പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Tuesday, May 19, 2009

ചിരിയുടെ സദാചാരം.

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വി.എസ് പൊട്ടിച്ചിരിച്ചു പോയി. അത് തെറ്റാണോ? വീട്ടിലെ കാര്‍ന്നോര്‍ ഒന്ന് കാല്‍ വഴുതി വീണാല്‍ കണ്ടു നില്‍ക്കുന്നവര്‍ക്ക് ചിരിപൊട്ടും. (ചിലപ്പോള്‍) അത് സ്വഭാവികമാകാം. സാഹചര്യതിനനുസൃതം. അത്രയേ വി.എസ്സിനും പറ്റിയുള്ളൂ. ഒന്ന് ഉള്ളു തുറന്നു ചിരിച്ചു പോയി. അച്ഛന്‍ കാല്‍വഴുതി വീഴുമ്പോള്‍ മകനും ഭര്‍ത്താവ് വീഴുമ്പോള്‍ ഭാര്യക്കും ചിലപ്പോള്‍ [സാഹചര്യത്തിന് അനുസരിച്ച്] ഇങ്ങിനെ ചിരി പൊട്ടിപോകും. അത് മനുഷ്യസഹജം ആണെന്ന് തോന്നുന്നു.

ആ ചിരിയെ സദാചാരവിരുദ്ധം എന്ന് ശ്രീ.സുകുമാര്‍ അഴീകോട് വിശേഷിപ്പിചിത് ഒട്ടും ശരിയായില്ല. അത് വഞ്ചനയുടെ ചിരി ആണെന്ന് പറയാന്‍ മാഷിനെങ്ങിനെ കഴിയും? മനസ്സ് തുറന്നു ചിരിക്കാന്‍ ബുദ്ധിമുട്ടുള്ള നേതാക്കന്മാര്‍ ഉള്ള കേരളത്തില്‍ വി.എസ് വ്യത്യസ്തനാണ്.

മാര്‍ക്സിസ്റ്റു പാര്‍ട്ടി മൂക്കുകുത്തി വീണതല്ലേ ഉള്ളൂ. (മരണം സംഭവിച്ചിട്ടില്ലല്ലോ.) ചില അഹങ്കാരികള്‍ ഗര്‍വ്വു കാണിച്ചു നടന്നു പോകുമ്പൊള്‍ ഇടയ്ക്കു തട്ടിവീണാല്‍ കൂടെയുള്ളവര്‍ പോലും ചിരിച്ചു പോകും. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ചിരിച്ചു കാണും. അവരുടെ മുഖ്യനും ചിരിച്ചതില്‍ എന്താണ് തെറ്റ്?

3 comments:

  1. ഏതു കൊച്ചു കുട്ടിക്കും ആഭാസകരമെന്ന് തോന്നുന്ന ഒരു ചിരി തന്റെ 'നവകേരള യാത്ര'ക്കിടയില്‍
    "അനിയന്‍" പിണറായി ചിരിച്ചപ്പോള്‍ അതില്‍ സദാചാര വിരുദ്ധത കാണാതിരുന്ന മാഷ്,"ജ്യേഷ്ഠന്‍"
    അച്യുതാനന്ദന്റെ നിഷ്കളങ്കമായ ചിരിയില്‍ അതു കണ്ടതില്‍ നിഷ്പക്ഷ വിരുദ്ധത നിഴലിക്കുന്നില്ലേ? അപഥ സഞ്ചാരം നടത്തുന്ന അനിയന്മാരെ നേര്‍ വഴിക്കു നടത്തേണ്ടതിനു പകരം,അദ്ദേഹത്തെപ്പോലുള്ളവര്‍, കുരങ്ങിന് ഏണി ചാരിക്കൊടുക്കുന്ന തരത്തിലുള്ള നിരീക്ഷണത്തിനു മുതിരുന്നതാണ്, യഥാര്‍ത്ഥത്തില്‍ സദാചാര വിരുദ്ധം.
    -ദത്തന്‍

    ReplyDelete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html