പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Showing posts with label വാര്ത്ത. Show all posts
Showing posts with label വാര്ത്ത. Show all posts

Tuesday, September 24, 2013

നിറമുള്ള ചിത്രങ്ങൾ, പകരുന്ന സന്ദേശം!

വർഷങ്ങളായി നിത്യേന രാവിലെ മാതൃഭൂമി പത്രം വായിക്കുന്ന ഒരാളാണു ഞാൻ. കൊച്ചി യൂണിറ്റിൽ അത്യാധുനിക കളർ പ്രിന്റിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 'ഹൈ-ടെക്' പ്രിന്റിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തപ്പോൾ വളരെ സന്തോഷം തോന്നി. എന്നാൽ എന്നാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ആ സന്തോഷം അസ്ഥാനത്തായിരുന്നു എന്ന് തോന്നി. കാരണം 'നഗരം' എഡിഷൻ അടുത്ത  ദിവസം തന്നെ കേടായ (പഴകിയ) സുനാമി ഇറച്ചിയുടെ ബഹുവർണ്ണ ചിത്രങ്ങൾ മത്തങ്ങാ വലുപ്പത്തിൽ പ്രിന്റു ചെയ്തു കൊണ്ടാണി റങ്ങി യത് ! അതു കഴിഞ്ഞു ഉടനെതന്നെ 'മെഡിക്കൽ കോളജിൽ' മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള അഞ്ചു അജ്ഞാത മൃതദേഹങ്ങളുടെ 'കളർ'' ചിത്രങ്ങളുമായി മാതൃഭൂമി പിന്നെയും ഞെട്ടിച്ചു. എന്താണ് 'അജ്ഞാത മൃതദേഹങ്ങളുടെ' ചിത്രം പ്രസിദ്ധപ്പെടുതുന്നതിന്റെ പ്രസക്തി എന്ന് പണ്ടു മുതലേ ഞാനാലോചിക്കാറുണ്ട്. ഒരാളുടെ മുഖം കണ്ട് ആ മൃതദേഹം അയാളുടെ \വീട്ടുകാർ തിരിച്ചറിയുന്നതിനു വേണ്ടി എന്തിനാണ് രാവിലെ തന്നെ ഒരു ലക്ഷം വീട്ടുകാരെ കൊണ്ട് ആ അഴുകിയ / വികൃതമായ മൃതദേഹത്തിന്റെ ചിത്രം കാണിക്കുന്നത് ? ഇതാ ഇപ്പോൾ എല്ലാ പേജും കളർ പ്രിന്റ്‌ ചെയ്യാവുന്ന ആധുനിക വിദ്യ കൈവന്നപ്പോൾ       അജ്ഞാത മൃതദേഹങ്ങളും  കളറി ലായി! കഷ്ടം !! ഇതിൽ എന്ത് സാമൂഹിക പ്രതിബന്ധത യാണു ള്ളത്? ഒരു 'മൃതദേഹം' തിരിച്ചറിയാൻ ഒൻപതു ലക്ഷം വായനക്കാരും രാവിലെ ആറു മണിക്ക് ഈ വികൃത ദൃശ്യം കണി കാണണോ? ദയവായി ജനങ്ങളെ രാവിലെ പത്രം വായിക്കുന്ന ശീലത്തിൽ നിന്നും ആട്ടിപ്പായിക്കരുത്.      പുതിയ സാങ്കേതിക വിദ്യയും പ്രിന്റിംഗ് പ്രസ്സും ഉപയോഗിച്ച്, ഒരു റോസാ പൂവിന്റെ ചിത്രം പ്രിന്റു ചെയ്ത് കാണാൻ കാത്തിരിക്കുന്ന നിരവധി വായനക്കാരുണ്ട്  ഇവിടെ. നഗരത്തിൽ 'കളിമുറ്റം' പേജിൽ കുട്ടികൾ വരയ്ക്കുന്ന കളർ ചിത്രങ്ങൾ ഒരു ദിവസത്തേക്കുള്ള ഉർജ്ജം പകരുന്നു. ആദ്യം സൂചിപ്പിച്ച അശ്ലീല ചിത്രങ്ങൾക്കു വേണ്ടി കളർ സാങ്കേതിക വിദ്യ ഉപയൊഗിക്കരുതെന്നപേക്ഷിക്കുന്നു 

Friday, October 26, 2012

കൊച്ചി മെട്രോ നടക്കുമോ? ഓടുമോ?

