പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Wednesday, January 22, 2014
Friday, October 18, 2013
വിവാഹപ്രായം എന്താവണം?
പത്താം ക്ലാസ്സു കഴിഞ്ഞാൽ ആവശ്യമുള്ളവർക്ക് വിവാഹം കഴിക്കാനുള്ള അനുവാദം കൊടുക്കണം. കുറഞ്ഞ വിവാഹ പ്രായം 16 ആക്കുക. ആവശ്യമുള്ളവർ (കാശുള്ളവരും!!) പഠിക്കട്ടെ. അല്ലാത്തവരെ വെറുതെ വിടുക.
ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം വലിയൊരു വ്യവസായം ആണല്ലോ. അക്കൂട്ടർക്ക് ആളെ കിട്ടാനാണ് പ്രായം കൂട്ടണം എന്നു പറഞ്ഞു മുറവിളി നടത്തുന്നത്. ഈ സ്വകാര്യ -സ്വാശ്രയ വിദ്യാഭ്യാസം കൊണ്ട് എന്തു പ്രയോജനം?
പഠിച്ചിറങ്ങുന്നവർ എന്തു ചെയ്യുന്നു? കുറെ ഐ.ടി. / കാൾ സെൻറർ ജോലി ചെയ്‌താൽ മതിയോ? അല്ലെങ്കിൽ ബാങ്ക് / മൊബൈൽ കമ്പനികൾ!! ഇവിടെയൊക്കെ ജോലി ചെയ്തു ചോരയും നീരും ഊറ്റിയെടുത്ത് ജീവിതത്തിലെ നല്ല കാലം (20 മുതൽ 28 വയസ്സ് വരെ) കഴിഞ്ഞ് വിവാഹ / കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ അവരുടെ ഊർജ്ജ്വസ്വലതയൊക്കെ എങ്ങോ പോയിരിക്കും.
വർദ്ധിച്ച് വരുന്ന വിവാഹ മോചനങ്ങൾക്കും ദാമ്പത്യ തകർച്ചയ്ക്കും കാരണം ഈ വൈകിയവിവാഹങ്ങൾ അല്ലേ?
വിദ്യാഭ്യാസം എന്നാൽ കോളേജിൽ പോയി കാശു കൊടുത്തു വാങ്ങുന്ന ഡിഗ്രികൾ മാത്രമല്ല . അനൗപചാരിക വിദ്യാഭ്യാസം വളരെ പ്രധാനമാണ്. സ്വകാര്യ വിദ്യാഭ്യാസ കച്ചവടം അല്ലാതെ ജീവിതത്തിൽ നിന്നും പഠിക്കാൻ ഒത്തിരി ഉണ്ടല്ലോ.
ഔപചാരികമായി പഠിക്കാതെ കൃഷിയും വീട്ടു ജോലിയും ആയി കഴിഞ്ഞിരുന്ന നമ്മുടെ പഴയ തലമുറയിലെ കാർന്നോന്മാരിൽ കണ്ടിരുന്ന ബുദ്ധിയും വിവേകവും വിവേചനാ ശീലവും ഇന്നത്തെ പി.എച്ച്.ഡി ബിരുദക്കാർക്കു കാണുമോ?
കമ്പോള സംസ്കാരം ആണ് വിവാഹപ്രായം കൂട്ടണം എന്ന് വാശി പിടിക്കുന്നത്. അതിനു പിന്നിൽ അവരുടെ സ്വാർത്ഥ താൽപര്യങ്ങളും കച്ചവട ബുദ്ധിയും ആണ്.
പ്രധാനമായും - വിദ്യാഭ്യാസ കച്ചവടം, ആശുപത്രി വ്യവസായം, ഐ .ടി . കമ്പനികൾ എന്നിവർക്ക് ഇരകളെ കിട്ടുന്നു, ഇങ്ങനെ വിവാഹ പ്രായം നീട്ടുന്നതിലൂടെ!!
ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം വലിയൊരു വ്യവസായം ആണല്ലോ. അക്കൂട്ടർക്ക് ആളെ കിട്ടാനാണ് പ്രായം കൂട്ടണം എന്നു പറഞ്ഞു മുറവിളി നടത്തുന്നത്. ഈ സ്വകാര്യ -സ്വാശ്രയ വിദ്യാഭ്യാസം കൊണ്ട് എന്തു പ്രയോജനം?
