യുദ്ധം, തീവ്രവാദം, കച്ചവടം... കഴിഞ്ഞ വര്‍ഷം നാം കണ്ട ഏറ്റവും വലിയ കുതന്ത്രം ആയിരുന്നു പന്നിപനി. കോടിക്കണക്കിന് രൂപയുടെ വാക്സിന് മരുന്ന് വിറ്റഴിക്കാന്‍ ജനങ്ങളെ ഭീതിപ്പെടുത്തി ആഗോള മരുന്ന് മാഫിയ നടത്തിയ കുതന്ത്രം.
ഇന്നത്തെ കാലത്ത് മരുന്ന് കണ്ടുപിടിക്കുന്നതില്‍ കൂടുതല്‍ തുക വാക്സിന് വികസിപ്പിക്കുന്നതിനു ചെലവഴിക്കുന്നു. എന്തുകൊണ്ട്? 'മരുന്ന്' രോഗം വന്ന രോഗികള്‍ക്ക് മാത്രമേ വില്ക്കാന് കഴിയൂ, എന്നാല്‍ 'വാക്സിന്' എല്ലാവര്ക്കും കൊടുക്കാം. അല്പം ഭയപ്പെടുത്തിയാല്‍ മതി. ആ പേടിപ്പിക്കലാണ് H1N1 വഴി ആഗോളതലത്തില്‍ കഴിഞ്ഞ വര്‍ഷം നടന്നത്. പിഞ്ചുകുഞ്ഞുങ്ങളെ എന്ത് വാക്സിന് വേണമെങ്കിലും കുത്തിവയ്ക്കാം, കാരണം അവരുടെ അനുവാദം ചോദിക്കേണ്ടല്ലോ. ഒരു കുഞ്ഞു ഭൂമിയിലേക്ക് ജനിച്ചു വീണാല്‍ എത്ര വാക്സിനുകളാണ് കുത്തി കയറ്റുന്നത്? മരുന്ന് കമ്പനികളുടെ കൊള്ളയ്ക്ക് ഭരിക്കുന്നവരും കൂട്ട് നില്ക്കുന്നു.
കഴിഞ്ഞ ഫെ. 7-നു ഇന്ത്യയൊട്ടുക്കു പോളിയോ വാക്സിന് നല്കി? ആരുടെ രഹസ്യ അജെണ്ടയാണ് ഭാരത സര്‍കാര്‍ ഇതുവഴി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്?
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Friday, February 12, 2010
Subscribe to:
Posts (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന് ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്, കൊച്ചു ചാത്തന് എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html