ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ആ വാര്‍ത്ത ഞെട്ടലോടെയാണ് വായിച്ചത്.
ഇന്നലെ ഞാന്‍ ഈ വിഷയത്തില്‍ ഒരു ബ്ലോഗ് എഴുതിയതേ ഉള്ളൂ. കുട്ടികള്‍ കാണിക്കുന്ന വാശികള്‍, കടുംപിടുത്തം, വികൃതികള്‍... ഇവയ്ക്കു മുന്പില് ക്ഷമയോടെ നിലക്കണമെങ്കില്‍ നല്ല ആത്മ ശക്തി വേണം.
ഇപ്പോള്‍ ഇതാ ഈ മുത്തച്ഛന്?? ഒരു പിച്ച് കുഞ്ഞിന്റെ വാശിക്ക് മുന്പില്, സ്വയം മറന്ന് ആരും വിറയ്ക്കുന്ന ക്രൂരകൃത്യം ചെയ്ത ആ മനുഷ്യന് ഒരിക്കലും ആഗ്രഹിച്ചതായിരിക്കില്ല അത് ചെയ്യാന്‍. ഒരു നിമിഷത്തിന്റെ വീഴ്ചയില്‍ അയാള്‍ പിശാചായി മാറുകയായിരുന്നു. കഷ്ടം!!
എന്റെ ഈ എളിയ ബ്ലോഗ് വായിക്കൂ.. ഞാനും നിങ്ങളും മക്കളുടെ വാശിയ്ക്ക് മുന്പില് എന്നെങ്കിലും ഒരു സെക്കന്റ് എങ്കിലും നമ്മുടെ പൈശാചിക രൌദ്രഭാവം പുറത്തെടുത്തിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കുമോ കുഞ്ഞുങ്ങളേ??
എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ...
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Wednesday, November 10, 2010
Subscribe to:
Posts (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന് ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്, കൊച്ചു ചാത്തന് എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html