പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Wednesday, November 18, 2009

ശബരിമല സീസണ്‍ തുടങ്ങി -നാറ്റവും

ഇന്നത്തെ ട്രെയിനില്‍ കുറച്ചു സ്വാമിമാര്‍ ഉണ്ടായിരുന്നു. ആന്ധ്ര അല്ലെങ്കില്‍ തമിഴ്, ഏതായാലും കുളിച്ചിട്ടു രണ്ടാഴ്ചയില്‍ കൂടുതല്‍ ആയിട്ടുണ്ട്‌. ഹ്ഹോ .. നാറ്റം കാരണം മൂക്കിന്റെ പാലം ഒടിഞ്ഞു. പലര്‍ക്കും ഭക്തി എന്നാല്‍ സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ്‌ . (സ്വന്തം അമ്മായി അമ്മയെ നോക്കാതെ ധ്യാനം കൂടാന്‍ പോകുന്ന ക്രിസ്ത്യാനി പെണ്ണുങ്ങളെ പോലെ) ശബരി മലക്ക് മാലയിട്ടാല്‍ പിന്നെ കുളിയും പല്ലുതേപ്പും വേണ്ട എന്ന് വിചാരിക്കുന്ന സ്വാമിമാരെ കേരളത്തില്‍ കണ്ടില്ലെങ്കിലും അന്യ സംസ്ഥാനങ്ങളില്‍ ധാരാളം കാണാം അത് കൂടാതെ മുറുക്കി തുപ്പി, പാനും ചവച്ചു, ബീഡിയും വലിച്ചു മലയ്ക്ക് പോകുന്നവര്‍ ...എന്താണ് യഥാര്‍ത്ഥ ഭക്തി എന്ന് ഭഗവത് ഗീത 12 അധ്യായത്തില്‍ പറയുന്നുണ്ട്. (Chapter 12, Shloks (verses) 13-20 of the Gita) ആര് വായിക്കാന്‍? കര്‍ത്താവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ തന്നെ അറിയുന്നില്ല!

Monday, November 2, 2009

അയ്യോ,, എന്നെ പീഡിപ്പിച്ചേ!!!

മജിസ്‌ട്രേട്ടുചമഞ്ഞ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍..........മാതൃഭൂമി
ചില പെണ്‍കുട്ടികള്‍ക്ക് ഇളക്കം കുറച്ചു കൂടുതല്‍ ആണ്. അവര്‍ വാനില ചെടി പോലെയാണ്, ഏത് മരത്തിലാ പടര്‍ന്നു കയറേണ്ടത് എന്ന് നോക്കി നടക്കും.
അവര്‍ സൗഹൃദം ഉണ്ടാക്കുംപ്രേമിക്കും,
ചിലപ്പോള്‍ കല്യാണവും കഴിക്കും,
ഉദാരമായി സഹായങ്ങള്‍ സ്വീകരിക്കും
മൊബൈല്‍ ഫോണോ, കമ്പ്യൂട്ടര്‍, ക്യാമറ ഇങ്ങിനെ എന്ത് വാങ്ങി കൊടുത്താലും സന്തോഷം.
അല്ലെങ്കില്‍ ചുരിദാറോ സാരിയോ ആയാലും മതി.
ഏത് ലോഡ്ജിലും വരാം,
കല്യാണം കഴിക്കും എന്ന ഉറപ്പു വേണം. (ചുമ്മാ)
ഭാര്യ-ഭര്‍ത്താക്കന്മാരെ പോലെ അഭിനയിക്കും (ചുമ്മാ)
കൂടുതലൊന്നും ചോദിക്കരുത്,
അവസാനം,
ദാ,,,ഇങ്ങിനെ 'എന്നെ പീഡിപ്പിച്ചേ' എന്നൊരു പരാതിയും കൊടുക്കും.
സത്യത്തില്‍ ആറ് മാസം കഴിഞ്ഞപ്പോള്‍ ആണേ,,
ഇയാള്‍ തന്നെ പീടിപ്പിക്കുകയായിരുന്നു എന്ന് പാവം ‍കുട്ടി മനസിലാക്കിയത്.
ഇതാണ് പറയുന്നേ 'ലൈംഗീക വിദ്യാഭ്യാസം' എല്‍.കെ.ജി. യില്‍ തന്നെ കൊടുക്കണമെന്ന്.

രാഹുല്‍ ഗാന്ധി & ശശി തരൂര്‍ @ സെ.തെരേസാസ് കോളജ്

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ടു കോണ്‍ഗ്രസ്‌ നേതാക്കന്മാരാണ് എറണാകുളത്തെ സെ.തെരേസാസ് കോളേജില്‍ കയറി വിലസിയത്. രാഹുല്‍ ഗാന്ധിയും തരൂരും. മാര്‍ക്സിസ്റ്റുകാര്‍ ഇതെങ്ങിനെ സഹിക്കും? രാഹുലിനെ അവര്‍ കുറെ ചീത്ത വിളിച്ചു. വായില്‍നോക്കി എന്നൊക്കെ. എന്താണ് കാര്യം. ഇത്തവണത്തെ മാതൃഭൂമി ആഴ്ചപതിപ്പ് നോക്കൂ. നാലാളുടെ മുന്‍പില്‍ നിവര്‍ന്നു നില്‍ക്കാന്‍ കെല്പുള്ള ഇടതു നേതാക്കന്മാര്‍ ഇല്ലത്രേ. (സ്വന്തം അണികള്‍ക്കിടയില്‍ ഞെളിഞ്ഞു നിന്ന് എന്ത് വിഡ്ഢിത്തം പറഞ്ഞാലും അവര്‍ കൈയ്യടിച്ചു കൊള്ളുമല്ലോ)

ഇതാ ഈ വീഡിയോ നോക്കൂ. നമ്മുടെ ആരോഗ്യമന്ത്രിയുടെ പ്രസംഗം. കേരളത്തില്‍ ബുദ്ധിയുള്ള യുവാക്കളെ ആകര്‍ഷിക്കാന്‍ കെല്പുള്ള ഇടതു നേതാക്കള്‍ വളര്‍ന്നു വരാത്തതെന്തേ? നായനാരെ പോലെ പ്രസന്നവദനരായ ആരും ഇന്നില്ലാതെ പോയി, ഇടതില്‍. കമ്യൂണിസ്റ്റ്‌/ മാര്‍ക്സിസ്റ്റ്‌ നേതാക്കളുടെ മുഖത്ത് തെളിയുന്നത്‌ മുഷ്കും, ധാര്‍ഷ്ട്യവും രൌദ്രഭാവവും ആണെന്ന് എനിക്ക് തോന്നുന്നു. ഇത് മാറ്റിയെടുക്കാന്‍ ഒരു ബോധപൂര്‍വ്വമായ ശ്രമം വേണ്ടേ?

ഇതൊക്കെ മാധ്യമസൃഷ്ടി ആണെന്ന് പറഞ്ഞു കൊഞ്ഞനം കുത്താതെ 'തിരുത്താന്‍' വല്ല മാര്‍ഗ്ഗവും ഉണ്ടോ എന്ന് നോക്കാം.

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html