പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Wednesday, March 21, 2012

പിറവത്തെ വിജയം

എം.ജെ കരുത്തനായ നേതാവാണ്‌. അതുകൊണ്ടാണല്ലോ കന്നിയങ്കത്തില്‍ ടി. എം. ജേക്കബ്‌ എന്ന മികവുറ്റ സാമാജികനെ തോല്പിക്കാനായത്. പിറവം മണ്ഡലത്തില്‍ അദ്ദേഹത്തിന് നല്ല സ്വാധീനം ഉണ്ട്. എന്നാല്‍ ബേബിയുടെ അധികപ്രസംഗങ്ങള്‍, ശര്‍മയുടെ സെമിനാരി സന്ദര്‍ശനം, വി.എസ്സിന്റെ വിടുവായിത്തം, സെല്‍വരാജിന്റെ പണികൊടുക്കല്‍, നായര്‍, ഈഴവ സഭകളുടെ എതിര്‍ നിലപാടുകള്‍, ടി.എമ്മിനോട് പിറവത്തെ ജനങ്ങള്‍ക്കുള്ള സ്നേഹം തുടങ്ങിയവ അനൂപിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു. കാര്യങ്ങള്‍ മനസ്സിരുത്തി പഠിച്ചാല്‍, അതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ അനൂപിനും ടി.എമ്മിനെ പോലെ ജനമനസ്സില്‍ ഇടം നേടാം. നല്ല അധ്വാനം വേണ്ടിവരും, നിയമസഭയില്‍ തിളങ്ങണമെങ്കില്‍. മന്ത്രി കുപ്പായം അണിയുകയാണെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയ്കൊത്തു ഉയരാന്‍ നന്നായി യത്നിക്കണം. അനൂപിന് എല്ലാവിധ ആശംസകളും നേരുന്നു.

Thursday, February 9, 2012

മലയാളിയുടെ വായിനോട്ടം

മലയാളിയുടെ വായിനോട്ടം - ലോകത്തിലേക്കും വലിയ വായിനോക്കികള്‍ മലയാളികളാണെന്നു പലരും പറയുന്നത് കേട്ടിട്ടുണ്ട്. കണ്ണുകള്‍ കൊന്ണ്ടു ബലാല്‍സംഗം ചെയ്യുമെന്നും മലയാളി പുരുഷന്മാര്‍ വൃത്തികെട്ടവന്മാര്‍ /വഷളന്മാര്‍ ആണെന്നും ഒക്കെ. പക്ഷെ എന്റെ സംശയം, ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ നോക്കുന്നത് തെറ്റാണോ? നോക്കാതിരിക്കുന്നതല്ലേ തെറ്റ്. (അവഗണിക്കുന്നത്.) മാന്യമായ വസ്ത്രം ധരിച്ചിട്ടുണ്ടെങ്കില്‍ സ്ത്രീകള്‍ ഈ നോട്ടത്തെ വെറുക്കുന്നതെന്തിനു?

പുരുഷന്‍ നോക്കുന്നത് എവിടെയ്ക്കുമാകട്ടെ, ദൈവത്തിന്റെ സൃഷ്ടിയായ ഒരു സഹജീവിയെ നോക്കാനും കാണാനും ഉള്ള സ്വാതന്ത്ര്യം അവനു അനുവദിച്ചു കൊടുത്തു കൂടെ? പുരുഷന്മാര്‍ ഇത്തരം ഒരു പരാതിയും ആയി വരുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. സ്ത്രീകള്‍ ഞങ്ങളെ തുറിച്ചു നോക്കുന്നു, വഴി നടക്കാന്‍ സമ്മതിക്കുന്നില്ല, വൃത്തികെട്ട നോട്ടം, എന്നൊക്കെ പുരുഷന്മാര്‍ പരാതിപെട്ടാല്‍??!!

