പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Monday, February 16, 2009

ബുള്ളെറ്റ് ട്രെയിന്‍ കേരളത്തില്‍ ??

ബുള്ളെറ്റ് ട്രെയിന്‍ കേരളത്തില്‍ ഓടിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തുമെന്ന്‌ റെയില്‍വേ ബഡ്ജറ്റ് പറയുന്നു. ബുള്ളെറ്റ് ട്രെയിന്‍വേഗത മണിക്കൂറില്‍ 250-350 കി.മി. ആണത്രേ !! എന്തിനാ സാറന്മാരെ വെറുതെ ആശിപ്പിക്കുനത്? കേരളത്തിനെ ഭൂപ്രക്രിതിയ്ക്ക് ഇത്ര വേഗമുള്ള ട്രെയിന്‍ യോജിക്കുമോ? എന്തിനാ വെറുതെ?
വന്ചിനാട് എക്സ്പ്രസ്സ് ഏറണാകുളം വിടുന്നത് രാവിലെ 5 മണിക്കാണ് . അത് തിരുവനന്തപുരത്ത് എത്തുന്നത്‌ 10 മണിക്കും. ദൂരം 220 കി.മി. അതായത് 45-50 കി.മി. വേഗതയിലാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത്‌. ഇതാണ് കേരളത്തിലോടുന്ന മിക്ക ട്രെയിനുകളുടെയും വേഗത.
ഇപ്പോഴുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നു കൂടി മെച്ചപ്പെടുത്തി 'ഡബിള്‍ ലൈന്‍' പണി പൂര്‍ത്തിയാക്കിയാല്‍ ഒരു 150 കി.മി. വെങതയിലോടുന്ന ട്രെയിനുകളെ ക്കുറിച്ച് നമുക്കു ചിന്തിക്കാം. അപ്പോള്‍ തന്നെ എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ ഓടാന്‍ രണ്ടു മണിക്കൂറില്‍ താഴെ മതിയാവും. അത് തന്നെ കേരളീയരുടെ ജീവിതത്തില്‍ എത്ര വലിയ മാറ്റം വരുത്തും. .. അത് കൊണ്ടു നമുക്ക്‌ നടക്കുന്ന കാര്യം വല്ലതും ആലോചിക്കാം. എന്നിട്ട് പോരെ 'ബുള്ളെറ്റ് ട്രെയിന്‍' ???

3 comments:

  1. ഡബിള്‍ ലൈന്‍ ആക്കുമെന്നൊക്കെ പ്രഖ്യാപിച്ചാല്‍ അത് നടപ്പിലാക്കേണ്ടി വരും; ഇതാവുമ്പോള്‍ ഒരു സാധ്യതാ പഠനം നടത്തി കുറച്ച് കാശ് മറിച്ചിട്ട് പ്രാക്ടിക്കല്‍ അല്ല എന്നും പറഞ്ഞ് ഊരാമല്ലോ.. യേത്?

    ReplyDelete
  2. എത്ര നടക്കാത്ത സുന്ദരമായ സ്വപ്നം

    (please remove word verification)

    ReplyDelete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html