പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Tuesday, December 23, 2008

"പാക്കിസ്ഥാന്‍ - I LUV U"

പ്രീയ ചിദംബരം, എനിക്കെന്തോ പാക്കിസ്ഥാനെയോ, അവിടുത്തെ ആള്‍ക്കാരെയോ വെറുക്കാന്‍ സാധിക്കുന്നില്ല. ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു നോക്കി. നടക്കുന്നില്ല സര്‍. (ഇതൊരു രോഗമാണോ?) ഞാന്‍ സാറിന്റെയും നമ്മുടെ സര്‍ക്കാരിന്റെയും പല പ്രസ്താവനകളും വായിച്ചു നോക്കി, പാകകിസ്ഥാനെ മനസാ വെറുക്കാന്‍ ശ്രമിച്ചു. പക്ഷെ പറ്റുന്നില്ല സര്‍. എനിക്ക് രാജ്യ സ്നേഹം ഇല്ലേ??!! ഞാന്‍ ആകെ സങ്കടത്തില്‍ ആണ്. എന്നെ രക്ഷിക്കൂ സാര്‍,,, ഞാന്‍ എന്ത് ചെയ്യണം. ദയല്യ്സിസ് ചെയ്തു എന്റെ രക്തം മുഴുവന്‍ മാറ്റിയാലോ? അല്ലെങ്കില്‍ എന്റെ ഈ ക്ര്രൂര ഹൃദയം മാറ്റി വയ്ക്കാനകുമോ? സഹായിക്കൂ.

Wednesday, December 17, 2008

പ്രേമത്തിന് കണ്ണില്ല

പ്രേമത്തിന് കണ്ണില്ല, മൂക്കില്ല, ചെവിയില്ല . . . ഒന്നുമില്ല??!! കഷ്ടം. കാമുകി കാമുകനെ കൂട്ടി സ്വന്തം ഭര്‍ത്താവിനെ കൊലചെയ്യുന്നു, കാമുകി വന്ചിച്ച കുടുംബ നാഥന്‍ആത്മഹത്യ ചെയ്യുന്നു, സ്വന്തം ഭാര്യയെയും മുഖ്യമന്ത്രി പദം പോലും ഉപേക്ഷിച്ച വേറൊരുത്തന്‍, . . . അയ്യോ കഷ്ടം ഓരോ ദിവസവും കിട്ടുന്ന വാര്‍ത്തകള്‍. "Love is blind" അതെ പ്രണയം അന്ധമാണ്‌, ഇതു പോരെ തെളിവുകള്‍??
പക്ഷെ,
ഇതു പ്രണയമാണോ?
Infactuation = അഭിനിവേശം
Lust = കാമം
Desire = മോഹം
Crazy = ഭ്രാന്ത്
ARE YOU CRAZY ???????????

Thursday, December 4, 2008

ഇന്നത്തെ മാതൃഭൂമി

ഇന്നത്തെ മാതൃഭൂമിയും ഒരു 'പ്ലയ്ബോയ്' മാസികയും കയ്യില്‍ കിട്ടിയാല്‍, മാതൃഭൂമി പത്രം വലിച്ചു കീറി നിലത്തിട്ടു ചവിട്ടി കുപ്പയിലിട്ടു കത്തിക്കും. മുഖപജ് നോക്കൂ,, നിരന്നു കിടക്കുന്ന അഞ്ചു പിഞ്ചുകുഞ്ഞുങ്ങളുടെ ശവശരീരങ്ങളുടെ ബഹുവര്‍ണചിത്രം!! അകത്തളങ്ങളില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ - ജീവന്‍രക്ഷാ ഉപകാരങ്ങള്‍ ഘടിപ്പിച്ച നിലയില്‍!! ഈ പത്ര ഫോട്ടോഗ്രാഫര്‍മാര്‍ മനസീകരോഗികള്‍ ആണോ? ഇതൊരു തരം 'സാഡിസം' ആണ്. പത്രപ്രവര്‍ത്തകര്‍ക്ക് നല്ല മനോരോഗ ചികിത്സ കൊടുക്കണം. ഈ കഴുകന്‍ പത്രപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇവ്ടാരും ഇല്ലേ? മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ 'മ' യില്‍ തുടങ്ങുന്നത് ശരിക്കും അര്‍ത്ഥവത്താണ്.

സ്വകാര്യത - എവിടെ തുടങ്ങുന്നു???

മുംബയ് ഭീകരാക്രമണത്തില്‍ കൊല്ലപെട്ട മേജോര്‍ സന്ദീപിന്റെ വീട്ടില്‍ 'സംസ്കാര ചടങ്ങുകള്‍' കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു കേരളത്തിലെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ചെന്നു. (തിരക്ക് മൂലമാകാം വൈകിയത്!!) മേജര്‍ സന്ദീപിന്റെ വീട്ടുകാര്‍ക്ക് ഇവരെ കാണാന്‍ താല്പര്യമില്ല എന്നറിയിച്ചു. എന്നാല്‍ ഗൃഹനാഥന്റെ കണ്ണ് വെട്ടിച്ച് പിന്‍ വാതിലിലൂടെ പോലീസിന്റെ സഹായത്തോടെ മുഖ്യമന്ത്രി വീട്ടിനകത്ത് പ്രവേശിച്ചു??!! (കഷ്ടം!!) ഇതിപ്പോള്‍ വന്‍ വിവാദമായിരിക്കുന്നു. എനിക്കൊരു സംശയം: ആക്രമണത്താലോ ആത്മത്ത്യയാലോ അപകടത്തിലോ മരണപ്പെടുന്ന വ്യക്തികളുടെ കുടുംബങ്ങങ്ങള്‍ പൊതു സ്വത്താണോ?? അവരുടെ കരച്ചിലും വേദനയും ഏത് ക്യാമറക്കാരനും ഒപ്പിയെടുക്കാമോ. അവരുടെ സ്വകാര്യതയ്ക്ക് യാതൊരു പ്രാധാന്യവും ഇല്ലേ? അടുത്തിടെ ആലപ്പുഴയില്‍ മൂന്നു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തപ്പോഴും ക്യാമറകള്‍ അവരുടെ കുടുംബാങ്ങങ്ങളെ എത്തിനോക്കാന്‍ ഓടിയെത്തി. മൃതദേഹത്തെ കെട്ടിപ്പിടിച്ചു കരയുന്ന വീട്ടുകാരെ ക്യാമറയില്‍ ഒപ്പിയെടുത്തു നാട്ടുകാര്‍ക്കു കാണിച്ചു കൊടുത്തിട്ട് ഇവര്ക്ക് എന്ത് കിട്ടാനാണ്‌?? ഉറ്റവരെയും ഉടയവരെയും നഷ്ടപെട്ടവര്‍ പൊട്ടികരയുന്നതും അലമുറയിടുന്നതും ഒപ്പിയെടുക്കുന്ന ക്യമാരക്കാരെ നിങ്ങള്‍ക്കുമില്ലേ അമ്മയും പെങ്ങന്മാരും??!! അവരെ വെറുതെ വിട്ടുകൂടെ? ഇതു അശ്ലീലമാണ്,, ശവത്തില്‍ കുത്തലാണ്,,,

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html