പഠിച്ചിറങ്ങുന്നവർ എന്തു ചെയ്യുന്നു? കുറെ ഐ.ടി. / കാൾ സെൻറർ ജോലി ചെയ്‌താൽ മതിയോ? അല്ലെങ്കിൽ ബാങ്ക് / മൊബൈൽ കമ്പനികൾ!! ഇവിടെയൊക്കെ ജോലി ചെയ്തു ചോരയും നീരും ഊറ്റിയെടുത്ത് ജീവിതത്തിലെ നല്ല കാലം (20 മുതൽ 28 വയസ്സ് വരെ) കഴിഞ്ഞ് വിവാഹ / കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ അവരുടെ ഊർജ്ജ്വസ്വലതയൊക്കെ എങ്ങോ പോയിരിക്കും.
വർദ്ധിച്ച് വരുന്ന വിവാഹ മോചനങ്ങൾക്കും ദാമ്പത്യ തകർച്ചയ്ക്കും കാരണം ഈ വൈകിയവിവാഹങ്ങൾ അല്ലേ?
- വിവാഹപൂർവ്വ ലൈംഗീകത കുറയും
- ആളുകൾ കൂടുതൽ പക്വതയുള്ളവരാകും
- ആരോഗ്യമുള്ള കുട്ടികൾ ഉണ്ടാവും
- മാതാപിതാക്കളുടെ നല്ല പ്രായത്തിൽ കുട്ടികൾക്ക് ജോലിയിൽ പ്രവേശിച്ച് സ്വന്തം കാലിൽ നിൽക്കാൻ കഴിയും
- കുട്ടികൾക്ക് നല്ല ആരോഗ്യമുള്ള മാതാപിതാക്കളെ കിട്ടും
- ബാച്ചിലർ ലൈഫിലെ അനാവശ്യ ചെലവുകൾ ഇല്ലാതാവും
- സമ്പാദ്യശീലം വർദ്ധിക്കും
- നേരത്തേ വിവാഹം കഴിക്കുന്നവരിൽ ഉത്തരവാദിത്യബോധം കൂടുതലാണ്.
വിദ്യാഭ്യാസം എന്നാൽ കോളേജിൽ പോയി കാശു കൊടുത്തു വാങ്ങുന്ന ഡിഗ്രികൾ മാത്രമല്ല . അനൗപചാരിക വിദ്യാഭ്യാസം വളരെ പ്രധാനമാണ്. സ്വകാര്യ വിദ്യാഭ്യാസ കച്ചവടം അല്ലാതെ ജീവിതത്തിൽ നിന്നും പഠിക്കാൻ ഒത്തിരി ഉണ്ടല്ലോ.
ഔപചാരികമായി പഠിക്കാതെ കൃഷിയും വീട്ടു ജോലിയും ആയി കഴിഞ്ഞിരുന്ന നമ്മുടെ പഴയ തലമുറയിലെ കാർന്നോന്മാരിൽ കണ്ടിരുന്ന ബുദ്ധിയും വിവേകവും വിവേചനാ ശീലവും ഇന്നത്തെ പി.എച്ച്.ഡി ബിരുദക്കാർക്കു കാണുമോ?
കമ്പോള സംസ്കാരം ആണ് വിവാഹപ്രായം കൂട്ടണം എന്ന് വാശി പിടിക്കുന്നത്. അതിനു പിന്നിൽ അവരുടെ സ്വാർത്ഥ താൽപര്യങ്ങളും കച്ചവട ബുദ്ധിയും ആണ്.
പ്രധാനമായും - വിദ്യാഭ്യാസ കച്ചവടം, ആശുപത്രി വ്യവസായം, ഐ .ടി . കമ്പനികൾ എന്നിവർക്ക് ഇരകളെ കിട്ടുന്നു, ഇങ്ങനെ വിവാഹ പ്രായം നീട്ടുന്നതിലൂടെ!!
