പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Thursday, November 6, 2008

സിന്ദൂരം തൊടുന്നതെന്തിനു??

വീണ്ടും ആ ചോദ്യം. . . .
പണ്ടു ഞാനീ സംശയം ഒരു ബ്ലോഗിലൂടെ പറഞ്ഞുരുന്നു. ഇന്നിതാ കലൈഞ്ജര്‍ കരുണാനിധി ഈ ചോദ്യവുമായി വന്നിരിക്കുന്നു. ഈ വയസാം കാലത്ത് ഇമ്മാതിരി ചോദ്യം എറിഞ്ഞു ഉള്ള വോട്ടു കൂടി കളയണോ, തലൈവാ ,,,,,
സിന്ദൂരം ഒരടിമത്തം ആണെന്ന് ഈ പെണ്‍ വര്‍ഗ്ഗം മനസ്സിലാക്ക്മെന്നു എനിക്ക് തോന്നുന്നില്ല.

1 comment:

  1. കുട്ടിച്ചാത്താ,

    സിന്ദൂരധാരണം (നെറുകയിലുള്ള സിന്ദൂര ധാരണം) എന്ന ആചാരത്തെക്കുറിച്ച് തന്ത്രശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി ആചാര്യന്‍ ഹരിസ്വാമികളുടെ വാക്കുകള്‍ ശ്രദ്ധിക്കുക.

    മുടിയുടെ പകര്‍പ്പ് - നെറ്റിയുടെ ഏകദേശം മദ്ധ്യഭാഗത്തായി മുടി രണ്ടായി പകര്‍ന്നു പോകുന്ന ഭാഗം- യോനീമുഖത്തെ പ്രതിനിധീകരിക്കുന്നതായി തന്ത്രത്തില്‍ പരാമര്‍ശമുണ്ട്‌ (കുലാര്‍ണ്ണവ തന്ത്രമാണെന്നു തോന്നുന്നു) അവിടെ താഴെനിന്നും മുകളിലേക്ക് സിന്ദൂരം ചാര്‍ത്തുന്നതിലൂടെ ‘ഇവളുടെ കന്യകാത്വം ഒരു പുരുഷനാല്‍ ഛേദിക്കപ്പെട്ടിരിക്കുന്നു’ എന്ന് അറിയിക്കുകയാണ് ചെയ്യുന്നത്. ഇതിനെ ഒരു അശ്ലീലദൃഷ്ടി കൊണ്ട്‌ നോക്കിക്കാണാതിരിക്കുകയാണെങ്കില്‍ ഇത് സ്ത്രീക്ക് സം രക്ഷണവും, ആഢ്യത്വവും നല്‍കുന്നു. പുരുഷനാല്‍ സം രക്ഷിക്കപ്പെടുന്ന പതിവൃതയായ പത്നിയാണിവള്‍ എന്നതാണ് ഈ സിന്ദൂരധാരണം കൊണ്ട് വെളിവാക്കുന്നത്. ഇന്ന് വിവാഹിതയെങ്കിലും, മകളെങ്കിലും, മാതാവെങ്കിലും അതൊന്നും കാണാന്‍ കഴിവില്ലാത്ത കാമഭ്രാന്തന്മാര്‍ ധാരാളമുണ്ടെങ്കിലും സിന്ദൂരധാരണത്തിന്‍റെ വിലയറിയുന്നവരെങ്കിലും അതു ധരിക്കുന്ന സ്ത്രീകളെ മാനിക്കുകയും, ആദരിക്കുകയും ചെയ്യണം. അതിലൂടെ നാം ഒരു വ്യക്തിയെ മാത്രമല്ല ഒരു വലിയ സംസ്കാരത്തെ കൂടിയാണ് ആദരിക്കുന്നത്.

    ഈ ചിന്ത മുന്‍പോട്ടു വച്ച കുട്ടിച്ചാത്തന് ആശംസകള്‍.

    ReplyDelete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html