ഞാന്‍ ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്തിട്ടുണ്ട്. സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ ബുള്ളെറ്റ് ട്രെയിന്‍ സര്‍വ്വീസിനെക്കുറിച്ച് കേട്ടിട്ടുണ്ട്. കൊച്ചി മെട്രോ വരും വരും എന്ന് പറയുന്നു, എന്നാല്‍ ഇത് നടക്കില്ല എന്ന് തന്നെയാണ് എന്റെ പൂര്‍ണ വിശ്വാസം. കേരളത്തിന്റെ പ്രകൃതിക്കും, കാലാവസ്ഥയ്ക്കും ആളുകളുടെ മനോഭാവത്തിനും ഈ കൊച്ചി മെട്രോ ചേരുന്നതല്ല. അധികവും മഴക്കലമാണല്ലോ, കേരളത്തില്‍ അപ്പോള്‍ ഈ ട്രെയിനില്‍ കയറി യാത്ര ചെയ്യാന്‍ ഒന്നും മലയാളി തുനിയില്ല. ആട്ടോയും കാറും ബൈക്കും മാറ്റി വച്ച് കുറച്ചു ദൂരം യാത്ര ചെയ്യാന്‍ നമ്മുടെ മലയാളി തുനിയില്ല! അതുകൊണ്ട് തന്നെ ഇത് വന്നാലും ഒരു പരാജയം ആയിരിക്കും. ചെന്നൈ, ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഉള്ളപോലെ ദിനവും വലിയൊരു ജനസംഖ്യ പൊതുയാത്ര സംവിധാനങ്ങളെ ഉപയോഗിക്കുന്നില്ല. ഉദാഹരണത്തിന് ഇവിടെ വോള്‍വോ എ.സി ബസ്സ് ഓടിതുടങ്ങിയിട്ടു ആറുമാസത്തിനു മേലെയായി, ഇപ്പോഴും അത് പരാജയം ആണ്. മറ്റു മെട്രോകളിലെ പോലെ  ജനസാന്ദ്രത ഒരു പ്രദേശത്ത് മാത്രം തിങ്ങി നിറഞ്ഞു നില്‍ക്കുകയല്ല കേരളത്തില്‍. കേരളം മൊത്തത്തില്‍ ഒരു മെട്രോ ആണ്. ഇവിടെ നഗരവും ഗ്രാമവും തമ്മില്‍ വേര്‍തിരിക്കാന്‍ പ്രയാസം ആണ്. ഉദാ: ചെന്നൈ നഗരത്തില്‍ നിന്നും 25-30 കി.മി. പുറത്തേക്കു സഞ്ചരിച്ചാല്‍ തുറസായ ഭൂമി കാണാം. എന്നാല്‍ കൊച്ചിയില്‍ ഇത് പോലെ പുറത്തേക്കു പോയാല്‍ പിറവം, കൂത്താട്ടുകുളം, പാലാ അല്ലെങ്കില്‍ ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കിഴക്കമ്പലം തുടങ്ങിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നു.

