പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Monday, November 26, 2012

സ്വകാര്യ ബസുകളുടെ മരണപാച്ചില്‍ അവസാനിപ്പിക്കുക

കൊച്ചിനഗരത്തിലെ ബസ്സുകളുടെ മരണപാച്ചില്‍ ഒരു കൊച്ചുകുട്ടിയുടെ ജീവന്‍ കൂടെ തട്ടിയെടുത്തു. വളരെ ഭയാനകമായ രീതിയിലാണ് പല ബസ്സുകളും കൊച്ചി നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നത്. അവരുടെ മത്സര ഓട്ടത്തിനിടയില്‍ മറ്റു ചെറു വാഹനങ്ങളും കാല്‍നടയാത്രക്കാരും പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ടുകൊള്ളണം. ഒരു ചെറിയ ശതമാനം ബസ്‌ ഡ്രൈവര്‍മാര്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചുകൊണ്ടാണ് കൊച്ചിയില്‍ ബസ്സ്‌ ഓടിക്കുന്നതെന്ന് ട്രാഫിക് പോലീസിനും നല്ലതുപോലെ അറിയാം. നാക്കിനടിയില്‍ മയക്കുമരുന്ന് തിരുകിവച്ച്  ആ ലഹരിയില്‍ അമിതവേഗത്തില്‍ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയാലും പോലീസ് നോക്കുകുത്തിയായി നില്‍ക്കുന്നത് അപകടങ്ങള്‍ തുടര്‍ക്കഥയാവാന്‍ കാരണമാകുന്നു. കൊച്ചിയില്‍ പാലാരിവട്ടം, വൈറ്റില, തൃപ്പൂണിത്തുറ എസ് .എന്‍ .ജങ്ക്ഷന്‍ എന്നീ സിഗ്നലുകളില്‍ ബസുകളുടെ മരണപാച്ചില്‍ നിത്യ കാഴ്ചയാണ്. ഇത് കണ്ടുകൊണ്ട്‌ പോലീസുകാര്‍ അടുത്തുതന്നെ, നിഷ്ക്രിയരായി നില്‍കുന്നത് കാണാം. കൂടാതെ ഈ സിഗ്നലുകളില്‍ ട്രാഫിക് പോലീസിന്‍റെ വക നിരീക്ഷണ ക്യാമറയും   സ്ഥാപിച്ചിട്ടുണ്ടെന്ന് പറയുന്നു! എങ്കിലും സ്വകാര്യ ബസ്സുകളുടെ ഈ തെരുക്കൂത്തിനു എതിരെ ഒരു ചെറുവിരലനക്കാന്‍ പോലും കൊച്ചി സിറ്റി പോലീസിന് കഴിയുന്നില്ല എന്നത് പരിതാപകരമാണ്. ബസ്‌ -ടിപ്പര്‍ മുതലായ വലിയ വാഹനങ്ങള്‍ പൊതുനിരത്തില്‍ നടത്തുന്ന ഈ വിളയാട്ടം നിയന്ത്രിക്കാന്‍ പോലീസ് കാര്യക്ഷമമായി ഇടപെടണം. ഇനിയും കൊച്ചിയുടെ നിരത്തുകളില്‍ ഇതുപോലെ കുരുന്നുകളുടെ ജീവന്‍ പോലിയതിരിക്കട്ടെ!!   

1 comment:

  1. Enthokke nadannalum veedum pazhaya padi thanne alle chatha evide onnine pediyilla atha

    ReplyDelete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html