പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Saturday, September 21, 2019

ഓമനക്കുട്ടൻ ഒരു അടയാളം:

ഓമനക്കുട്ടൻ ഒരു അടയാളം:
ഒറ്റരാത്രികൊണ്ട് ഒരാളെ കള്ളനും കുറ്റവാളിയും ആക്കുകയും പിറ്റേന്ന് തന്നെ കേരളത്തിന്റെ ഭരണചക്രത്തിലെ ഏറ്റവും ഉന്നതനായ വ്യക്തി,  പ്രിൻസിപ്പൽ സെക്രട്ടറി തന്നെ പൊതുവായി മാപ്പ് പറയുകയും ചെയ്ത സംഭവം ആഴ്ചകൾ കഴിഞ്ഞിട്ടും മനസ്സിൽ നിന്ന് മായുന്നില്ല.

ഓട്ടകീശയുമായി പൊതുപ്രവർത്തനം നടത്തുന്ന പച്ച മനുഷ്യരുടെ പ്രതീകമാണ് ചേർത്തലക്കാരൻ ഓമനക്കുട്ടൻ. എന്തിലും ഇതിലും തട്ടിപ്പും വെട്ടിപ്പും നടത്തുന്ന രാഷ്ട്രീയ പൊതുപ്രവർത്തനത്തിന്റെ നേർ വിപരീതം. കാശ്മീരിൽ, ഇന്ത്യയുടെ അതിർത്തിയിൽ തീവ്രവാദികളോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട വീരസൈനീകരുടെ മൃതശരീരം കൊണ്ടുപോകാൻ വാങ്ങിക്കുന്ന ശവപ്പെട്ടിയിൽ പോലും കമ്മീഷൻ വാങ്ങാൻ യാതൊരു ഉളുപ്പുമില്ലാതെ മനസാക്ഷി മരവിച്ച രാഷ്ട്രീയക്കാരുടെ ഇടയിൽ തിളങ്ങുന്ന രത്നമാണ് ഓമനക്കുട്ടൻ. രാഷ്ട്രീയക്കാരുടെ സ്വാർത്ഥലാഭം മാത്രം കണ്ടുകൊണ്ടുള്ള പൊതുപ്രവർത്തനം മനം മടുപ്പിക്കുമ്പോൾ ഇത്തരം ഓമനകുട്ടന്മാരാണ് പ്രതീക്ഷ നൽകുന്നത്.
രാഷ്ട്രീയം തൊഴിലാക്കിയ മാന്യന്മാർക്ക് ഒരു ചെറിയ ഷോക്ക് ട്രീറ്റ്മെന്റ് നല്കാൻ ഓമനക്കുട്ടൻ സംഭവത്തിന് കഴിഞ്ഞെങ്കിൽ എന്നാശിക്കുന്നു. തൊലിക്കട്ടിയുടെ വല്ലാത്തൊരു ആവരണം അവരെ പൊതിയുമ്പോൾ ഓമനകുട്ടന്മാരെ കാണാൻ നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് കാഴ്ചശക്തിയുണ്ടാവില്ലല്ലോ.
പൊതുപ്രവർത്തനം വളരെ സേഫ് ആയി നടത്താൻ അറിയാത്ത ഓമനകുട്ടന്മാർ എക്കാലത്തും സമൂഹത്തിൽ വലിയ പരാജയം തന്നെയായിരുന്നു. എത്രയോ ഓമനകുട്ടന്മാർ നമ്മുടെ യാതൊരു പ്രസക്തിയും ഇല്ലാതെ കാലയവനികയ്ക്കുള്ളിൽ മൺമറഞ്ഞുപോയി. കയ്യിലെ കാശും തീർന്ന്, പിച്ചതെണ്ടി ദുരിതാശ്വാസ ക്യാമ്പും ചികിത്സ സഹായനിധിയും ഒക്കെ നടത്താൻ തെക്കുവടക്ക് പരക്കം പായുന്ന പച്ചയായ സാമൂഹ്യപ്രവർത്തകർ! ഇത്തരുണത്തിൽ രണ്ടു കൂട്ടരേ ഓർക്കാതെ പോകുന്നത് ഉചിതമല്ല എന്നുതോന്നുന്നു.

വളരെ സേഫ് ആയി രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും നടത്തുന്ന മാന്യന്മാർ. ഇക്കൂട്ടർ ആത്മാർത്ഥതയുള്ളവരാണ്, ആരുടെയും കട്ടും മോഷ്ടിച്ചും വീട്ടിൽ കൊണ്ടുപോകാൻ താല്പര്യമില്ല. എന്നാൽ ചെറിയൊരു കുഴപ്പമേയുള്ളൂ. സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും പൊതു ഖജനാവിൽ നിന്ന് മാന്യമായ വേതനം പറ്റുകയും കൂടെ  യൂണിയൻ പ്രവർത്തനം നടത്തുകയും, ഓഫിസിൽ ഒപ്പിട്ട് , തന്നിൽ അർപ്പിതമായ ജോലിയൊന്നും ചെയ്യാതെ പൊതുപ്രവർത്തനത്തിൻറെ സഞ്ചിയും തൂക്കി നടക്കുന്നവർ.

രണ്ടാമത് വിഭാഗം സർക്കാർ ജോലിയിൽ നിന്നും വിരമിച്ച ശേഷം നല്ലൊരു  തുക പെൻഷൻ വാങ്ങുകയും കൂടെ ഒരു ടൈം പാസ്സ് ആയി രാഷ്ട്രീയ /സാമൂഹ്യ പ്രവർത്തനം നടത്തുന്നവരാണ്. മാനവികതാ വാദത്തിന്റെ വക്താവായ എബ്രഹാം മാസ്‌ലോ മുന്നോട്ടുവച്ച 'ആവശ്യങ്ങളുടെ ശ്രേണിയിൽ' അംഗീകരിക്കപ്പെടണമെന്ന / ആദരിക്കപ്പെടണമെന്ന ആഗ്രഹം പൂർത്തീകരിക്കാനായി ഇവർ നടത്തുന്ന പൊതുപ്രവർത്തനം ആർക്കും വലിയ ശല്യം ഉണ്ടാക്കുന്നില്ല.  എന്നാൽ ഇക്കൂട്ടരിൽ കാണുന്ന വലിയൊരു ന്യൂനത, ചെറുപ്പക്കാരെ കുറ്റപ്പെടുത്തുക എന്നതാണ് - സാമൂഹ്യബോധമില്ല, പൊതുബോധമില്ല, എപ്പോഴും ജോലി .. ജോലി എന്ന ചിന്ത മാത്രമേയുള്ളൂ. ഇപ്പോഴത്തെ തലമുറ ശരിയല്ല എന്നൊക്കെ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ ഈ പെൻഷൻ പൊതുപ്രവർത്തകരോട് താങ്കളുടെ നല്ല പ്രായത്തിൽ എന്തുചെയ്യുകയായിരുന്നു എന്നു ചോദിച്ചാൽ തീരാവുന്നതേയുള്ളു ഇവരുടെ അമിത ആത്മാർത്ഥത.

മുകളിൽ പറഞ്ഞ രണ്ടു കൂട്ടരും 'ഓമനകുട്ടന്മാരുടെ' ചിത്രം വച്ച് പൂവിട്ടു പൂജിക്കണം. കാരണം എല്ലാ നാട്ടിലും എല്ലാകാലത്തും നമ്മൾ ഉപയോഗിച്ച് വലിച്ചെറിയുന്ന ഒരു പ്രത്യേക വിഭാഗമാണ് 'ഓമനകുട്ടന്മാർ' അവർക്ക് വീടുണ്ടാവുകയില്ല, ജോലിയുണ്ടാവില്ല, ഒരു ബൈക്ക് പോലുമുണ്ടാവില്ല. എന്നാലും ഓടിനടന്ന് എല്ലാകാര്യങ്ങളിലും ആത്മാർഥമായി കടം വാങ്ങിയും തെണ്ടിയും പണം ഒപ്പിക്കും, സഹായം നൽകും. ഏതു പാതിരാത്രിക്കും അവർ ഉണ്ടാവും, അവരേ ഉണ്ടാവൂ. ഒരു പഞ്ചായത്ത് സീറ്റുപോലും കിട്ടില്ല, ഒരു സഹകരണ സംഘം പോലും വിളിക്കില്ല ഇവരെ. പ്രളയത്തിലും വേനലിലെ വരൾച്ചയിലും തളരാതെ നിൽക്കുന്ന ഓമനകുട്ടന്മാർക്കു മുന്നിൽ ശിരസുനാമിക്കുന്നു.

ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി682314

Wednesday, August 7, 2019

കന്യാസ്ത്രീ എന്ന പദം നമുക്ക് വേണോ?

കന്യാസ്ത്രഎന്ന പദം നമുക്ക് വേണോ?

ക്രിസ്ത്യാനികളുടെ ഇടയിൽ സ്ത്രീകൾ സന്യാസിനികൾ ആവുന്ന ആചാരം ചില വിഭാഗങ്ങളിൽ മാത്രമേ നിലവിലുള്ളൂ. പ്രത്യേകിച്ചും കത്തോലിക്കരുടെ ഇടയിൽ ആണ് തിരുവസ്ത്രം, കന്യാസ്ത്രീ, സന്യാസിനി എന്നെ പദങ്ങൾ പ്രചാരത്തിലുള്ളത്. കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനങ്ങൾ തന്നെ സൂചിപ്പിക്കുന്നത് സന്യാസത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികളുടെ എന്ന വളരെയധികം കുറഞ്ഞുവരുന്നു എന്നാണ്. 

ഇപ്പോഴും ഈ മേഖലയിലേക്ക് ഇറങ്ങുന്ന ഭൂരിഭാഗം യുവതികളും സ്വന്തം സൗന്ദര്യത്തെക്കുറിച്ചുള്ള അപകർഷതാബോധം, പ്രേമ പരാജയം, ലൈംഗീക വിരക്തി അല്ലെങ്കിൽ ഭയം, കുടുംബത്തിലെ ദാരിദ്ര്യം, നന്നായി ജീവിക്കുന്ന [ഭൗതീകമായി] കുറെ സിസ്റ്റേഴ്‌സിനെ കണ്ട് ആകൃഷ്ടരാവുക എന്നീ കാരണങ്ങൾ കൊണ്ട് തന്നെയാണ് തീരുമാനം എടുക്കുന്നത്. 

കന്യാസ്ത്രഎന്നപദം തന്നെ പുനർവിചിന്തനം ചെയ്യാൻ മലയാളികൾ തയ്യാറാവണം. പുല്ലിംഗമില്ലാത്ത ഈ പദം ഇനി മലയാളനിഘണ്ടുവിൽ ആവശ്യമുണ്ടോ? മിക്കവാറും 14-15 വയസ്സിലാണ് ഇവരെ ചാക്കിട്ടുപിടിക്കുന്നത് , വളരെ പ്രലോഭനങ്ങളും സ്വപ്നങ്ങളും ദൈവവാഗ്‌ദങ്ങളും നൽകി. (20 വയസ്സെങ്കിലും കഴിയണം സ്വബോധം ശരിയായി പ്രവർത്തിക്കണമെങ്കിൽ) ചിരിച്ചും കളിച്ചും നടക്കേണ്ട പ്രായത്തിൽ വലിയൊരു മനുഷ്യാവകാശ ലംഘനമാണ് നമ്മുടെ പെണ്മക്കൾ  നേരിടുന്നത്. 

ഇതിന്റെ റിക്രൂട്ട്മെന്റ് ചുമതലയുള്ള സീനിയർ സിസ്റ്റേഴ്സ് കറങ്ങി നടന്നു, പെൺ കുഞ്ഞുങ്ങളെ പ്രലോഭോപ്പിച്ചു വശീകരിക്കുന്നു, എന്നിട്ടു വിഷയം വീടുകളിൽ അവതരിപ്പിക്കുന്നു[നേരിട്ട് അല്ലെങ്കിൽ കുഞ്ഞുങ്ങളെകൊണ്ട്] . സമുദായ സ്നേഹം കൊണ്ടും മതാന്ധതകൊണ്ടും ദൈവേഷ്ടം എന്നുകരുതിയും പല മാതാപിതാക്കളും യെസ് മൂളുന്നു.  

പിന്നീടുള്ള വർഷങ്ങൾ മുതിർന്ന [പെട്ടുപോയ] സന്യാസിനികളുടെ കീഴിൽ ദാസ്യവേലയാണ് ജീവിതം, നരകതുല്യമായ അടിമജീവിതം. ബോധം വരുമ്പോൾ 30 വയസെങ്കിലും ആയിരിക്കും, പക്ഷെ അപ്പോൾ രക്ഷപ്പെടാൻ സാധിക്കാത്ത തടവറയിൽ ഭൂരിഭാഗവും എരിഞ്ഞടങ്ങുന്നു. കുറെപ്പേർ പുതുതായി വരുന്ന ജൂനിയർസ് ന്റെ മേൽ കുതിര കയറി അവരുടെ ഫ്രസ്ട്രേഷൻ തീർക്കുന്നു  കോൺസെൻട്രേഷൻ ക്യാമ്പുകളെ ഓർമിപ്പിക്കുന്ന തടവറകളാണ് മഠങ്ങൾ. അവിടെ കുറുക്കന്മാരായ ചില പുരോഹിത മേലധികാരികൾ തങ്ങളുടെ ലൈംഗീക ദാരിദ്ര്യം തീർക്കാൻ തക്കം പാർത്ത് എത്തുന്നു. നരകത്തിൽ കിടക്കുന്ന അടിമകൾ എന്തുചെയ്യാനാണ്? സഹിക്കുന്നു, ചിലർ ദൈവേഷ്ടം എന്ന് ചിന്തിച്ച് സമാധാനിക്കുന്നു 
  1. സന്യാസത്തിന് കുറഞ്ഞപ്രായം 22 എങ്കിലും ആക്കണം. സേവനമനോഭാവമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും നല്ലൊരു മേഖലയാണ് സന്യാസം. ത്യാഗമനോഭാവത്തോടെ സ്വയം സമർപ്പിച്ചു പല നല്ല കാര്യങ്ങളും സമൂഹത്തിനുവേണ്ടി മനുഷ്യനന്മയ്ക്കു വേണ്ടി ചെയ്യാനാകും. കുടുംബ പ്രാരാബ്ധങ്ങൾ ഏറ്റെടുക്കാതെ ഏകസ്ഥജീവിതം നയിച്ച് സേവനം ചെയ്യുന്ന എത്രയോ നല്ല മനുഷ്യരുണ്ട് 
  2. നിലവിൽ സന്യാസിനികളായിരിക്കുന്ന സ്ത്രീകളോട് ഉടുപ്പൂരി പുറത്തുചാടാൻ പറയുമ്പോൾ കയ്യടി കിട്ടിയേക്കാം. എന്നാൽ ഇത് പ്രായോഗികമല്ല. അവരുടെ സ്വന്തം വീടോ, സ്വന്തക്കാരോ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയില്ല. എന്തിന് സമൂഹം പോലും അവരെ അവഹേളിക്കുകയും പുച്ഛിക്കുകയും ചെയ്യും. സന്യാസം ഉപേക്ഷിക്കുന്ന സ്ത്രീകളെ സംരക്ഷിക്കാൻ തയ്യാറായി  സർക്കാരോ അല്ലെങ്കിൽ ഏതെങ്കിലും സന്നദ്ധ സംഘടകളോ വരികയില്ല, സാധിക്കുകയുമില്ല.  അതിനാൽ ഉടുപ്പൂരി മതിലുചാടൂ എന്ന് പറയുന്നതൊക്കെ വെറും ഗീർവാണം മാത്രമാണ്. ഇത് പറയുന്ന മഹാത്മാക്കൾ പോലും അവരുടെ പുനരധിവാസത്തിന് ചെറുവിരലനക്കുകയില്ല 
അടിമത്തവും ചൂഷണവും സംസ്കാരമുള്ള ഒരു സമൂഹത്തിന് ചേർന്നതല്ല. ഓരോ വ്യക്തിയുടെയും അന്തസും സ്വത്വവും സംരക്ഷിക്കാൻ സമൂഹത്തിനു ബാധ്യതയുണ്ട്. പൗരോഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും അധികാരചിഹ്നങ്ങൾ ദുരുപയോഗിച്ച് ദുർബലരെയും അസംഘടിതരെയും തങ്ങളുടെ ചെൽപ്പൊടിക്ക് നിറുത്തി ചൂഷണം ചെയ്യാനും പീഡിപ്പിക്കാനും മുതിരുന്ന കാപാലികരെ ഒറ്റപ്പെടുത്താൻ കേരളസമൂഹം ഒന്നിച്ചുനിൽക്കണം. മനഃസാക്ഷിയുള്ളവർ നട്ടെല്ലുനിവർത്തി ഇവർക്കെതിരെ വിരൽ ചൂണ്ടണം. ഇപ്പോഴും ഇപ്പോഴും എല്ലായ്‌പ്പോഴും.


