പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Saturday, January 15, 2011

വനിതാ വിമോചനം 2010

വനിതാ വിമോചനം ഇങ്ങനെയോ?
കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനം കണ്ട ചില ഫാഷനുകള്‍ ആണ് ഈ കത്തിനാധാരം.

കഴുത്തില്‍ ചുറ്റുന്ന ചുരിദാര്‍ ഷാള്‍ - പരമ ശിവന്‍ കഴുത്തില്‍ പാമ്പിനെ ചുറ്റിയിട്ടിരിക്കുന്നപോലെയാണ് ഇപ്പോള്‍ പല കുമാരിമാരും തങ്ങളുടെ ഷാള്‍ ധരിക്കുന്നത്. കഴിഞ്ഞ വര്ഷം തൊടുപുഴയില്‍ ഒരു പെണ്‍കുട്ടി തന്റെ ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങി മരണപ്പെടുകപോലുമുണ്ടായി!! എങ്കിലും ഇപ്പോള്‍ ഷാള്‍ കഴുത്തില്‍ ചുറ്റിയിടുന്നതാണ് ഫാഷന്‍. ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ ഈ ഷാളില്‍ കയറിപിടിച്ചാല്‍ മതി അവളെ കീഴ്പെടുത്താന്‍. കഴുത്തില്‍ ഇങ്ങനെ ഷാള്‍ ചുറ്റിയിട്ടാല്‍ തങ്ങളുടെ സുന്ദരങ്ങളായ സ്തനദ്വയങ്ങളെ വിശാലമായി പ്രേക്ഷകര്‍ക്ക്‌ മുന്‍പില്‍ അഭിമാന പൂര്‍വ്വം പ്രദര്‍ശിപ്പിക്കാമെന്നതായിരിക്കും, ഇവരെ ഇതിനു പ്രേരിപ്പിക്കുന്ന ഘടകം.

അടിവസ്ത്രം പുറവസ്ത്രം ആകുമ്പോള്‍ - കുമാരിമാര്‍ ധരിക്കുന്ന സ്ലാക്സ് എന്നൊരു തരാം പാന്റ്സ് ഉണ്ട്. ചുരിദാറിന്റെ അടിഭാഗം [പാന്റ്സ്] കാണാം കുറഞ്ഞ, നേര്‍ത്ത തുണി കൊണ്ടുള്ളതാണെങ്കില്‍, പണ്ടൊക്കെ സ്ത്രീകള്‍ ഇത്തരം സ്ലാക്സ് അടിയില്‍ ഇടുമായിരുന്നു. ബനിയന്‍ തുണികൊണ്ടുള്ള ഈ സാധനം കാലിനോട് പറ്റികിടക്കും, പുറമേ അറിയത്തേ ഇല്ല. ഇപ്പൊ, ദാ.... ചില കുമാരിമാര്‍ സ്ലാക്സ് മാത്രം ധരിച്ചുകൊണ്ട് വിപ്ലവം സൃഷ്ടിക്കുന്നു. കൊള്ളാം, നല്ല ചന്തമുണ്ട്. നല്ല തൂവെള്ള സ്ലാക്സ് ഇട്ട് ഒരു പെണ്‍കുട്ടി കഴിഞ്ഞ ദിവസം ബസില്‍ കയറി. പിന്നിലെ സീറ്റില്‍ ഇരുന്ന എനിക്ക്, ആ കുട്ടിയുടെ തുടയിലെ രോമവും, ജെട്ടിയുടെ മഞ്ഞ നിറവും വരെ വളരെ സൂഷ്മമായി കാണാമായിരുന്നു!! (എന്റെ നോട്ടം ശരിയല്ല എന്ന് നിങ്ങള്ക്ക് പറയാം.) വേഷത്തില്‍ ഇത്രയും വിപ്ലവം വേണോ? ആണുങ്ങള്‍ പോലും ഇത്ര നിഴലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നില്ലല്ലോ?

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html