഥരും ഒരുമിച്ചു നിന്ന് നേടിയെടുക്കേണ്ട ഒന്നാണെന്ന് ഗാന്ധിജിയുടെ പഞ്ചായത്തീ രാജ് സ്വപ്നം നമ്മെ ഓർമ്മപ്പെടുത്തുന്നു             

Friday, May 16, 2014

മതേതര കേരളം

മതേതര കേരളം

തൃശൂർ രൂപത തോറ്റു
ഇടുക്കിയിൽ ബിഷപ്പ്  ജയിച്ചു
കോട്ടയത്ത്‌ ബാവ ജയിച്ചു
എറണാകുളത്തു ലത്തീൻ കലക്കി
തിരുവനന്തപുരത്ത് ഒന്നും രണ്ടും സ്ഥാനം നായന്മാർക്ക്
മലപ്പുറം / തിരൂർ "നുമ്മാ" നിലനിർത്തി
...................
...................
'മോഡി' യെ അടുപ്പിച്ചില്ല!
കാരണം ബി.ജെ.പി വല്യ വർഗീയ പാർട്ടിയല്ലേ?
ഞങ്ങാ, മതേതരവാദികളും!!
പ്പ്  പ്ഫാ!!!!!!!!!      
   

എന്റെ തിരഞ്ഞെടുപ്പ് അവലോകനം - 2014

മലയാളികൾ കൂടുതൽ ബൗദ്ധിക നിലവാരം പുലർത്തുന്നവരാണെന്ന് സ്വയം വിചാരിക്കുന്നു.

ബി.ജെ.പി വർഗീയ പാർട്ടിയാണ്, കേരളത്തിൽ അക്കൗണ്ട്‌ തുറക്കാൻ ഞങ്ങൾ സമ്മതിക്കില്ല. എന്നാൽ മുസ്ലിം ലീഗ് നല്ല മതേതര ജനാധിപത്യ പാർട്ടി ആണുതാനും!

കേവലം ഒരു സിനിമ നടൻ എന്നതിൽ കവിഞ്ഞ് യാതൊരു സാമൂഹിക പ്രതിബദ്ധതയും കാണിച്ചിട്ടില്ലാത്ത ശ്രീ. ഇന്നസെന്റിനെ മത്സരിപ്പിച്ചത് എല്‍ .ഡി.എഫിന്റെ രാഷ്ട്രീയ പാപ്പരത്തം. അങ്ങേരെ ജയപ്പിച്ച ജനങ്ങളെ എന്ത് വിളിക്കണം?

തിരുവനന്തപുരത്ത് രാജഗോപാലിനെപ്പോലെ ഒരു കറ തീർന്ന വ്യക്തിത്വം വേറെ ആരുണ്ട്? അങ്ങേരെ നമ്മൾ തോൽപിച്ചു? കേരളത്തിന്‌ ഉറപ്പായിരുന്ന ഒരു കാബിനറ്റ്‌ മന്ത്രിപഥം അങ്ങിനെ തട്ടിത്തെറിപ്പിച്ചു. പമ്പര വിഡ്ഢികൾ! 

ഈ ശ്രീമതി ടീച്ചറും പി. കരുണാകരനും ഒക്കെ ലോക്സഭയിൽ പോയി എന്തെടുക്കുമോ ആവൊ?

കുറെ മദ്രസ്സകളും മൌലവിമാരും രൂപതകളും പിതാക്കന്മാരും ഒക്കെയാണോ നമ്മൾ മലയാളികളുടെ രാഷ്ട്രീയബുദ്ധിയെ നിയന്ത്രിക്കുന്നത്‌? ഈ  ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി നമ്മെ എവിടെ എത്തിക്കും? 

ദേശീയ രാഷ്ട്രീയത്തിൽ നട്ടെല്ല് നിവർത്തി നിൽക്കാൻ കഴിവുള്ള മലയാളി നേതാക്കൾ ഇല്ലേ?              

Thursday, May 3, 2012

വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പ്???

ഒരു സിറ്റിംഗ് എം.എല്‍.എ ഒരു വര്‍ഷം തികയുന്നതിനു  മുന്‍പ് സ്വയം രാജിവച്ച് പുറത്തു വന്നാല്‍ അയാളെ വീണ്ടും മത്സരിക്കാന്‍ അനുവദിക്കരുത്. ഒരു ഇടക്കാല തിരഞ്ഞെടുപ്പ് അനാവശ്യമായി സൃഷ്ടിച്ച് കോടികളുടെ നഷ്ടം രാഷ്ട്രത്തിനും സര്‍ക്കാരിനും വരുത്തി വച്ച് വീണ്ടും മത്സരിക്കാന്‍ ഇറങ്ങി പുറപ്പെടുന്ന ഇദ്ദേഹത്തെ തോളിലേറ്റുന്ന കോണ്‍ഗ്രസ്‌ ഇത്ര അധപതിക്കരുതായിരുന്നു! തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടു ഇനിയും ഇത്തരം പോക്രിത്തരം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണം.

