പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Wednesday, April 29, 2009

പന്നിപ്പനി പടരുന്നു

എലിപ്പനി,

പക്ഷിപ്പനി,

ഡങ്കിപ്പനി

ദാ,, ഇപ്പോള്‍

പന്നിപനിയും!!

ഇത് മൃഗങ്ങളോടുള്ള ക്രൂരതയല്ലേ?

(മേനകാജി... നോട്ട് ദിസ്‌ പോയിന്റ്‌)

അവറ്റകള്‍ 'മനുഷ്യപ്പനി' എന്ന് പറഞ്ഞു

നമ്മളെ കളിയാക്കാറില്ലല്ലോ?

Tuesday, April 28, 2009

അയ്യോ,, തൊഴിലാളി പിടുത്തക്കാര്‍ വരുന്നേ, ഓടിക്കോ...

കിരണ്‍ തോമസിന്റെ ലേഖനത്തോടുള്ള എന്റെ പ്രതികരണം.

തൊഴിലാളികളെ കുറിച്ച് ചിന്തിക്കുവാനും പറയുവാനും ഇവിടെ ഇടതു ബു.ജി. കള്‍ക്ക് മാത്രമേ അവകാശമുള്ളൂ. അതിനാല്‍ തന്നെ കത്തോലിക്കാ സഭ ചെയ്തത് വലിയൊരു പാതകമാണ്. പിന്നെ തലശ്ശേരി കോ-ഒപ്പ്. ആശുപത്രിയിലും പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലും എറണാകുളതിനടുത്ത് എ.പി വര്‍ക്കി മിഷനിലും നഴ്സുമാര്‍ക്ക് കൊട്ടകണക്കിനു ശമ്പളം കൊടുക്കുന്നുണ്ട്!! (അച്ചന്മാര്‍ ചെയ്യുന്നതെല്ലാം തട്ടിപ്പാണ്)അവിടത്തെ നഴ്സിംഗ് സ്കൂള്‍ ആണ് കേരളത്തിലെ ഏറ്റവും നല്ലത്!!! അവിടെ അന്യായമായ ഫീസില്ല!!

പിന്നെയോ,

മാര്‍ക്സിസ്റ്റു പാര്‍ട്ടി സ്കൂള്‍ തുടങ്ങാന്‍ ആലോചിക്കുന്നു. തലവരി ഇല്ല, ഫീസില്ല, അധ്യാപകര്‍ക്ക് ഉയര്‍ന്ന ശമ്പളം . . . ഉടനെ ആയിരം സ്കൂളുകള്‍ ആണ് പാര്‍ട്ടി കേരളത്തില്‍ തുടങ്ങുന്നത്. പാവപ്പെട്ടവരെ സഹായിക്കാന്‍.

പിന്നെ മാന്ദ്യം,,

പാവപ്പെട്ട കൂലിപ്പണിക്കാര്‍ ശരിക്കും കഷ്ടപ്പെട്ടുപോയി. ദിവസം വെറും 350 രൂപയെ ഞങ്ങളുടെ നാട്ടില്‍ കൂലിയുള്ളൂ. അതും 6 മണിക്കൂര്‍ പണിക്ക്. (9 am - 5 pm : രണ്ടു ചായയും ഒരു ഉച്ചഭക്ഷണവും കഴിഞ്ഞ്)

കത്തോലിക്കാ സഭ തൊഴിലാളികളെ സംഘടിപ്പിക്കാം എന്ന് 'സ്വപ്നം' കാണുന്നത് ആരുടെയൊക്കെയോ ഉറക്കം കെടുത്തി എന്ന് ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ സ.ലോറന്‍സിന്റെ പ്രസ്താവന വായിച്ചപ്പോഴും‍തോന്നി യിരുന്നു.