സ്ത്രീകള്‍ സ്വയം തങ്ങള്‍ സുന്ദരികള്‍ ആണ്, ലൈംഗീകൊപകരണങ്ങള്‍ മാത്രമാണ്, ശരീരം ഒരു വസ്തുവാണ് .. എന്നൊക്കെ ചിന്തിക്കുന്നതുകൊണ്ടാണ്‌ ഇത്തരം അഭിപ്രായങ്ങള്‍ ഉണ്ടാവുന്നത്. നോക്കുന്നവര്‍ നോക്കട്ടെ, നോട്ടം കൊണ്ട് എന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞവര്‍ നടന്നു പോകുന്നത് ശ്രദ്ധിച്ചിട്ടില്ലേ, തലയുയര്‍ത്തി അഭിമാനപൂര്‍വ്വം .... അവര്‍ക്ക് എന്റെ വന്ദനം.

Tuesday, December 13, 2011

അമൃതയിലെ നഴ്സിംഗ് സമരം

കേരളത്തിലെ സര്‍ക്കാര്‍ പരീക്ഷയെഴുതുന്നവനെയൊക്കെ പത്താം ക്ലാസ്സും പന്ത്രണ്ടാം ക്ലാസ്സും പസാക്കിവിടും. പിന്നെ അവനൊക്കെ എവെടെന്നെങ്കിലും ഇരന്നോ കടം മേടിച്ചോ കര്‍ണാടകയിലും തമിഴ് നാട്ടിലും പോയി നഴ്സിംഗ് പഠിക്കും - വിദേശ ജോലി മോഹിച്ച്. ഇപ്പോ ആഗോള മാന്ദ്യം കാരണം ഒരു രക്ഷയും ഇല്ല! എന്നിട്ട് നാട്ടില്‍ ജോലിയും തേടി നടപ്പാണ്, കിട്ടുന്ന ശമ്പളം മതി! വീട്ടുകാരുടെ ലക്ഷങ്ങള്‍ പൊടിച്ചതല്ലേ? എന്ത് ചെയ്യും പാവങ്ങള്‍? 3000 രൂപയ്ക്കും 12 മണിക്കൂര്‍ പണിയെടുക്കും. ബംഗാളിയും ബീഹാറിയും ഇവിടെ കേരളത്തില്‍ വന്നു ദിവസവും 200 ഉം 300 ഉം വാങ്ങുന്നു. (ഒരു മാസം നഴ്സോ സ്കൂള്‍ ടീച്ചറോ വാങ്ങുന്നതില്‍ കൂടുതല്‍!!) നഴ്സിംഗ് പഠിക്കാത്തത് അവന്റെ ഭാഗ്യം!! ഇനിയുള്ള കാലം നഴ്സിംഗ് പഠിച്ചവര്‍ക്ക് ശനിദിശയാണ്, കാരണം അമേരിക്കയും യൂറോപ്പും പൊട്ടി കൊണ്ടിരിക്കുന്നു! അറബ് നാട്ടിലെ സ്തീകള്‍ നഴ്സിംഗ് പഠിച്ചു വരുന്നു!! ഇനിയെങ്കിലും നിങ്ങളുടെ മക്കളെ ലോണെടുത്ത് കര്‍ണാടകയില്‍ പഠിക്കാന്‍ വിടല്ലേ, പ്ലീസ്‌.... വേറെ വല്ല തൊഴിലും പഠിപ്പിക്കൂ.


