പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Tuesday, October 13, 2009
കര്‍ത്താവു വിയര്‍ക്കുന്നു!!
------------------------------------------------------------
ഒരു പെണ്‍കുട്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് കര്‍ത്താവ് രക്തം വിയര്‍ക്കുന്നത് ആദ്യമായി കണ്ടത്. ആ പെണ്‍കുട്ടിയെ വികാരിയച്ചന്‍ കൂടെ താമസിപ്പിക്കുന്നു പോലും? അല്ലെങ്കിലും വിശുദ്ധയായ ആ പെണ്‍കുട്ടിയെ സംരക്ഷിക്കേണ്ടത് വികാരിയച്ചന്റെ കടമ തന്നെ. പിന്നെയുമുണ്ട് രസം - കുറേപേര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ കര്‍ത്താവ് അവരുടെ മുന്‍പില്‍ കൂടെ നടന്നു പോയത്രേ! നടന്നു പോയി കഴിഞ്ഞപ്പോള്‍ നിലത്തു രക്തതുള്ളികള്‍. (കര്‍ത്താവിനെങ്ങാനും പൈല്‍സ് -ന്റെ അസുഖം ഉണ്ടോ ആവ്വോ?) എന്തായാലും തണ്ണീര്‍മുക്കം പള്ളിക്ക് നല്ല വരുമാനം ആണ് കുറച്ചിടെ ആയിട്ട്. [തണ്ണീര്‍മുക്കം തിരുരക്ത ദേവാലയ വികാരി - ഫ.സെലെസ്റ്റിന്‍ ഇന്ച്ചക്കല്‍]
----------------------------------------------------------
സി.ജെസ്മി, കര്‍മേല്‍ ആശുപത്രി, കൊച്ചി ബിഷപ്പ് തട്ടുങ്കല്‍, സി.സെഫി, ....... കേരളത്തില്‍ 'യേശു കര്‍ത്താവ്' വിയര്‍ത്തില്ലെങ്കിലേ അത്ഭുതമുള്ളൂ!!
Monday, August 31, 2009
മദ്യ ലഭ്യത കുറച്ചാല്‍! മദ്യപാനം കുറയുമോ?
കേരളത്തില്‍ സര്‍ക്കാരാണ് വിദേശമദ്യം ചില്ലറവില്പന നടത്തുന്നത്. ആവശ്യത്തിനു 'ഒറിജിനല്‍' മദ്യം കിട്ടിയില്ലെങ്കില്‍ മനുഷ്യര്‍ എന്ത് ചെയ്യും. കുടിക്കതിരിക്കുമോ? വ്യാജ മദ്യം കഴിക്കുമോ? ഓണത്തിന് മുന്‍പ് പോലീസ് കുറെയൊക്കെ സ്പിരിറ്റ് കടത്തു പിടികൂടിയത് പത്രങ്ങളില്‍ കണ്ടു. പിടിക്കാതെ ഒഴുകുന്ന സ്പിരിറ്റ് എത്ര? 'വ്യാജമദ്യ' രാജാക്കന്മാരെ സഹായിക്കനാണോ ഈ [ബീവ്കോ] അവധികള്‍??
മദ്യനിരോധനസമിതികള്‍ മദ്യവിമോചനസമിതികള്‍ ആകട്ടെ!!
Tuesday, August 25, 2009
ഇത്തവണയും 'ഓണം' അടിച്ചുപൊളിക്കണ്ടേ?
