പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Sunday, April 26, 2009

അക്ഷയ ത്രിദീയ എന്ന തട്ടിപ്പ്

(അന്ധ) വിശ്വാസവും കച്ചവട (കു) തന്ത്രങ്ങളും കൈകോര്‍ക്കുന്ന ദിവസമാണ്‌ അക്ഷയ ത്രിദീയ. ഇന്ത്യയിലും വിദേശത്തുള്ള നിരവധി മണ്ടന്മാര്‍ ഈ ദിവസം സ്വര്‍ണം വാങ്ങുന്നത്തിനുവേണ്ടി രാവിലെ തന്നെ കുളിച്ചൊരുങ്ങി പുറപ്പെടുന്നു. ഈ അവസരം നല്ല വണ്ണം മുതലെടുക്കാന്‍ നാട്ട്ലെ എല്ലാ സ്വര്‍ണ്ണ കച്ചവടക്കാര്രും തയ്യാറെടുത്തുകഴിഞ്ഞു. ആവശ്യത്തിനു സ്വര്‍ണം നേരത്തെ തന്നെ സ്റ്റോക്ക് ചെയ്തു വയ്ക്കുന്നു. കുഞ്ഞി മുഹമ്മദും പോളേട്ടനും എന്തിനു യുക്തിവാദി വിജയന്‍ നടത്തുന്ന സ്വര്‍ണ്ണ കടയില്‍ പോലും ഇന്നേ ദിവസം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അരി വാങ്ങാന്‍ കാശില്ലെന്കിലും ഈ ദിവസം സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ്‌ കോടിക്കണക്കിന് ഭാരതീയര്‍ വിശ്വസിച്ചു പോരുന്നത്. അഥവാ സ്വര്‍ണ്ണകടക്കാര്‍ അവരെ വിശ്വസിപ്പിച്ചു പോരുന്നത്. എത്ര വിദ്യാസമ്പന്നര്‍ ആയാലും ഈ പ്രത്യേക ദിവസം സ്വര്‍ണ്ണം വാങ്ങാന്‍ കടകളില്‍ മുന്‍‌കൂര്‍ പണം നല്‍കി ബുക്ക് ചെയ്യുന്നു!! ഈ ദിവസത്തിന്റെ പ്രാധാന്യം ഇത്ര മാത്രം കൊട്ടി ഘോഷിക്കാന്‍ തുടങ്ങിയിട്ട് 5-6 വര്‍ഷമേ ആയിട്ടുണ്ടാവൂ. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റ് -ഉം ജൂവല്ലെഴ്സിനുള്ളതാണ്.

സ്വയം വഞ്ചിക്കപ്പെടാന്‍ തയ്യാറായി നടക്കുന്നിടത്തോളം കാലം ഈ കച്ചവട-മാധ്യമ കൂട്ടുകെട്ടിന്റെ കുതന്ത്രങ്ങള്‍ക്ക്‌ ധാരാളം ഇരകളെ കിട്ടും. സ്വര്‍ണാഭരണങ്ങള്‍ വാങ്ങി ബാങ്ക് ലോക്കെറില്‍ സൂക്ഷിക്കുന്ന ലക്ഷകണക്കിന് പാവപ്പെട്ടവരുള്ള നമ്മുടെ നാട്ടില്‍ ഇതും ഇതിന്റെ അപ്പുറവും നടക്കും. (എറണാകുളത്തെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ കേട്ടത്: അവള്‍ സാരി ഉടുക്കാന്‍ മറന്നാലും മാലയിടാന്‍ മറക്കില്ല!)

5 comments:

  1. thumbs up, mr, chathan.

    I too had written a post about this... last week... totaly agree with you.

    ReplyDelete
  2. പക്ഷെ, പറ്റിപ്പിക്കപെടാന്‍ റെഡി ആയി ജനവും, പറ്റിപ്പിന്നു കൂട്ട് നില്ക്കാന്‍ മാധ്യമങ്ങളും, താരങ്ങളും ഉള്ളപ്പോള്‍ ഇതല്ല, ഇതിനപ്പുറവും നടക്കും,.

    ഇതിനെതിരെ ഒരു ചെറിയ പോസ്റ്റ് എന്റെ വകയും.

    http://pottaslate.blogspot.com/2009/04/blog-post_24.html

    ReplyDelete
  3. കുട്ടിച്ചാത്താ അടങ്ങു! നമുക്കും ഇന്ന് "ബ്ലോഗയ തൃതീയ" ആഘോഷിക്കാം! മനസ്സിലായില്ലേ "ബ്ലോഗയ തൃതീയ" എന്റെ പോസ്റൊന്നു നോക്കിക്കേ.
    അപ്പോള്‍ എന്റെ "ബ്ലോഗയ തൃതീയ" ആശംസകള്‍ നേരുന്നു!

    http://vazhakodan1.blogspot.com/2009/04/blog-post_26.html

    ReplyDelete
  4. "..സ്വയം വഞ്ചിക്കപ്പെടാന്‍ തയ്യാറായി നടക്കുന്നിടത്തോളം കാലം ഈ കച്ചവട-മാധ്യമ കൂട്ടുകെട്ടിന്റെ കുതന്ത്രങ്ങള്‍ക്ക്‌ ധാരാളം ഇരകളെ കിട്ടും.."
    കൃത്യമായ പ്രസ്താവം. വിശ്വാസത്തിന്‍റെയും അനുഷ്ടാനങ്ങളുടെയും പേരില്‍ നടക്കുന്ന തട്ടിപ്പുകളേക്കുറിച്ച് ജനം സ്വയം ബോധവാന്മാരാകാത്തിടത്തോളം അവര്‍ വഞ്ചിതരായിക്കൊണ്ടിരിക്കും. പ്രസക്തമായ കുറിപ്പ്. ആശംസകള്‍

    അക്ഷയ ത്രിതീയ പ്രമാണിച്ച് പോസ്റ്റിയ ഒരു ചെറിയ കലിപ്പ് നടത്തറ ശന്തേച്ചിയുടെ അക്ഷയ ത്രികോണം

    ReplyDelete
    Replies
    1. "അക്ഷയ ത്രിതീയ പ്രമാണിച്ച് പോസ്റ്റിയ ഒരു ചെറിയ കലിപ്പ് നടത്തറ ശന്തേച്ചിയുടെ അക്ഷയ ത്രികോണം" ഇതും ഒരു പരസ്യത്തട്ടിപ്പല്ലേ?

      Delete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html