Labels:
ഇന്ത്യ,
രാഷ്ട്രീയം,
വാര്‍ദ്ധക്യം,
സമകാലികം,
സാമൂഹികം
Tuesday, September 24, 2013
നിറമുള്ള ചിത്രങ്ങൾ, പകരുന്ന സന്ദേശം!
വർഷങ്ങളായി നിത്യേന രാവിലെ മാതൃഭൂമി പത്രം വായിക്കുന്ന ഒരാളാണു ഞാൻ. കൊച്ചി യൂണിറ്റിൽ അത്യാധുനിക കളർ പ്രിന്റിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 'ഹൈ-ടെക്' പ്രിന്റിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തപ്പോൾ വളരെ സന്തോഷം തോന്നി. എന്നാൽ എന്നാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ആ സന്തോഷം അസ്ഥാനത്തായിരുന്നു എന്ന് തോന്നി. കാരണം 'നഗരം' എഡിഷൻ അടുത്ത ദിവസം തന്നെ കേടായ (പഴകിയ) സുനാമി ഇറച്ചിയുടെ ബഹുവർണ്ണ ചിത്രങ്ങൾ മത്തങ്ങാ വലുപ്പത്തിൽ പ്രിന്റു ചെയ്തു കൊണ്ടാണി റങ്ങി യത് ! അതു കഴിഞ്ഞു ഉടനെതന്നെ 'മെഡിക്കൽ കോളജിൽ' മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള അഞ്ചു അജ്ഞാത മൃതദേഹങ്ങളുടെ 'കളർ'' ചിത്രങ്ങളുമായി മാതൃഭൂമി പിന്നെയും ഞെട്ടിച്ചു. എന്താണ് 'അജ്ഞാത മൃതദേഹങ്ങളുടെ' ചിത്രം പ്രസിദ്ധപ്പെടുതുന്നതിന്റെ പ്രസക്തി എന്ന് പണ്ടു മുതലേ ഞാനാലോചിക്കാറുണ്ട്. ഒരാളുടെ മുഖം കണ്ട് ആ മൃതദേഹം അയാളുടെ \വീട്ടുകാർ തിരിച്ചറിയുന്നതിനു വേണ്ടി എന്തിനാണ് രാവിലെ തന്നെ ഒരു ലക്ഷം വീട്ടുകാരെ കൊണ്ട് ആ അഴുകിയ / വികൃതമായ മൃതദേഹത്തിന്റെ ചിത്രം കാണിക്കുന്നത് ? ഇതാ ഇപ്പോൾ എല്ലാ പേജും കളർ പ്രിന്റ് ചെയ്യാവുന്ന ആധുനിക വിദ്യ കൈവന്നപ്പോൾ അജ്ഞാത മൃതദേഹങ്ങളും കളറി ലായി! കഷ്ടം !! ഇതിൽ എന്ത് സാമൂഹിക പ്രതിബന്ധത യാണു ള്ളത്? ഒരു 'മൃതദേഹം' തിരിച്ചറിയാൻ ഒൻപതു ലക്ഷം വായനക്കാരും രാവിലെ ആറു മണിക്ക് ഈ വികൃത ദൃശ്യം കണി കാണണോ? ദയവായി ജനങ്ങളെ രാവിലെ പത്രം വായിക്കുന്ന ശീലത്തിൽ നിന്നും ആട്ടിപ്പായിക്കരുത്. പുതിയ സാങ്കേതിക വിദ്യയും പ്രിന്റിംഗ് പ്രസ്സും