മലയാളിയുടെ വായിനോട്ടം - ലോകത്തിലേക്കും വലിയ വായിനോക്കികള്‍ മലയാളികളാണെന്നു പലരും പറയുന്നത് കേട്ടിട്ടുണ്ട്. കണ്ണുകള്‍ കൊന്ണ്ടു ബലാല്‍സംഗം ചെയ്യുമെന്നും മലയാളി പുരുഷന്മാര്‍ വൃത്തികെട്ടവന്മാര്‍ /വഷളന്മാര്‍ ആണെന്നും ഒക്കെ. പക്ഷെ എന്റെ സംശയം, ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ നോക്കുന്നത് തെറ്റാണോ? നോക്കാതിരിക്കുന്നതല്ലേ തെറ്റ്. (അവഗണിക്കുന്നത്.) മാന്യമായ വസ്ത്രം ധരിച്ചിട്ടുണ്ടെങ്കില്‍ സ്ത്രീകള്‍ ഈ നോട്ടത്തെ വെറുക്കുന്നതെന്തിനു?
പുരുഷന്‍ നോക്കുന്നത് എവിടെയ്ക്കുമാകട്ടെ, ദൈവത്തിന്റെ സൃഷ്ടിയായ ഒരു സഹജീവിയെ നോക്കാനും കാണാനും ഉള്ള സ്വാതന്ത്ര്യം അവനു അനുവദിച്ചു കൊടുത്തു കൂടെ? പുരുഷന്മാര്‍ ഇത്തരം ഒരു പരാതിയും ആയി വരുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. സ്ത്രീകള്‍ ഞങ്ങളെ തുറിച്ചു നോക്കുന്നു, വഴി നടക്കാന്‍ സമ്മതിക്കുന്നില്ല, വൃത്തികെട്ട നോട്ടം, എന്നൊക്കെ പുരുഷന്മാര്‍ പരാതിപെട്ടാല്‍??!!
സ്ത്രീകള്‍ സ്വയം തങ്ങള്‍ സുന്ദരികള്‍ ആണ്, ലൈംഗീകൊപകരണങ്ങള്‍ മാത്രമാണ്, ശരീരം ഒരു വസ്തുവാണ് .. എന്നൊക്കെ ചിന്തിക്കുന്നതുകൊണ്ടാണ് ഇത്തരം അഭിപ്രായങ്ങള്‍ ഉണ്ടാവുന്നത്. നോക്കുന്നവര്‍ നോക്കട്ടെ, നോട്ടം കൊണ്ട് എന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞവര്‍ നടന്നു പോകുന്നത് ശ്രദ്ധിച്ചിട്ടില്ലേ, തലയുയര്‍ത്തി അഭിമാനപൂര്‍വ്വം .... അവര്‍ക്ക് എന്റെ വന്ദനം.
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Thursday, February 9, 2012
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
No comments:
Post a Comment