ജോസി വർക്കി 
ചാത്തങ്കേരിൽ

Thursday, December 27, 2018

നിങ്ങളെന്നെ സംഘിയാക്കി!!


നിങ്ങളെന്നെ സംഘിയാക്കി!!
(എന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്. അതില്‍ തെറ്റും ശരിയും ഉണ്ടാവാം. ഞാന്‍ പ്രവര്‍ത്തിക്കുന്ന വിവധ സംഘടനകളുടെ നിലപാടുകളോട് ഇതിനെ താരതമ്യം ചെയ്യരുത് എന്നപേക്ഷിക്കുന്നു.)
ഇന്ന് രാവിലെ ഒരു അടുത്ത സുഹൃത്ത് ഫോണില്‍ വിളിച്ച് “പത്രം വായിച്ചു, ... നീ അപ്പൊ സംഘി ആണല്ലേ?”
ഇതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ, ആരെങ്കിലും സ്വതന്ത്രമായി അഭിപ്രായം  പറഞ്ഞാല്‍ അതും പാര്‍ട്ടി നിലപാടിന്  വിരുദ്ധമായി പറഞ്ഞാല്‍ അയാള്‍ സംഘി!! ഇങ്ങിനെയാണ്‌ കേരളത്തില്‍ ഇപ്പൊ സംഘപരിവാര്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത്
ഒന്നുകില്‍ പാര്‍ട്ടിക്ക് ഓശാന പാടണം അല്ലെങ്കില്‍ മിണ്ടാണ്ടിരുന്നോണം.
‘നമ്മള്‍ ഒന്നാണ്’ എന്നപരിപാടിയുടെ നോട്ടീസ് കണ്ടു. ശാസ്ത്രസാഹിത്യ പരിഷത്ത്, കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് യൂണിയനുമായിചേര്‍ന്ന്‍ സംഘടിപ്പിക്കുന്ന നവോത്ഥാനസദസ്സ്.
ഇതിലെ പ്രഭാഷകരുടെ പേരുകള്‍ നോക്കുമ്പോള്‍ കേരളത്തിലെ രണ്ടു പ്രമുഖ ജാതിസംഘടനയുടെ ഭാരവാഹികള്‍!! ഈ രണ്ടു ജാതിസംഘടകള്‍ക്ക് മാത്രം എന്താണ് പ്രത്യേകത? അവരാണ് കേരളത്തില്‍ നവോത്ഥാനം കൊണ്ടുവന്നതത്രേ.
കേരളത്തിലെ സാമൂഹ്യപരിഷ് കര്‍ത്താക്കളെ ഏതെങ്കിലും ജാതിസംഘടനകളുടെയോ രാഷ്ട്രീയപാര്‍ട്ടികളുടെയോ വരാന്തയില്‍ കെട്ടിയിടാമെന്ന വ്യാമോഹം കഴിഞ്ഞകുറച്ചു നാളുകളായി നമ്മുടെനാട്ടില്‍ കണ്ടുവരുന്നുണ്ട്.
യേശുക്രിസ്തുവിനെ പുരോഹിതര്‍ കയ്യടക്കിയപോലെയും മഹാത്മാഗാന്ധിയെ കോണ്‍ഗ്രസ്സ് പാര്‍ട്ടി ഒതുക്കിവച്ചിരിക്കുന്നപോലെയും ശ്രീനാരായണഗുരു, സഹോദരന്‍അയ്യപ്പന്‍, അയ്യന്‍‌കാളി തുടങ്ങിയ മഹത്തുക്കളെ ഏതെങ്കിലും സംഘടനകളുടെ മാത്രം നേതാവായി ചിത്രീകരിക്കുന്നത് അവരോടു ചെയ്യുന്ന ഏറ്റവും വലിയ അവഹേളനമാണ്.
നവോത്ഥാനചിന്തകള്‍ തിരികെ കൊണ്ടുവരണമെങ്കില്‍ ‘നമ്മള്‍ ഒന്നാണ്’ എന്ന ചിന്ത തിരികെ കൊണ്ടുവരണം. അതിനു തടസ്സമായി ഇന്നത്തെ കേരളത്തില്‍ നില്‍ക്കുന്നത് രാഷ്ട്രീയവും സാമുദായികവും ആയ സങ്കുചിതമനോഭാവമാണ്.  രാഷ്ട്രീയപാര്‍ട്ടികള്‍ ജാതിചിന്ത ഇളക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ശ്രമം ഉപേക്ഷിക്കണം
ഏതെങ്കിലും ജാതിയേയോ സമുടയത്തെയോ പ്രീണിപ്പിച്ച് കൂടെ നിര്‍ത്താം എന്ന ചിന്തഗാതി കേരള സമൂഹത്തിനു വലിയദോഷംചെയ്യും. ഭിന്നിപ്പിച്ച് വോട്ടുബാങ്ക് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് വലിയ നല്‍കേണ്ടിവരും
കേരളം ഒരു നൂറ്റാണ്ടില്‍ കണ്ട ഏറ്റവും വലിയമഹാപ്രളയം അതിജീവിച്ച് പുനര്‍നിര്മാണ പ്രവര്‍ത്തങ്ങളില്‍ മുഴുകിയിരിക്കുമ്പോഴാണ് ‘ശബരിമല’ വിഷയം ഉയര്‍ന്നുവരുന്നത്. സര്‍ക്കാരിന് അതിന്റേതായ അജണ്ട ഇതിനുപിന്നിലുണ്ടാവാം, ഏതായാലും കേരളീയര്‍ ഒറ്റകെട്ടായി ‘നവകേരള സൃഷ്ടിക്കായി’ അണിചേരുന്ന അവസരത്തില്‍ അതിനെ ദുര്‍ബലപ്പെടുത്തികൊണ്ട് വിഘടനവാദവും ചേരിതിരിവും സൃഷ്ടിച്ച് നവകേരള നിര്‍മ്മിതിയെ പാടെ തച്ചുടക്കാന്‍ ഈഅനാവശ്യവിവാദത്തിനു കഴിഞ്ഞു. മാത്രവുമല്ല നവോത്ഥാനത്തിനും സ്ത്രീശാക്തീകരണത്തിനും വിപരീതമായ ഫലം ഉളവാക്കാന്‍മാത്രമേ ഈ നിലപാടുകള്‍കൊണ്ട് കഴിഞ്ഞിട്ടുള്ളൂ.
ശാസ്ത്രസാഹിത്യപരിഷത്ത് പോലും ‘നവകേരള നിര്‍മ്മിതി’ മറന്നുകൊണ്ട് ഈ പൊറാട്ട് നാടകങ്ങള്‍ക്ക് പുറകെ നടക്കുമ്പോള്‍ ഓര്‍മിക്കുക, കേരളത്തില്‍ പ്രളയനന്തരം ഇനിയും നൂറുകണക്കിന് ആളുകള്‍ തിരികെപോകാന്‍ വീടില്ലാതെ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. നൂറുകണക്കിന് തകര്‍ന്നവീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഇനിനും മാസങ്ങള്‍വേണ്ടിവരും.
ഈ വര്‍ഷത്തെ ‘ജനോല്‍സവങ്ങള്’ പ്രളയാനന്തര ‘നവകേരളസൃഷ്ടി’ തന്നെയായിരുന്നു സംവദിക്കേണ്ടിയിരുന്നത്.
ഇപ്പോള്‍നടന്നുകൊണ്ടിരിക്കുന്ന നവോത്ഥാനസദസ്സുകള്‍ അന്ധകാരശക്തികള്‍ക്ക് ചൂട്ടുപിടിച്ചു കൊടുക്കുകയാണ്.
-         ജോസി വര്‍ക്കി

