വർഷങ്ങളായി നിത്യേന രാവിലെ മാതൃഭൂമി പത്രം വായിക്കുന്ന ഒരാളാണു ഞാൻ. കൊച്ചി യൂണിറ്റിൽ അത്യാധുനിക കളർ പ്രിന്റിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 'ഹൈ-ടെക്' പ്രിന്റിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തപ്പോൾ വളരെ സന്തോഷം തോന്നി. എന്നാൽ എന്നാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ആ സന്തോഷം അസ്ഥാനത്തായിരുന്നു എന്ന് തോന്നി. കാരണം 'നഗരം' എഡിഷൻ അടുത്ത ദിവസം തന്നെ കേടായ (പഴകിയ) സുനാമി ഇറച്ചിയുടെ ബഹുവർണ്ണ ചിത്രങ്ങൾ മത്തങ്ങാ വലുപ്പത്തിൽ പ്രിന്റു ചെയ്തു കൊണ്ടാണി റങ്ങി യത് ! അതു കഴിഞ്ഞു ഉടനെതന്നെ 'മെഡിക്കൽ കോളജിൽ' മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള അഞ്ചു അജ്ഞാത മൃതദേഹങ്ങളുടെ 'കളർ'' ചിത്രങ്ങളുമായി മാതൃഭൂമി പിന്നെയും ഞെട്ടിച്ചു. എന്താണ് 'അജ്ഞാത മൃതദേഹങ്ങളുടെ' ചിത്രം പ്രസിദ്ധപ്പെടുതുന്നതിന്റെ പ്രസക്തി എന്ന് പണ്ടു മുതലേ ഞാനാലോചിക്കാറുണ്ട്. ഒരാളുടെ മുഖം കണ്ട് ആ മൃതദേഹം അയാളുടെ \വീട്ടുകാർ തിരിച്ചറിയുന്നതിനു വേണ്ടി എന്തിനാണ് രാവിലെ തന്നെ ഒരു ലക്ഷം വീട്ടുകാരെ കൊണ്ട് ആ അഴുകിയ / വികൃതമായ മൃതദേഹത്തിന്റെ ചിത്രം കാണിക്കുന്നത് ? ഇതാ ഇപ്പോൾ എല്ലാ പേജും കളർ പ്രിന്റ് ചെയ്യാവുന്ന ആധുനിക വിദ്യ കൈവന്നപ്പോൾ അജ്ഞാത മൃതദേഹങ്ങളും കളറി ലായി! കഷ്ടം !! ഇതിൽ എന്ത് സാമൂഹിക പ്രതിബന്ധത യാണു ള്ളത്? ഒരു 'മൃതദേഹം' തിരിച്ചറിയാൻ ഒൻപതു ലക്ഷം വായനക്കാരും രാവിലെ ആറു മണിക്ക് ഈ വികൃത ദൃശ്യം കണി കാണണോ? ദയവായി ജനങ്ങളെ രാവിലെ പത്രം വായിക്കുന്ന ശീലത്തിൽ നിന്നും ആട്ടിപ്പായിക്കരുത്. പുതിയ സാങ്കേതിക വിദ്യയും പ്രിന്റിംഗ് പ്രസ്സും ഉപയോഗിച്ച്, ഒരു റോസാ പൂവിന്റെ ചിത്രം പ്രിന്റു ചെയ്ത് കാണാൻ കാത്തിരിക്കുന്ന നിരവധി വായനക്കാരുണ്ട് ഇവിടെ. നഗരത്തിൽ 'കളിമുറ്റം' പേജിൽ കുട്ടികൾ വരയ്ക്കുന്ന കളർ ചിത്രങ്ങൾ ഒരു ദിവസത്തേക്കുള്ള ഉർജ്ജം പകരുന്നു. ആദ്യം സൂചിപ്പിച്ച അശ്ലീല ചിത്രങ്ങൾക്കു വേണ്ടി കളർ സാങ്കേതിക വിദ്യ ഉപയൊഗിക്കരുതെന്നപേക്ഷിക്കുന്നു
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Tuesday, September 24, 2013
നിറമുള്ള ചിത്രങ്ങൾ, പകരുന്ന സന്ദേശം!
Labels:
പത്രം,
പത്രധര്‍മ്മം,
പത്രപ്രവര്‍ത്തനം,
മാതൃഭൂമി,
വാര്‍ത്ത,
സമകാലികം
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
No comments:
Post a Comment