എലിപ്പനി,
പക്ഷിപ്പനി,
ഡങ്കിപ്പനി
ദാ,, ഇപ്പോള്‍
പന്നിപനിയും!!
ഇത് മൃഗങ്ങളോടുള്ള ക്രൂരതയല്ലേ?
(മേനകാജി... നോട്ട് ദിസ് പോയിന്റ്)
അവറ്റകള്‍ 'മനുഷ്യപ്പനി' എന്ന് പറഞ്ഞു
നമ്മളെ കളിയാക്കാറില്ലല്ലോ?
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
എലിപ്പനി,
പക്ഷിപ്പനി,
ഡങ്കിപ്പനി
ദാ,, ഇപ്പോള്‍
പന്നിപനിയും!!
ഇത് മൃഗങ്ങളോടുള്ള ക്രൂരതയല്ലേ?
(മേനകാജി... നോട്ട് ദിസ് പോയിന്റ്)
അവറ്റകള്‍ 'മനുഷ്യപ്പനി' എന്ന് പറഞ്ഞു
നമ്മളെ കളിയാക്കാറില്ലല്ലോ?
കിരണ്‍ തോമസിന്റെ ലേഖനത്തോടുള്ള എന്റെ പ്രതികരണം.
തൊഴിലാളികളെ കുറിച്ച് ചിന്തിക്കുവാനും പറയുവാനും ഇവിടെ ഇടതു ബു.ജി. കള്‍ക്ക് മാത്രമേ അവകാശമുള്ളൂ. അതിനാല്‍ തന്നെ കത്തോലിക്കാ സഭ ചെയ്തത് വലിയൊരു പാതകമാണ്. പിന്നെ തലശ്ശേരി കോ-ഒപ്പ്. ആശുപത്രിയിലും പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലും എറണാകുളതിനടുത്ത് എ.പി വര്‍ക്കി മിഷനിലും നഴ്സുമാര്‍ക്ക് കൊട്ടകണക്കിനു ശമ്പളം കൊടുക്കുന്നുണ്ട്!! (അച്ചന്മാര്‍ ചെയ്യുന്നതെല്ലാം തട്ടിപ്പാണ്)അവിടത്തെ നഴ്സിംഗ് സ്കൂള്‍ ആണ് കേരളത്തിലെ ഏറ്റവും നല്ലത്!!! അവിടെ അന്യായമായ ഫീസില്ല!!
പിന്നെയോ,
മാര്‍ക്സിസ്റ്റു പാര്‍ട്ടി സ്കൂള്‍ തുടങ്ങാന്‍ ആലോചിക്കുന്നു. തലവരി ഇല്ല, ഫീസില്ല, അധ്യാപകര്‍ക്ക് ഉയര്‍ന്ന ശമ്പളം . . . ഉടനെ ആയിരം സ്കൂളുകള്‍ ആണ് പാര്‍ട്ടി കേരളത്തില്‍ തുടങ്ങുന്നത്. പാവപ്പെട്ടവരെ സഹായിക്കാന്‍.
പിന്നെ മാന്ദ്യം,,
പാവപ്പെട്ട കൂലിപ്പണിക്കാര്‍ ശരിക്കും കഷ്ടപ്പെട്ടുപോയി. ദിവസം വെറും 350 രൂപയെ ഞങ്ങളുടെ നാട്ടില്‍ കൂലിയുള്ളൂ. അതും 6 മണിക്കൂര്‍ പണിക്ക്. (9 am - 5 pm : രണ്ടു ചായയും ഒരു ഉച്ചഭക്ഷണവും കഴിഞ്ഞ്)
കത്തോലിക്കാ സഭ തൊഴിലാളികളെ സംഘടിപ്പിക്കാം എന്ന് 'സ്വപ്നം' കാണുന്നത് ആരുടെയൊക്കെയോ ഉറക്കം കെടുത്തി എന്ന് ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ സ.ലോറന്‍സിന്റെ പ്രസ്താവന വായിച്ചപ്പോഴുംതോന്നി യിരുന്നു.
കൃഷ്ണ തൃഷ്ണ ജനുവരി 8-നു എഴുതിയത് മഴനൂലുകള്‍ ദാ ഇവിടെ കോപ്പിയടിച്ചില്ലേ എന്ന് ഒരു സംശയം.
ഇതിനെ അല്പത്തരം എന്ന് പറയാം. ഇതിനെ നമ്മള്‍ പ്രോത്സാഹിപ്പിക്കണോ? കണ്ണടച്ച് പൂച്ച പാല് കുടിച്ചാല്‍ ആരും അറിയില്ലേ? ഇത്ര ഗഹനമായി എഴുതിയില്ലെന്കിലും, പ്രശാന്തിന് കഴിയും വിധം മാത്രം എഴുതട്ടെ. ഞങ്ങള്‍ വായിക്കാം.
(ഇനി ഈ പറഞ്ഞ രണ്ടു ബ്ലോഗും ഒരാളുടെ ആണെന്കില്‍ എന്നോട് ക്ഷമിക്കുക)
ഈശ്വര എത്രയാ ഈര്‍ക്കില്‍ പാര്‍ട്ടികള്‍. സ്വന്തം പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്ന വിഡ്ഢി കൂശ്മാണ്ടാങ്ങള്‍.. അവര്‍ക്ക് വോട്ടു ചെയ്യുന്ന മര കഴുതകള്‍. (കേരള കോണ്‍ഗ്രസ്, ബിജു ജനതാദള്‍, ..)
