പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Wednesday, March 21, 2012

പിറവത്തെ വിജയം

എം.ജെ കരുത്തനായ നേതാവാണ്‌. അതുകൊണ്ടാണല്ലോ കന്നിയങ്കത്തില്‍ ടി. എം. ജേക്കബ്‌ എന്ന മികവുറ്റ സാമാജികനെ തോല്പിക്കാനായത്. പിറവം മണ്ഡലത്തില്‍ അദ്ദേഹത്തിന് നല്ല സ്വാധീനം ഉണ്ട്. എന്നാല്‍ ബേബിയുടെ അധികപ്രസംഗങ്ങള്‍, ശര്‍മയുടെ സെമിനാരി സന്ദര്‍ശനം, വി.എസ്സിന്റെ വിടുവായിത്തം, സെല്‍വരാജിന്റെ പണികൊടുക്കല്‍, നായര്‍, ഈഴവ സഭകളുടെ എതിര്‍ നിലപാടുകള്‍, ടി.എമ്മിനോട് പിറവത്തെ ജനങ്ങള്‍ക്കുള്ള സ്നേഹം തുടങ്ങിയവ അനൂപിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു. കാര്യങ്ങള്‍ മനസ്സിരുത്തി പഠിച്ചാല്‍, അതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ അനൂപിനും ടി.എമ്മിനെ പോലെ ജനമനസ്സില്‍ ഇടം നേടാം. നല്ല അധ്വാനം വേണ്ടിവരും, നിയമസഭയില്‍ തിളങ്ങണമെങ്കില്‍. മന്ത്രി കുപ്പായം അണിയുകയാണെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയ്കൊത്തു ഉയരാന്‍ നന്നായി യത്നിക്കണം. അനൂപിന് എല്ലാവിധ ആശംസകളും നേരുന്നു.

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html