Wednesday, March 21, 2012

പിറവത്തെ വിജയം

എം.ജെ കരുത്തനായ നേതാവാണ്‌. അതുകൊണ്ടാണല്ലോ കന്നിയങ്കത്തില്‍ ടി. എം. ജേക്കബ്‌ എന്ന മികവുറ്റ സാമാജികനെ തോല്പിക്കാനായത്. പിറവം മണ്ഡലത്തില്‍ അദ്ദേഹത്തിന് നല്ല സ്വാധീനം ഉണ്ട്. എന്നാല്‍ ബേബിയുടെ അധികപ്രസംഗങ്ങള്‍, ശര്‍മയുടെ സെമിനാരി സന്ദര്‍ശനം, വി.എസ്സിന്റെ വിടുവായിത്തം, സെല്‍വരാജിന്റെ പണികൊടുക്കല്‍, നായര്‍, ഈഴവ സഭകളുടെ എതിര്‍ നിലപാടുകള്‍, ടി.എമ്മിനോട് പിറവത്തെ ജനങ്ങള്‍ക്കുള്ള സ്നേഹം തുടങ്ങിയവ അനൂപിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു. കാര്യങ്ങള്‍ മനസ്സിരുത്തി പഠിച്ചാല്‍, അതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ അനൂപിനും ടി.എമ്മിനെ പോലെ ജനമനസ്സില്‍ ഇടം നേടാം. നല്ല അധ്വാനം വേണ്ടിവരും, നിയമസഭയില്‍ തിളങ്ങണമെങ്കില്‍. മന്ത്രി കുപ്പായം അണിയുകയാണെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയ്കൊത്തു ഉയരാന്‍ നന്നായി യത്നിക്കണം. അനൂപിന് എല്ലാവിധ ആശംസകളും നേരുന്നു.

Sunday, May 15, 2011

കോണ്‍ഗ്രസ്‌ ദയനീയ പരാജയം (38 സീറ്റ് മാത്രം!)

കേരളത്തില്‍ കോണ്‍ഗ്രസ്‌ ദയനീയ പരാജയം ഏറ്റുവാങ്ങിയ പാശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും തങ്ങളുടെ കസേരകളില്‍ നിന്നും താഴേയിറങ്ങണം. ഈ മോശം പ്രകടനത്തിന് രണ്ടു പേരും ഒരുപോലെ ഉത്തരവാദികള്‍ ആണ്. രണ്ടു പേരും ഭരണത്തില്‍ നിന്ന് മാറി നിന്ന് കൊണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വാകരിക്കണം.

കേരളത്തിലെ അഭ്യന്തരവകുപ്പ്??!!

അഭ്യന്തരവകുപ്പ് ഒരു വര്‍ഗീയ പാര്‍ട്ടിക്കും കൊടുക്കരുത്. അത് കേരളത്തിന്‌ വളരെ ദോഷം ചെയ്യും.

രണ്ടു വലിയ വര്‍ഗീയ പാര്‍ട്ടികള്‍ ആണല്ലോ ഈ സര്‍ക്കാരിന്റെ പ്രധാന ശക്തി!

Thursday, March 31, 2011

രണ്ടു രൂപയ്ക്ക് അരി

രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ ഈ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമായിരുന്നോ? ഈ അരി സൌജന്യമായി കൊടുത്തുകൂടെ? ഇങ്ങനെ അരിവിതരണം നടത്തുമ്പോള്‍ ഖജനാവിന് നഷ്ടം എത്ര കോടി? ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്ന ഈ സൌജന്യ പരിപാടി നിയന്ത്രിക്കാന്‍ ഇവിടെ ഒരു നിയമവും ഇല്ലേ?

Sunday, October 25, 2009

ഉപ-തിരഞ്ഞെടുപ്പ് മാമാങ്കം

കണ്ണൂരില്‍ ആരോപണ-പ്രത്യാരോപണ യുദ്ധം മുറുകുന്നു. ഇത് വരെ ഒരു മരണം മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ഒരു 'പാവം' ഐ.ഏ.എസ് കാരന്‍ കളക്ടര്‍.

