അകത്തു ഭീകരവാദികളുടെ താണ്ടവം.
പുറത്തു 'ചാനലുകളുടെ' ഉത്സവം.
ജനകോടികള്‍ വീട്ടിലിരുന്നു 'ലൈവ്' ആയി കണ്ടാസ്വദിക്കുന്നു മാധ്യമങ്ങള്ടെ ഈ ആഘോഷം രാജ്യ താത്പര്യത്തെ എങ്ങിനെ ബാധിക്കുന്നു? ഇന്ത്യയെ ക്കുറിച്ച് പുറം ലോകത്തിനു കിട്ടുന്ന ചിത്രം എന്തായിരിക്കും??
രാജ്യം ഭീകരആക്രമണതാല് കത്തിയെരിയുമ്പോള്‍ വാര്‍ത്താ ചാനലുകള്‍ കോരിയത് എത്ര കോടികളാണ്. എന്തിന്,കൈരളിയുടെ പോലും വാര്‍ത്താ തുടങ്ങിയത് 'ഹാപ്പി ജാം' - കുടിക്കൂ ചാര്‍ജ് ചെയ്യൂ ഹാപ്പിയാകൂ. . . (അന്നേ ദിനം പരസ്യതിലെന്കിലും അല്പം സെന്സര്ിംഗ് നടത്താമായിരുന്നു)
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Sunday, November 30, 2008
ഗ്രാന്‍ഡ് കേരള ഗ്രാന്‍ഡ് . . .
ലോകം സാമ്പത്തീക തകര്‍ച്ചയില്‍ . . .
ഇന്ത്യ ഭീകരവാദികളുടെ പിടിയില്‍ . . .
കേരളത്തില്‍ . .
ഗ്രാന്‍ഡ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ !!!
ഇന്നത്തെ മാതൃഭൂമി/മനോരമ ദേശീയ പത്രങ്ങളുടെ മുഖപേജ് എനിക്കിഷ്ടപെട്ടു??!!
ഷോപ്പിങ്ങ് ഫെസ്ടിവലിന്റെ തിരക്കുമൂലമാകുമോ മുഖ്യനും കോടിയേരിയും ധീരജവാന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വൈകിയെത്തിയത്
"ഗ്രാന്‍ഡ് കേരള ഗ്രാന്‍ഡ്"

Wednesday, November 26, 2008
സ്ത്രീകളും ബ്ലോഗും കമന്റും
സ്ത്രീകളുടെ ബ്ലോഗുകള്‍ കുറവാണ്.
സ്ത്രീകളുടെ പേരില്‍ എഴുതുന്ന പലരും പുരുഷന്മാര് ആണ്. കൂടുതല്‍ പേര് [ഞാനടക്കം] വായിക്കുന്നത് സ്ത്രീ ബ്ലോഗുകള്‍ ആണ്.
സ്ത്രീ പേരുകളില്‍ ഉള്ള ബ്ലോഗുകള്‍ക്ക് കമന്റുകള്‍ കൂടുതല്‍ കിട്ടുന്നു.
ഞാനും ചിലപ്പോള്‍ പേരുമാറ്റി എഴുതിയാലോ എന്നലോചിച്ചിട്ടുണ്ട്.
ബ്ലോഗു വായനക്കാരില്‍ കൂടുതലും പുരുഷന്മാര് ആയതാകാം ഇതിന് കാരണം.
ഇതില്‍ തെറ്റൊന്നുമില്ല. (അസൂയകൊണ്ട് എഴുതി എന്ന് മാത്രം.)
പെണ്ണെഴുത്ത് കീ ജയ് ....