ഇനി ഇതിലെ അഴിമതിയെക്കുറിച്ച് അല്പം. ഇന്ത്യയില്‍ മെട്രോ നിര്‍മ്മിക്കാന്‍ ഈ ഒരു ശ്രീധരന്‍ മാത്രമേ ഉള്ളൂ എന്ന ധാരണ തെറ്റാണ്. വേറെയും ശ്രീധരന്മാര്‍ ഉണ്ടാവാം, അല്ലെങ്കില്‍ ഉണ്ടാവണം. ജപ്പാനിലും സിംഗപൂരും ഡി.എം.ആര്‍.സി -യേക്കാള്‍ പ്രഗല്‍ഭ കമ്പനികള്‍ ഉണ്ടാവാം, ഉണ്ട്. ശ്രീധരനും ഡല്‍ഹി മെട്രോയും ഇല്ലെങ്കില്‍ ഇവിടെ പ്രളയം എന്ന് ധരിക്കുന്നത് തെറ്റല്ലേ? പിന്നെ ഭരിക്കുന്ന പാര്‍ട്ടി ഇതില്‍ കയ്യിട്ടുവാരാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കും പണം വേണ്ടേ? പാര്‍ട്ടി നന്നാക്കാനും നേതാക്കന്മാരുടെ വീട് നന്നാക്കാനും! അല്ലാതെ ജനങ്ങളുടെ നന്മ മാത്രം ലക്ഷ്യമിട്ട് ഭരിക്കുന്ന/ ഭരിക്കാന്‍ താല്പര്യമുള്ള ഒരു രാഷ്ട്രീയ പാര്‍ടിയെ കാണിച്ചു തരൂ. ഞാന്‍ എന്റെ തല മൊട്ടയടിക്കാം!! വലതായാലും  ഇടതായാലും കാവി ആയാലും അഴിമതി അവരുടെ കൂടെയില്ലേ? ഇതൊരു പദ്ധതിയും പ്രഖ്യാപിക്കുമ്പോള്‍ അതില്‍ നിന്നും തങ്ങള്‍ക്കു എന്ത് കിട്ടും എന്നല്ലേ എല്ലാവരുടെയും ചിന്ത? പണ്ട് രാജീവ്‌ ഗാന്ധി പ്രഥാനമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് 100 രൂപ വികസനത്തിന്‌ വേണ്ടി നീക്കി വയ്ക്കുമ്പോള്‍ ജനങ്ങളില്‍ എത്തുന്നത്‌ 17 രൂപ മാത്രമാണെന്ന്. അതില്‍ പദ്ധതി ചെലവും, കാലതാമസത്തിന്റെ നഷ്ടവും ഉദ്യോഗസ്ഥരുടെ കിഴിവും രാഷ്ട്രീയക്കാരന്റെ കഴിവും ഒക്കെ കൂടും. 

അപ്പോള്‍ പിന്നെ 5500 കോടി രൂപ വകയിരുത്തിയ കൊച്ചി മെട്രോ പണിയുമ്പോള്‍ ഭരിക്കുന്നവര്‍ക്കും കിട്ടണ്ടേ ചായക്കാശ്?? ഈ ഭരണത്തില്‍ പണി തീര്‍ന്നാല്‍ വലതന്മാര്‍ മാത്രം അനുഭവിക്കും. പണി നീട്ടി കൊണ്ടോയാല്‍ ചിലപ്പോള്‍ ഇടതനും കിട്ടും ഗുണം. നല്ല അഴിമതിക്കാരാണ് നല്ല വികസന നായകന്മാര്‍ എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. ഉദാ: കെ.കരുണാകരന്‍  അന്തോണിയും അച്ചുമാമയും മാത്രം ഭരിച്ചിരുന്നെങ്കില്‍ ഈ നെടുമ്പാശ്ശേരിയും കലൂര്‍ സ്റ്റേഡിയവും ഗോശ്രീ പാലങ്ങളും ഉണ്ടാകുമായിരുന്നോ?

ഇന്ത്യയില്‍ രാജ്യ രക്ഷയ്ക്കെന്ന വ്യാജേന നാം വാങ്ങി കൂട്ടുന്ന ആയുധങ്ങള്‍, പടക്കോപ്പുകള്‍ തുടങ്ങിയവയ്ക്ക് എത്ര ആയിരം കോടി രൂപയാണ് ചെലവാക്കുന്നത്? അന്തോണി പുണ്യാളന്‍ നടത്തുന്ന ഈ ഇടപാടുകളില്‍ അഴിമതി അല്ലാതെ മറ്റെന്താണുള്ളത്? (ആരു മന്ത്രിയായാലും രക്ഷയില്ല!!). പാകിസ്ഥാന്‍ ആക്രമണം, ചൈന പ്രതിരോധം എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു നാം വാങ്ങി കൂട്ടുന്നത്‌ ലക്ഷം കോടി രൂപയുടെ പഴയ യുദ്ധസാമഗ്രികള്‍ ആണ്. ഇനിയിപ്പോള്‍ ഭരണം മാറി കവിയോ, ഇടതോ വന്നെന്നു വിചാരിക്കുക, അപ്പോള്‍ ഇതിനു മാറ്റം ഉണ്ടാവുമോ? അവരും ഈ ചക്കരകുടത്തില്‍ കയ്യിടും, നക്കും. തീവ്രവാദവും യുദ്ധഭീഷണിയും  പറഞ്ഞു ഈ വാങ്ങിക്കൂട്ടുന്നതൊക്കെ രാജ്യസ്നേഹം കൊണ്ടല്ല, മറിച്ചു കമ്മീഷന്‍ മോഹിച്ചു തന്നെയല്ലേ?

