പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Showing posts with label ഇന്ത്യ. Show all posts
Showing posts with label ഇന്ത്യ. Show all posts

Friday, May 16, 2014

എന്റെ തിരഞ്ഞെടുപ്പ് അവലോകനം - 2014

മലയാളികൾ കൂടുതൽ ബൗദ്ധിക നിലവാരം പുലർത്തുന്നവരാണെന്ന് സ്വയം വിചാരിക്കുന്നു.

ബി.ജെ.പി വർഗീയ പാർട്ടിയാണ്, കേരളത്തിൽ അക്കൗണ്ട്‌ തുറക്കാൻ ഞങ്ങൾ സമ്മതിക്കില്ല. എന്നാൽ മുസ്ലിം ലീഗ് നല്ല മതേതര ജനാധിപത്യ പാർട്ടി ആണുതാനും!

കേവലം ഒരു സിനിമ നടൻ എന്നതിൽ കവിഞ്ഞ് യാതൊരു സാമൂഹിക പ്രതിബദ്ധതയും കാണിച്ചിട്ടില്ലാത്ത ശ്രീ. ഇന്നസെന്റിനെ മത്സരിപ്പിച്ചത് എല്‍ .ഡി.എഫിന്റെ രാഷ്ട്രീയ പാപ്പരത്തം. അങ്ങേരെ ജയപ്പിച്ച ജനങ്ങളെ എന്ത് വിളിക്കണം?

തിരുവനന്തപുരത്ത് രാജഗോപാലിനെപ്പോലെ ഒരു കറ തീർന്ന വ്യക്തിത്വം വേറെ ആരുണ്ട്? അങ്ങേരെ നമ്മൾ തോൽപിച്ചു? കേരളത്തിന്‌ ഉറപ്പായിരുന്ന ഒരു കാബിനറ്റ്‌ മന്ത്രിപഥം അങ്ങിനെ തട്ടിത്തെറിപ്പിച്ചു. പമ്പര വിഡ്ഢികൾ! 

ഈ ശ്രീമതി ടീച്ചറും പി. കരുണാകരനും ഒക്കെ ലോക്സഭയിൽ പോയി എന്തെടുക്കുമോ ആവൊ?

കുറെ മദ്രസ്സകളും മൌലവിമാരും രൂപതകളും പിതാക്കന്മാരും ഒക്കെയാണോ നമ്മൾ മലയാളികളുടെ രാഷ്ട്രീയബുദ്ധിയെ നിയന്ത്രിക്കുന്നത്‌? ഈ  ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി നമ്മെ എവിടെ എത്തിക്കും? 

ദേശീയ രാഷ്ട്രീയത്തിൽ നട്ടെല്ല് നിവർത്തി നിൽക്കാൻ കഴിവുള്ള മലയാളി നേതാക്കൾ ഇല്ലേ?              

Friday, October 18, 2013

വിവാഹപ്രായം എന്താവണം?

പത്താം ക്ലാസ്സു കഴിഞ്ഞാൽ ആവശ്യമുള്ളവർക്ക് വിവാഹം കഴിക്കാനുള്ള അനുവാദം കൊടുക്കണം. കുറഞ്ഞ വിവാഹ പ്രായം 16  ആക്കുക. ആവശ്യമുള്ളവർ (കാശുള്ളവരും!!) പഠിക്കട്ടെ.   അല്ലാത്തവരെ വെറുതെ വിടുക.

ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം വലിയൊരു വ്യവസായം ആണല്ലോ. അക്കൂട്ടർക്ക്‌ ആളെ കിട്ടാനാണ്‌ പ്രായം കൂട്ടണം എന്നു പറഞ്ഞു മുറവിളി നടത്തുന്നത്. ഈ സ്വകാര്യ -സ്വാശ്രയ വിദ്യാഭ്യാസം കൊണ്ട് എന്തു പ്രയോജനം?

പഠിച്ചിറങ്ങുന്നവർ എന്തു ചെയ്യുന്നു? കുറെ ഐ.ടി. / കാൾ സെൻറർ ജോലി ചെയ്‌താൽ മതിയോ? അല്ലെങ്കിൽ ബാങ്ക് / മൊബൈൽ കമ്പനികൾ!! ഇവിടെയൊക്കെ ജോലി ചെയ്തു ചോരയും നീരും ഊറ്റിയെടുത്ത് ജീവിതത്തിലെ നല്ല കാലം (20 മുതൽ 28 വയസ്സ് വരെ) കഴിഞ്ഞ് വിവാഹ / കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ അവരുടെ ഊർജ്ജ്വസ്വലതയൊക്കെ എങ്ങോ പോയിരിക്കും.