Saturday, September 15, 2018

തൊഴിലുറപ്പു പദ്ധതി നവകേരള സൃഷ്ടിക്ക് :

തൊഴിലുറപ്പു പദ്ധതി നവകേരള സൃഷ്ടിക്ക് :
ആശ, അംഗനവാടി പ്രവർത്തകർക്കുള്ള വേതനം വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്ക് അഭിവാദ്യങ്ങൾ. ആരോഗ്യമേഖലയിലും സംയോജിത ശിശുവികസനത്തിലും സമൂഹത്തിന് ഗുണപരമായ ഒത്തിരി നല്ലകാര്യങ്ങൾ ചെയ്യുന്ന ഒരു വിഭാഗമാണ് ആശ, അംഗനവാടി പ്രവർത്തകർ. 

കേന്ദ്രസർക്കാരിന്റെ തൊഴിലുറപ്പു പദ്ധതി - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തിന്റെ പുനർനിർമ്മാണത്തിനു വേണ്ടി ഉപയോഗിക്കണം. അടുത്ത ഒരു വർഷത്തെ തൊഴിൽ ദിനങ്ങൾ വെള്ളപ്പൊക്കത്തിൽ നശിച്ച വീടുകളുടെയും പൊതുസ്ഥാപങ്ങളുടെയും പുനരുദ്ധാരണത്തിന് മാത്രമായി ഈ പദ്ധതി നീക്കിവയ്ക്കണം. നിലവിൽ ഗൾഫിലും അമേരിക്കയിലും ഉള്ള കോടിശ്വരന്മാരുടെ പറമ്പിലെ പുല്ലുവെട്ടുന്ന പ്രവണതയാണ് ഈ പദ്ധതിയിലൂടെ കാണുന്നത്. ഉടനടി ഈ പാഴ്വേല നിർത്തലാക്കി പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർ നിർമ്മാണത്തിനുവേണ്ടി തൊഴിലുറപ്പുകാരെ ഉപയോഗപ്പെടുത്തണം. ഇതിനു നിയമപ്രശ്‌നം വല്ലതുമുണ്ടെങ്കിൽ അത് കേന്ദ്രസർക്കാർ ഇടപെട്ട് പരിഹരിച്ചുകൊടുക്കണം.      

അംഗനവാടികളുടെ പ്രവർത്തനത്തിൽ കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ സാമൂഹിക ശാക്തീകരണവും, അവരുടെ ആരോഗ്യ പോഷണ നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട്, പദ്ധതികൾ ഉണ്ടെങ്കിലും അവയൊന്നും പ്രായോഗികതലത്തിൽ എത്തികാണുന്നില്ല. 

ഓരോ അംഗൻവാടി തലത്തിലും കുമാരിമാരുടെ ക്ലബ്ബുകൾ പ്രവർത്തിച്ചു ആ പ്രദേശത്തെ യുവതികൾക്ക് ആരോഗ്യ പരിശോധന, കൗൺസലിംഗ്, ജീവിത നൈപുണി വിദ്യാഭ്യാസം, തൊഴിലിധഷ്ഠിത വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങൾ ലാഭമാക്കണം. 

കൗമാര പ്രായക്കാരയ പെൺകുട്ടികളുടെ കൂടിച്ചേരലുകൾക്ക് വേദിയാകാവുന്ന  'അഡോളസന്റ് ക്ലബ്ബുകൾ' അംഗനവാടി ടീച്ചർമാരുടെ നേതൃത്വത്തിൽ രൂപീകരിക്കുകയും വിവിധ ബോധവൽക്കരണ ക്‌ളാസ്സുകൾ കൊടുക്കുകയും വേണം. ഭാവി തലമുറയിലെ സ്ത്രീശാക്തീകരണത്തിന് ഇതുപോലുള്ള പ്രവർത്തനങ്ങൾ ഉപകരിക്കും 

Tuesday, May 30, 2017

സ്‌കൂളുകളിൽ "സ്നാക്സ്" നിരോധിക്കണം

വീണ്ടും ഒരു അധ്യയനവർഷം ആരംഭിക്കുകയാണല്ലോ, അടിയന്തിരമായി "സ്നാക്സ്" സ്‌കൂളിൽ കൊണ്ടുവരുന്ന ശീലം നിയ്രന്തിക്കേണ്ടിയിരിക്കുന്നു. 

ടീച്ചർമാർ പറഞ്ഞുകൊടുത്തും കുട്ടികൾ ചൊല്ലിപ്പഠിച്ചും അമ്മമാർ ഹൃദ്ദിസ്ഥമാക്കിയ പദമാണ് "സ്നാക്സ്" ആരോഗ്യപരമായി  യാതൊരു പ്രയോജനവും ഇല്ലാത്ത കുറെ ബേക്കറി പലഹാരങ്ങൾ ആണ് "സ്നാക്സ്" എന്നപേരിൽ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ കൊടുത്തുവിടാൻ നിർബന്ധിതരാവുന്നത്. ശരിക്കും ആലോചിച്ചാൽ ഇതിന്റെ ആവശ്യമെന്താണ്? രാവിലെ പ്രാതലും, പിന്നെ സ്‌കൂളിൽ വച്ച് ഉച്ചഭക്ഷണവും രാത്രി വീട്ടിൽ അത്താഴവും അതിനിടയ്ക്ക് നാലുമണി പലഹാരവും (അമിത ഭക്ഷണം) കഴിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് എന്തിനാണ് "സ്നാക്സ്" എന്നപേരിൽ ഈ അനാരോഗ്യകരമായ ഒരു ഭക്ഷണശീലം വളർത്തികൊടുക്കുന്നത്? 

പോഷകാഹാരം രണ്ടുനേരം നന്നായി കഴിക്കുന്ന കുട്ടികളെക്കുറിച്ച് അമ്മമാർ വേവലാതിപ്പെടേണ്ട ആവശ്യം ഒട്ടും തന്നെയില്ല. ബേക്കറി പലഹാരങ്ങൾ 
പരമാവധി ഒഴിവാക്കുക. സംസ്ഥാനസർക്കാർ മുകൈയെടുത്ത് സ്കൂകുകളിൽ സ്നാക്സ് ഫുഡ് കൊണ്ടുവരുന്നത് നിരോധിക്കണം. സ്നാക്സ് കൊണ്ടുവരാൻ /കൊടുത്തുവിടാൻ നിർബന്ധിക്കുന്ന അധ്യാപകരെ വിലക്കണം. ബിസ്കറ്റ്, മിട്ടായി,ചോക്ക്ലേറ്റ്, കേക്കുകൾ, തുടങ്ങിയ ബേക്കറി പലഹാരങ്ങൾ കുട്ടികളെ പിരിപിരുപ്പൻ (Hyperactive)  സ്വഭാവമുള്ളവരും കാലക്രമേണ നിത്യരോഗികളും ആക്കിമാറ്റുന്നു.   

കുട്ടികൾ ചോറും കറിയും ചപ്പാത്തിയും ഒക്കെ കഴിച്ചു ആരോഗ്യമുള്ളവരായി വളരട്ടെ. സ്നാക്സ് നമുക്ക് വേണ്ടേ വേണ്ട!!

ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314

Friday, June 3, 2016

അതിരപ്പിള്ളിയും കേരളത്തിലെ വൈദ്യുത പ്രതിസന്ധിയും

1) കേരളത്തിൽ ഉടനെ പവർ കട്ട് - രാവിലെ അര വൈകിട്ട് അര മണിക്കൂർ - തുടങ്ങണം
2) ഇൻ വെർട്ടർ യുദ്ധ കാലാടിസ്ഥാനത്തിൽ നിരോധിക്കണം. ഒരു നിമിഷം എങ്കിലും വൈദ്യുതി ഇല്ലാതെ ജീവിക്കാൻ നമ്മുടെ മക്കൾ പഠിക്കട്ടെ.
3) പാവപ്പെട്ട കൂടംകുളം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി (അതുപോലെ) ഉണ്ടാക്കുന്ന വൈദ്യുതി വാങ്ങി ആർഭാടം കാണിക്കുന്ന മലയാളി (ഞാനടക്കം) ലജ്ജിക്കുക
4) തമിഴ് നാടും ആന്ധ്രയും മറ്റും വൈദ്യുതി ഉണ്ടാക്കി നമുക്ക് തരും, അതു വാങ്ങി അടിച്ചു പൊളിച്ചു ജീവിക്കാം എന്നു കരുതുന്നത് മണ്ടത്തരം
5) ഒരു ഫാനോ ഫ്രിഡ്ജ്, വാഷിംഗ് മെഷീനോ, ഒഴിവാക്കുകയോ ആഴ്ചയിൽ ഒരിക്കലെങ്കിലും ഓഫാക്കിയോ ജീവിക്കാൻ പഠിക്കണം
6) ക്രിസ്മസ് / ന്യൂ ഇയർ കാലത്ത് ആഡംബര വിളക്കുകൾ കൂടി വരുന്നു, ഓർക്കുക നമ്മൾ വൈദ്യുതി പ്രതിസന്ധിയിലാണ്
7) ഉപയോഗം / ഉപഭോഗം കുറയ്ക്കുകയാണ്, വൈദ്യുതി പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം
8) കൂടുതൽ തുറസായ വീടുകൾ - ജനലുകൾ, വാതിലുകൾ, ചില്ലു ജാലകങ്ങൾ - പ്രകൃതി ദത്തമായ പ്രകാശ സംവിധാനം ഒരുക്കും, വൈദ്യുതി ലഭിക്കാം
9) നല്ല രീതിയിൽ സൗരോർജം ഉത്പാദിപ്പിച്ച് ഉപയോഗിക്കാമെന്ന് "സിയാൽ - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം" നമുക്ക് മാതൃക കാണിച്ചു തന്നിരിക്കുന്നു.
10)വൈദുതി മോഷണം ഒഴിവാക്കിയും പ്രസരണ - വിതരണ നഷ്ടം കുറച്ചും, 700 മെഗാ വാട്ട് വൈദ്യുതി ലാഭിക്കാൻ കഴിയും .700 മെഗാ വാട്ട് എന്നാൽ 4 അതിരപ്പള്ളിക്ക് തുല്യം .

Friday, April 22, 2016

ആത്മഹത്യകളുടെ കാരണം

ആത്മഹത്യാ ഒരു മാനസീക പ്രശ്നമാണ്, അത് കടുത്ത നിരാശയിൽ നിന്നും ഉടലെടുക്കുന്നു. തനിക്ക് ആരും ഇല്ല, എന്നെ ആർക്കും വേണ്ട എന്ന ചിന്ത രൂഡമൂലമാകുമ്പോൾ അത് അവസാനിക്കുന്നത്‌ ആത്മഹത്യയിൽ ആണ്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഈ പരിണാമാവസ്ഥ കണ്ടറിഞ്ഞ് പ്രവർത്തിക്കാനാവും. സ്നേഹത്തിന്റെ 'വാക്വം' ഫിൽ ചെയ്യാനാവും, ആത്മഹത്യ തടയാനാവും.

വിശപ്പു കാരണം, ദളിത്‌ പീഡനം കാരണം, കാർഷീക വിലതകർച്ച കാരണം .... എന്നൊക്കെ പറയുന്നത് യഥാർത്ഥ കാരണങ്ങൾ അല്ല  

Friday, April 15, 2016

തൃശ്ശൂർ പൂരം നിരോധിക്കണോ??

വെടിക്കെട്ട്‌ ദൈവ പ്രീതിയ്ക്കു വേണ്ടി നടത്തുന്നതല്ല. മറിച്ച് ജനങ്ങളുടെ വിനോദത്തിനു വേണ്ടി നടത്തുന്നതാണ്.

രാജ്യത്തെ ഏതെങ്കിലും 'ഷോപ്പിംഗ്‌ മാളിൽ' അല്ലെങ്കിൽ 'സിനിമ തീയറ്ററിൽ' തീപിടുത്തം ഉണ്ടായാൽ എന്താവും അവസ്ഥ? അതറിഞ്ഞു കൊണ്ടു തന്നെയാണ് നാമെല്ലാവരും അവിടെയൊക്കെ പോകുന്നത്. വെടിക്കെട്ട്‌ കാണാൻ പോകുന്നവരും മറിച്ചല്ല. രാജ്യത്തെ നിയമങ്ങളും മനുഷ്യന്റെ ബുദ്ധിക്കു നിരക്കുന്ന സുരക്ഷാ സൗകര്യങ്ങളും ഒരുക്കങ്ങളും തീർച്ചയായും പാലിക്കപ്പെടണം, അതിൽ സംശയമില്ല. അടുത്തുള്ള ആളുകൾക്കോ വീടുകൾക്കോ എന്തിന് മൃഗങ്ങൾക്കു പോലും ബുദ്ധി മുട്ടുണ്ടാവാതെ വേണം വെടിക്കെട്ട്‌ നടത്താൻ. കേരളത്തിൽ ഇതിനു സൌകര്യമുള്ളത് 'തൃശ്ശൂർ പൂരം' നഗരിയിൽ മാത്രമാണ്.

പൂരങ്ങളും ഉത്സവങ്ങളും ഇല്ലാതാക്കി ഇവിടെ മാളുകളും അമ്യൂസ്മെന്റ് പാർക്കുകളും സിനിമകളും മാത്രം 'ബിസിനസ്‌' ആയി നടത്തി ലാഭം കൊയ്യാൻ ധാരാളം 'നിക്ഷേപകർ' ക്യൂ നിൽക്കുന്നുണ്ടെന്നറിയാം . സാധാരണക്കാരുടെ വിനോദമായ, ആഹ്ളാദമായ (ലഭാക്കൊതിയില്ലാത്ത, പണച്ചിലവു കുറഞ്ഞ) പൂരങ്ങളും ഉത്സവങ്ങളും പെരുന്നാളുകളും വള്ളം കളികളും നിലനില്ക്കുക തന്നെ വേണം.   

Saturday, April 9, 2016

സ്വകാര്യ കമ്പനികളും പരിഷത്തും :

സ്വകാര്യ കമ്പനികളും പരിഷത്തും :

