ഇന്ന് കേരളത്തില്‍ വിലക്കയറ്റത്തിനെതിരെ ബന്ത്? ക്രിസ്മസിന് 43 കോടി രൂപയുടെ മദ്യം കുടിച്ച മലയാളിക്കെന്തു വിലക്കയറ്റം എന്നാരും ചോദിക്കരുത്. പതിവുപോലെ ഇന്നും ഞാന്‍ ഓഫീസ്സില്‍ എത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 50 -ല്‍പരം ബന്തുകള്‍ കണ്ടു. എല്ലാ ബന്തിനും ഞാന്‍ ഓഫീസില്‍ വരും. ബന്തിനെ തോല്‍പ്പിക്കാന്‍. ആരും തടയില്ല. ഒരക്രമവും ഇതുവരെ കണ്ടിട്ടില്ല. ബന്ത് എന്ന് കേട്ടാല്‍ അനുസരണയോടെ വീട്ടിലിരുന്നു ടി.വി. കാണുന്ന മലയാളിയെ ആര് നിര്‍ബന്ധിക്കാന്‍?? ഇന്നും റോഡില്‍ ആവശ്യത്തിനു വണ്ടികള്‍ ഓടുന്നുണ്ടായിരുന്നു. ടൂ വീലെറുകളും കുറച്ചു കാറുകളും കണ്ടു. ആരും കല്ലെറിഞ്ഞില്ല!! എങ്കിലും പൊതുജനം ഭയ-ഭക്തി-ബഹുമാനങ്ങളോടെ ബന്ത് ആഘോഷിക്കുന്നു. കേരളം പണക്കൊഴുപ്പിന്റെ നാടായതിനാല്‍ ഇടയ്ക്ക് ഇങ്ങനെ പണിമുടക്കുന്നത് കൊണ്ട് തെറ്റില്ല എന്നും പറയാം.
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Monday, December 28, 2009
Thursday, December 10, 2009
ബ്രാ - ഇടാത്ത മലയാള സിനിമകള്‍.
പൊതുവേ സിനിമാക്കര്‍ക്കിടയില്‍ (അന്ധ) വിശ്വാസങ്ങള്‍
കൂടുതലാണ്. നിമിത്തങ്ങളും രാശിയും ഒക്കെ ആണ് സിനിമയെ വിജയിപ്പിക്കുന്നത് എന്ന് ചിലര്‍ (പലരും) വിശ്വസിക്കുന്നു. അടുത്തിടെ ചില പഴമ (പുണ്യ-പുരാണ) കഥകളുമായി മലയാള സിനിമ ഉണര്‍ന്നു വരുന്നു. പഴശ്ശിരാജ, നീലത്താമര, പലേരിമാണിക്യം എന്നിവ റിലീസ് ആയി നനായി ഓടിക്കൊണ്ടിരിക്കുന്നു. നിറകാഴ്ച, മകരമഞ്ഞ് തുടങ്ങിയവ റിലീസിന് തയ്യാറായി വരുന്നു. എന്താണ് ഈ സിനിമകളുടെ പ്രത്യേകത /വിജയത്തിന് കാരണം എന്ന് പഠിച്ച ഒരു സിനിമ ജ്യോത്സ്യന് കണ്ടുപിടിച്ചത് "നായികമാര്‍ ബ്രാ ഇട്ടിട്ടില്ല എന്ന നഗ്നസത്യം ആണ്!!" അതാണ് വിജയത്തിന് കാരണം. ബ്രാ ഇടാത്ത നായികമാര്‍ മലയാള സിനിമയുടെ രാശിയാകുമോ? മുന്‍പും വൈശാലി, വടക്കന്‍വീരഗാഥ, ഞാന്‍ ഗന്ധര്വന് തുടങ്ങിയ ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായിരുന്നു എന്നും ജ്യോത്സ്യര് സമര്‍ഥിക്കുന്നു

Labels:
ആക്ഷേപഹാസ്യം,
കേരളം,
നിരൂപണം,
സിനിമ
Thursday, December 3, 2009
ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്ടിവല്‍
അരിവിലയും പച്ചകറി വിലയും വാണം വിട്ടപോലെ കുതിച്ചു പായുന്നു. സപ്ലൈകോ കടകളില്‍ പകുതി സാധനങ്ങളും കിട്ടാനില്ല. എന്നാലും 'ഗ്രാന്‍ഡ് കേരള ഷോപ്പിംഗ്' സര്‍കാര്‍ നേതൃത്വത്തില്‍ പൊടിപൊടിക്കുന്നു!! അരിയില്ലെങ്കിലെന്ത്? സ്വര്‍ണവും പട്ടുസാരികളും മലയാളികള്‍ക്ക് സുലഭമായി കിട്ടുന്നുണ്ടല്ലോ? എല്‍.ഡി.എഫ്. കക്ഷികള്‍ പണ്ട് തല്ലിപ്പോളിച്ച 'ബിഗ് ബസാര്‍' ആണ് ഇതിന്റെ ഒരു മുഖ്യ സ്പോണ്സര് എന്നത് 'വൈരുദ്ധ്യാത്മക വിരോധാഭാസം' ?? എന്തായിരുന്നു തിരുവനന്തപുരം ബിഗ് ബസാറിനു മുന്നിലെ പ്രകടനം?? ഇപ്പൊ, അതേ കുത്തകകള്‍ക്ക് പാലുകൊടുക്കുന്നത് കാണാന്‍ എന്ത് രസം.
Labels:
ഇടതുപക്ഷം,
കച്ചവടം,
കേരളം,
പ്രതികരണം,
സാമ്പത്തീകമാന്ദ്യം
Subscribe to:
Posts (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന് ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്, കൊച്ചു ചാത്തന് എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html