സാലറി ചലഞ്ച് - ഹൃദയപക്ഷം
രണ്ടു ദിവസം ദേശീയ പണിമുടക്ക് നടത്തി വിജയിപ്പിച്ച ഇടതുപക്ഷം സംഘടകൾ, രണ്ടു ദിവസത്തെ ശമ്പളം ഉപേക്ഷിച്ചു കൊണ്ട് മാതൃക കാട്ടണം. ലോകത്തിനു തന്നെ ഇതൊരു പുതിയ സമരരീതി ആയിരിക്കും. രണ്ടു ദിവസം സമരം ആഘോഷിച്ച് മൂന്നാം ദിവസം പോയി ഒപ്പിട്ട് മുപ്പതാം തീയതി ശമ്പളം എണ്ണിവാങ്ങിയ കരിങ്കാലികൾ എന്ന ചീത്തപ്പേര് ഇല്ലാതാക്കാം നമുക്ക്. സംസ്ഥാന -കേന്ദ്ര സർക്കാർ, പൊതുമേഖലാ ജീവനക്കാർ, ബാങ്കുദ്യോഗസ്ഥർ മുതലായവർ ഇതിനു മുകൈ എടുക്കണം.
എന്നിട്ട് യഥാർത്ഥ തൊഴിലാളികളോട് ഐഖ്യദാർഡ്യം പ്രഖ്യാപിക്കാം, പണിമുടക്ക് മൂലം രണ്ടു ദിവസത്തെ പണിയും പണിക്കൂലിയും നഷ്ടപെട്ട കൂലിപ്പണിക്കർ , മത്സ്യത്തൊഴിലാളികൾ, കർഷക തൊഴിലാളികൾ, ദിവസക്കൂലിക്കാർ, ... മുതലായവരോട് ചേർന്നുനിൽക്കണം.
നാടെങ്ങും കണ്ട സമരപന്തലുകളിൽ ഘോര ഘോരം പ്രസംഗിക്കുമായും പാട്ടുപാടുകയും ആഘോഷിക്കുകയും ചെയ്തത് മേല്പറഞ്ഞ സംഘടിതരാണ്, സ്വന്തം മാസശമ്പളത്തിന് യാതൊരു പോറലും ഏൽക്കാതെ 'തൊഴിലാളി ഐക്യം' ഘോഷിക്കുന്നവർ!! കൂലിപ്പണിക്കാരുടെ അത്താഴപ്പഷ്ണിക്ക് അവർ മറുപടിപറയണം, എന്നിട്ടാകാം അടുത്ത പണിമുടക്ക് അഥവാ ഹർത്താൽ അഥവാ ബന്ദ്.
ജനുവരി സാലറി ചലഞ്ച് ഏറ്റെടുക്കാൻ ധൈര്യമാരുണ്ടോ സമര സഖാക്കളേ, ആ പണം നമുക്ക് നവകേരള സൃഷ്ടിക്ക് ഉപയോഗിക്കാം .സുസ്ഥിര വികസനം സുരക്ഷിത കേരളം!!