പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Showing posts with label മരുന്ന് കച്ചവടം. Show all posts
Showing posts with label മരുന്ന് കച്ചവടം. Show all posts

Saturday, March 7, 2015

സൗജന്യ രക്തപരിശോധന ക്യാമ്പ്

ഇന്നലെ ഹോമിയോ ആശുപത്രിയിൽ ചെന്നപ്പോൾ അടുത്ത പ്രദേശത്ത് സൗജന്യ രക്ത പരിശോധന ക്യാമ്പ് നടക്കുന്നുണ്ടെന്നറിഞ്ഞു. അവിടെയെത്തി രക്തം കൊടുത്തു, ക്യാമ്പ് നടത്തുന്നത് അയൽകൂട്ടത്തിന്റെ നേതൃത്വത്തിൽ 'മണപ്പുറം ഗ്രൂപ്പ്' ലാബ്‌ നെറ്റ്‌വർക്ക് ആണ്. പ്രഭാത ഭക്ഷണം കഴിച്ചിട്ടുണ്ടയിരുന്നില്ല, അതിനാൽ ഷുഗർ / കൊളസ്ട്രോൾ നോക്കാമെന്നും പറഞ്ഞു.      

റിസൾട്ട്‌ കിട്ടാൻ അഞ്ചു ദിവസം ആകുമെന്ന് പറഞ്ഞതനുസരിച്ച്‌, ഇന്നലെ ചെന്നപ്പോൾ 300 ഓളം പേരുടെ റിസൾട്ട്‌ കൂട്ടിവച്ചിരിക്കുന്നു. അതിൽ നിന്നും എന്റെ റിപ്പോർട്ട്‌ തിരഞ്ഞെടുത്തു നോക്കുമ്പോൾ കിഡ്നി - ലിവർ ടെസ്റ്റ്‌ മാത്രം. എനിക്കാവശ്യമുള്ള കൊളസ്ട്രോൾ - ഷുഗർ റിസൾട്ട്‌ ഇല്ല!! അപ്പോ രക്തം കൊടുത്തതും അഞ്ചു ദിവസം കാത്തിരുന്നതും വെറുതേ ആയല്ലോ എന്നു തോന്നി.

ഇതിന്റെ പിന്നാമ്പുറം അന്വേഷിക്കുമ്പോൾ, ഇത്തരം സൗജന്യ രക്ത പരിശോധന - രോഗ നിർണയ ക്യാമ്പുകൾ, വൻകിട ആശുപത്രികളുടെ മാർക്കറ്റിംഗ് തന്ത്രമായി മാത്രമേ കാണാനാകൂ. കിഡ്നി - ലിവർ രോഗികളെ കിട്ടുന്നത്, ഇന്നത്തെ ആശുപത്രി മാഫിയകൾക്ക്‌ വലിയ സന്തോഷം ഉള്ള കാര്യമാണല്ലോ. പലപ്പോഴും പല രോഗികളും നേരത്തെ രോഗം നിർണയിക്കപെടാത്തത് മൂലം, ആശുപത്രികൾക്ക് കുറച്ചേ പിഴിയാൻ സാധിക്കുന്നുള്ളൂ.


അത് മാത്രവുമല്ല, ചില ചെറിയ രോഗ ലക്ഷണങ്ങൾ മനുഷ്യരിൽ പ്രത്യക്ഷപ്പെടുകയും ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനം മൂലം താനെ ഇല്ലാതാവുകയും ചെയ്യുന്നു. ഇമ്മാതിരി രോഗങ്ങൾ നിർണയിച്ച് രോഗിയെ ആശുപത്രി കയറ്റി, പൂർണ രോഗി ആക്കി മാറ്റാൻ കഴിവുള്ള പഞ്ച നക്ഷത്ര ആശുപത്രികൾ കൊച്ചിയിൽ ഇന്ന് കൂണു പോലെ മുളച്ചു പൊന്തുന്നു. ഓരോ ആശുപത്രികളും പ്രവർത്തിക്കുന്നതിന് ദിവസവും കോടികൾ ആണ് ചെലവ്. എങ്ങിനെ ഇത് കണ്ടെത്തും? അര രോഗിയെ മുഴുരോഗിയാക്കി വേണ്ടാത്ത ശസ്ത്രക്രിയകളും നിരവധി മരുന്നുകളും നിർദേശിച്ചു, ഐ.സി.യു വിലും മറ്റും ഇട്ടു പണം ഇടക്കിയാലല്ലേ, ഈ പ്രസ്ഥാനം മുൻപോട്ടു കൊണ്ടു പോകാൻ സാധിക്കൂ.