കൊച്ചി മെട്രോയില്‍ നിന്നും ശ്രീധരനെ ഒഴിവാക്കാന്‍ നീക്കം, ഡി.എം.ആര്‍.സി യെ ഒഴിവാക്കുന്നത് കമ്മീഷന്‍ പറ്റാന്‍ വേണ്ടിയാണ് എന്നൊക്കെ പറഞ്ഞുള്ള കോലാഹലം തുടങ്ങിയിട്ട് ഒരാഴ്ചയായി. ഇതൊക്കെ കേട്ടപ്പോള്‍ കുറച്ചു കാര്യങ്ങള്‍ ചിന്തിച്ചു പോയി. വികസനത്തിന്റെ ഭാഗമാണ് കമ്മീഷന്‍//// അഴിമതി.  പിന്നെതിനാണ് സാറന്മാരെ ഈ പുറാട്ട്‌ നാടകങ്ങള്‍!!?? 

2ജി /3ജി കുംബകോണങ്ങള്‍ പോലെ കുറച്ചു വര്‍ഷം കഴിയുമ്പോള്‍ പുറത്തു വരും ചെന്നൈ, ബംഗ്ലൂര്‍, കൊച്ചി കുംബകോണകഥകള്‍!.

Friday, May 4, 2012

മുല്ലപെരിയാര്‍

മുല്ലപെരിയാര്‍ ഡാം സുരക്ഷിതമെന്ന് ഉന്നതസമിതി റിപ്പോര്‍ട്ട്‌!!
മലയാളികളുടെ മനസ്സില്‍ അനാവശ്യ ഭയം ഊതിപ്പെരുപ്പിച്ച മന്ത്രിയെ നാം എന്ത് ചെയ്യണം? ഫേസ്ബുക്ക്‌ അടക്കമുള്ള മാധ്യമങ്ങളും മത്സരിച്ചാണ് 'ലോകാവസാനം അടുത്തെത്തി' എന്നപോലെ ഇല്ലാകഥ പ്രചരിപ്പിച്ചത്. ഏറ്റവും വളിപ്പായി തോന്നിയത് കേരള സര്‍ക്കാര്‍ ഇറക്കിയ ടെലിവിഷന്‍ പരസ്യം ആയിരുന്നു. 'തമിഴ് നാടിനു തണ്ണി; കേരളത്തിന്‌ സുരക്ഷ' എന്നാ പേരില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും ബോറന്‍ പരസ്യം ഇറക്കിയ കേരള പൊതുമരാമത്ത് വകുപ്പ് അവാര്‍ഡിനര്‍ഹാരാണ്.

