മദ്യത്തില്‍ നിന്നും മദ്യപര്‍ക്ക് കിട്ടുന്നതില്‍ കൂടുതല്‍ ലഹരി ഇപ്പോള്‍ സര്‍ക്കാരിനു മദ്യ നികുതി വരുമാനത്തില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നു !!സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതൊരു ഒഴിവാക്കാന്‍ പറ്റാത്ത വമ്പിച്ച വരുമാനമാര്‍ഗ്ഗമാണ്. മദ്യപര്‍ ഒന്നടങ്കം നാളെ കുടി നിറുത്താന്‍ തീരുമാനമെടുത്താലും സര്‍ക്കാരിന് മദ്യം വിറ്റു കിട്ടുന്ന വരുമാനം വേണ്ട എന്നു പറയാനാവാത്ത സ്ഥിതിയാണിന്നുള്ളത്. ശമ്പളം കൊടുക്കാന്‍ പിന്നെവിടെ പോകും?
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Tuesday, December 4, 2012
Monday, November 26, 2012
സ്വകാര്യ ബസുകളുടെ മരണപാച്ചില്‍ അവസാനിപ്പിക്കുക
കൊച്ചിനഗരത്തിലെ ബസ്സുകളുടെ മരണപാച്ചില്‍ ഒരു കൊച്ചുകുട്ടിയുടെ ജീവന്‍ കൂടെ തട്ടിയെടുത്തു. വളരെ ഭയാനകമായ രീതിയിലാണ് പല ബസ്സുകളും കൊച്ചി നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നത്. അവരുടെ മത്സര ഓട്ടത്തിനിടയില്‍ മറ്റു ചെറു വാഹനങ്ങളും കാല്‍നടയാത്രക്കാരും പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ടുകൊള്ളണം. ഒരു ചെറിയ ശതമാനം ബസ് ഡ്രൈവര്‍മാര്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചുകൊണ്ടാണ് കൊച്ചിയില്‍ ബസ്സ് ഓടിക്കുന്നതെന്ന് ട്രാഫിക് പോലീസിനും നല്ലതുപോലെ അറിയാം. നാക്കിനടിയില്‍ മയക്കുമരുന്ന് തിരുകിവച്ച് ആ ലഹരിയില്‍ അമിതവേഗത്തില്‍ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയാലും പോലീസ് നോക്കുകുത്തിയായി നില്‍ക്കുന്നത് അപകടങ്ങള്‍ തുടര്‍ക്കഥയാവാന്‍ കാരണമാകുന്നു. കൊച്ചിയില്‍ പാലാരിവട്ടം, വൈറ്റില, തൃപ്പൂണിത്തുറ എസ് .എന്‍ .ജങ്ക്ഷന്‍ എന്നീ സിഗ്നലുകളില്‍ ബസുകളുടെ മരണപാച്ചില്‍ നിത്യ കാഴ്ചയാണ്. ഇത് കണ്ടുകൊണ്ട് പോലീസുകാര്‍ അടുത്തുതന്നെ, നിഷ്ക്രിയരായി നില്‍കുന്നത് കാണാം. കൂടാതെ ഈ സിഗ്നലുകളില്‍ ട്രാഫിക് പോലീസിന്‍റെ വക നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിട്ടുണ്ടെന്ന് പറയുന്നു! എങ്കിലും സ്വകാര്യ ബസ്സുകളുടെ ഈ തെരുക്കൂത്തിനു എതിരെ ഒരു ചെറുവിരലനക്കാന്‍ പോലും കൊച്ചി സിറ്റി പോലീസിന് കഴിയുന്നില്ല എന്നത് പരിതാപകരമാണ്. ബസ് -ടിപ്പര്‍ മുതലായ വലിയ വാഹനങ്ങള്‍ പൊതുനിരത്തില്‍ നടത്തുന്ന ഈ വിളയാട്ടം നിയന്ത്രിക്കാന്‍ പോലീസ് കാര്യക്ഷമമായി ഇടപെടണം. ഇനിയും കൊച്ചിയുടെ നിരത്തുകളില്‍ ഇതുപോലെ കുരുന്നുകളുടെ ജീവന്‍ പോലിയതിരിക്കട്ടെ!!
Labels:
അക്രമം,
കൊച്ചി ഡ്രൈവിങ്ങ്,
സമകാലികം,
സാമൂഹികം
Friday, October 26, 2012
കൊച്ചി മെട്രോ നടക്കുമോ? ഓടുമോ?