ഒരു തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചാല്‍ അത് രാജി വച്ച് മറ്റൊരു സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആരെയും അനുവദിക്കരുത്. അതിനു നിയമനിര്‍മ്മാണം ആവശ്യമാണ്‌. അഥവാ അങ്ങിനെ രാജി വച്ചാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനക്കാരന് ആ എം.എല്‍.ഏ /എം.പി പദവി നല്‍കണം. വീണ്ടും ഇലക്ഷന്‍ നടത്തരുത്. ഞങ്ങളുടെ കാശല്ലേ ഇവിടെ ധൂര്‍ത്തടിക്കുന്നത്? കണ്ണൂരില്‍ ഇലക്ഷന്‍ കഴിയുന്നത്‌ വരെ ഇവറ്റകള്‍ ഒരു സ്വൈര്യവും തരില്ല എന്ന് തോന്നുന്നു.

സത്യമായിട്ടും പത്രവും ടി.വി.യും തുറക്കാനേ തോന്നുന്നില്ല!! (കഷ്ടം, ഈ ജനാധിപത്യ രീതികള്‍ ലജ്ജാകരം തന്നെ??!!)

Tuesday, May 19, 2009

ചിരിയുടെ സദാചാരം.

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വി.എസ് പൊട്ടിച്ചിരിച്ചു പോയി. അത് തെറ്റാണോ? വീട്ടിലെ കാര്‍ന്നോര്‍ ഒന്ന് കാല്‍ വഴുതി വീണാല്‍ കണ്ടു നില്‍ക്കുന്നവര്‍ക്ക് ചിരിപൊട്ടും. (ചിലപ്പോള്‍) അത് സ്വഭാവികമാകാം. സാഹചര്യതിനനുസൃതം. അത്രയേ വി.എസ്സിനും പറ്റിയുള്ളൂ. ഒന്ന് ഉള്ളു തുറന്നു ചിരിച്ചു പോയി. അച്ഛന്‍ കാല്‍വഴുതി വീഴുമ്പോള്‍ മകനും ഭര്‍ത്താവ് വീഴുമ്പോള്‍ ഭാര്യക്കും ചിലപ്പോള്‍ [സാഹചര്യത്തിന് അനുസരിച്ച്] ഇങ്ങിനെ ചിരി പൊട്ടിപോകും. അത് മനുഷ്യസഹജം ആണെന്ന് തോന്നുന്നു.

ആ ചിരിയെ സദാചാരവിരുദ്ധം എന്ന് ശ്രീ.സുകുമാര്‍ അഴീകോട് വിശേഷിപ്പിചിത് ഒട്ടും ശരിയായില്ല. അത് വഞ്ചനയുടെ ചിരി ആണെന്ന് പറയാന്‍ മാഷിനെങ്ങിനെ കഴിയും? മനസ്സ് തുറന്നു ചിരിക്കാന്‍ ബുദ്ധിമുട്ടുള്ള നേതാക്കന്മാര്‍ ഉള്ള കേരളത്തില്‍ വി.എസ് വ്യത്യസ്തനാണ്.

മാര്‍ക്സിസ്റ്റു പാര്‍ട്ടി മൂക്കുകുത്തി വീണതല്ലേ ഉള്ളൂ. (മരണം സംഭവിച്ചിട്ടില്ലല്ലോ.) ചില അഹങ്കാരികള്‍ ഗര്‍വ്വു കാണിച്ചു നടന്നു പോകുമ്പൊള്‍ ഇടയ്ക്കു തട്ടിവീണാല്‍ കൂടെയുള്ളവര്‍ പോലും ചിരിച്ചു പോകും. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ചിരിച്ചു കാണും. അവരുടെ മുഖ്യനും ചിരിച്ചതില്‍ എന്താണ് തെറ്റ്?

പാര്‍ട്ടി-നേതാക്കന്മാര്‍-ജനങ്ങള്‍ (ആരാണ് വലിയവന്‍?)

