സ്ത്രീയും പുരുഷനും ഒരിക്കലും തുല്യരല്ല, തുല്യരായി കാണാനുമാവില്ല. പക്ഷെ പരസ്പര പൂരകങ്ങളാണ്. മറിച്ചു പറഞ്ഞാൽ കുറച്ചു സഹാനുഭൂതിയുണ്ടാവും, കൈയടിയും കിട്ടും. പക്ഷെ ലോകത്തൊരിടത്തും ഒരു മതവും രാഷ്ട്രവും രാഷ്ട്രീയ പാർട്ടിയും പ്രസ്ഥാനവും തത്വശാസ്ത്രങ്ങളും സ്ത്രീയ്ക്ക് തുല്യപദവി നൽികിയിട്ടില്ല.
ക്രിസ്തുവിന്റെ ശിഷ്യന്മാർ എല്ലാവരും പുരുഷന്മാർ ആയിരുന്നു. സ്ത്രീകൾക്ക് മോസ്കിലും പള്ളികളിലെ അൾത്താരയിലും പ്രവേശനമില്ല. പൗരോഹിത്യവും പൂജാവിധികളും പുരുഷ മേല്കോയ്മയാണ്.
ഇത് മത-രാഷ്ട്രീയ ചിന്താഗതി മാത്രമല്ല. തൊഴിലിടങ്ങൾ പരിശോധിക്കൂ - ഡ്രൈവർ മുതൽ പൈലറ്റ് വരെയുള്ള തൊഴിലുകളിൽ കർശനമായി 50 % സ്ത്രീസംവരണം നടപ്പിലാക്കിയാൽ എന്താവും സ്ഥിതി?
പുരുഷൻ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ചെയ്യണം, പുരുഷന്മാർ പോകുന്നിടതിക്കെ പോകണം ഇതല്ല ശരിയായ സ്ത്രീ സമത്വം / ശാക്തീകരണം. താരതമ്യപ്പെടുത്തൽ ഒഴിവാക്കി സ്വന്തം കഴിവുകളും പോരായ്മകളും തിരിച്ചറിഞ്ഞു സമൂഹത്തിൽ വ്യാപാരിക്കലാണ് ശാക്തീകരണം.
പുരുഷന്മാർക്കൊപ്പം ശബരിമലയ്ക്കു പോകാത്തതുകൊണ്ടോ മാരാമണിൽ രാത്രിയോഗങ്ങളിൽ പങ്കെടുക്കാതിരുന്നതുകൊണ്ടോ ബിവറേജസിൽ ക്യൂ നിൽക്കാൻ കഴിയാത്തതുകൊണ്ടോ ഇല്ലാതാവുന്നതല്ല സ്ത്രീത്വത്തിന്റെ ശക്തി. മാതൃത്വം ഒന്ന് മാത്രം മതി 'സ്ത്രീശക്തി' മനസിലാക്കാനും ബഹുമാനിക്കാനും.