ആരാണ് വിളവെടുപ്പ് നടത്തുന്നത്? സ്വര്‍ണ്ണ കടക്കാര്‍, ഗൃഹോപകരണ കടക്കാര്‍, വസ്ത്ര വ്യാപാരികള്‍, സര്‍ക്കാര്‍(മദ്യം,ലോട്ടറി) .... തുടങ്ങിവര്‍ കൊയ്ത്തുതുടങ്ങി കഴിഞ്ഞു. ഇലക്ട്രോണിക് വസ്തുവകകള്‍, സ്വര്‍ണാഭരണങ്ങള്‍, തുണിത്തരങ്ങള്‍, മദ്യം... തുടങ്ങി കോടിക്കണക്കിനു രൂപയുടെ സാധങ്ങള്‍ കേരളത്തിലെക്കൊഴുകുന്നു. മാര്‍വാടികളും ചെട്ടിയാര്‍മാറും ഓണത്തിന് വിളവെടുപ്പ് നടത്തി കീശനിറച്ചു സന്തോഷത്തോടെ മടങ്ങുന്നു. ബോണസും ബാക്കി കടവും വാങ്ങി മലയാളികള്‍ ഓണം പൊടി പൊടിക്കുന്നു!!
പൂവേ പൊലി പൂവേയ്.....
(ആഗോള സാമ്പത്തീക മാന്ദ്യം: ഈയാഴ്ച വല്ല അമേരിക്കന്‍ സായ്പ്പും കൊച്ചിയില്‍ വന്നു ഷോപ്പിംഗ് കണ്ടാല്‍ ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചു പോകും)
Friday, August 21, 2009
ചെണ്ടമേളം ശല്യമാവുമ്പോള്‍
എന്നാല്‍ 10 മണിക്കൂര്‍ തുടര്‍ച്ചയായി ചെണ്ടമേളം കേള്‍ക്കേണ്ടി വന്നാലോ? ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് എന്റെ ഓഫീസിനു താഴെ ഒരു കടയുടെ പരസ്യാര്‍ത്ഥം രാവിലെ 8 മണിമുതല്‍ ചെണ്ടമേളം!! അഞ്ചു യുവാക്കള്‍ നിറുത്താതെ കൊട്ടികൊണ്ടേയിരിക്കുന്നു. ഉച്ചയോടടുതപ്പോള്‍ ഞങ്ങളുടെ ഓഫീസില്‍ പലര്‍ക്കും തലവേദന തോന്നി തുടങ്ങി. എന്ത് ചെയ്യാം? രണ്ടു സ്റ്റാഫ് ഈ 'ശബ്ദശല്യം' സഹിക്കവയ്യാതെ ഉച്ചക്ക് ശേഷം ലീവ് എഴുതി വീട്ടില്‍ പോയി.
എന്ത് നല്ല വാദ്യമായാലും അമിതമായാല്‍ 'ശബ്ദ മലിനീകരണം' ഒരു ശല്യം തന്നെ. അവര്‍ വൈകിട്ട് 6 മണിവരെ അവിടെ നിന്ന് കൊട്ടി. ഇനി വരുന്ന ഓണനാളുകളിലും ഈ തോന്ന്യാസം പല വാണീജ്യ സ്ഥാപനങ്ങള്‍ക്ക് മുന്‍പിലും കാണേണ്ടി വരും. കൊച്ചിപോലെ തിങ്ങി നിറഞ്ഞ ഒരു നഗരത്തില്‍ ഇത് അനുവദിക്കാമോ?
അഗ്രേഗേറ്റെര്‍ എന്നെ രക്ഷിക്കൂ,,
പുതുതായി ബ്ലോഗ്ഗുകള്‍ തരം തിരിച്ചു ലിസ്റ്റു ചെയ്യുന്നത് കുറച്ചു ബുദ്ധിമുട്ടുണ്ടാക്കുന്നു. പഴയ രീതി തന്നെയായിരുന്നു നല്ലത്. എന്നും നോക്കുന്നവര്‍ക്ക്, എല്ലാ വിഭാഗത്തിലും പെട്ട ബ്ലോഗുകള്‍ വായിക്കാന്‍ സാധിച്ചിരുന്നു.
എന്റെ പുതിയ ബ്ലോഗുകള്‍ ഇവിടെ കൊടുക്കുന്നു. ഇവ എവിടെയെങ്കിലും ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി അറിയിക്കുക. ഞാന്‍ ഒത്തിരി നോക്കിയിട്ട് കണ്ടില്ല.
http://jossyvarkey.blogspot.com/2009/08/blog-post.html
http://jossymobilecam.blogspot.com/2009/08/blog-post.html
Tuesday, May 19, 2009
ചിരിയുടെ സദാചാരം.