വർദ്ധിച്ച് വരുന്ന വിവാഹ മോചനങ്ങൾക്കും ദാമ്പത്യ തകർച്ചയ്ക്കും കാരണം ഈ വൈകിയവിവാഹങ്ങൾ അല്ലേ?


  1. വിവാഹപൂർവ്വ ലൈംഗീകത കുറയും 
  2. ആളുകൾ  കൂടുതൽ പക്വതയുള്ളവരാകും  
  3. ആരോഗ്യമുള്ള കുട്ടികൾ ഉണ്ടാവും 
  4. മാതാപിതാക്കളുടെ നല്ല പ്രായത്തിൽ കുട്ടികൾക്ക് ജോലിയിൽ പ്രവേശിച്ച് സ്വന്തം കാലിൽ നിൽക്കാൻ കഴിയും 
  5. കുട്ടികൾക്ക് നല്ല ആരോഗ്യമുള്ള മാതാപിതാക്കളെ കിട്ടും 
  6. ബാച്ചിലർ ലൈഫിലെ അനാവശ്യ ചെലവുകൾ ഇല്ലാതാവും 
  7. സമ്പാദ്യശീലം വർദ്ധിക്കും 
  8. നേരത്തേ വിവാഹം കഴിക്കുന്നവരിൽ ഉത്തരവാദിത്യബോധം കൂടുതലാണ്.


വിദ്യാഭ്യാസം എന്നാൽ കോളേജിൽ പോയി കാശു കൊടുത്തു വാങ്ങുന്ന ഡിഗ്രികൾ മാത്രമല്ല . അനൗപചാരിക വിദ്യാഭ്യാസം വളരെ പ്രധാനമാണ്. സ്വകാര്യ വിദ്യാഭ്യാസ കച്ചവടം അല്ലാതെ ജീവിതത്തിൽ നിന്നും പഠിക്കാൻ ഒത്തിരി ഉണ്ടല്ലോ.

ഔപചാരികമായി പഠിക്കാതെ കൃഷിയും വീട്ടു ജോലിയും ആയി കഴിഞ്ഞിരുന്ന നമ്മുടെ പഴയ തലമുറയിലെ കാർന്നോന്മാരിൽ കണ്ടിരുന്ന  ബുദ്ധിയും വിവേകവും വിവേചനാ ശീലവും  ഇന്നത്തെ പി.എച്ച്.ഡി ബിരുദക്കാർക്കു കാണുമോ?

കമ്പോള സംസ്കാരം ആണ് വിവാഹപ്രായം കൂട്ടണം എന്ന് വാശി പിടിക്കുന്നത്‌. അതിനു പിന്നിൽ അവരുടെ സ്വാർത്ഥ താൽപര്യങ്ങളും കച്ചവട ബുദ്ധിയും ആണ്.

പ്രധാനമായും  - വിദ്യാഭ്യാസ കച്ചവടം, ആശുപത്രി വ്യവസായം, ഐ .ടി . കമ്പനികൾ എന്നിവർക്ക് ഇരകളെ കിട്ടുന്നു, ഇങ്ങനെ വിവാഹ പ്രായം നീട്ടുന്നതിലൂടെ!!  
      

