പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Friday, October 18, 2013

വിവാഹപ്രായം എന്താവണം?

പത്താം ക്ലാസ്സു കഴിഞ്ഞാൽ ആവശ്യമുള്ളവർക്ക് വിവാഹം കഴിക്കാനുള്ള അനുവാദം കൊടുക്കണം. കുറഞ്ഞ വിവാഹ പ്രായം 16  ആക്കുക. ആവശ്യമുള്ളവർ (കാശുള്ളവരും!!) പഠിക്കട്ടെ.   അല്ലാത്തവരെ വെറുതെ വിടുക.

ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം വലിയൊരു വ്യവസായം ആണല്ലോ. അക്കൂട്ടർക്ക്‌ ആളെ കിട്ടാനാണ്‌ പ്രായം കൂട്ടണം എന്നു പറഞ്ഞു മുറവിളി നടത്തുന്നത്. ഈ സ്വകാര്യ -സ്വാശ്രയ വിദ്യാഭ്യാസം കൊണ്ട് എന്തു പ്രയോജനം?

പഠിച്ചിറങ്ങുന്നവർ എന്തു ചെയ്യുന്നു? കുറെ ഐ.ടി. / കാൾ സെൻറർ ജോലി ചെയ്‌താൽ മതിയോ? അല്ലെങ്കിൽ ബാങ്ക് / മൊബൈൽ കമ്പനികൾ!! ഇവിടെയൊക്കെ ജോലി ചെയ്തു ചോരയും നീരും ഊറ്റിയെടുത്ത് ജീവിതത്തിലെ നല്ല കാലം (20 മുതൽ 28 വയസ്സ് വരെ) കഴിഞ്ഞ് വിവാഹ / കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ അവരുടെ ഊർജ്ജ്വസ്വലതയൊക്കെ എങ്ങോ പോയിരിക്കും.

വർദ്ധിച്ച് വരുന്ന വിവാഹ മോചനങ്ങൾക്കും ദാമ്പത്യ തകർച്ചയ്ക്കും കാരണം ഈ വൈകിയവിവാഹങ്ങൾ അല്ലേ?


  1. വിവാഹപൂർവ്വ ലൈംഗീകത കുറയും 
  2. ആളുകൾ  കൂടുതൽ പക്വതയുള്ളവരാകും  
  3. ആരോഗ്യമുള്ള കുട്ടികൾ ഉണ്ടാവും 
  4. മാതാപിതാക്കളുടെ നല്ല പ്രായത്തിൽ കുട്ടികൾക്ക് ജോലിയിൽ പ്രവേശിച്ച് സ്വന്തം കാലിൽ നിൽക്കാൻ കഴിയും 
  5. കുട്ടികൾക്ക് നല്ല ആരോഗ്യമുള്ള മാതാപിതാക്കളെ കിട്ടും 
  6. ബാച്ചിലർ ലൈഫിലെ അനാവശ്യ ചെലവുകൾ ഇല്ലാതാവും 
  7. സമ്പാദ്യശീലം വർദ്ധിക്കും 
  8. നേരത്തേ വിവാഹം കഴിക്കുന്നവരിൽ ഉത്തരവാദിത്യബോധം കൂടുതലാണ്.


വിദ്യാഭ്യാസം എന്നാൽ കോളേജിൽ പോയി കാശു കൊടുത്തു വാങ്ങുന്ന ഡിഗ്രികൾ മാത്രമല്ല . അനൗപചാരിക വിദ്യാഭ്യാസം വളരെ പ്രധാനമാണ്. സ്വകാര്യ വിദ്യാഭ്യാസ കച്ചവടം അല്ലാതെ ജീവിതത്തിൽ നിന്നും പഠിക്കാൻ ഒത്തിരി ഉണ്ടല്ലോ.

ഔപചാരികമായി പഠിക്കാതെ കൃഷിയും വീട്ടു ജോലിയും ആയി കഴിഞ്ഞിരുന്ന നമ്മുടെ പഴയ തലമുറയിലെ കാർന്നോന്മാരിൽ കണ്ടിരുന്ന  ബുദ്ധിയും വിവേകവും വിവേചനാ ശീലവും  ഇന്നത്തെ പി.എച്ച്.ഡി ബിരുദക്കാർക്കു കാണുമോ?

കമ്പോള സംസ്കാരം ആണ് വിവാഹപ്രായം കൂട്ടണം എന്ന് വാശി പിടിക്കുന്നത്‌. അതിനു പിന്നിൽ അവരുടെ സ്വാർത്ഥ താൽപര്യങ്ങളും കച്ചവട ബുദ്ധിയും ആണ്.

പ്രധാനമായും  - വിദ്യാഭ്യാസ കച്ചവടം, ആശുപത്രി വ്യവസായം, ഐ .ടി . കമ്പനികൾ എന്നിവർക്ക് ഇരകളെ കിട്ടുന്നു, ഇങ്ങനെ വിവാഹ പ്രായം നീട്ടുന്നതിലൂടെ!!  
      

No comments:

Post a Comment

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html