കൊറോണ കാലവും ഓൺലൈൻ ക്‌ളാസ്സുകളും കുട്ടികളിൽ ഏൽപ്പിക്കുന്ന മാനസീക വ്യതിയാനങ്ങൾ വളരെ സസൂഷ്മം നിരീക്ഷിക്കേണ്ടിയിരിക്കുന്നു. പല കുട്ടികൾക്കും സ്‌കൂൾ ഒരു ആശ്വാസം ആയിരുന്നു, അദ്ധ്യാപകരും സഹപാഠികളും കൊടുത്തിരുന്ന സാന്ത്വനം ആണ് ഈ വര്ഷം ലഭിക്കാതെ വരുന്നത്. വീട്ടിലെ സംഘർഷം അതിജീവിക്കാൻ മാർഗ്ഗമില്ലാതെ ശരിക്കും ലോക്കഡോൺ ആയിരിക്കുന്ന പതിനായിര ക്കണക്കിന് കുട്ടികളുടെ മുഖം മനസ്സിൽ വരുന്നു.
മുതിർന്നവരും പലരും ജോലി നഷ്ടപ്പെട്ട അവസ്ഥ, സാമ്പത്തീക മാന്ദ്യം, അനിശ്ചി തത്ത്വാo ... ഇങ്ങനെയുള്ള കഠിന നാളുകളിലൂടെ കടന്ന് പോയി കൊണ്ടിരിക്കുകയാണ്. കുറെയധികം കുടുംബ അന്തരീക്ഷങ്ങൾ കലുഷിതമാണ്. മദ്യപാനം, കുടുംബ കലഹം, വഴക്കുകൾ ഇവയൊക്കെ കുഞ്ഞു മനസ്സുകളിൽ വലിയ പോറലുകൾ ആണ് ഏൽപ്പിക്കുന്നത്. 8 - 9 മണിക്കൂർ പഠനവുമായി ബന്ധപ്പെട്ട് ഈ പ്രതികൂല സാഹചര്യങ്ങളിൽ നിന്നും മാറിനിൽക്കാൻ പറ്റിയിരുന്നു.പക്ഷെ ഈ വര്ഷം നമ്മുടെ കുട്ടികൾ ശരിക്കും ലോക്കഡൗണിൽ ആണല്ലോ.
പ്രാദേശിക ഇടെടലുകളിലൂടെ കുറെയൊക്കെ സാന്ത്വനം നൽകാൻ സാധിക്കും. നിവാസി കൂട്ടായ്മകൾ, കുടുംബശ്രീ, വായനശാല ബാലവേദികൾ, സമീപ അംഗനവാടികൾ തുടങ്ങിയവയ്‌ക്കൊക്കെ ഫലപ്രദമായി കുട്ടികളെ സഹായിക്കാൻ കഴിയും.
തീർച്ചയായും ടെലിഫോണിക് കൗൺസിലിംഗ് നല്ലതാണ്, മൈത്രി പോലുള്ള പദ്ധതികൾ അതിന്റെ സാധ്യതകൾ തെളിയിച്ചിട്ടണ്ട്. സാമ്പത്തീക ലാഭം നോക്കിയോ, അറിവില്ലായ്മ കൊണ്ടോ കൗൺസിലിന് ജോലി കുട്ടികളെ ഏൽപിച്ചത് ശരിയാണോ എന്ന് സംശയം ഉണ്ട്.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന ചിരി പദ്ധതിയിൽ, കൗൺസിലിംഗ് എന്ന പദം ഉപയോഗിക്കാൻ പാടില്ലായിരുന്നു. ഒരു സൗഹൃദ സല്ലാപം ആയി കണക്കാക്കിയാൽ മതി. സമപ്രായക്കാരുടെ (പിയർ ഗ്രൂപ്പ്) സ്വാധീനം കൗമാരക്കാർക്ക് വളരെ പ്രധാനമാണ്, അത് പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത് അഭിനന്ദനാർഹം തന്നെ. പക്ഷെ കൗൺസിലിംഗ്, അതിനു വേണ്ട വിദ്യാഭ്യാസ യോഗ്യത യും പരിചയവും ഉള്ള വ്യക്തികൾ നടത്തേണ്ട പ്രവർത്തനമാണ്. യോഗ്യരായ ധാരാളം ആളുകൾ കേരളത്തിൽ ഉണ്ടല്ലോ. ഇപ്പൊൾ തന്നെ നിരവധി പ്രൊഫെഷണൽ കൗൺസിലര്‍മർ കൊറോണ -ക്വാരൻടൈൻ സപ്പോർട്ട് സന്നദ്ധ പ്രവർത്തനം ആയി ചെയ്യുന്നുണ്ട്. കേരളത്തിൽ മനഃശാസ്ത്രം/എം. എസ്. ഡബ്ലിയൂ യോഗ്യതയുള്ളവർ ക്ക് ക്ഷാമം ഉണ്ടെന്ന് തോന്നുന്നില്ല
(JOSSY VARKEY 9847732042) ജോസി വർക്കി, മുളന്തുരുത്തി

No comments:
Post a Comment