കേരളത്തിലെ സര്‍ക്കാര്‍ പരീക്ഷയെഴുതുന്നവനെയൊക്കെ പത്താം ക്ലാസ്സും പന്ത്രണ്ടാം ക്ലാസ്സും പസാക്കിവിടും. പിന്നെ അവനൊക്കെ എവെടെന്നെങ്കിലും ഇരന്നോ കടം മേടിച്ചോ കര്‍ണാടകയിലും തമിഴ് നാട്ടിലും പോയി നഴ്സിംഗ് പഠിക്കും - വിദേശ ജോലി മോഹിച്ച്. ഇപ്പോ ആഗോള മാന്ദ്യം കാരണം ഒരു രക്ഷയും ഇല്ല! എന്നിട്ട് നാട്ടില്‍ ജോലിയും തേടി നടപ്പാണ്, കിട്ടുന്ന ശമ്പളം മതി! വീട്ടുകാരുടെ ലക്ഷങ്ങള്‍ പൊടിച്ചതല്ലേ? എന്ത് ചെയ്യും പാവങ്ങള്‍? 3000 രൂപയ്ക്കും 12 മണിക്കൂര്‍ പണിയെടുക്കും. ബംഗാളിയും ബീഹാറിയും ഇവിടെ കേരളത്തില്‍ വന്നു ദിവസവും 200 ഉം 300 ഉം വാങ്ങുന്നു. (ഒരു മാസം നഴ്സോ സ്കൂള്‍ ടീച്ചറോ വാങ്ങുന്നതില്‍ കൂടുതല്‍!!) നഴ്സിംഗ് പഠിക്കാത്തത് അവന്റെ ഭാഗ്യം!! ഇനിയുള്ള കാലം നഴ്സിംഗ് പഠിച്ചവര്‍ക്ക് ശനിദിശയാണ്, കാരണം അമേരിക്കയും യൂറോപ്പും പൊട്ടി കൊണ്ടിരിക്കുന്നു! അറബ് നാട്ടിലെ സ്തീകള്‍ നഴ്സിംഗ് പഠിച്ചു വരുന്നു!! ഇനിയെങ്കിലും നിങ്ങളുടെ മക്കളെ ലോണെടുത്ത് കര്‍ണാടകയില്‍ പഠിക്കാന്‍ വിടല്ലേ, പ്ലീസ്.... വേറെ വല്ല തൊഴിലും പഠിപ്പിക്കൂ.
അമൃതയിലും ലൂര്‍ദ്ടിലും ലിസ്സിയിലും ജൂബിലി മിഷനിലും എല്ലാം കൊടുക്കുന്നത് നക്കാപിച്ച തന്നെ. പിന്നെന്തിനു നിങ്ങള്‍ അമ്മയുടെ നെഞ്ചില്‍ മാത്രം കയറി കൊലവിളി നടത്തണം?? നാഴ്സുമാര്‍ കേവലം മൂന്നു വര്‍ഷ ഡിപ്ലോമ മാത്രം പഠിച്ചവരാണ്. എന്നാല്‍ ഇതിലും ഭീകരം അല്ലേ, ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും എം.ഫിലും ഒക്കെ പഠിച്ചിട്ടു അച്ചന്മാര്‍ നടത്തുന്ന പ്രൈവറ്റ് സ്കൂളുകളില്‍ പിച്ചക്കാശിനു തൊണ്ടയിലെ വെള്ളം വറ്റിക്കുന്ന ചെറുപ്പക്കാരുടെ കാര്യം? അമ്മയെ മാത്രം 'ടാര്‍ഗറ്റ്' ചെയ്യുന്നത് കാണുമ്പോള്‍ ഇതില്‍ എന്തോ ഒരു ഹിഡന്‍ അജണ്ട ഇല്ലേ എന്നൊരു ...
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Tuesday, December 13, 2011
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
No comments:
Post a Comment