പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Wednesday, March 21, 2012
പിറവത്തെ വിജയം
എം.ജെ കരുത്തനായ നേതാവാണ്. അതുകൊണ്ടാണല്ലോ കന്നിയങ്കത്തില്‍ ടി. എം. ജേക്കബ് എന്ന മികവുറ്റ സാമാജികനെ തോല്പിക്കാനായത്. പിറവം മണ്ഡലത്തില്‍ അദ്ദേഹത്തിന് നല്ല സ്വാധീനം ഉണ്ട്. എന്നാല്‍ ബേബിയുടെ അധികപ്രസംഗങ്ങള്‍, ശര്‍മയുടെ സെമിനാരി സന്ദര്‍ശനം, വി.എസ്സിന്റെ വിടുവായിത്തം, സെല്‍വരാജിന്റെ പണികൊടുക്കല്‍, നായര്‍, ഈഴവ സഭകളുടെ എതിര്‍ നിലപാടുകള്‍, ടി.എമ്മിനോട് പിറവത്തെ ജനങ്ങള്‍ക്കുള്ള സ്നേഹം തുടങ്ങിയവ അനൂപിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു. കാര്യങ്ങള്‍ മനസ്സിരുത്തി പഠിച്ചാല്‍, അതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ അനൂപിനും ടി.എമ്മിനെ പോലെ ജനമനസ്സില്‍ ഇടം നേടാം. നല്ല അധ്വാനം വേണ്ടിവരും, നിയമസഭയില്‍ തിളങ്ങണമെങ്കില്‍. മന്ത്രി കുപ്പായം അണിയുകയാണെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയ്കൊത്തു ഉയരാന്‍ നന്നായി യത്നിക്കണം. അനൂപിന് എല്ലാവിധ ആശംസകളും നേരുന്നു.
Labels:
തിരഞ്ഞെടുപ്പ്,
പ്രതികരണം,
രാഷ്ട്രീയം,
വാര്‍ത്താ
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
പയ്യന്‍ അഹങ്കരിക്കില്ലെന്നു പ്രതീക്ഷിക്കാം അച്ഛന്റെ ഭരണ പാടവം വരാന്‍ അല്‍പ്പം സമയം എടുക്കും എന്നാലും ആള്‍ ഒരു കൊള്ളക്കാരന്‍ ആണെന്ന് തോന്നുന്നില്ല റേഷന്‍ കാര്‍ഡ് വിതരണം ഒക്കെ മെച്ചപ്പെടുത്തിയത് ടീ എം ജേക്കബ് ഒറ്റ വ്യക്തിയുടെ കഴിവാണ് , മര്യാദക്ക് ഭരിച്ചാല്‍ ഒരു ടേം കൂടി ഈസി ആയി ഇരിക്കാം
ReplyDeleteപിറവത്തെ ഒരു വോട്ടര്‍ എന്ന നിലയില്‍ പറയട്ടെ..പിറവം ഒരു ഇയടതുപക്ഷ മണ്ഡലമല്ല,എന്നാല്‍ ഇയടതുപക്ഷം ഇവിടെ ജയിച്ചിട്ടുണ്ട് എന്നത് മറ്റു പലസാഹച്ര്യങ്ങളിലായുരുന്നു എന്നു മാത്രം.ആന്റണി കോണ്‍ഗ്രസ്സ് ഇടതുപക്ഷത്തായിരുന്നപ്പോള്‍ പി സി ചാക്കോ ഇവിടനിന്ന് ജയിച്ചിരുന്നു.സി പൗലോസ് കോണ്‍ഗ്രസ്സ് വിമതനായിരുന്നപ്പോള്‍ ഗോപി കോട്ടമുറിക്കല്‍ വിജയിച്ചു.2006 ല്‍ എം.ജെ.ജേക്കബിനെ വിജയിപ്പിച്ചത് കോണ്‍ഗ്രസ്സുകാര്‍ തന്നെയായിരുന്നു.ഡിക്കില്‍ പോയതിന് അവര്‍ നല്‍കിയ പ്രതികാരമായിരുന്നു അത്.2011 ലും കോണ്‍ഗസ്സിന് ടി.എം.ജേക്കബ്ബിനെ ജയിപ്പിക്കുവാന്‍ കോണ്‍ഗ്രസ്സ് ഒന്നും ചെയ്തില്ലന്നതാണ് സത്യം.മണ്ഡല പുനര്‍ക്രമീകരണത്തിന്റെ ഭാഗമായി ഇലഞ്ഞി പഞ്ചായത്ത് പിറവം മണ്ഡലത്തില്‍ ചെര്‍ത്തു.ഇവിടെ മാണി കോണ്‍ഗ്രസ്സിനു നല്ല സ്വാധീനമുള്ള മണ്ഡലമാണ്.അതിനാല്‍ 2011 ല്‍ കഷ്ടി രക്ഷ്പ്പെട്ടന്നു മാത്രം.ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യം മറ്റോന്നായിരുന്നു.ഇവിടെ ജയം കോണ്‍ഗ്രസ്സിന്‍് അത്യാവശ്യമായിരുന്നു. അവര്‍ പണിയെടുത്തു അവര്‍ക്കു കിട്ടി.അതിനായി എന്തെല്ലാമാണാ് ചെയ്തതെന്ന് ഇവിടത്തെ വോട്ടര്‍മാര്‍ക്കറുയാം..
ReplyDelete