Sunday, April 26, 2009

അക്ഷയ ത്രിദീയ എന്ന തട്ടിപ്പ്

(അന്ധ) വിശ്വാസവും കച്ചവട (കു) തന്ത്രങ്ങളും കൈകോര്‍ക്കുന്ന ദിവസമാണ്‌ അക്ഷയ ത്രിദീയ. ഇന്ത്യയിലും വിദേശത്തുള്ള നിരവധി മണ്ടന്മാര്‍ ഈ ദിവസം സ്വര്‍ണം വാങ്ങുന്നത്തിനുവേണ്ടി രാവിലെ തന്നെ കുളിച്ചൊരുങ്ങി പുറപ്പെടുന്നു. ഈ അവസരം നല്ല വണ്ണം മുതലെടുക്കാന്‍ നാട്ട്ലെ എല്ലാ സ്വര്‍ണ്ണ കച്ചവടക്കാര്രും തയ്യാറെടുത്തുകഴിഞ്ഞു. ആവശ്യത്തിനു സ്വര്‍ണം നേരത്തെ തന്നെ സ്റ്റോക്ക് ചെയ്തു വയ്ക്കുന്നു. കുഞ്ഞി മുഹമ്മദും പോളേട്ടനും എന്തിനു യുക്തിവാദി വിജയന്‍ നടത്തുന്ന സ്വര്‍ണ്ണ കടയില്‍ പോലും ഇന്നേ ദിവസം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അരി വാങ്ങാന്‍ കാശില്ലെന്കിലും ഈ ദിവസം സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ്‌ കോടിക്കണക്കിന് ഭാരതീയര്‍ വിശ്വസിച്ചു പോരുന്നത്. അഥവാ സ്വര്‍ണ്ണകടക്കാര്‍ അവരെ വിശ്വസിപ്പിച്ചു പോരുന്നത്. എത്ര വിദ്യാസമ്പന്നര്‍ ആയാലും ഈ പ്രത്യേക ദിവസം സ്വര്‍ണ്ണം വാങ്ങാന്‍ കടകളില്‍ മുന്‍‌കൂര്‍ പണം നല്‍കി ബുക്ക് ചെയ്യുന്നു!! ഈ ദിവസത്തിന്റെ പ്രാധാന്യം ഇത്ര മാത്രം കൊട്ടി ഘോഷിക്കാന്‍ തുടങ്ങിയിട്ട് 5-6 വര്‍ഷമേ ആയിട്ടുണ്ടാവൂ. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റ് -ഉം ജൂവല്ലെഴ്സിനുള്ളതാണ്.

സ്വയം വഞ്ചിക്കപ്പെടാന്‍ തയ്യാറായി നടക്കുന്നിടത്തോളം കാലം ഈ കച്ചവട-മാധ്യമ കൂട്ടുകെട്ടിന്റെ കുതന്ത്രങ്ങള്‍ക്ക്‌ ധാരാളം ഇരകളെ കിട്ടും. സ്വര്‍ണാഭരണങ്ങള്‍ വാങ്ങി ബാങ്ക് ലോക്കെറില്‍ സൂക്ഷിക്കുന്ന ലക്ഷകണക്കിന് പാവപ്പെട്ടവരുള്ള നമ്മുടെ നാട്ടില്‍ ഇതും ഇതിന്റെ അപ്പുറവും നടക്കും. (എറണാകുളത്തെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ കേട്ടത്: അവള്‍ സാരി ഉടുക്കാന്‍ മറന്നാലും മാലയിടാന്‍ മറക്കില്ല!)

Thursday, April 23, 2009

ബ്ലോഗെഴുത്തിലെ കോപ്പിയടി

കോപ്പിയടി എല്ലാ മേഖലയിലും ഉണ്ട്. ഇന്ന് ശ്രദ്ധയില്‍ വന്നത് ഇവിടെ കൊടുക്കുന്നു.

കൃഷ്ണ തൃഷ്ണ ജനുവരി 8-നു എഴുതിയത് മഴനൂലുകള്‍ ദാ ഇവിടെ കോപ്പിയടിച്ചില്ലേ എന്ന് ഒരു സംശയം.