Tuesday, November 25, 2008
ബി.എസ്.എന്‍.എല്‍ - കീ ജയ്
എന്റെ അളിയന് ഇന്നലെ പുതിയ ഫോണ്‍ ലഭിക്കുന്നതിനു അപേക്ഷ നല്കി. ഇന്നലെ വൈകുന്നേരത്തിനുള്ളില്‍ ഫോണ്‍ കണക്ഷന് കിട്ടുകയും ചെയ്തു !!! നമ്പരും കിട്ടി, വിളിയും തുടങ്ങി, . . . അത്ഭുതം തന്നെ, സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ, ബി.എസ്.എന്‍.എല്‍ - കീ ജയ്
നമ്മുടെ നാടും നന്നാവുമോ? നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളും നന്നാവുമോ? (വേണമെന്കില് ചക്ക ...)
എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ (സര്‍ക്കാര്‍ ആശുപത്രി അടക്കം) ഇന്ത്യ തന്നെ നം. : 1 ??????!!!!!!

Tuesday, November 11, 2008
ബോംബ് നിര്മ്മുക്കുന്നവര് ശ്രദ്ധിക്കുക
നാടന്‍ ബോംബ് നിര്‍മ്മിക്കുന്ന വിദഗ്ദര്‍ വളരെ ശ്രദ്ധിക്കണം. ഇന്നത്തെ പത്രം വായിച്ചപ്പോള്‍ കഷ്ടം തോന്നി. രണ്ടു യുവാക്കള്‍ ആണ് ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം ഉണ്ടായി കൊല്ലപെട്ടത്. ബോംബ് നിര്‍മ്മിക്കുന്ന പ്രവര്‍ത്തകര്‍ക്ക് ഇടയ്ക്കിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ 'സുരക്ഷ ബോധവത്കരണം' കൊടുക്കണം.
"വാളെടുത്തവന്‍ വാളാലെ ..." എന്ന് എവിടെയോ കേട്ടപോലെ !!
"വാളെടുത്തവന്‍ വാളാലെ ..." എന്ന് എവിടെയോ കേട്ടപോലെ !!
എണ്ണ വില കുറയ്ക്കരുത്. പ്ലീസ്,,,,
ആഗോള എണ്ണവില ബാരലിന് 20 ഡോളര്‍ ആയി താണാലും നമ്മുടെ ഈ മന്ത്രിസഭ ഇന്ത്യയില്‍ എണ്ണവില കുറയ്ക്കില്ല. കാരണം തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു!! ഒരുമാസമെങ്കില്ഒരു മാസം കണ്ണടച്ചാല്‍ പാവം എണ്ണ കമ്പനികള്‍ ആവശ്യത്തിനു കാശുവാരിക്കൊള്ളും. അതിന്റെ ഒരോഹരി 'കോണ്‍ഗ്രസ്സ് പാര്‍ടിക്ക്' അടുത്ത തിരഞ്ഞെടുപ്പ് നേരിടാന്‍ തുണയാവുകയും ചെയ്യും. എപ്പടി ??!!
പ്രധാനമന്ത്രീ അങ്ങേയ്ക്ക് നമോവാകം..... ആ തലപ്പവിനുള്ളില് ഇത്രയും [കു]ബുദ്ധി ഒളിഞ്ഞിരിക്കുന്നോ?
പ്രധാനമന്ത്രീ അങ്ങേയ്ക്ക് നമോവാകം..... ആ തലപ്പവിനുള്ളില് ഇത്രയും [കു]ബുദ്ധി ഒളിഞ്ഞിരിക്കുന്നോ?
Thursday, November 6, 2008
സിന്ദൂരം തൊടുന്നതെന്തിനു??
വീണ്ടും ആ ചോദ്യം. . . .
പണ്ടു ഞാനീ സംശയം ഒരു ബ്ലോഗിലൂടെ പറഞ്ഞുരുന്നു. ഇന്നിതാ കലൈഞ്ജര്‍ കരുണാനിധി ഈ ചോദ്യവുമായി വന്നിരിക്കുന്നു. ഈ വയസാം കാലത്ത് ഇമ്മാതിരി ചോദ്യം എറിഞ്ഞു ഉള്ള വോട്ടു കൂടി കളയണോ, തലൈവാ ,,,,,
സിന്ദൂരം ഒരടിമത്തം ആണെന്ന് ഈ പെണ് വര്‍ഗ്ഗം മനസ്സിലാക്ക്മെന്നു എനിക്ക് തോന്നുന്നില്ല.