ഞാന്‍ ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്തിട്ടുണ്ട്. സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ ബുള്ളെറ്റ് ട്രെയിന്‍ സര്‍വ്വീസിനെക്കുറിച്ച് കേട്ടിട്ടുണ്ട്. കൊച്ചി മെട്രോ വരും വരും എന്ന് പറയുന്നു, എന്നാല്‍ ഇത് നടക്കില്ല എന്ന് തന്നെയാണ് എന്റെ പൂര്‍ണ വിശ്വാസം. കേരളത്തിന്റെ പ്രകൃതിക്കും, കാലാവസ്ഥയ്ക്കും ആളുകളുടെ മനോഭാവത്തിനും ഈ കൊച്ചി മെട്രോ ചേരുന്നതല്ല. അധികവും മഴക്കലമാണല്ലോ, കേരളത്തില്‍ അപ്പോള്‍ ഈ ട്രെയിനില്‍ കയറി യാത്ര ചെയ്യാന്‍ ഒന്നും മലയാളി തുനിയില്ല. ആട്ടോയും കാറും ബൈക്കും മാറ്റി വച്ച് കുറച്ചു ദൂരം യാത്ര ചെയ്യാന്‍ നമ്മുടെ മലയാളി തുനിയില്ല! അതുകൊണ്ട് തന്നെ ഇത് വന്നാലും ഒരു പരാജയം ആയിരിക്കും. ചെന്നൈ, ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഉള്ളപോലെ ദിനവും വലിയൊരു ജനസംഖ്യ പൊതുയാത്ര സംവിധാനങ്ങളെ ഉപയോഗിക്കുന്നില്ല. ഉദാഹരണത്തിന് ഇവിടെ വോള്‍വോ എ.സി ബസ്സ് ഓടിതുടങ്ങിയിട്ടു ആറുമാസത്തിനു മേലെയായി, ഇപ്പോഴും അത് പരാജയം ആണ്. മറ്റു മെട്രോകളിലെ പോലെ ജനസാന്ദ്രത ഒരു പ്രദേശത്ത് മാത്രം തിങ്ങി നിറഞ്ഞു നില്‍ക്കുകയല്ല കേരളത്തില്‍. കേരളം മൊത്തത്തില്‍ ഒരു മെട്രോ ആണ്. ഇവിടെ നഗരവും ഗ്രാമവും തമ്മില്‍ വേര്‍തിരിക്കാന്‍ പ്രയാസം ആണ്. ഉദാ: ചെന്നൈ നഗരത്തില്‍ നിന്നും 25-30 കി.മി. പുറത്തേക്കു സഞ്ചരിച്ചാല്‍ തുറസായ ഭൂമി കാണാം. എന്നാല്‍ കൊച്ചിയില്‍ ഇത് പോലെ പുറത്തേക്കു പോയാല്‍ പിറവം, കൂത്താട്ടുകുളം, പാലാ അല്ലെങ്കില്‍ ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കിഴക്കമ്പലം തുടങ്ങിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നു.
ഇനി ഇതിലെ അഴിമതിയെക്കുറിച്ച് അല്പം. ഇന്ത്യയില്‍ മെട്രോ നിര്‍മ്മിക്കാന്‍ ഈ ഒരു ശ്രീധരന്‍ മാത്രമേ ഉള്ളൂ എന്ന ധാരണ തെറ്റാണ്. വേറെയും ശ്രീധരന്മാര്‍ ഉണ്ടാവാം, അല്ലെങ്കില്‍ ഉണ്ടാവണം. ജപ്പാനിലും സിംഗപൂരും ഡി.എം.ആര്‍.സി -യേക്കാള്‍ പ്രഗല്‍ഭ കമ്പനികള്‍ ഉണ്ടാവാം, ഉണ്ട്. ശ്രീധരനും ഡല്‍ഹി മെട്രോയും ഇല്ലെങ്കില്‍ ഇവിടെ പ്രളയം എന്ന് ധരിക്കുന്നത് തെറ്റല്ലേ? പിന്നെ ഭരിക്കുന്ന പാര്‍ട്ടി ഇതില്‍ കയ്യിട്ടുവാരാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കും പണം വേണ്ടേ? പാര്‍ട്ടി നന്നാക്കാനും നേതാക്കന്മാരുടെ വീട് നന്നാക്കാനും! അല്ലാതെ ജനങ്ങളുടെ നന്മ മാത്രം ലക്ഷ്യമിട്ട് ഭരിക്കുന്ന/ ഭരിക്കാന്‍ താല്പര്യമുള്ള ഒരു രാഷ്ട്രീയ പാര്‍ടിയെ കാണിച്ചു തരൂ. ഞാന്‍ എന്റെ തല മൊട്ടയടിക്കാം!! വലതായാലും ഇടതായാലും കാവി ആയാലും അഴിമതി അവരുടെ കൂടെയില്ലേ? ഇതൊരു പദ്ധതിയും പ്രഖ്യാപിക്കുമ്പോള്‍ അതില്‍ നിന്നും തങ്ങള്‍ക്കു എന്ത് കിട്ടും എന്നല്ലേ എല്ലാവരുടെയും ചിന്ത? പണ്ട് രാജീവ് ഗാന്ധി പ്രഥാനമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് 100 രൂപ വികസനത്തിന് വേണ്ടി നീക്കി വയ്ക്കുമ്പോള്‍ ജനങ്ങളില്‍ എത്തുന്നത് 17 രൂപ മാത്രമാണെന്ന്. അതില്‍ പദ്ധതി ചെലവും, കാലതാമസത്തിന്റെ നഷ്ടവും ഉദ്യോഗസ്ഥരുടെ കിഴിവും രാഷ്ട്രീയക്കാരന്റെ കഴിവും ഒക്കെ കൂടും.