ഇതിനെ അല്പത്തരം എന്ന് പറയാം. ഇതിനെ നമ്മള്‍ പ്രോത്സാഹിപ്പിക്കണോ? കണ്ണടച്ച് പൂച്ച പാല് കുടിച്ചാല്‍ ആരും അറിയില്ലേ? ഇത്ര ഗഹനമായി എഴുതിയില്ലെന്കിലും, പ്രശാന്തിന് കഴിയും വിധം മാത്രം എഴുതട്ടെ. ഞങ്ങള്‍ വായിക്കാം.

(ഇനി ഈ പറഞ്ഞ രണ്ടു ബ്ലോഗും ഒരാളുടെ ആണെന്കില്‍ എന്നോട് ക്ഷമിക്കുക)

Friday, April 17, 2009

സിന്ധു ജോയ്?? ഇത് വേണമായിരുന്നോ???

എറണാകുളത്തെ സി.പി.എം സ്ഥാനാര്‍ഥി ശ്രീമതി.സിന്ധു ജോയ് ഇലക്ഷന്‍ ദിവസം വരാപ്പുഴ ബിഷപ്പ് ദാനിയേല്‍ അച്ചാര്പറമ്പില്‍ പിതാവിന്റെ കൈ ചുംബിക്കുന്ന ചിത്രം ഇന്നലെ പത്രങ്ങളില്‍ കണ്ടു. തെറ്റല്ല, പക്ഷെ . . . ഒരു സംശയം. എസ്.എഫ്.ഐ.യുടെ സമരസഖാവും, ധീരവനിതാ നേതാവും ആയ സിന്ധു ഇത് ചെയ്യണമായിരുന്നോ?
"Ms Sindhu Joy, the young-blooded, fire branded , student activist of the national standing have certain factors in her favour. At first, her age itself. Ms Sindhu Joy is in her 30s. Secondly, Kerala student movement has seen Ms Sindhu spearheading many strikes for various causes representing her student wing." (www.kerala.com)

മാര്‍ക്സിസ്റ്റുകാര്‍ക്ക് ഇപ്പൊ പണ്ടത്തെ പോലെ [കപട]ആദര്‍ശം ഒന്നും ഇല്ലേ?

"ഫോടോഗ്രഫര്‍ക്ക് മുന്‍പില്‍ ഇതാണെങ്കില്‍ ................???!!!"

Wednesday, April 15, 2009

ഈര്‍ക്കിലി പാര്‍ട്ടികള്‍ ഇല്ലാതായെങ്കില്

‍ഈശ്വര എത്രയാ ഈര്‍ക്കില്‍ പാര്‍ട്ടികള്‍. സ്വന്തം പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്ന വിഡ്ഢി കൂശ്മാണ്ടാങ്ങള്‍.. അവര്‍ക്ക് വോട്ടു ചെയ്യുന്ന മര കഴുതകള്‍. (കേരള കോണ്‍ഗ്രസ്, ബിജു ജനതാദള്‍, ..)

KERALA CONGRESS
ALL INDIA MAJLIS-E-ITTEHADUL MUSLIMMEN
ALL INDIA TRINAMOOL CONGRESS
BHARATIYA NAVSHAKTI PARTY
JAMMU AND KASHMIR NATIONAL CONFERENCE
JANATA DAL - UNITED
MIZO NATIONAL FRONT
MUSLIM LEAGUE KERALA STATE COMMITTEE
NAGALAND PEOPLES FRONT
NATIONAL LOK TANTRIK PARTY
REPUBLICAN PARTY OF INDIA (A)
SIKKIM DEMOCRATIC FRONT

മാണിയും മാണിയുടെ മോനും [ജോസ് കെ മാണി] ചേര്‍ന്ന് നടത്തുന്ന പാര്‍ട്ടിക്ക് എങ്ങിനെ ഞാന്‍ വോട്ടു ചെയ്യും? കഴിഞ്ഞ ലോക്‌സഭയില്‍ എല്പ്പിക്കപെട്ട ഉത്തരവാദിത്വം കളഞ്ഞു കുളിച്ച സീ.പി.എമ്മിന് എങ്ങിനെ ഞാന്‍ വോട്ടു ചെയ്യും? [കോട്ടയം മണ്ഡലം] മനസ്സ് കൊച്ചിയിലും വോട്ടു കോട്ടയത്തും എന്ന് പറഞ്ഞാ എത്ര ശരി!!!