ഉപയോഗിച്ച്, ഒരു റോസാ പൂവിന്റെ ചിത്രം പ്രിന്റു ചെയ്ത് കാണാൻ കാത്തിരിക്കുന്ന നിരവധി വായനക്കാരുണ്ട് ഇവിടെ. നഗരത്തിൽ 'കളിമുറ്റം' പേജിൽ കുട്ടികൾ വരയ്ക്കുന്ന കളർ ചിത്രങ്ങൾ ഒരു ദിവസത്തേക്കുള്ള ഉർജ്ജം പകരുന്നു. ആദ്യം സൂചിപ്പിച്ച അശ്ലീല ചിത്രങ്ങൾക്കു വേണ്ടി കളർ സാങ്കേതിക വിദ്യ ഉപയൊഗിക്കരുതെന്നപേക്ഷിക്കുന്നു
Labels:
പത്രം,
പത്രധര്‍മ്മം,
പത്രപ്രവര്‍ത്തനം,
മാതൃഭൂമി,
വാര്‍ത്ത,
സമകാലികം
Wednesday, February 13, 2013
ദില്ലി ബലാല്‍സംഗം-കൊലപാതകം
ദില്ലി പെണ്‍കുട്ടി കോളേജില്‍ പഠിക്കുമ്പോള്‍ കാമുകനുമൊത്ത് സെക്കന്റ് ഷോ കാണാന്‍ പോയി. മടങ്ങി വരുമ്പോള്‍ അര്‍ദ്ധരാത്രി 12 മണിക്ക് ഒരു ആളില്ലാത്ത ബസ്സില്‍ കയറി. (തെറ്റ്) സണ്‍ ഫിലിം ഒട്ടിച്ച, അകം പുറം കാണാന്‍ പറ്റാത്ത ഈ ബസ്സില്‍ എന്തിനു അവര്‍ കയറി? വീട്ടുകാര്‍ പഠിക്കാനായി ദില്ലിക്കയച്ച പെണ്‍കുട്ടി എന്തിന് അര്‍ദ്ധരാത്രിയില്‍ കറങ്ങാന്‍ പോയി ? (തെറ്റ് ) ബസ്സ് ഓട്ടം കഴിഞ്ഞ് ഗാരേജില്‍ കൊണ്ടിടുമ്പോള്‍ ആണ് (മദ്യപിച്ചിരുന്ന )ജീവനക്കാര്‍ (പൈശാചീകര്‍)) ഈ പ്രണയ ബദ്ധരായ കാമുകരെ ശ്രദ്ധിക്കുന്നത്. പ്രോവോക്ക്ട് ദെം ????!!!! (ഇതൊക്കെ സത്യമാണോ ?)
Tuesday, December 4, 2012
മദ്യ മഹാവിപത്ത്
മദ്യത്തില്‍ നിന്നും മദ്യപര്‍ക്ക് കിട്ടുന്നതില്‍ കൂടുതല്‍ ലഹരി ഇപ്പോള്‍ സര്‍ക്കാരിനു മദ്യ നികുതി വരുമാനത്തില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നു !!സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതൊരു ഒഴിവാക്കാന്‍ പറ്റാത്ത വമ്പിച്ച വരുമാനമാര്‍ഗ്ഗമാണ്. മദ്യപര്‍ ഒന്നടങ്കം നാളെ കുടി നിറുത്താന്‍ തീരുമാനമെടുത്താലും സര്‍ക്കാരിന് മദ്യം വിറ്റു കിട്ടുന്ന വരുമാനം വേണ്ട എന്നു പറയാനാവാത്ത സ്ഥിതിയാണിന്നുള്ളത്. ശമ്പളം കൊടുക്കാന്‍ പിന്നെവിടെ പോകും?