അപ്പോള്‍ പിന്നെ 5500 കോടി രൂപ വകയിരുത്തിയ കൊച്ചി മെട്രോ പണിയുമ്പോള്‍ ഭരിക്കുന്നവര്‍ക്കും കിട്ടണ്ടേ ചായക്കാശ്?? ഈ ഭരണത്തില്‍ പണി തീര്‍ന്നാല്‍ വലതന്മാര്‍ മാത്രം അനുഭവിക്കും. പണി നീട്ടി കൊണ്ടോയാല്‍ ചിലപ്പോള്‍ ഇടതനും കിട്ടും ഗുണം. നല്ല അഴിമതിക്കാരാണ് നല്ല വികസന നായകന്മാര്‍ എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. ഉദാ: കെ.കരുണാകരന്‍ അന്തോണിയും അച്ചുമാമയും മാത്രം ഭരിച്ചിരുന്നെങ്കില്‍ ഈ നെടുമ്പാശ്ശേരിയും കലൂര്‍ സ്റ്റേഡിയവും ഗോശ്രീ പാലങ്ങളും ഉണ്ടാകുമായിരുന്നോ?
ഇന്ത്യയില്‍ രാജ്യ രക്ഷയ്ക്കെന്ന വ്യാജേന നാം വാങ്ങി കൂട്ടുന്ന ആയുധങ്ങള്‍, പടക്കോപ്പുകള്‍ തുടങ്ങിയവയ്ക്ക് എത്ര ആയിരം കോടി രൂപയാണ് ചെലവാക്കുന്നത്? അന്തോണി പുണ്യാളന്‍ നടത്തുന്ന ഈ ഇടപാടുകളില്‍ അഴിമതി അല്ലാതെ മറ്റെന്താണുള്ളത്? (ആരു മന്ത്രിയായാലും രക്ഷയില്ല!!). പാകിസ്ഥാന്‍ ആക്രമണം, ചൈന പ്രതിരോധം എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു നാം വാങ്ങി കൂട്ടുന്നത് ലക്ഷം കോടി രൂപയുടെ പഴയ യുദ്ധസാമഗ്രികള്‍ ആണ്. ഇനിയിപ്പോള്‍ ഭരണം മാറി കവിയോ, ഇടതോ വന്നെന്നു വിചാരിക്കുക, അപ്പോള്‍ ഇതിനു മാറ്റം ഉണ്ടാവുമോ? അവരും ഈ ചക്കരകുടത്തില്‍ കയ്യിടും, നക്കും. തീവ്രവാദവും യുദ്ധഭീഷണിയും പറഞ്ഞു ഈ വാങ്ങിക്കൂട്ടുന്നതൊക്കെ രാജ്യസ്നേഹം കൊണ്ടല്ല, മറിച്ചു കമ്മീഷന്‍ മോഹിച്ചു തന്നെയല്ലേ?
