തെരുവിലെ ഒരു ദരിദ്ര ബാലന് 'റിയാലിറ്റി ഷോ' വില്‍ പങ്കെടുത്തു ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയുന്ന കഥ പറഞ്ഞ 'Slumdog Millionaire' എന്ന സിനിമയ്ക്ക് ഇത്തവണ ഓസ്കാര്‍ പെരുമഴ. ഇവിടെ ഒരു ചോദ്യം - തെരുവിലെ /ചേരിയിലെ ദരിദ്ര ബാലനെ 'Slumdog' അഥവാ 'തെരുവ് പട്ടി' എന്ന് വിളിക്കുന്നത് ശരിയാണൊ? SLUM -ഇല് താമസിക്കുന്നവര്‍ എല്ലാം DOGS ആണോ?? ആ TITLE ഒഴിവാക്കികൂടായിരുന്നോ? ഒരു വിദേശിക്ക് ഇന്ത്യയോടുള്ള പുശ്ച്ചം ആണോ ഈ തലക്കെട്ടില്‍ നിറയുന്നത്? ഇന്ത്യക്കാരെ മൊത്തത്തില്‍ ആണോ 'പട്ടികള്‍' എന്ന് വിളിച്ചിരിക്കുന്നത്? എ.ആര്.റഹ്മാന് ഇതിലും നല്ല എത്രയോ ഗാനങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു?
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Monday, February 23, 2009
Monday, February 16, 2009
ബുള്ളെറ്റ് ട്രെയിന്‍ കേരളത്തില്‍ ??
ബുള്ളെറ്റ് ട്രെയിന്‍ കേരളത്തില്‍ ഓടിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തുമെന്ന് റെയില്‍വേ ബഡ്ജറ്റ് പറയുന്നു. ബുള്ളെറ്റ് ട്രെയിന്വേഗത മണിക്കൂറില്‍ 250-350 കി.മി. ആണത്രേ !! എന്തിനാ സാറന്മാരെ വെറുതെ ആശിപ്പിക്കുനത്? കേരളത്തിനെ ഭൂപ്രക്രിതിയ്ക്ക് ഇത്ര വേഗമുള്ള ട്രെയിന്‍ യോജിക്കുമോ? എന്തിനാ വെറുതെ?
വന്ചിനാട് എക്സ്പ്രസ്സ് ഏറണാകുളം വിടുന്നത് രാവിലെ 5 മണിക്കാണ് . അത് തിരുവനന്തപുരത്ത് എത്തുന്നത് 10 മണിക്കും. ദൂരം 220 കി.മി. അതായത് 45-50 കി.മി. വേഗതയിലാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത്. ഇതാണ് കേരളത്തിലോടുന്ന മിക്ക ട്രെയിനുകളുടെയും വേഗത.
ഇപ്പോഴുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നു കൂടി മെച്ചപ്പെടുത്തി 'ഡബിള്‍ ലൈന്‍' പണി പൂര്‍ത്തിയാക്കിയാല്‍ ഒരു 150 കി.മി. വെങതയിലോടുന്ന ട്രെയിനുകളെ ക്കുറിച്ച് നമുക്കു ചിന്തിക്കാം. അപ്പോള്‍ തന്നെ എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ ഓടാന്‍ രണ്ടു മണിക്കൂറില്‍ താഴെ മതിയാവും. അത് തന്നെ കേരളീയരുടെ ജീവിതത്തില്‍ എത്ര വലിയ മാറ്റം വരുത്തും. .. അത് കൊണ്ടു നമുക്ക് നടക്കുന്ന കാര്യം വല്ലതും ആലോചിക്കാം. എന്നിട്ട് പോരെ 'ബുള്ളെറ്റ് ട്രെയിന്‍' ???

Subscribe to:
Posts (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന് ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്, കൊച്ചു ചാത്തന് എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html