നോട്ടുപിൻവലിക്കൽ ഇന്ത്യ കണ്ട ഏറ്റവും ധീരമായ നടപടിയാണ്. നികുതിവെട്ടിക്കാനും കള്ളപ്പണം വെളുപ്പിക്കാനും ആഗ്രഹിക്കുന്നവർ പരമാവധി സാമ്പത്തീക ഇടപാടുകൾ കറൻസി നോട്ടു വഴി മാത്രമേ നടത്താറുള്ളൂ, എന്നത് പകൽ പോലെ യാഥാർഥ്യമാണ്. ഇതിനു അറുതി വരേണ്ടതും ബാങ്കിങ് / ഡിജിറ്റൽ സാമ്പത്തീക ഇടപാടുകൾ പ്രോത്സാഹിപ്പിക്കേണ്ടതും രാജ്യസുരക്ഷയ്ക്കും പണപ്പെരുപ്പം കുറയ്ക്കുന്നതിനും അത്യാവശ്യമാണ്.
പക്ഷെ കറൻസി രഹിത സമൂഹത്തെ ക്കുറിച്ച് വാതോരാതെ സംസാരിക്കുകയും എന്നാൽ ഓൺലൈൻ / ഡിജിറ്റൽ ഇടപാടുകൾക്ക് വലിയ കമ്മീഷൻ ഈടാക്കുകയും ചെയ്യുന്ന ദുരവസ്ഥയാണ് ഇപ്പോൾ കാണുന്നത്. ഓൺലൈൻ പേയ്മെന്റ്, ഫണ്ട് ട്രാൻസ്ഫർ, നെഫ്ട്, ആർ.ജി.ടി.എസ് ഇടപാടുകൾ, ബില്ല് പേയ്മെന്റ്, ടിക്കറ്റ് ബുക്കിംഗ് എന്നിവയ്‌ക്കെല്ലാം അന്യായ ഫീസാണ് ബാങ്കുകളും ക്രെഡിറ്റ് കാർഡ് കമ്പനികളും ഈടാക്കുന്നത്. നോട്ടിടപാടുകൾ കുറച്ചുകൊണ്ട് ഇന്ത്യൻ സാമ്പത്തികരംഗം ഡിജിറ്റൽ ആക്കണമെങ്കിൽ സർക്കാർ ശക്തമായി ഇടപെടണം. ബാങ്കിങ് / ഓൺലൈൻ ട്രാൻസാക്ഷനുകൾക്ക് പ്രത്യേക ഇളവുകളും സമ്മാനങ്ങളും നൽകണം. നിലവിലുള്ള സർവീസ് ചാർജുകളും ട്രാൻസാക്ഷൻ ഫീസുകളും പൂർണമായും എടുത്തു കളയണം. ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുമ്പോൾ നിലവിലുള്ള ഫീസ് ഉടനടി എടുത്തുകളയണം.
ബി.എസ.എൻ.എൽ , കെ.എസ.ഇ.ബി, എൽ.ഐ.സി, ഗ്യാസ് ബുക്കിംഗ് എന്നിവ ഓൺലൈൻ ആയി നടത്തുന്നവർക്ക് ഡിസ്‌കൗണ്ട് നൽകി പ്രോത്സാഹിപ്പിക്കണം. നിലവിൽ ഡിജിറ്റൽ ട്രാന്സാക്ഷൻസ് സാധാരണക്കാരന് ഭാരമാണ്, ഇത് എത്രയും പെട്ടെന്ന് ചാർജ്ജുകൾ ഒഴിവാക്കി, എളുപ്പമാക്കണമെന്നു അഭ്യർത്ഥിക്കുന്നു.
ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314
സർവ്വീസ് ചാർജ്ജ് ഇല്ലാതാക്കുമെന്ന് കേൾക്കുന്നു.
ReplyDelete