അമൃതയിലും ലൂര്‍ദ്ടിലും ലിസ്സിയിലും ജൂബിലി മിഷനിലും എല്ലാം കൊടുക്കുന്നത് നക്കാപിച്ച തന്നെ. പിന്നെന്തിനു നിങ്ങള്‍ അമ്മയുടെ നെഞ്ചില്‍ മാത്രം കയറി കൊലവിളി നടത്തണം?? നാഴ്സുമാര്‍ കേവലം മൂന്നു വര്‍ഷ ഡിപ്ലോമ മാത്രം പഠിച്ചവരാണ്. എന്നാല്‍ ഇതിലും ഭീകരം അല്ലേ, ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും എം.ഫിലും ഒക്കെ പഠിച്ചിട്ടു അച്ചന്മാര്‍ നടത്തുന്ന പ്രൈവറ്റ് സ്കൂളുകളില്‍ പിച്ചക്കാശിനു തൊണ്ടയിലെ വെള്ളം വറ്റിക്കുന്ന ചെറുപ്പക്കാരുടെ കാര്യം? അമ്മയെ മാത്രം 'ടാര്‍ഗറ്റ്' ചെയ്യുന്നത് കാണുമ്പോള്‍ ഇതില്‍ എന്തോ ഒരു ഹിഡന്‍ അജണ്ട ഇല്ലേ എന്നൊരു ...

Friday, May 20, 2011

പുതിയ മുഖ്യമന്ത്രിമാര്‍ - കൌതുകവാര്‍ത്തകള്‍

കുമാരി മമതാ ബാനെര്‍ജി (അവിവാഹിത) പ്രായം: 56

വിദ്യാഭ്യാസയോഗ്യതകള്‍: BA(History),MA(Islamic History),B.Ed(Social Sciences), LLB
----------------------
കുമാരി ജെ ജയലളിത (അവിവാഹിത) പ്രായം: 63


വിദ്യാഭ്യാസയോഗ്യതകള്‍:
പന്ത്രണ്ടാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി, സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി. പിന്നീട് മുഖ്യമന്ത്രിക്കസേരയില്‍ എത്തിയപ്പോള്‍ തമിഴ് നാട്ടിലെ ആറ് സര്‍വ്വകലാശാലകളും അവര്‍ക്ക്, 'ഡോക്ടോറേറ്റ്' നല്‍കുകയുണ്ടായി!
----------------------
ശ്രീ ഉമ്മന്‍ ചാണ്ടി - (ഭാര്യ: മറിയാമ്മ ഉമ്മന്‍) പ്രായം: 68


വിദ്യാഭ്യാസയോഗ്യതകള്‍: BA, LLB

Sunday, May 15, 2011

കോണ്‍ഗ്രസ്‌ ദയനീയ പരാജയം (38 സീറ്റ് മാത്രം!)

കേരളത്തില്‍ കോണ്‍ഗ്രസ്‌ ദയനീയ പരാജയം ഏറ്റുവാങ്ങിയ പാശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും തങ്ങളുടെ കസേരകളില്‍ നിന്നും താഴേയിറങ്ങണം. ഈ മോശം പ്രകടനത്തിന് രണ്ടു പേരും ഒരുപോലെ ഉത്തരവാദികള്‍ ആണ്. രണ്ടു പേരും ഭരണത്തില്‍ നിന്ന് മാറി നിന്ന് കൊണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വാകരിക്കണം.

കേരളത്തിലെ അഭ്യന്തരവകുപ്പ്??!!

അഭ്യന്തരവകുപ്പ് ഒരു വര്‍ഗീയ പാര്‍ട്ടിക്കും കൊടുക്കരുത്. അത് കേരളത്തിന്‌ വളരെ ദോഷം ചെയ്യും.

രണ്ടു വലിയ വര്‍ഗീയ പാര്‍ട്ടികള്‍ ആണല്ലോ ഈ സര്‍ക്കാരിന്റെ പ്രധാന ശക്തി!

Thursday, March 31, 2011

രണ്ടു രൂപയ്ക്ക് അരി

രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ ഈ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമായിരുന്നോ? ഈ അരി സൌജന്യമായി കൊടുത്തുകൂടെ? ഇങ്ങനെ അരിവിതരണം നടത്തുമ്പോള്‍ ഖജനാവിന് നഷ്ടം എത്ര കോടി? ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്ന ഈ സൌജന്യ പരിപാടി നിയന്ത്രിക്കാന്‍ ഇവിടെ ഒരു നിയമവും ഇല്ലേ?

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html