KERALA CONGRESS
ALL INDIA MAJLIS-E-ITTEHADUL MUSLIMMEN
ALL INDIA TRINAMOOL CONGRESS
BHARATIYA NAVSHAKTI PARTY
JAMMU AND KASHMIR NATIONAL CONFERENCE
JANATA DAL - UNITED
MIZO NATIONAL FRONT
MUSLIM LEAGUE KERALA STATE COMMITTEE
NAGALAND PEOPLES FRONT
NATIONAL LOK TANTRIK PARTY
REPUBLICAN PARTY OF INDIA (A)
SIKKIM DEMOCRATIC FRONT
മാണിയും മാണിയുടെ മോനും [ജോസ് കെ മാണി] ചേര്‍ന്ന് നടത്തുന്ന പാര്‍ട്ടിക്ക് എങ്ങിനെ ഞാന്‍ വോട്ടു ചെയ്യും? കഴിഞ്ഞ ലോക്‌സഭയില്‍ എല്പ്പിക്കപെട്ട ഉത്തരവാദിത്വം കളഞ്ഞു കുളിച്ച സീ.പി.എമ്മിന് എങ്ങിനെ ഞാന്‍ വോട്ടു ചെയ്യും? [കോട്ടയം മണ്ഡലം] മനസ്സ് കൊച്ചിയിലും വോട്ടു കോട്ടയത്തും എന്ന് പറഞ്ഞാ എത്ര ശരി!!!
കേരളത്തില്‍ ഇന്ന് നടക്കുന്ന 90% പീഡനങ്ങളും വ്യഭിചാരങ്ങള്‍ ആണ്. അറിവില്ലായ്മ മൂലമാണെങ്കിലും അറിയാതെയാണെങ്കിലും വ്യഭിചാരം വ്യഭിചാരം തന്നെ.
-----------------------
കഴിഞ്ഞ ദിവസം ഒരു ചാനലില്‍ റിയാലിറ്റി ഷോ ശ്രദ്ധിച്ചു. പത്തിനും പതിനഞ്ചിനും ഇടയിലുള്ള കുരുന്നു പെണ്‍കുട്ടികള്‍ ആടി തിമര്‍ക്കുന്നു. അസഭ്യമായ വസ്ത്രധാരണം. കാഴ്ചക്കാരായി ഇരുന്നു കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവര്‍ ആ കുട്ടികളുടെ അച്ഛനമ്മമാര്‍ ആയിരിക്കണം. നല്ല ഈണത്തിലുള്ള പാട്ട്. കുട്ടികള്‍ നന്നായി ഡാന്‍സ് ചെയ്യുന്നുണ്ട്. ആര്‍ക്കും ഇക്കിളി ഉണ്ടാവും. ഉണ്ടാവണം, അതാണല്ലോ ചാനലുകാരുടെ ലക്‌ഷ്യം. പാട്ടിനെ വരികള്‍ ശ്രദ്ധിച്ചാല്‍ മാന്യതയുള്ളവര്‍ [ഞാനല്ല] ചെവി പൊത്തി ഓടും.
------------------
ഡാഡി യും മമ്മിയും വീട്ടിലില്ല, ചോദിക്കാനും പറയാനും ആരും ഇല്ല, വിളയാടാന്‍ ഉള്ളില്‍ വാടാ വില്ലാല... [ശ്ചായ് വൃത്തികെട്ട പാട്ട്...]
മൈതാനം ആവശ്യമില്ല, അമ്പയറും ആവശ്യമില്ല, ആര്‍ക്കും തോല്‍വി ഇല്ല [ചില പെണ്‍കുട്ടികള്‍ തോല്‍ക്കുന്നതും ആത്മഹത്യ ചെയ്തതും നമ്മള്‍ പത്രത്താളുകളില്‍ വായിച്ചു!!!]
പാട്ട് കത്തി കയറുന്നു, ഡാന്‍സും.... [തെരുകൂത്തും]
അളവുകള്‍ കൃത്യമായുള്ള ഉടലുകാരി, അളവില്ലാ കൊഴുപ്പുകാരി,, ഇരിക്കത് ഇരിക്കത് വാടീ ഉനക്ക് രാത്രി കച്ചേരി (???????!!!!!!!!)
ഹ്ഹോ, ചെവി കഴുകണം.
------------------------------
ഈ പാട്ടിന്റെ താളത്തിന് ചുവടു വയ്ക്കുന്ന കൊച്ചു പെണ്‍കുട്ടികളെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുന്ന അച്ഛനമ്മമാരെ പുളിവാറിനു അടിക്കെണ്ടേ?? സ്വന്തം മകളുടെ മൊബൈല്‍ ക്ലിപ്പ് ഇറങ്ങിയാല്‍ അതും ആസ്വദിക്കുന്ന മലയാളി സംസ്കാരം വളരുന്നുണ്ടോ? എങ്കില്‍ ഇതിനു ചാനലുകാരുടെ/ റിയാലിറ്റി ഷോകളുടെ സംഭാവന എന്താണ്??