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വി.എസ് പൊട്ടിച്ചിരിച്ചു പോയി. അത് തെറ്റാണോ? വീട്ടിലെ കാര്‍ന്നോര്‍ ഒന്ന് കാല്‍ വഴുതി വീണാല്‍ കണ്ടു നില്‍ക്കുന്നവര്‍ക്ക് ചിരിപൊട്ടും. (ചിലപ്പോള്‍) അത് സ്വഭാവികമാകാം. സാഹചര്യതിനനുസൃതം. അത്രയേ വി.എസ്സിനും പറ്റിയുള്ളൂ. ഒന്ന് ഉള്ളു തുറന്നു ചിരിച്ചു പോയി. അച്ഛന്‍ കാല്‍വഴുതി വീഴുമ്പോള്‍ മകനും ഭര്‍ത്താവ് വീഴുമ്പോള്‍ ഭാര്യക്കും ചിലപ്പോള്‍ [സാഹചര്യത്തിന് അനുസരിച്ച്] ഇങ്ങിനെ ചിരി പൊട്ടിപോകും. അത് മനുഷ്യസഹജം ആണെന്ന് തോന്നുന്നു.
ആ ചിരിയെ സദാചാരവിരുദ്ധം എന്ന് ശ്രീ.സുകുമാര്‍ അഴീകോട് വിശേഷിപ്പിചിത് ഒട്ടും ശരിയായില്ല. അത് വഞ്ചനയുടെ ചിരി ആണെന്ന് പറയാന്‍ മാഷിനെങ്ങിനെ കഴിയും? മനസ്സ് തുറന്നു ചിരിക്കാന്‍ ബുദ്ധിമുട്ടുള്ള നേതാക്കന്മാര്‍ ഉള്ള കേരളത്തില്‍ വി.എസ് വ്യത്യസ്തനാണ്.
മാര്‍ക്സിസ്റ്റു പാര്‍ട്ടി മൂക്കുകുത്തി വീണതല്ലേ ഉള്ളൂ. (മരണം സംഭവിച്ചിട്ടില്ലല്ലോ.) ചില അഹങ്കാരികള്‍ ഗര്‍വ്വു കാണിച്ചു നടന്നു പോകുമ്പൊള്‍ ഇടയ്ക്കു തട്ടിവീണാല്‍ കൂടെയുള്ളവര്‍ പോലും ചിരിച്ചു പോകും. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ചിരിച്ചു കാണും. അവരുടെ മുഖ്യനും ചിരിച്ചതില്‍ എന്താണ് തെറ്റ്?
പാര്‍ട്ടി-നേതാക്കന്മാര്‍-ജനങ്ങള്‍ (ആരാണ് വലിയവന്‍?)
കട്ടപ്പനയില്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കവേ ജനങ്ങള്‍ നേതാക്കന്മാര്‍ക്ക് മുകളില്‍ കുന്നിന്‍ ചാരുവിലും കെട്ടിടങ്ങള്‍ക്ക് മുകളിലും ഇരിക്കുന്നത് നോക്കി രാഹുല്‍ ഗാന്ധി ഇങ്ങിനെ പറയുകയുണ്ടായി. "ഇവിടെ ജനങ്ങള്‍ ഇരിക്കുന്നത് നമ്മുടെ നേതാക്കന്മാര്‍ക്കും മേലെയാണല്ലോ. അത് എപ്പോഴും അങ്ങിനെ തന്നെയാവണം." നല്ല ദാര്‍ശനീകമായ ഒരു കഴ്ച്ചപ്പടായി തോന്നി. (എന്റെ വ്യക്തിപരമായ അഭിപ്രായം രാഹുലൊ, പ്രിയന്കയോ ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരണമെന്നും ഒബാമയ്ക്ക് മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കണം എന്നുമാണ്.)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html