Tuesday, December 13, 2011

അമൃതയിലെ നഴ്സിംഗ് സമരം

കേരളത്തിലെ സര്‍ക്കാര്‍ പരീക്ഷയെഴുതുന്നവനെയൊക്കെ പത്താം ക്ലാസ്സും പന്ത്രണ്ടാം ക്ലാസ്സും പസാക്കിവിടും. പിന്നെ അവനൊക്കെ എവെടെന്നെങ്കിലും ഇരന്നോ കടം മേടിച്ചോ കര്‍ണാടകയിലും തമിഴ് നാട്ടിലും പോയി നഴ്സിംഗ് പഠിക്കും - വിദേശ ജോലി മോഹിച്ച്. ഇപ്പോ ആഗോള മാന്ദ്യം കാരണം ഒരു രക്ഷയും ഇല്ല! എന്നിട്ട് നാട്ടില്‍ ജോലിയും തേടി നടപ്പാണ്, കിട്ടുന്ന ശമ്പളം മതി! വീട്ടുകാരുടെ ലക്ഷങ്ങള്‍ പൊടിച്ചതല്ലേ? എന്ത് ചെയ്യും പാവങ്ങള്‍? 3000 രൂപയ്ക്കും 12 മണിക്കൂര്‍ പണിയെടുക്കും. ബംഗാളിയും ബീഹാറിയും ഇവിടെ കേരളത്തില്‍ വന്നു ദിവസവും 200 ഉം 300 ഉം വാങ്ങുന്നു. (ഒരു മാസം നഴ്സോ സ്കൂള്‍ ടീച്ചറോ വാങ്ങുന്നതില്‍ കൂടുതല്‍!!) നഴ്സിംഗ് പഠിക്കാത്തത് അവന്റെ ഭാഗ്യം!! ഇനിയുള്ള കാലം നഴ്സിംഗ് പഠിച്ചവര്‍ക്ക് ശനിദിശയാണ്, കാരണം അമേരിക്കയും യൂറോപ്പും പൊട്ടി കൊണ്ടിരിക്കുന്നു! അറബ് നാട്ടിലെ സ്തീകള്‍ നഴ്സിംഗ് പഠിച്ചു വരുന്നു!! ഇനിയെങ്കിലും നിങ്ങളുടെ മക്കളെ ലോണെടുത്ത് കര്‍ണാടകയില്‍ പഠിക്കാന്‍ വിടല്ലേ, പ്ലീസ്‌.... വേറെ വല്ല തൊഴിലും പഠിപ്പിക്കൂ.


അമൃതയിലും ലൂര്‍ദ്ടിലും ലിസ്സിയിലും ജൂബിലി മിഷനിലും എല്ലാം കൊടുക്കുന്നത് നക്കാപിച്ച തന്നെ. പിന്നെന്തിനു നിങ്ങള്‍ അമ്മയുടെ നെഞ്ചില്‍ മാത്രം കയറി കൊലവിളി നടത്തണം?? നാഴ്സുമാര്‍ കേവലം മൂന്നു വര്‍ഷ ഡിപ്ലോമ മാത്രം പഠിച്ചവരാണ്. എന്നാല്‍ ഇതിലും ഭീകരം അല്ലേ, ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും എം.ഫിലും ഒക്കെ പഠിച്ചിട്ടു അച്ചന്മാര്‍ നടത്തുന്ന പ്രൈവറ്റ് സ്കൂളുകളില്‍ പിച്ചക്കാശിനു തൊണ്ടയിലെ വെള്ളം വറ്റിക്കുന്ന ചെറുപ്പക്കാരുടെ കാര്യം? അമ്മയെ മാത്രം 'ടാര്‍ഗറ്റ്' ചെയ്യുന്നത് കാണുമ്പോള്‍ ഇതില്‍ എന്തോ ഒരു ഹിഡന്‍ അജണ്ട ഇല്ലേ എന്നൊരു ...

Sunday, November 30, 2008

പുര കത്തുമ്പോള്‍ . . .

അകത്തു ഭീകരവാദികളുടെ താണ്ടവം.
പുറത്തു 'ചാനലുകളുടെ' ഉത്സവം.
ജനകോടികള്‍ വീട്ടിലിരുന്നു 'ലൈവ്' ആയി കണ്ടാസ്വദിക്കുന്നു മാധ്യമങ്ങള്ടെ ഈ ആഘോഷം രാജ്യ താത്പര്യത്തെ എങ്ങിനെ ബാധിക്കുന്നു? ഇന്ത്യയെ ക്കുറിച്ച് പുറം ലോകത്തിനു കിട്ടുന്ന ചിത്രം എന്തായിരിക്കും??
രാജ്യം ഭീകരആക്രമണതാല്‍ കത്തിയെരിയുമ്പോള്‍ വാര്ത്താ ചാനലുകള്‍ കോരിയത്‌ എത്ര കോടികളാണ്. എന്തിന്,കൈരളിയുടെ പോലും വാര്ത്താ തുടങ്ങിയത് 'ഹാപ്പി ജാം' - കുടിക്കൂ ചാര്‍ജ് ചെയ്യൂ ഹാപ്പിയാകൂ. . . (അന്നേ ദിനം പരസ്യതിലെന്കിലും അല്പം സെന്സര്‍ിംഗ് നടത്താമായിരുന്നു)

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html