ലാഭം തന്നെ അല്ലെ 'ആതുര സേവന'ത്തിന്റെയും ലക്‌ഷ്യം?

 

Friday, February 12, 2010

പന്നിപ്പനി (H1N1) എന്ന കുതന്ത്രം!

യുദ്ധം, തീവ്രവാദം, കച്ചവടം... കഴിഞ്ഞ വര്‍ഷം നാം കണ്ട ഏറ്റവും വലിയ കുതന്ത്രം ആയിരുന്നു പന്നിപനി. കോടിക്കണക്കിന് രൂപയുടെ വാക്സിന്‍ മരുന്ന് വിറ്റഴിക്കാന്‍ ജനങ്ങളെ ഭീതിപ്പെടുത്തി ആഗോള മരുന്ന് മാഫിയ നടത്തിയ കുതന്ത്രം.
ഇന്നത്തെ കാലത്ത് മരുന്ന് കണ്ടുപിടിക്കുന്നതില്‍ കൂടുതല്‍ തുക വാക്സിന്‍ വികസിപ്പിക്കുന്നതിനു ചെലവഴിക്കുന്നു. എന്തുകൊണ്ട്? 'മരുന്ന്' രോഗം വന്ന രോഗികള്‍ക്ക് മാത്രമേ വില്‍ക്കാന്‍ കഴിയൂ, എന്നാല്‍ 'വാക്സിന്‍' എല്ലാവര്ക്കും കൊടുക്കാം. അല്പം ഭയപ്പെടുത്തിയാല്‍ മതി. ആ പേടിപ്പിക്കലാണ് H1N1 വഴി ആഗോളതലത്തില്‍ കഴിഞ്ഞ വര്‍ഷം നടന്നത്. പിഞ്ചുകുഞ്ഞുങ്ങളെ എന്ത് വാക്സിന്‍ വേണമെങ്കിലും കുത്തിവയ്ക്കാം, കാരണം അവരുടെ അനുവാദം ചോദിക്കേണ്ടല്ലോ. ഒരു കുഞ്ഞു ഭൂമിയിലേക്ക്‌ ജനിച്ചു വീണാല്‍ എത്ര വാക്സിനുകളാണ് കുത്തി കയറ്റുന്നത്? മരുന്ന് കമ്പനികളുടെ കൊള്ളയ്ക്ക് ഭരിക്കുന്നവരും കൂട്ട് നില്‍ക്കുന്നു.
കഴിഞ്ഞ ഫെ. 7-നു ഇന്ത്യയൊട്ടുക്കു പോളിയോ വാക്സിന്‍ നല്‍കി? ആരുടെ രഹസ്യ അജെണ്ടയാണ് ഭാരത സര്‍കാര്‍ ഇതുവഴി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്?

Thursday, October 16, 2008

എന്തിനും ഏതിനും വാക്സിന്‍??!!

ഇന്നലെ കേട്ട വാര്‍ത്ത: 'സ്തനര്ബുദതിനുപുതിയ വാക്സിന് വികസിപ്പികുന്നതിനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നു!' മരുന്ന് കമ്പനികാരുടെ കച്ചവടതന്ത്രമാണ് ഇതുകേട്ടപ്പോള്‍ ഓര്മ വന്നത്. പുതിയ മരുന്ന് കണ്ടുപിടിക്കുന്നതിലും ലാഭം, വാക്സിന്‍ വികസിപ്പിക്കുനതനല്ലോ. കാരണം മരുന്ന് വാങ്ങുന്നത് രോഗികള്‍ മാത്രമായിരിക്കും. എന്നാല്‍ വാക്സിന്‍ എടുക്കാന്‍ വിധിക്കപെടുന്നത് ലോകത്തെ മൊത്തം സ്ത്രീ ജനമായിരിക്കുമല്ലോ. ഒരു രോഗിയെ കിട്ടുന്നതിനു പകരം നൂറു വാക്സിന്‍ ഉപഭോക്താക്കളെ കിട്ടുന്നു. നല്ല കച്ചവടം !! എപ്പടി ഐഡിയ?? ഇപ്പോള്‍ തന്നെ കുട്ടികള്‍ മുപ്പതില്‍പരം കുട്ത്തിവയ്പ്പുകള്‍ക്ക് വിധേയരാകുന്നു. ഇതുടനെ തന്നെ നൂറു തികയ്ക്കുന്ന ലക്ഷണം ഉണ്ട്. എന്തായാലും മരുന്ന് കമ്പനികളുടെ കീശ നിറയട്ടെ.

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html