Monday, November 26, 2012
സ്വകാര്യ ബസുകളുടെ മരണപാച്ചില്‍ അവസാനിപ്പിക്കുക
കൊച്ചിനഗരത്തിലെ ബസ്സുകളുടെ മരണപാച്ചില്‍ ഒരു കൊച്ചുകുട്ടിയുടെ ജീവന്‍ കൂടെ തട്ടിയെടുത്തു. വളരെ ഭയാനകമായ രീതിയിലാണ് പല ബസ്സുകളും കൊച്ചി നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നത്. അവരുടെ മത്സര ഓട്ടത്തിനിടയില്‍ മറ്റു ചെറു വാഹനങ്ങളും കാല്‍നടയാത്രക്കാരും പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ടുകൊള്ളണം. ഒരു ചെറിയ ശതമാനം ബസ് ഡ്രൈവര്‍മാര്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചുകൊണ്ടാണ് കൊച്ചിയില്‍ ബസ്സ് ഓടിക്കുന്നതെന്ന് ട്രാഫിക് പോലീസിനും നല്ലതുപോലെ അറിയാം. നാക്കിനടിയില്‍ മയക്കുമരുന്ന് തിരുകിവച്ച് ആ ലഹരിയില്‍ അമിതവേഗത്തില്‍ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയാലും പോലീസ് നോക്കുകുത്തിയായി നില്‍ക്കുന്നത് അപകടങ്ങള്‍ തുടര്‍ക്കഥയാവാന്‍ കാരണമാകുന്നു. കൊച്ചിയില്‍ പാലാരിവട്ടം, വൈറ്റില, തൃപ്പൂണിത്തുറ എസ് .എന്‍ .ജങ്ക്ഷന്‍ എന്നീ സിഗ്നലുകളില്‍ ബസുകളുടെ മരണപാച്ചില്‍ നിത്യ കാഴ്ചയാണ്. ഇത് കണ്ടുകൊണ്ട് പോലീസുകാര്‍ അടുത്തുതന്നെ, നിഷ്ക്രിയരായി നില്‍കുന്നത് കാണാം. കൂടാതെ ഈ സിഗ്നലുകളില്‍ ട്രാഫിക് പോലീസിന്‍റെ വക നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിട്ടുണ്ടെന്ന് പറയുന്നു! എങ്കിലും സ്വകാര്യ ബസ്സുകളുടെ ഈ തെരുക്കൂത്തിനു എതിരെ ഒരു ചെറുവിരലനക്കാന്‍ പോലും കൊച്ചി സിറ്റി പോലീസിന് കഴിയുന്നില്ല എന്നത് പരിതാപകരമാണ്. ബസ് -ടിപ്പര്‍ മുതലായ വലിയ വാഹനങ്ങള്‍ പൊതുനിരത്തില്‍ നടത്തുന്ന ഈ വിളയാട്ടം നിയന്ത്രിക്കാന്‍ പോലീസ് കാര്യക്ഷമമായി ഇടപെടണം. ഇനിയും കൊച്ചിയുടെ നിരത്തുകളില്‍ ഇതുപോലെ കുരുന്നുകളുടെ ജീവന്‍ പോലിയതിരിക്കട്ടെ!!
Labels:
അക്രമം,
കൊച്ചി ഡ്രൈവിങ്ങ്,
സമകാലികം,
സാമൂഹികം
Friday, October 26, 2012
കൊച്ചി മെട്രോ നടക്കുമോ? ഓടുമോ?
ഞാന്‍ ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്തിട്ടുണ്ട്. സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ ബുള്ളെറ്റ് ട്രെയിന്‍ സര്‍വ്വീസിനെക്കുറിച്ച് കേട്ടിട്ടുണ്ട്. കൊച്ചി മെട്രോ വരും വരും എന്ന് പറയുന്നു, എന്നാല്‍ ഇത് നടക്കില്ല എന്ന് തന്നെയാണ് എന്റെ പൂര്‍ണ വിശ്വാസം. കേരളത്തിന്റെ പ്രകൃതിക്കും, കാലാവസ്ഥയ്ക്കും ആളുകളുടെ മനോഭാവത്തിനും ഈ കൊച്ചി മെട്രോ ചേരുന്നതല്ല. അധികവും മഴക്കലമാണല്ലോ, കേരളത്തില്‍ അപ്പോള്‍ ഈ ട്രെയിനില്‍ കയറി യാത്ര ചെയ്യാന്‍ ഒന്നും മലയാളി തുനിയില്ല. ആട്ടോയും കാറും ബൈക്കും മാറ്റി വച്ച് കുറച്ചു ദൂരം യാത്ര ചെയ്യാന്‍ നമ്മുടെ മലയാളി തുനിയില്ല! അതുകൊണ്ട് തന്നെ ഇത് വന്നാലും ഒരു പരാജയം ആയിരിക്കും. ചെന്നൈ, ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഉള്ളപോലെ ദിനവും വലിയൊരു ജനസംഖ്യ പൊതുയാത്ര സംവിധാനങ്ങളെ ഉപയോഗിക്കുന്നില്ല. ഉദാഹരണത്തിന് ഇവിടെ വോള്‍വോ എ.സി ബസ്സ് ഓടിതുടങ്ങിയിട്ടു ആറുമാസത്തിനു മേലെയായി, ഇപ്പോഴും അത് പരാജയം ആണ്. മറ്റു മെട്രോകളിലെ പോലെ ജനസാന്ദ്രത ഒരു പ്രദേശത്ത് മാത്രം തിങ്ങി നിറഞ്ഞു നില്‍ക്കുകയല്ല കേരളത്തില്‍. കേരളം മൊത്തത്തില്‍ ഒരു മെട്രോ ആണ്. ഇവിടെ നഗരവും ഗ്രാമവും തമ്മില്‍ വേര്‍തിരിക്കാന്‍ പ്രയാസം ആണ്. ഉദാ: ചെന്നൈ നഗരത്തില്‍ നിന്നും 25-30 കി.മി. പുറത്തേക്കു സഞ്ചരിച്ചാല്‍ തുറസായ ഭൂമി കാണാം. എന്നാല്‍ കൊച്ചിയില്‍ ഇത് പോലെ പുറത്തേക്കു പോയാല്‍ പിറവം, കൂത്താട്ടുകുളം, പാലാ അല്ലെങ്കില്‍ ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കിഴക്കമ്പലം തുടങ്ങിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നു.
