പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Thursday, December 4, 2008
സ്വകാര്യത - എവിടെ തുടങ്ങുന്നു???
മുംബയ് ഭീകരാക്രമണത്തില്‍ കൊല്ലപെട്ട മേജോര്‍ സന്ദീപിന്റെ വീട്ടില്‍ 'സംസ്കാര ചടങ്ങുകള്‍' കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു കേരളത്തിലെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ചെന്നു. (തിരക്ക് മൂലമാകാം വൈകിയത്!!) മേജര്‍ സന്ദീപിന്റെ വീട്ടുകാര്‍ക്ക് ഇവരെ കാണാന്‍ താല്പര്യമില്ല എന്നറിയിച്ചു. എന്നാല്‍ ഗൃഹനാഥന്റെ കണ്ണ് വെട്ടിച്ച് പിന്‍ വാതിലിലൂടെ പോലീസിന്റെ സഹായത്തോടെ മുഖ്യമന്ത്രി വീട്ടിനകത്ത് പ്രവേശിച്ചു??!! (കഷ്ടം!!) ഇതിപ്പോള്‍ വന്‍ വിവാദമായിരിക്കുന്നു. എനിക്കൊരു സംശയം: ആക്രമണത്താലോ ആത്മത്ത്യയാലോ അപകടത്തിലോ മരണപ്പെടുന്ന വ്യക്തികളുടെ കുടുംബങ്ങങ്ങള്‍ പൊതു സ്വത്താണോ?? അവരുടെ കരച്ചിലും വേദനയും ഏത് ക്യാമറക്കാരനും ഒപ്പിയെടുക്കാമോ. അവരുടെ സ്വകാര്യതയ്ക്ക് യാതൊരു പ്രാധാന്യവും ഇല്ലേ? അടുത്തിടെ ആലപ്പുഴയില്‍ മൂന്നു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തപ്പോഴും ക്യാമറകള്‍ അവരുടെ കുടുംബാങ്ങങ്ങളെ എത്തിനോക്കാന്‍ ഓടിയെത്തി. മൃതദേഹത്തെ കെട്ടിപ്പിടിച്ചു കരയുന്ന വീട്ടുകാരെ ക്യാമറയില്‍ ഒപ്പിയെടുത്തു നാട്ടുകാര്‍ക്കു കാണിച്ചു കൊടുത്തിട്ട് ഇവര്ക്ക് എന്ത് കിട്ടാനാണ്?? ഉറ്റവരെയും ഉടയവരെയും നഷ്ടപെട്ടവര്‍ പൊട്ടികരയുന്നതും അലമുറയിടുന്നതും ഒപ്പിയെടുക്കുന്ന ക്യമാരക്കാരെ നിങ്ങള്‍ക്കുമില്ലേ അമ്മയും പെങ്ങന്മാരും??!! അവരെ വെറുതെ വിട്ടുകൂടെ? ഇതു അശ്ലീലമാണ്,, ശവത്തില്‍ കുത്തലാണ്,,,
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
കണ്ണുനീര് വല്ലവന്‍റെയുമാകുമ്പോള്‍ കാണുന്നത് ഒരു രസമല്ലേ...ചാനലുകാര്‍ക്കായാലും നാട്ടുകാര്‍ക്കായാലും
ReplyDeleteഅതു മാത്രമല്ല. പാട്ടു പാറ്റുന്നവരുടെ വായ്ക്കുള്ളിലേക്കു സൂം ചെയ്ത് പല്ലിണ്റ്റെ ഓട്ട അടച്ചതു വരെ കാണിക്കുക തുടങ്ങിയ ഒരു പാട് നംബറുകള്‍ വേറെ ഇല്ലെ?
ReplyDelete