വാടാഫോണ് റെയില്‍വേ സ്റ്റേഷന് !!
ഒരിക്കല്‍ സേലം, ഈരോഡ്ഭാഗത്ത് കൂടി ടൂര്‍ പോകുമ്പൊള്‍ കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ ചൂണ്ടി കാണിച്ചു: 'ദാ വിജയ് കാലി തീറ്റയുടെ ഫാക്ടറി' നോക്കുമ്പോള്‍ അത് സേലം റെയിവേ സ്റ്റേഷന് ആയിരുന്നു. ബോര്‍ഡ് സ്പോന്സര് ചെയ്തവന് [വിജയ് കാലി തീറ്റ ] 'സേലം റെയിവേ സ്റ്റേഷന്' എന്ന് ചെറുതായി എഴുതി അവന്റെ ബോര്‍ഡ് വച്ചു. ശരിക്കും കണ്ടാല്‍ 'കാലി തീറ്റ' ഫാക്ടറി തന്നെ.
ഇതിപ്പോ പറയാന്‍ കാരണം. എറണാകുളം റെയില്‍വേ സ്റ്റേഷന് ഇപ്പോള്‍ 'വാടാഫോണ് റെയില്‍വേ സ്റ്റേഷന്' ആണ്. സംശയം ഉള്ളവര്‍ക്ക് വന്നു കാണാം.
ഇതിപ്പോ പറയാന്‍ കാരണം. എറണാകുളം റെയില്‍വേ സ്റ്റേഷന് ഇപ്പോള്‍ 'വാടാഫോണ് റെയില്‍വേ സ്റ്റേഷന്' ആണ്. സംശയം ഉള്ളവര്‍ക്ക് വന്നു കാണാം.
ഭര്‍തൃ വിരഹം
മുസ്ലിം മത ഗ്രന്ഥങ്ങള്‍ അനുശാസിക്കുന്നത് 'ഭാര്യ -ഭര്ത്താക്കന്മാര്മൂന്നു മാസത്തില്‍ കൂടുതല്‍ മാറി നില്‍ക്കരുതെന്നാണ്' . ഇതിന്നലെ ഒരു മാസികയില്‍ വായിച്ചതാണ്. പെട്ടെന്ന് ഓര്മ വന്നത് ഗള്‍ഫില്‍ ജോലി ചെയ്യുന്ന ലക്ഷ കണക്കിന് മുസ്ലിം സഹോദരന്മാരെ ആണ്. നമ്മുടെ നാട്ടില്‍ നിന്നും ജോലിയ്ക്കായി ഗള്‍ഫില്‍ പോയാല്‍ രണ്ട് വര്‍ഷം കഴിഞ്ഞു മാത്രമേ ലീവ് കിട്ടൂ. മുകളില്‍ പറഞ്ഞ അനുശാസനം തെറ്റിക്കുന്നത് അറബി രാജ്യങ്ങള്‍ തന്നെയാണല്ലോ എന്നോര്‍ത്തുപോയി. വലിയ വിരോധാഭാസം സൗദിയില്‍ ലീവ് മൂന്നു വര്‍ഷം കൂടുമ്പോഴാണ് എന്നതാണ്. ഗള്‍ഫ് തൊഴില്‍ മേഘല പല മുസ്ലിം അനുശസനങ്ങളെയും കാറ്റില്‍ പരതുന്നതാണ്. ഉദാ: വേലയ്ക്കു മതിയായ കൂലി കൊടുക്കണം, ചെയ്ത ജോലിക്ക് കൂലി കൃത്യ സമയത്തു കൊടുക്കണം, . . . ഇത്യാദി.
Subscribe to:
Posts (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന് ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്, കൊച്ചു ചാത്തന് എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html