പാര്‍ട്ടിയാണോ നേതാക്കന്മാര്‍ ആണോ വലുത്? ഇതായിരുന്നു കുറച്ചു നാളായി മാര്‍ക്സിസ്റ്റുകാരുടെ വിഷയം. രണ്ടുമല്ല ജനങ്ങളാണ് വലുത് എന്ന് ജനവിധി തെളിയിച്ചു. ഈ വിധി ഭരണത്തിനെതിരല്ല. കാരണം ഭരണയന്ത്രം തിരിക്കുന്നത് കുറച്ചു ഉദ്യോഗസ്ഥവൃന്ദം ആണല്ലോ. ഈ വിധി മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കെതിരാണ്. (അത് മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ നന്ന്)

കട്ടപ്പനയില്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കവേ ജനങ്ങള്‍ നേതാക്കന്മാര്‍ക്ക് മുകളില്‍ കുന്നിന്‍ ചാരുവിലും കെട്ടിടങ്ങള്‍ക്ക് മുകളിലും ഇരിക്കുന്നത് നോക്കി രാഹുല്‍ ഗാന്ധി ഇങ്ങിനെ പറയുകയുണ്ടായി. "ഇവിടെ ജനങ്ങള്‍ ഇരിക്കുന്നത് നമ്മുടെ നേതാക്കന്മാര്‍ക്കും മേലെയാണല്ലോ. അത് എപ്പോഴും അങ്ങിനെ തന്നെയാവണം." നല്ല ദാര്‍ശനീകമായ ഒരു കഴ്ച്ചപ്പടായി തോന്നി. (എന്റെ വ്യക്തിപരമായ അഭിപ്രായം രാഹുലൊ, പ്രിയന്കയോ ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരണമെന്നും ഒബാമയ്ക്ക് മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കണം എന്നുമാണ്.)

Friday, April 17, 2009

സിന്ധു ജോയ്?? ഇത് വേണമായിരുന്നോ???

എറണാകുളത്തെ സി.പി.എം സ്ഥാനാര്‍ഥി ശ്രീമതി.സിന്ധു ജോയ് ഇലക്ഷന്‍ ദിവസം വരാപ്പുഴ ബിഷപ്പ് ദാനിയേല്‍ അച്ചാര്പറമ്പില്‍ പിതാവിന്റെ കൈ ചുംബിക്കുന്ന ചിത്രം ഇന്നലെ പത്രങ്ങളില്‍ കണ്ടു. തെറ്റല്ല, പക്ഷെ . . . ഒരു സംശയം. എസ്.എഫ്.ഐ.യുടെ സമരസഖാവും, ധീരവനിതാ നേതാവും ആയ സിന്ധു ഇത് ചെയ്യണമായിരുന്നോ?
"Ms Sindhu Joy, the young-blooded, fire branded , student activist of the national standing have certain factors in her favour. At first, her age itself. Ms Sindhu Joy is in her 30s. Secondly, Kerala student movement has seen Ms Sindhu spearheading many strikes for various causes representing her student wing." (www.kerala.com)

മാര്‍ക്സിസ്റ്റുകാര്‍ക്ക് ഇപ്പൊ പണ്ടത്തെ പോലെ [കപട]ആദര്‍ശം ഒന്നും ഇല്ലേ?

"ഫോടോഗ്രഫര്‍ക്ക് മുന്‍പില്‍ ഇതാണെങ്കില്‍ ................???!!!"

Wednesday, April 15, 2009

ഈര്‍ക്കിലി പാര്‍ട്ടികള്‍ ഇല്ലാതായെങ്കില്

‍ഈശ്വര എത്രയാ ഈര്‍ക്കില്‍ പാര്‍ട്ടികള്‍. സ്വന്തം പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്ന വിഡ്ഢി കൂശ്മാണ്ടാങ്ങള്‍.. അവര്‍ക്ക് വോട്ടു ചെയ്യുന്ന മര കഴുതകള്‍. (കേരള കോണ്‍ഗ്രസ്, ബിജു ജനതാദള്‍, ..)

KERALA CONGRESS
ALL INDIA MAJLIS-E-ITTEHADUL MUSLIMMEN
ALL INDIA TRINAMOOL CONGRESS
BHARATIYA NAVSHAKTI PARTY
JAMMU AND KASHMIR NATIONAL CONFERENCE
JANATA DAL - UNITED
MIZO NATIONAL FRONT
MUSLIM LEAGUE KERALA STATE COMMITTEE
NAGALAND PEOPLES FRONT
NATIONAL LOK TANTRIK PARTY
REPUBLICAN PARTY OF INDIA (A)
SIKKIM DEMOCRATIC FRONT

മാണിയും മാണിയുടെ മോനും [ജോസ് കെ മാണി] ചേര്‍ന്ന് നടത്തുന്ന പാര്‍ട്ടിക്ക് എങ്ങിനെ ഞാന്‍ വോട്ടു ചെയ്യും? കഴിഞ്ഞ ലോക്‌സഭയില്‍ എല്പ്പിക്കപെട്ട ഉത്തരവാദിത്വം കളഞ്ഞു കുളിച്ച സീ.പി.എമ്മിന് എങ്ങിനെ ഞാന്‍ വോട്ടു ചെയ്യും? [കോട്ടയം മണ്ഡലം] മനസ്സ് കൊച്ചിയിലും വോട്ടു കോട്ടയത്തും എന്ന് പറഞ്ഞാ എത്ര ശരി!!!

