പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Thursday, December 4, 2008
ഇന്നത്തെ മാതൃഭൂമി
ഇന്നത്തെ മാതൃഭൂമിയും ഒരു 'പ്ലയ്ബോയ്' മാസികയും കയ്യില്‍ കിട്ടിയാല്‍, മാതൃഭൂമി പത്രം വലിച്ചു കീറി നിലത്തിട്ടു ചവിട്ടി കുപ്പയിലിട്ടു കത്തിക്കും. മുഖപജ് നോക്കൂ,, നിരന്നു കിടക്കുന്ന അഞ്ചു പിഞ്ചുകുഞ്ഞുങ്ങളുടെ ശവശരീരങ്ങളുടെ ബഹുവര്‍ണചിത്രം!! അകത്തളങ്ങളില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ - ജീവന്‍രക്ഷാ ഉപകാരങ്ങള്‍ ഘടിപ്പിച്ച നിലയില്‍!! ഈ പത്ര ഫോട്ടോഗ്രാഫര്‍മാര്‍ മനസീകരോഗികള്‍ ആണോ? ഇതൊരു തരം 'സാഡിസം' ആണ്. പത്രപ്രവര്‍ത്തകര്‍ക്ക് നല്ല മനോരോഗ ചികിത്സ കൊടുക്കണം. ഈ കഴുകന്‍ പത്രപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇവ്ടാരും ഇല്ലേ? മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ 'മ' യില്‍ തുടങ്ങുന്നത് ശരിക്കും അര്‍ത്ഥവത്താണ്.
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
പത്തുലക്ഷം (??) ആളുകള്‍ (ഞാനും) രാവിലെ കണികാണുന്നത്.
ReplyDeleteവലരെ ശരി..
ReplyDeleteഒരു കണക്കിനു ശെരിതന്നെ. നമ്മുടെ ചാനലുകളും അപ്പടിതന്നെ. മനക്കട്ടി ഉള്ളവര്‍ക്കേ ഇതൊക്കെ കാണാനും കേള്‍ക്കാനും വായിക്കാനുമാവൂ..
ReplyDeleteമാധ്യമങ്ങളില്‍ നിന്നാളുകള്‍ മുഖം തിരിക്കുന്ന കാലം ഏറെ അകലെയല്ല. മാധ്യമങ്ങള്‍ മാനസിനു ഭാരമാകുമ്പോള്‍ പിന്നെന്തു ചെയ്യും?
ReplyDeleteഅതെ..എനിക്കും തോന്നി..ഇവിടെ ഉച്ച കഴിഞ്ഞേ നാട്ടില്‍ നിന്നും വരുന്ന പത്രങ്ങള്‍ കിട്ടൂ..അതിന് മുന്നേ ഇന്റര്നെറ്റ് തപ്പി പിടിച്ചു വായിക്കുമ്പോള്‍..കാണുന്ന കാഴ്ച!
ReplyDelete