ഈ വർഷത്തെ സംസ്ഥാന ബാലാ ശാസ്ത്ര കോൺഗ്രസ് സംഘാടനത്തിൽ സ്വകാര്യ കമ്പനിയുടെ പണം വാങ്ങിയതിനെ ചൊല്ലി കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ വിവാദം ഉണ്ടായതായി പത്രത്തിൽ വായിച്ചു. സ്വകാര്യ കമ്പനികളോട് ഇത്ര മാത്രം അസ്പ്രിശ്യത ഈ കാലഘട്ടത്തിൽ കാണിക്കേണ്ടതുണ്ടോ? തൊഴിൽ, മൂലധനം, വികസനം, ഉല്പാദനം, ഉപഭോഗം ഇത്യാദി മേഖലകളിൽ ഇന്നത്തെ കാലത്ത് സ്വകാര്യ കമ്പനികളെ ഒഴിച്ചു നിർത്തി ചിന്തിക്കാൻ പോലും സാധിക്കുകയില്ല എന്നിരിക്കെ പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ സ്വകാര്യ മേഖലയെയും അവിടെ പണിയെടുക്കുന്ന തൊഴിലാളി കളെയും ഉൾപെടുത്തി വിപുലീകരിക്കണം. ഈ പ്രസ്ഥാനം സർക്കാർ ജീവനക്കാർക്ക് രജിസ്റ്റെറിൽ ഒപ്പിട്ട്, സമൂഹത്തിലെക്കിറങ്ങി ബോധവൽക്കരണം നടത്താൻ ഉള്ളതായി മാറരുത്. സ്വകാര്യ മേഖലയുടെ കഴിവുകളേയും സാധ്യതകളെയും പരിഷത്ത് പ്രയോജന പ്പെടുത്തണം . സ്വകാര്യ മേഖലയോട് അയിത്തം കല്പിച്ചു മാറ്റി നിർത്തരുത് എന്നാണ് എന്റെ ഒരു എളിയ അഭിപ്രായം. പരിഷത്തിന്റെ ആശയങ്ങളോടും നിലപാടുകളോടും യോജിക്കുന്ന, യോജിച്ചു പോകാൻ കഴിയുന്ന ധാരാളം സ്വകാര്യ സ്ഥാപനങ്ങളും നമ്മുടെ നാട്ടിൽ ഉണ്ട് . അവരിൽ നിന്നും ഫണ്ട് വാങ്ങുന്നതൊ അവരുമായി സഹകരിക്കുന്നതോ ഒരു തെറ്റായി ശാസ്ത്രസാഹിത്യ പരിഷത്ത ഇനിയെങ്കിലും കാണരുത്. അതൊരു പഴഞ്ചൻ ചിന്താഗതിയാണ്. തൊഴിൽ ചൂഷണം ഇല്ലാത്ത, പ്രകൃതിയെ സംരക്ഷിക്കുന്ന, പരിസ്ഥിതി - ശാസ്ത്ര വികസനത്തിന്‌ വേണ്ടി ലാഭത്തിന്റെ ഒരു വിഹിതം മാറ്റി വയ്ക്കുന്ന എത്രയോ നല്ല സ്വകാര്യ സംരംഭങ്ങളെ നമുക്ക് കേരളത്തിലും ഭാരതത്തിലും കാണാൻ കഴിയും. പൊതു മേഖലയും സർക്കാരും മാത്രമായി മുന്നോട്ടു പോയാൽ നമ്മുടെ സമൂഹത്തിന്റെ ഒരു പകുതിയെ ഒഴിവക്കുകയവും പരിഷത്ത് ചെയ്യുക. അത് സങ്കുചിതമാണ്, അസഹിഷ്ണുതയാണ്.    

കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ സ്നേഹിക്കുന്ന ഒരു എളിയ പ്രവർത്തകൻ എന്ന നിലയിലാണ് എന്റെ ഈ അഭിപ്രായം

ജോസി വർക്കി ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314

ഇലക്ട്രിക് പോസ്റ്റുകളിലെ കേബിൾ കുരുക്ക്

കേരളത്തിലെ ഇലക്ട്രിക് പോസ്റ്റുകളിൽ കൂടെ കേബിൾ വലിക്കാൻ കെ.എസ് .ഇ.ബി. ഒരു സ്വകാര്യ കമ്പനിക്ക് വ്യാവസായികമായി അനുമതി നല്കിയിട്ടുണ്ടല്ലോ. ധാരാളം ഇടങ്ങളിൽ ഇത്തരം കേബിളുകൾ പൊട്ടി നിലത്തും പോസ്റ്റിൽ ചുറ്റിയും കിടക്കുന്നതു കാണാം. പലയിടത്തും കേബിൾ ഇങ്ങനെ വഴിയിലേക്ക് നീണ്ടു കിടക്കുന്നത് യാത്രക്കാർക്ക് വലിയ ശല്യമാണ്. പ്രത്യേകിച്ചും ഇരു ചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവരുടെ കഴുത്തിലും മറ്റും ചുറ്റി പരിക്ക് പറ്റാറുമുണ്ട്. ജീവഹാനിക്കു വരെ സാധ്യതയുള്ള ഈ പൊട്ടിയ കേബിളുകൾ നീക്കം ചെയ്യുന്നതിന് സർക്കാർ പ്രസ്തുത സ്വകാര്യ കമ്പനികളെ നിർബന്ധിക്കുകയും അല്ലെങ്കിൽ പിഴ ഈടാക്കുകയും വേണം. നമുക്ക് ചുറ്റും ശ്രദ്ധിച്ചാൽ പ്രധാന കവലകളിൽ എല്ലാം ഇലക്ട്രിക് പോസ്റ്റുകളിൽ നീരാളി പോലെ ഈ കേബിളുകൾ വഴി യാത്രക്കാർക്ക് ഭീഷണിയായി കിടക്കുന്നത് കാണാം.

ജോസി വർക്കി ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314


Monday, January 18, 2016

സ്ത്രീകൾ കുർബാന ചൊല്ലിയാൽ ആകാശം ഇടിഞ്ഞു വീഴുമോ?

സമീപകാല വിമർശങ്ങൾ എല്ലാം ഒരു പ്രത്യേക മതത്തെ മാത്രം ടാർഗറ്റ് ചെയ്തുകൊണ്ടാണ് കാണുന്നത്. ഉദാ: ജാതിവ്യവസ്ഥ, ഭക്ഷണ നിയന്ത്രണം, സ്ത്രീനീതി etc. etc. എല്ലാ മതങ്ങളും അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അനീതിയിലും കൃത്യമായ തുല്യത പാലിക്കുന്നുണ്ട്. എന്നാൽ ഈ പുരോഗമനവാദികൾ  കണ്ണടച്ച് ഒരു വിഭാഗത്തെ മാത്രം വിമർശിക്കുന്നത് കാണുമ്പോൾ ഒരു ചെറിയ സംശയം. ഇതു വല്ല പ്രീണനവും ആണോ എന്ന്??

സ്ത്രീകൾ കുർബാന ചൊല്ലിയാൽ ആകാശം ഇടിഞ്ഞു വീഴുമോ?

Monday, January 11, 2016

ശബരിമലയിൽ സ്ത്രീകളോ?

ശബരിമലയിൽ ഇപ്പൊ'തന്നെ പത്തിരുപതു ഭക്തർ തിക്കിലും തിരക്കിലും പെട്ട് മരിക്കുന്നുണ്ട്. ഇനി സ്ത്രീകളെക്കൂടി അങ്ങോട്ട്‌ പറഞ്ഞു വിട്ടാൽ എന്താകും അവസ്ഥ? സ്ത്രീകളെങ്കിലും സ്വസ്ഥമായി വീട്ടിൽ ഇരിക്കട്ടെ, 'തത്വമസി' (അത് നീ തന്നെ) എന്നു വായിക്കാൻ എന്തിനാ ഈ തിക്കിലും തിരക്കിലും പോയി വെറുതെ ചവിട്ടു മേടിക്കുന്നത്. സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നല്കിയത് കൊണ്ടോ, അൾത്താരയിൽ കയറി കുർബാന ചെല്ലിയതുകൊണ്ടോ സ്ത്രീകൾ ബാങ്ക് വിളിച്ചതുകൊണ്ടോ അല്ല സ്ത്രീ ശക്തിപ്പെടുന്നത്. അവളുടെ മഹത്തായ മാതൃത്വത്തിന് പകരം വയ്ക്കാൻ എന്തുണ്ടീ ഭൂമിയിൽ ??

ലുലു മാളിലെ പാർക്കിംഗ് കൊള്ള!!

ലുലു മാളിൽ പോകുന്നവർ കാശുള്ളവരാണ്, അവരുടെ പാർക്കിംഗ് പ്രശ്നം ഒരു പൊതുകാര്യ പ്രസക്തമായ കാര്യമല്ല. അതിനാൽ തന്നെ ഇതിനുവേണ്ടി പൊതു താല്പര്യ ഹർജി കൊടുത്തവരുടെ താല്പര്യം മറ്റെന്തോ ആണ്. ലുലു മാൾ പോലുള്ള ഇടങ്ങളിൽ പാർക്കിംഗ് ഫീസും, ചായക്കാശും, സിനിമ ടിക്കറ്റ് ചാർജ്ജും നിയന്ത്രിക്കേണ്ടത് സർക്കാരിന്റെ ചുമതലയല്ല. ലുലു മാളിൽ സ്വർഗ്ഗ സമാനമായ കക്കൂസ് സൗജന്യമായി ഉപയോഗിക്കാം, എന്നാൽ സർക്കാർ വക റെയിൽവേ സ്റ്റെഷനിലും കെ.എസ.ആർ.ടി.സി ബസ്‌ സ്റ്റാന്റിലും നാറുന്ന മൂത്രപ്പുര ഉപയോഗിക്കാൻ പണം പിരിക്കുന്നു!!