ഇനി ഇതിലെ അഴിമതിയെക്കുറിച്ച് അല്പം. ഇന്ത്യയില്‍ മെട്രോ നിര്‍മ്മിക്കാന്‍ ഈ ഒരു ശ്രീധരന്‍ മാത്രമേ ഉള്ളൂ എന്ന ധാരണ തെറ്റാണ്. വേറെയും ശ്രീധരന്മാര്‍ ഉണ്ടാവാം, അല്ലെങ്കില്‍ ഉണ്ടാവണം. ജപ്പാനിലും സിംഗപൂരും ഡി.എം.ആര്‍.സി -യേക്കാള്‍ പ്രഗല്‍ഭ കമ്പനികള്‍ ഉണ്ടാവാം, ഉണ്ട്. ശ്രീധരനും ഡല്‍ഹി മെട്രോയും ഇല്ലെങ്കില്‍ ഇവിടെ പ്രളയം എന്ന് ധരിക്കുന്നത് തെറ്റല്ലേ? പിന്നെ ഭരിക്കുന്ന പാര്‍ട്ടി ഇതില്‍ കയ്യിട്ടുവാരാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കും പണം വേണ്ടേ? പാര്‍ട്ടി നന്നാക്കാനും നേതാക്കന്മാരുടെ വീട് നന്നാക്കാനും! അല്ലാതെ ജനങ്ങളുടെ നന്മ മാത്രം ലക്ഷ്യമിട്ട് ഭരിക്കുന്ന/ ഭരിക്കാന്‍ താല്പര്യമുള്ള ഒരു രാഷ്ട്രീയ പാര്‍ടിയെ കാണിച്ചു തരൂ. ഞാന്‍ എന്റെ തല മൊട്ടയടിക്കാം!! വലതായാലും ഇടതായാലും കാവി ആയാലും അഴിമതി അവരുടെ കൂടെയില്ലേ? ഇതൊരു പദ്ധതിയും പ്രഖ്യാപിക്കുമ്പോള്‍ അതില്‍ നിന്നും തങ്ങള്‍ക്കു എന്ത് കിട്ടും എന്നല്ലേ എല്ലാവരുടെയും ചിന്ത? പണ്ട് രാജീവ് ഗാന്ധി പ്രഥാനമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് 100 രൂപ വികസനത്തിന് വേണ്ടി നീക്കി വയ്ക്കുമ്പോള്‍ ജനങ്ങളില്‍ എത്തുന്നത് 17 രൂപ മാത്രമാണെന്ന്. അതില്‍ പദ്ധതി ചെലവും, കാലതാമസത്തിന്റെ നഷ്ടവും ഉദ്യോഗസ്ഥരുടെ കിഴിവും രാഷ്ട്രീയക്കാരന്റെ കഴിവും ഒക്കെ കൂടും.
