പ്രധാന വാര്ത്തകള്:
ചിലകാര്യങ്ങള് കാണുമ്പോള് / കേള്ക്കുമ്പോള് പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള് അല്ലെങ്കില് ആരോടെങ്കിലും ഒന്നു പറഞ്ഞാല് . . . എന്തൊരാശ്വാസം.
Sunday, January 13, 2019
സാലറി ചലഞ്ച് - ഹൃദയപക്ഷം
Saturday, September 15, 2018
തൊഴിലുറപ്പു പദ്ധതി നവകേരള സൃഷ്ടിക്ക് :
Wednesday, November 4, 2015
കെ.എസ് ആർ.ടി.സി - പൂച്ചക്കാരു മണികെട്ടും??
Tuesday, December 13, 2011
അമൃതയിലെ നഴ്സിംഗ് സമരം
അമൃതയിലും ലൂര്ദ്ടിലും ലിസ്സിയിലും ജൂബിലി മിഷനിലും എല്ലാം കൊടുക്കുന്നത് നക്കാപിച്ച തന്നെ. പിന്നെന്തിനു നിങ്ങള് അമ്മയുടെ നെഞ്ചില് മാത്രം കയറി കൊലവിളി നടത്തണം?? നാഴ്സുമാര് കേവലം മൂന്നു വര്ഷ ഡിപ്ലോമ മാത്രം പഠിച്ചവരാണ്. എന്നാല് ഇതിലും ഭീകരം അല്ലേ, ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും എം.ഫിലും ഒക്കെ പഠിച്ചിട്ടു അച്ചന്മാര് നടത്തുന്ന പ്രൈവറ്റ് സ്കൂളുകളില് പിച്ചക്കാശിനു തൊണ്ടയിലെ വെള്ളം വറ്റിക്കുന്ന ചെറുപ്പക്കാരുടെ കാര്യം? അമ്മയെ മാത്രം 'ടാര്ഗറ്റ്' ചെയ്യുന്നത് കാണുമ്പോള് ഇതില് എന്തോ ഒരു ഹിഡന് അജണ്ട ഇല്ലേ എന്നൊരു ...
Tuesday, April 28, 2009
അയ്യോ,, തൊഴിലാളി പിടുത്തക്കാര് വരുന്നേ, ഓടിക്കോ...
കിരണ് തോമസിന്റെ ലേഖനത്തോടുള്ള എന്റെ പ്രതികരണം.
തൊഴിലാളികളെ കുറിച്ച് ചിന്തിക്കുവാനും പറയുവാനും ഇവിടെ ഇടതു ബു.ജി. കള്ക്ക് മാത്രമേ അവകാശമുള്ളൂ. അതിനാല് തന്നെ കത്തോലിക്കാ സഭ ചെയ്തത് വലിയൊരു പാതകമാണ്. പിന്നെ തലശ്ശേരി കോ-ഒപ്പ്. ആശുപത്രിയിലും പെരിന്തല്മണ്ണ ഇ.എം.എസ് ആശുപത്രിയിലും എറണാകുളതിനടുത്ത് എ.പി വര്ക്കി മിഷനിലും നഴ്സുമാര്ക്ക് കൊട്ടകണക്കിനു ശമ്പളം കൊടുക്കുന്നുണ്ട്!! (അച്ചന്മാര് ചെയ്യുന്നതെല്ലാം തട്ടിപ്പാണ്)അവിടത്തെ നഴ്സിംഗ് സ്കൂള് ആണ് കേരളത്തിലെ ഏറ്റവും നല്ലത്!!! അവിടെ അന്യായമായ ഫീസില്ല!!
പിന്നെയോ,
മാര്ക്സിസ്റ്റു പാര്ട്ടി സ്കൂള് തുടങ്ങാന് ആലോചിക്കുന്നു. തലവരി ഇല്ല, ഫീസില്ല, അധ്യാപകര്ക്ക് ഉയര്ന്ന ശമ്പളം . . . ഉടനെ ആയിരം സ്കൂളുകള് ആണ് പാര്ട്ടി കേരളത്തില് തുടങ്ങുന്നത്. പാവപ്പെട്ടവരെ സഹായിക്കാന്.
പിന്നെ മാന്ദ്യം,,
പാവപ്പെട്ട കൂലിപ്പണിക്കാര് ശരിക്കും കഷ്ടപ്പെട്ടുപോയി. ദിവസം വെറും 350 രൂപയെ ഞങ്ങളുടെ നാട്ടില് കൂലിയുള്ളൂ. അതും 6 മണിക്കൂര് പണിക്ക്. (9 am - 5 pm : രണ്ടു ചായയും ഒരു ഉച്ചഭക്ഷണവും കഴിഞ്ഞ്)
കത്തോലിക്കാ സഭ തൊഴിലാളികളെ സംഘടിപ്പിക്കാം എന്ന് 'സ്വപ്നം' കാണുന്നത് ആരുടെയൊക്കെയോ ഉറക്കം കെടുത്തി എന്ന് ഇന്നത്തെ മാതൃഭൂമി പത്രത്തില് സ.ലോറന്സിന്റെ പ്രസ്താവന വായിച്ചപ്പോഴുംതോന്നി യിരുന്നു.
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില് - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന് ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്ക്കി,ജോണ്) ഈ മൂന്നുപേരും 'ചാത്തങ്കേരില്' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന് പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില് പഠിക്കിമ്പോള് 'ചാത്തന്' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്, കൊച്ചു ചാത്തന് എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്വികര് ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള് ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html