കൊച്ചി മെട്രോയില്‍ നിന്നും ശ്രീധരനെ ഒഴിവാക്കാന്‍ നീക്കം, ഡി.എം.ആര്‍.സി യെ ഒഴിവാക്കുന്നത് കമ്മീഷന്‍ പറ്റാന്‍ വേണ്ടിയാണ് എന്നൊക്കെ പറഞ്ഞുള്ള കോലാഹലം തുടങ്ങിയിട്ട് ഒരാഴ്ചയായി. ഇതൊക്കെ കേട്ടപ്പോള്‍ കുറച്ചു കാര്യങ്ങള്‍ ചിന്തിച്ചു പോയി. വികസനത്തിന്റെ ഭാഗമാണ് കമ്മീഷന്‍//// അഴിമതി. പിന്നെതിനാണ് സാറന്മാരെ ഈ പുറാട്ട് നാടകങ്ങള്‍!!??
2ജി /3ജി കുംബകോണങ്ങള്‍ പോലെ കുറച്ചു വര്‍ഷം കഴിയുമ്പോള്‍ പുറത്തു വരും ചെന്നൈ, ബംഗ്ലൂര്‍, കൊച്ചി കുംബകോണകഥകള്‍!.
Labels:
അഴിമതി,
ആയുധകച്ചവടം,
ഇന്ത്യ,
കോണ്‍ഗ്രസ്,
രാഷ്ട്രീയം,
വാര്‍ത്ത
Thursday, September 6, 2012
എമെര്‍ജിംഗ് കേരള
ഏതൊരു വികസന പദ്ധതിയുടെയും അന്തിമ ലക്‌ഷ്യം കയ്യിട്ടു വാരലും കാക്കലും ആണ്. ഇതറിയാത്തവരല്ല വി.എസ്സും പിണറായിയും. പിന്നെ കുറച്ചു കോലാഹലം ഒക്കെ ഉണ്ടാക്കിയില്ലെങ്കില്‍ അണികള്‍ എന്ത് പറയും?
സിനിമയില്‍ പുതുമുഖങ്ങളെ ധാരാളം അവതരിപ്പിച്ച ഒരു പ്രമുഖ മലയാള സംവിധായകന്‍, സ്വന്തം മകളെ പുതുമുഖമായി അവതരിപ്പിക്കുകയാണെങ്കില്‍ പോലും ഒന്ന് രുചി നോക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ ഒരു രാഷ്ട്രീയക്കാരന്‍ വികസന പദ്ധതിയുമായി വന്നാല്‍ അയാള്‍ സ്വന്തം രാജ്യത്തെ ഒറ്റിക്കൊടുത്തിട്ടാണെങ്കിലും സ്വന്തം കീശ വീര്‍പ്പിക്കും, സംശയം ഇല്ല. 3 ജി, കല്‍ക്കരി ലേലം, മെട്രോ റെയില്‍ ഇവയെല്ലാം വന്‍ അഴിമതിയുടെ മൂര്‍ത്ത രൂപങ്ങള്‍ തന്നെയാണ്. കേരളത്തില്‍ ഇന്നത്തെ ലാഭകരമായ ബിസിനസ് 'റിയല്‍ എസ്റ്റേറ്റ്' തന്നെ. അത് ഏതു പക്സ്ഥാനി വന്നാലും ഭൂമി കച്ചവടം നടത്തി ഞൊടിയിട കൊണ്ട് കോടികള്‍ സമ്പാദിക്കാന്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല, ഏതൊരു സാധാരണ മലയാളിയും ആഗ്രഹിക്കുന്നു.
Labels:
ഭൂമാഫിയ,
ഭൂമികച്ചവടം,
രാജ്യസ്നേഹം,
രാഷ്ട്രീയം,
സമകാലികം,
സര്‍ക്കാര്‍
കൊച്ചി ഫാഷന്‍ വീക്ക് 2012
"കൊച്ചി ഫാഷന്‍ വീക്കിന് പോന്നപ്പോള്‍ ഡ്രസ്സ് എടുക്കാന്‍ മറന്നു. പിന്നെ ഒരു തൂവാല മടക്കി കെട്ടി ബ്രാ ആക്കി. കൊതുകുവല കൊണ്ട് നല്ലൊരു സാരിയും ആക്കി. എങ്ങിനുണ്ട്?"
കൊച്ചേ, നീ എന്റെ മുന്‍പില്‍ പെടാത്തത് എന്റെ ഭാഗ്യം. ഇല്ലേല്‍, നാളത്തെ പത്രത്തില്‍ 'യുവതിയെ കയറിപിടിക്കാന്‍ ശ്രമം, മദ്ധ്യവയസ്കന്‍ അറസ്റ്റില്‍' എന്ന വാര്‍ത്തയോടെ എന്റെ പടം അച്ചടിച്ച് വന്നേനെ!!