അപ്പോള്‍ പിന്നെ 5500 കോടി രൂപ വകയിരുത്തിയ കൊച്ചി മെട്രോ പണിയുമ്പോള്‍ ഭരിക്കുന്നവര്‍ക്കും കിട്ടണ്ടേ ചായക്കാശ്?? ഈ ഭരണത്തില്‍ പണി തീര്‍ന്നാല്‍ വലതന്മാര്‍ മാത്രം അനുഭവിക്കും. പണി നീട്ടി കൊണ്ടോയാല്‍ ചിലപ്പോള്‍ ഇടതനും കിട്ടും ഗുണം. നല്ല അഴിമതിക്കാരാണ് നല്ല വികസന നായകന്മാര്‍ എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. ഉദാ: കെ.കരുണാകരന്‍ അന്തോണിയും അച്ചുമാമയും മാത്രം ഭരിച്ചിരുന്നെങ്കില്‍ ഈ നെടുമ്പാശ്ശേരിയും കലൂര്‍ സ്റ്റേഡിയവും ഗോശ്രീ പാലങ്ങളും ഉണ്ടാകുമായിരുന്നോ?
ഇന്ത്യയില്‍ രാജ്യ രക്ഷയ്ക്കെന്ന വ്യാജേന നാം വാങ്ങി കൂട്ടുന്ന ആയുധങ്ങള്‍, പടക്കോപ്പുകള്‍ തുടങ്ങിയവയ്ക്ക് എത്ര ആയിരം കോടി രൂപയാണ് ചെലവാക്കുന്നത്? അന്തോണി പുണ്യാളന്‍ നടത്തുന്ന ഈ ഇടപാടുകളില്‍ അഴിമതി അല്ലാതെ മറ്റെന്താണുള്ളത്? (ആരു മന്ത്രിയായാലും രക്ഷയില്ല!!). പാകിസ്ഥാന്‍ ആക്രമണം, ചൈന പ്രതിരോധം എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു നാം വാങ്ങി കൂട്ടുന്നത് ലക്ഷം കോടി രൂപയുടെ പഴയ യുദ്ധസാമഗ്രികള്‍ ആണ്. ഇനിയിപ്പോള്‍ ഭരണം മാറി കവിയോ, ഇടതോ വന്നെന്നു വിചാരിക്കുക, അപ്പോള്‍ ഇതിനു മാറ്റം ഉണ്ടാവുമോ? അവരും ഈ ചക്കരകുടത്തില്‍ കയ്യിടും, നക്കും. തീവ്രവാദവും യുദ്ധഭീഷണിയും പറഞ്ഞു ഈ വാങ്ങിക്കൂട്ടുന്നതൊക്കെ രാജ്യസ്നേഹം കൊണ്ടല്ല, മറിച്ചു കമ്മീഷന്‍ മോഹിച്ചു തന്നെയല്ലേ?
കൊച്ചി മെട്രോയില്‍ നിന്നും ശ്രീധരനെ ഒഴിവാക്കാന്‍ നീക്കം, ഡി.എം.ആര്‍.സി യെ ഒഴിവാക്കുന്നത് കമ്മീഷന്‍ പറ്റാന്‍ വേണ്ടിയാണ് എന്നൊക്കെ പറഞ്ഞുള്ള കോലാഹലം തുടങ്ങിയിട്ട് ഒരാഴ്ചയായി. ഇതൊക്കെ കേട്ടപ്പോള്‍ കുറച്ചു കാര്യങ്ങള്‍ ചിന്തിച്ചു പോയി. വികസനത്തിന്റെ ഭാഗമാണ് കമ്മീഷന്‍//// അഴിമതി. പിന്നെതിനാണ് സാറന്മാരെ ഈ പുറാട്ട് നാടകങ്ങള്‍!!??
2ജി /3ജി കുംബകോണങ്ങള്‍ പോലെ കുറച്ചു വര്‍ഷം കഴിയുമ്പോള്‍ പുറത്തു വരും ചെന്നൈ, ബംഗ്ലൂര്‍, കൊച്ചി കുംബകോണകഥകള്‍!.
Labels:
അഴിമതി,
ആയുധകച്ചവടം,
ഇന്ത്യ,
കോണ്‍ഗ്രസ്,
രാഷ്ട്രീയം,
വാര്‍ത്ത
Subscribe to:
Posts (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