Saturday, March 7, 2015

സൗജന്യ രക്തപരിശോധന ക്യാമ്പ്

ഇന്നലെ ഹോമിയോ ആശുപത്രിയിൽ ചെന്നപ്പോൾ അടുത്ത പ്രദേശത്ത് സൗജന്യ രക്ത പരിശോധന ക്യാമ്പ് നടക്കുന്നുണ്ടെന്നറിഞ്ഞു. അവിടെയെത്തി രക്തം കൊടുത്തു, ക്യാമ്പ് നടത്തുന്നത് അയൽകൂട്ടത്തിന്റെ നേതൃത്വത്തിൽ 'മണപ്പുറം ഗ്രൂപ്പ്' ലാബ്‌ നെറ്റ്‌വർക്ക് ആണ്. പ്രഭാത ഭക്ഷണം കഴിച്ചിട്ടുണ്ടയിരുന്നില്ല, അതിനാൽ ഷുഗർ / കൊളസ്ട്രോൾ നോക്കാമെന്നും പറഞ്ഞു.      

റിസൾട്ട്‌ കിട്ടാൻ അഞ്ചു ദിവസം ആകുമെന്ന് പറഞ്ഞതനുസരിച്ച്‌, ഇന്നലെ ചെന്നപ്പോൾ 300 ഓളം പേരുടെ റിസൾട്ട്‌ കൂട്ടിവച്ചിരിക്കുന്നു. അതിൽ നിന്നും എന്റെ റിപ്പോർട്ട്‌ തിരഞ്ഞെടുത്തു നോക്കുമ്പോൾ കിഡ്നി - ലിവർ ടെസ്റ്റ്‌ മാത്രം. എനിക്കാവശ്യമുള്ള കൊളസ്ട്രോൾ - ഷുഗർ റിസൾട്ട്‌ ഇല്ല!! അപ്പോ രക്തം കൊടുത്തതും അഞ്ചു ദിവസം കാത്തിരുന്നതും വെറുതേ ആയല്ലോ എന്നു തോന്നി.

ഇതിന്റെ പിന്നാമ്പുറം അന്വേഷിക്കുമ്പോൾ, ഇത്തരം സൗജന്യ രക്ത പരിശോധന - രോഗ നിർണയ ക്യാമ്പുകൾ, വൻകിട ആശുപത്രികളുടെ മാർക്കറ്റിംഗ് തന്ത്രമായി മാത്രമേ കാണാനാകൂ. കിഡ്നി - ലിവർ രോഗികളെ കിട്ടുന്നത്, ഇന്നത്തെ ആശുപത്രി മാഫിയകൾക്ക്‌ വലിയ സന്തോഷം ഉള്ള കാര്യമാണല്ലോ. പലപ്പോഴും പല രോഗികളും നേരത്തെ രോഗം നിർണയിക്കപെടാത്തത് മൂലം, ആശുപത്രികൾക്ക് കുറച്ചേ പിഴിയാൻ സാധിക്കുന്നുള്ളൂ.


അത് മാത്രവുമല്ല, ചില ചെറിയ രോഗ ലക്ഷണങ്ങൾ മനുഷ്യരിൽ പ്രത്യക്ഷപ്പെടുകയും ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനം മൂലം താനെ ഇല്ലാതാവുകയും ചെയ്യുന്നു. ഇമ്മാതിരി രോഗങ്ങൾ നിർണയിച്ച് രോഗിയെ ആശുപത്രി കയറ്റി, പൂർണ രോഗി ആക്കി മാറ്റാൻ കഴിവുള്ള പഞ്ച നക്ഷത്ര ആശുപത്രികൾ കൊച്ചിയിൽ ഇന്ന് കൂണു പോലെ മുളച്ചു പൊന്തുന്നു. ഓരോ ആശുപത്രികളും പ്രവർത്തിക്കുന്നതിന് ദിവസവും കോടികൾ ആണ് ചെലവ്. എങ്ങിനെ ഇത് കണ്ടെത്തും? അര രോഗിയെ മുഴുരോഗിയാക്കി വേണ്ടാത്ത ശസ്ത്രക്രിയകളും നിരവധി മരുന്നുകളും നിർദേശിച്ചു, ഐ.സി.യു വിലും മറ്റും ഇട്ടു പണം ഇടക്കിയാലല്ലേ, ഈ പ്രസ്ഥാനം മുൻപോട്ടു കൊണ്ടു പോകാൻ സാധിക്കൂ.

ലാഭം തന്നെ അല്ലെ 'ആതുര സേവന'ത്തിന്റെയും ലക്‌ഷ്യം?

 

Friday, February 20, 2015

കൊച്ചി = ലഹരി, നിശാപാർട്ടി, നൃത്തം, ഉന്മാദം, ഉത്സവം??

ഇന്നലെയും ഇന്നും കൊച്ചിയിൽ ബോൾഗാട്ടി പാലസ്സിൽ കേരളത്തിലെ ഒരു പ്രമുഖ മാധ്യമ ഗ്രൂപ്പ്‌ സംഘടിപ്പിക്കുന്ന  'ഹൈ വോൾട്ടേജ്' സംഗീത വിരുന്ന്. ഇടിമുഴക്കം പോലുള്ള ശബ്ദ സംവിധാനത്തിൽ പ്രകാശപ്പെരുമഴയിൽ രാവുകൾ പകലുകളാകുന്നു!! യുവാക്കൾ സംഗീതത്തിന്റെ ലഹരിയിൽ ഉന്മാദത്തിന്റെ ഉത്സവം കൊണ്ടാടി!!

ഇത് എന്റെ ഭാഷയല്ല, പത്ര മാധ്യമത്തിന്റെ തന്നെ വരികളാണ്. കൊച്ചിയിൽ കുറച്ചു നാളുകളായി പിടി മുറുക്കുന്ന ലഹരി മാഫിയ എങ്ങിനെ ഈ അവസരങ്ങളെ ഉപയോഗ പ്പെടുത്തുന്നു വെന്ന്  വേണ്ട പ്പെട്ട അധികാരികൾ ശ്രദ്ധിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു. ഇത്തരം സംഗീത (നൃത്ത) നിശകളിൽ വരുന്ന യുവാക്കളെ (മദ്യ) ലഹരി ഉപയോഗം നിരീക്ഷിക്കാൻ കൊച്ചിയിലെ സിറ്റി പോലീസ് വേണ്ട നടപടിയെടുക്കുന്നുണ്ടാവുമെന്നു വിശ്വസിക്കുന്നു.

കൊച്ചി പഴയ കൊച്ചിയല്ല!!

വരുന്ന തലമുറയെ ലഹരി മാഫിയകൾക്ക്‌ എറിഞ്ഞു കൊടുക്കരുതേ.