Labels:
ആക്ഷേപഹാസ്യം,
കേരളം,
ഫാഷന്‍,
മാന്യമായ വസ്ത്രധാരണം.,
സമകാലികം,
സാമൂഹികം
Monday, August 27, 2012
വോള്‍വോ എ.സീ.ബസ്സുകള്‍ ലഭാത്തിലാക്കാം
കേരളത്തിലെ നഗരങ്ങളില്‍ 10-ഓ 15-ഓ മിനിറ്റ് യാത്രയ്ക്ക് എ. സീ. ബസ്സില്‍ കയറാന്‍ ആരും താല്പര്യപ്പെടുന്നില്ല. കാരണം ചാര്‍ജ് കൂടുതല്‍ തന്നെ. മറിച്ചു ഈ ബസ്സുകള്‍ ടൌണ്‍----=റ്റു-ടൌണ്‍ ആയി ഓടിയാല്‍ അത് ജനങ്ങള്‍ക്ക് ഉപകാരപ്പെടും. കൂടുതല്‍ ആളുകള്‍ എ. സീ. ബസ്സുകളില്‍ കയറാന്‍ തല്പര്യപ്പെടും. മൂന്നോ നാലോ മണിക്കൂര്‍ വേണ്ടുന്ന യാത്രകള്‍ക്ക് ഈ ബസ്സുകള്‍ പ്രയോജനപ്പെടുത്തുക. തിരുവനന്തപുരം - കൊച്ചി - കോഴിക്കോട് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു ഈ ബസ്സുകള്‍ ഓടിച്ചാല്‍ അത് വളരെ പ്രയോജനപ്പെടും, തീര്‍ച്ച!! തൃശൂര്‍ - എറണാകുളം, എറണാകുളം - കോട്ടയം മുതലായ റൂട്ടുകളിലും ഈ എ.സീ. ബസ്സുകള്‍ ഓടിച്ചാല്‍ ആള് കൂടുതല്‍ കയറും.
------
ജോസി വര്‍ക്കി ചാത്തങ്കേരില്‍
Saturday, August 11, 2012
സ്വയം മോറല്‍ പോലീസിംഗ് നല്ലത്
പൊതുവേദികളില്‍ ഇന്ന് അഭാസകരമായുള്ള വസ്ത്രധാരണം കൂടിവരുന്നു. ഇതിനെതിരെ നിയമനിര്‍മ്മാണമോ പോലീസ് നടപടിയോ ഉചിതമല്ല. ബ്രായുടെ സ്ട്രിപ് വെളിയില്‍ കാണുന്നതിനും കൊതുകുവല പോലെ സുതാര്യമായ വസ്ത്രം ധരിക്കുന്നതിനും അമ്പത് പൈസ കവറില്‍ ഇറച്ചി തൂക്കിയ പോലെ ഇറുകിയ കട്ടികുറഞ്ഞ വസ്ത്രം ധരിക്കുന്നതും പോലീസിനെ കൊണ്ട് തടഞ്ഞു നടപടിയെടുക്കാന്‍ ആവില്ലല്ലോ. അത് ശരിയും അല്ല. അതുകൊണ്ട് ഇതിനു പോംവഴി 'സ്വയം മോറല്‍ പോലീസിംഗ്' ആണെന്ന് തോന്നുന്നു. സ്ത്രീകള്‍ പ്രത്യേകിച്ചും കോളജ് കുമാരിമാര്‍ സ്വയം കണ്ണാടി മുന്നില്‍ നിന്ന് ഒന്ന് ചോദിക്കുക - എന്റെ വസ്ത്രധാരണ ശൈലി അഭാസകരമാണോ? ശരീരത്തിലെ നിമ്നോന്നതികള്‍ വെളിവാക്കും വിധം, വയറും കക്ഷവും കഴുത്തും വിശാലമായി പൊതു നിരത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പ് അല്പം ആലോചിക്കുക. വസ്ത്രങ്ങല്‍ക്കടിയിലെ അടിവസ്ത്രങ്ങള്‍ തെളിഞ്ഞു കാണാമോ എന്ന് ആരോടെങ്കിലും, സ്വന്തം വീട്ടുകാരോടോ കൂട്ടുകാരോടോ ചോദിക്കുക. പിന്നെ കക്ഷം,വയര്‍ എന്നീ ശരീര ഭാഗങ്ങള്‍ പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കുന്നത് അശ്ലീലമാണെന്ന് സ്വയം മനസിലാക്കുക. ഇതാണ് 'സ്വയം മോറല്‍ പോലീസിംഗ്'!!
Subscribe to:
Posts (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html