Thursday, April 2, 2009

വ്യഭിചാരമോ പീഡനമോ? [റിയാലിറ്റി ഷോ]

കേരളത്തില്‍ ഇന്ന് നടക്കുന്ന 90% പീഡനങ്ങളും വ്യഭിചാരങ്ങള്‍ ആണ്. അറിവില്ലായ്മ മൂലമാണെങ്കിലും അറിയാതെയാണെങ്കിലും വ്യഭിചാരം വ്യഭിചാരം തന്നെ.

-----------------------

കഴിഞ്ഞ ദിവസം ഒരു ചാനലില്‍ റിയാലിറ്റി ഷോ ശ്രദ്ധിച്ചു. പത്തിനും പതിനഞ്ചിനും ഇടയിലുള്ള കുരുന്നു പെണ്‍കുട്ടികള്‍ ആടി തിമര്‍ക്കുന്നു. അസഭ്യമായ വസ്ത്രധാരണം. കാഴ്ചക്കാരായി ഇരുന്നു കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവര്‍ ആ കുട്ടികളുടെ അച്ഛനമ്മമാര്‍ ആയിരിക്കണം. നല്ല ഈണത്തിലുള്ള പാട്ട്. കുട്ടികള്‍ നന്നായി ഡാന്‍സ് ചെയ്യുന്നുണ്ട്. ആര്‍ക്കും ഇക്കിളി ഉണ്ടാവും. ഉണ്ടാവണം, അതാണല്ലോ ചാനലുകാരുടെ ലക്‌ഷ്യം. പാട്ടിനെ വരികള്‍ ശ്രദ്ധിച്ചാല്‍ മാന്യതയുള്ളവര്‍ [ഞാനല്ല] ചെവി പൊത്തി ഓടും.

------------------

ഡാഡി യും മമ്മിയും വീട്ടിലില്ല, ചോദിക്കാനും പറയാനും ആരും ഇല്ല, വിളയാടാന്‍ ഉള്ളില്‍ വാടാ വില്ലാല... [ശ്ചായ് വൃത്തികെട്ട പാട്ട്...]

മൈതാനം ആവശ്യമില്ല, അമ്പയറും ആവശ്യമില്ല, ആര്‍ക്കും തോല്‍വി ഇല്ല [ചില പെണ്‍കുട്ടികള്‍ തോല്‍ക്കുന്നതും ആത്മഹത്യ ചെയ്തതും നമ്മള്‍ പത്രത്താളുകളില്‍ വായിച്ചു!!!]

പാട്ട് കത്തി കയറുന്നു, ഡാന്‍സും.... [തെരുകൂത്തും]

അളവുകള്‍ കൃത്യമായുള്ള ഉടലുകാരി, അളവില്ലാ കൊഴുപ്പുകാരി,, ഇരിക്കത് ഇരിക്കത് വാടീ ഉനക്ക് രാത്രി കച്ചേരി (???????!!!!!!!!)

ഹ്ഹോ, ചെവി കഴുകണം.

------------------------------

ഈ പാട്ടിന്റെ താളത്തിന് ചുവടു വയ്ക്കുന്ന കൊച്ചു പെണ്‍കുട്ടികളെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുന്ന അച്ഛനമ്മമാരെ പുളിവാറിനു അടിക്കെണ്ടേ?? സ്വന്തം മകളുടെ മൊബൈല്‍ ക്ലിപ്പ് ഇറങ്ങിയാല്‍ അതും ആസ്വദിക്കുന്ന മലയാളി സംസ്കാരം വളരുന്നുണ്ടോ? എങ്കില്‍ ഇതിനു ചാനലുകാരുടെ/ റിയാലിറ്റി ഷോകളുടെ സംഭാവന എന്താണ്??

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html