Monday, March 23, 2009

'വര്‍ഗീയത' defined by:

PDP വര്‍ഗ്ഗീയ സംഘടന അല്ല. മദനി തീവ്രവാദി യും അല്ല: പിണറായി

മുസ്ലിം ലീഗ് ഒഴികെ മറ്റെല്ലാ സംഘടനകളും വര്‍ഗീയം: വയലാര്‍ രവി.


BJP മാത്രം ആണ് യഥാര്‍ത്ഥ വര്‍ഗീയ പാര്‍ട്ടി.

(മാര്‍.പിണറായി മെത്രാപോലീത്ത വിശുദ്ധനായി പ്രഖ്യാപിച്ച വി.അബ്ദുള്‍ നാസര്‍ മദനിയുടെ പഴയ ഒരു പ്രസംഗം ദാ,, ഇവിടെ.)

നാണമില്ലാത്തവന്റെ ആസനത്തില്‍ ഗദ കയറ്റിയാല്‍, അതും അവനൊരു സുഖം!!!

Thursday, March 19, 2009

ഹൈബി ഈഡന്‍ (25 വയസ്സ്) വളരട്ടെ [എന്നിട്ട് മതി]

അവന്‍ കൊച്ചു കുട്ടിയാണ്. അവന്‍ വളരട്ടെ. പാര്‍ട്ടിയില്‍ പ്രവത്തിച്ചു പരിചയം ആവട്ടെ. എന്നിട്ട് പോരെ? ഇത് ബാലവേല പോലെയാണ്. ലോകസഭ സീറ്റിലേക്ക് ഉന്തി വിട്ടിട്ടു എന്തിനു വെറുതെ ആ കൊച്ചന്റെ ഭാവി നശിപ്പിക്കണം. ജയിച്ചു അങ്ങ് ഡല്‍ഹിയില്‍ ചെന്നാലും കാര്യമായി ഒന്നും നടക്കുമെന്ന് പ്രതീക്ഷയില്ല. കോണ്‍ഗ്രെസ്സിലെ തന്നെ താപ്പാനകളുടെ ഇടയില്‍ നമ്മുടെ ഹൈബി കുട്ടന്‍ മുങ്ങി പോകും എന്ന് ഭയപ്പെടുന്നു. അത് കൊണ്ടാണ് ഇത്രയും പറഞ്ഞത്.

സി.പി.എം. ന്റെ രാഷ്ട്രീയ ഷണ്ടത്വം

തിരഞ്ഞെടുപ്പില്‍ മത്സരിക്കും, ജയിക്കും, മുന്നണിയുണ്ടാക്കും പക്ഷെ മന്ത്രിസഭയില്‍ ചേരില്ല!!! [മാതൃഭൂമി; മാര്‍ച്ച് 17] തലികെട്ടാം, സദ്യനടത്താം, പക്ഷെ ലൈംഗീക ബന്ധത്തില്‍ മാത്രം താല്പര്യമില്ല, എന്നല്ലേ ആ പറഞ്ഞതിനര്‍ത്ഥം? സി.പി.എം. നെ പോലെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പാര്‍ട്ടി ഇങ്ങനെ പറഞ്ഞാല്‍? കല്യാണം കഴിച്ചിട്ട് ബ്രഹ്മചാര്യം അനുഷ്ടിച്ചാല്‍ അയല്‍വക്കത്തെ ആണ്‍കുട്ടികള്‍ക്ക് പണിയാകും എന്ന് പറഞ്ഞപോലെ, ഇടതു പാര്‍ട്ടികള്‍ മന്ത്രി സഭയില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ ഈര്‍ക്കിലി പാര്‍ട്ടികളും, ജാതി പാര്‍ട്ടികളും, മണ്ണിന്റെ മക്കള്‍ പാര്‍ട്ടികളും അവിടെ കേറി നിരങ്ങും. അത് നമ്മള്‍ കഴിഞ്ഞ പ്രാവശ്യവും കണ്ടതാണല്ലോ? സി.പി.എം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടരുത്. അത് ഏറ്റെടുക്കണം. പുറമേനിന്നും വിമര്‍ശിക്കുന്നതാണ് എളുപ്പം എന്ന് വിചാരിക്കുന്നതാണ് കുഴപ്പം.

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html