Friday, October 17, 2014

സരിതയും വാട്ട്സ് ആപ്പും ഇന്റർനെറ്റ്‌ ചാർജും

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി. ഒരു ഗിഗാബൈറ്റ് ഡാറ്റ ലഭ്യമാകുന്നതിന് 100 രൂപ മുതല്‍ 250 രൂപ വരെയാണ് നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 140 രൂപയ്ക്ക് ഒരു മാസക്കാലാവധിയില്‍ ഒരു ഗിഗാബൈറ്റ് ഉപയോഗിക്കാമെന്നത് ഇതോടെ 20 ദിവസത്തേക്ക് കമ്പനികള്‍ നിജപ്പെടുത്തി. സ്വകാര്യ കമ്പനികള്‍ക്കൊപ്പം ബി.എസ്.എന്‍.എല്ലും നിരക്ക് കൂട്ടി. 14 രൂപയ്ക്ക് മൂന്ന് ദിവസത്തേക്ക് 100 മെഗാബൈറ്റ് ലഭ്യമായിരുന്നത് 17 രൂപയ്ക്ക് രണ്ട് ദിവസത്തേക്ക് 90 മെഗാബൈറ്റ് എന്നാക്കി. (പത്രവാർത്ത - Dated 10.10.2014)
----------------------------------------------------------
സരിത വാട്ട്സ് ആപ്പ് ഉപയോഗം കൂട്ടി, ഇന്റർനെറ്റ്‌ ഉപയോഗം കൂട്ടി, മൊബൈൽ ഉപയോക്താക്കളെ ആപ്പിലാക്കി. സരിത വഴി ടെലികോം കമ്പനികൾക്ക് കോടികൾ ലാഭം! ചാർജ് നിരക്കു വർദ്ധന മൂലം വാട്ട്സ് ആപ്പും ഇന്റർനെറ്റ്‌ ഉപയോഗവും കുറച്ച് മൊബൈൽ കമ്പനികളെ പാഠം പഠിപ്പിക്കും എന്നു പറഞ്ഞ നമ്മൾ ഇപ്പൊ എന്തായി?

സരിതയ്ക്ക് കേരളത്തിലെ ടെലികോം കമ്പനികൾ എത്ര ലക്ഷം കൊടുത്തു?
   

Tuesday, December 4, 2012

മദ്യ മഹാവിപത്ത്

മദ്യത്തില്‍ നിന്നും മദ്യപര്‍ക്ക് കിട്ടുന്നതില്‍ കൂടുതല്‍ ലഹരി ഇപ്പോള്‍ സര്‍ക്കാരിനു മദ്യ നികുതി വരുമാനത്തില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നു !!സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതൊരു ഒഴിവാക്കാന്‍ പറ്റാത്ത വമ്പിച്ച വരുമാനമാര്‍ഗ്ഗമാണ്. മദ്യപര്‍ ഒന്നടങ്കം നാളെ കുടി നിറുത്താന്‍ തീരുമാനമെടുത്താലും സര്‍ക്കാരിന് മദ്യം വിറ്റു കിട്ടുന്ന വരുമാനം വേണ്ട എന്നു പറയാനാവാത്ത സ്ഥിതിയാണിന്നുള്ളത്. ശമ്പളം കൊടുക്കാന്‍ പിന്നെവിടെ പോകും?  

Monday, August 27, 2012

വോള്‍വോ എ.സീ.ബസ്സുകള്‍ ലഭാത്തിലാക്കാം

കേരളത്തിലെ നഗരങ്ങളില്‍ 10-ഓ 15-ഓ മിനിറ്റ് യാത്രയ്ക്ക് എ. സീ. ബസ്സില്‍ കയറാന്‍ ആരും താല്പര്യപ്പെടുന്നില്ല. കാരണം ചാര്‍ജ് കൂടുതല്‍ തന്നെ. മറിച്ചു ഈ ബസ്സുകള്‍ ടൌണ്‍----=റ്റു-ടൌണ്‍ ആയി ഓടിയാല്‍ അത് ജനങ്ങള്‍ക്ക്‌ ഉപകാരപ്പെടും. കൂടുതല്‍ ആളുകള്‍ എ. സീ. ബസ്സുകളില്‍ കയറാന്‍ തല്പര്യപ്പെടും. മൂന്നോ നാലോ മണിക്കൂര്‍ വേണ്ടുന്ന യാത്രകള്‍ക്ക് ഈ ബസ്സുകള്‍ പ്രയോജനപ്പെടുത്തുക. തിരുവനന്തപുരം - കൊച്ചി - കോഴിക്കോട് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു ഈ ബസ്സുകള്‍ ഓടിച്ചാല്‍ അത് വളരെ പ്രയോജനപ്പെടും, തീര്‍ച്ച!! തൃശൂര്‍ - എറണാകുളം, എറണാകുളം - കോട്ടയം മുതലായ റൂട്ടുകളിലും  ഈ എ.സീ. ബസ്സുകള്‍ ഓടിച്ചാല്‍ ആള് കൂടുതല്‍ കയറും.  
------
ജോസി വര്‍ക്കി ചാത്തങ്കേരില്‍ 

Saturday, August 11, 2012

സ്വയം മോറല്‍ പോലീസിംഗ് നല്ലത്


പൊതുവേദികളില്‍ ഇന്ന് അഭാസകരമായുള്ള വസ്ത്രധാരണം കൂടിവരുന്നു. ഇതിനെതിരെ നിയമനിര്‍മ്മാണമോ പോലീസ് നടപടിയോ ഉചിതമല്ല. ബ്രായുടെ സ്ട്രിപ് വെളിയില്‍ കാണുന്നതിനും കൊതുകുവല പോലെ സുതാര്യമായ വസ്ത്രം ധരിക്കുന്നതിനും അമ്പത് പൈസ കവറില്‍ ഇറച്ചി തൂക്കിയ പോലെ ഇറുകിയ കട്ടികുറഞ്ഞ വസ്ത്രം ധരിക്കുന്നതും പോലീസിനെ കൊണ്ട് തടഞ്ഞു നടപടിയെടുക്കാന്‍ ആവില്ലല്ലോ. അത് ശരിയും അല്ല. അതുകൊണ്ട് ഇതിനു പോംവഴി 'സ്വയം മോറല്‍ പോലീസിംഗ്' ആണെന്ന് തോന്നുന്നു. സ്ത്രീകള്‍ പ്രത്യേകിച്ചും കോളജ് കുമാരിമാര്‍ സ്വയം കണ്ണാടി മുന്നില്‍ നിന്ന് ഒന്ന് ചോദിക്കുക - എന്റെ വസ്ത്രധാരണ ശൈലി അഭാസകരമാണോ? ശരീരത്തിലെ നിമ്നോന്നതികള്‍ വെളിവാക്കും വിധം, വയറും കക്ഷവും കഴുത്തും വിശാലമായി പൊതു നിരത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പ് അല്പം ആലോചിക്കുക. വസ്ത്രങ്ങല്‍ക്കടിയിലെ അടിവസ്ത്രങ്ങള്‍ തെളിഞ്ഞു കാണാമോ എന്ന് ആരോടെങ്കിലും, സ്വന്തം വീട്ടുകാരോടോ കൂട്ടുകാരോടോ ചോദിക്കുക. പിന്നെ കക്ഷം,വയര്‍ എന്നീ ശരീര ഭാഗങ്ങള്‍ പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കുന്നത് അശ്ലീലമാണെന്ന്   സ്വയം മനസിലാക്കുക. ഇതാണ് 'സ്വയം മോറല്‍ പോലീസിംഗ്'!!

Sunday, August 5, 2012

എന്താ മാഷേ, ട്രൈ ചെയ്യുന്നോ?

http://www.vstarcreations.in/add_vanessa.html


അടുത്ത ദിവസം ടെലെവിഷനില്‍ കണ്ട ഒരു പരസ്യം.

ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന ഒരു അധ്യാപകന്‍ കുട്ടികളോട്:

ഈ 'വെനീസ്സ' യുടെ മീനിംഗ് എന്താണ്?
ഒന്നാമത്തെ പെണ്‍കുട്ടി: സൂപ്പെര്‍ കംഫര്‍ട്ട് 
രണ്ടാമത്തെ പെണ്‍കുട്ടി: പെര്‍ഫെക്റ്റ്‌ ഫിറ്റ്‌ 
മൂന്നാമത്തെ പെണ്‍കുട്ടി: പെര്‍ഫെക്റ്റ്‌ ഷേപ്പ് 

അപ്പോള്‍ ഒരു ആണ്‍കുട്ടി:
'ഈ വെനീസ്സ എന്നാല്‍ ബട്ടര്‍ഫ്ലൈ അല്ലേ?'
നാലാമത്തെ പെണ്‍കുട്ടി: യെസ്സ്,,, എന്താ മാഷേ ട്രൈ ചെയ്യുന്നോ?  

ഈ പരസ്യം, അശ്ലീലമായി തോന്നി!!

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html