കേരളത്തില്‍ ഇന്ന് നടക്കുന്ന 90% പീഡനങ്ങളും വ്യഭിചാരങ്ങള്‍ ആണ്. അറിവില്ലായ്മ മൂലമാണെങ്കിലും അറിയാതെയാണെങ്കിലും വ്യഭിചാരം വ്യഭിചാരം തന്നെ.
-----------------------
കഴിഞ്ഞ ദിവസം ഒരു ചാനലില്‍ റിയാലിറ്റി ഷോ ശ്രദ്ധിച്ചു. പത്തിനും പതിനഞ്ചിനും ഇടയിലുള്ള കുരുന്നു പെണ്‍കുട്ടികള്‍ ആടി തിമര്‍ക്കുന്നു. അസഭ്യമായ വസ്ത്രധാരണം. കാഴ്ചക്കാരായി ഇരുന്നു കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവര്‍ ആ കുട്ടികളുടെ അച്ഛനമ്മമാര്‍ ആയിരിക്കണം. നല്ല ഈണത്തിലുള്ള പാട്ട്. കുട്ടികള്‍ നന്നായി ഡാന്‍സ് ചെയ്യുന്നുണ്ട്. ആര്‍ക്കും ഇക്കിളി ഉണ്ടാവും. ഉണ്ടാവണം, അതാണല്ലോ ചാനലുകാരുടെ ലക്‌ഷ്യം. പാട്ടിനെ വരികള്‍ ശ്രദ്ധിച്ചാല്‍ മാന്യതയുള്ളവര്‍ [ഞാനല്ല] ചെവി പൊത്തി ഓടും.
------------------
ഡാഡി യും മമ്മിയും വീട്ടിലില്ല, ചോദിക്കാനും പറയാനും ആരും ഇല്ല, വിളയാടാന്‍ ഉള്ളില്‍ വാടാ വില്ലാല... [ശ്ചായ് വൃത്തികെട്ട പാട്ട്...]
മൈതാനം ആവശ്യമില്ല, അമ്പയറും ആവശ്യമില്ല, ആര്‍ക്കും തോല്‍വി ഇല്ല [ചില പെണ്‍കുട്ടികള്‍ തോല്‍ക്കുന്നതും ആത്മഹത്യ ചെയ്തതും നമ്മള്‍ പത്രത്താളുകളില്‍ വായിച്ചു!!!]
പാട്ട് കത്തി കയറുന്നു, ഡാന്‍സും.... [തെരുകൂത്തും]
അളവുകള്‍ കൃത്യമായുള്ള ഉടലുകാരി, അളവില്ലാ കൊഴുപ്പുകാരി,, ഇരിക്കത് ഇരിക്കത് വാടീ ഉനക്ക് രാത്രി കച്ചേരി (???????!!!!!!!!)
ഹ്ഹോ, ചെവി കഴുകണം.
------------------------------
ഈ പാട്ടിന്റെ താളത്തിന് ചുവടു വയ്ക്കുന്ന കൊച്ചു പെണ്‍കുട്ടികളെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുന്ന അച്ഛനമ്മമാരെ പുളിവാറിനു അടിക്കെണ്ടേ?? സ്വന്തം മകളുടെ മൊബൈല്‍ ക്ലിപ്പ് ഇറങ്ങിയാല്‍ അതും ആസ്വദിക്കുന്ന മലയാളി സംസ്കാരം വളരുന്നുണ്ടോ? എങ്കില്‍ ഇതിനു ചാനലുകാരുടെ/ റിയാലിറ്റി ഷോകളുടെ സംഭാവന എന്താണ്??
നാട് നന്നാക്കാന്‍ ഇറങ്ങി പുറപ്പെട്ട ചാനലുകാര്‍ തന്നെയല്ലേ നശിപ്പിക്കലിനും മുന്നില്‍... എന്തുചെയ്യാം... കഷ്ടം... !
ReplyDeleteപുഴുക്കുത്തു വീണ പുതു
ReplyDeleteസംസ്കാരത്തിന്‍റെ
ദിനചരൃകളില്‍
പാശ്ചാതൃ
പരിവേഷത്തി൯
പറുദീസകളില്‍
പരുശുദ്ധി പരിഹാസൃമാകുന്ന
നാഗരിക ഭ്രമങ്ങലില്‍
ബോധമറ്റ അപഥസന്ചാരങ്ങളില്‍
സൗന്ദരൃ ചന്തകളില്‍
കച്ചവട തന്ത്രങ്ങളില്‍
പിന്നെ റിയാലിറ്റി ഷോയിലും
മനോഹരം ആശംസകള്‍
നല്ല പോസ്റ്റ്.
ReplyDeleteസ്വന്തം മക്കളുടെ വസ്ത്രധാരണം പോലും ശ്രദ്ധിക്കാത്ത അമ്മമാര്‍. മക്കള്‍ ടി.വി.ഷോയില്‍ ഒന്നു മുഖം കാണിക്കാനായാല്‍ എല്ലാമായി എന്നു വിശ്വസിക്കുന്ന രക്ഷിതാക്കള്‍.പാര്‍വതീ ഓമനക്കുട്ടന്മാരെ തലയിലേറ്റി നടക്കുന്ന ബന്ധുക്കള്‍. ഇവരുടെ പബ്ലിസിറ്റിക്കു വേണ്ടിയുള്ള ഈ ആര്‍ത്തിയാണ് ചാനലുകാരും, നീലച്ചിത്ര നിര്‍മ്മാതാക്കളും മുതലാക്കുന്നത്.
ഒരു പാട്ടു കേട്ടാല്‍ പാടിയാല്‍ വയറ്റിലൊണ്ടാകുമെങ്കില്‍ അങ്ങൊണ്ടാകട്ടു. ഈ മറ്റേടത്തെ സദാചാര പ്രസംഗം നിര്‍ത്തിയാല്‍ തന്നെ കുറേ പീഡനങ്ങളും മറ്റും കുറയും.
ReplyDeleteനാണമില്ലാ വര്‍ഗ്ഗങ്ങള്. കാണാനും പ്രായോജകരാകാനും ആളുള്ളോടത്തോളം കാലം തുണിയില്ലാട്ടം നടക്കും.
ReplyDeleteസംസ്കാര ച്യുതിക്കെതിരെ ശബ്ദിച്ചാൽ അത് കപട സദാചാരമെന്ന് പരിഹസിക്കുന്നവരാണധികവും. സ്വന്തം മക്കളെ കാപ പൂർത്തീകരണത്തിനുപയോഗിക്കുന്ന ഹീന കൃത്യവും ന്യായീകരിക്കാന്ന് ആളുണ്ടാവും നമുക്കിടയിൽ.. ഇതെവിടെ എത്തുമെന്ന് കണ്ടറിയണം.. അല്ലെങ്കിൽ കൊണ്ടറിയുമ്പോൾ മനസ്സിലാവും..
ReplyDelete