Wednesday, February 13, 2013

ദില്ലി ബലാല്‍സംഗം-കൊലപാതകം


ദില്ലി പെണ്‍കുട്ടി കോളേജില്‍ പഠിക്കുമ്പോള്‍ കാമുകനുമൊത്ത് സെക്കന്റ്‌ ഷോ കാണാന്‍ പോയി. മടങ്ങി വരുമ്പോള്‍ അര്‍ദ്ധരാത്രി 12 മണിക്ക് ഒരു ആളില്ലാത്ത ബസ്സില്‍ കയറി. (തെറ്റ്) സണ്‍ ഫിലിം ഒട്ടിച്ച, അകം പുറം കാണാന്‍ പറ്റാത്ത ഈ ബസ്സില്‍ എന്തിനു അവര്‍ കയറി? വീട്ടുകാര്‍ പഠിക്കാനായി ദില്ലിക്കയച്ച പെണ്‍കുട്ടി എന്തിന് അര്‍ദ്ധരാത്രിയില്‍ കറങ്ങാന്‍ പോയി ? (തെറ്റ് ) ബസ്സ് ഓട്ടം കഴിഞ്ഞ്  ഗാരേജില്‍ കൊണ്ടിടുമ്പോള്‍ ആണ് (മദ്യപിച്ചിരുന്ന )ജീവനക്കാര്‍ (പൈശാചീകര്‍)) ഈ പ്രണയ ബദ്ധരായ കാമുകരെ ശ്രദ്ധിക്കുന്നത്. പ്രോവോക്ക്ട് ദെം ????!!!! (ഇതൊക്കെ സത്യമാണോ ?)     

Friday, October 26, 2012

കൊച്ചി മെട്രോ നടക്കുമോ? ഓടുമോ?

ഞാന്‍ ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്തിട്ടുണ്ട്. സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ ബുള്ളെറ്റ് ട്രെയിന്‍ സര്‍വ്വീസിനെക്കുറിച്ച് കേട്ടിട്ടുണ്ട്. കൊച്ചി മെട്രോ വരും വരും എന്ന് പറയുന്നു, എന്നാല്‍ ഇത് നടക്കില്ല എന്ന് തന്നെയാണ് എന്റെ പൂര്‍ണ വിശ്വാസം. കേരളത്തിന്റെ പ്രകൃതിക്കും, കാലാവസ്ഥയ്ക്കും ആളുകളുടെ മനോഭാവത്തിനും ഈ കൊച്ചി മെട്രോ ചേരുന്നതല്ല. അധികവും മഴക്കലമാണല്ലോ, കേരളത്തില്‍ അപ്പോള്‍ ഈ ട്രെയിനില്‍ കയറി യാത്ര ചെയ്യാന്‍ ഒന്നും മലയാളി തുനിയില്ല. ആട്ടോയും കാറും ബൈക്കും മാറ്റി വച്ച് കുറച്ചു ദൂരം യാത്ര ചെയ്യാന്‍ നമ്മുടെ മലയാളി തുനിയില്ല! അതുകൊണ്ട് തന്നെ ഇത് വന്നാലും ഒരു പരാജയം ആയിരിക്കും. ചെന്നൈ, ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഉള്ളപോലെ ദിനവും വലിയൊരു ജനസംഖ്യ പൊതുയാത്ര സംവിധാനങ്ങളെ ഉപയോഗിക്കുന്നില്ല. ഉദാഹരണത്തിന് ഇവിടെ വോള്‍വോ എ.സി ബസ്സ് ഓടിതുടങ്ങിയിട്ടു ആറുമാസത്തിനു മേലെയായി, ഇപ്പോഴും അത് പരാജയം ആണ്. മറ്റു മെട്രോകളിലെ പോലെ  ജനസാന്ദ്രത ഒരു പ്രദേശത്ത് മാത്രം തിങ്ങി നിറഞ്ഞു നില്‍ക്കുകയല്ല കേരളത്തില്‍. കേരളം മൊത്തത്തില്‍ ഒരു മെട്രോ ആണ്. ഇവിടെ നഗരവും ഗ്രാമവും തമ്മില്‍ വേര്‍തിരിക്കാന്‍ പ്രയാസം ആണ്. ഉദാ: ചെന്നൈ നഗരത്തില്‍ നിന്നും 25-30 കി.മി. പുറത്തേക്കു സഞ്ചരിച്ചാല്‍ തുറസായ ഭൂമി കാണാം. എന്നാല്‍ കൊച്ചിയില്‍ ഇത് പോലെ പുറത്തേക്കു പോയാല്‍ പിറവം, കൂത്താട്ടുകുളം, പാലാ അല്ലെങ്കില്‍ ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കിഴക്കമ്പലം തുടങ്ങിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നു.

ഇനി ഇതിലെ അഴിമതിയെക്കുറിച്ച് അല്പം. ഇന്ത്യയില്‍ മെട്രോ നിര്‍മ്മിക്കാന്‍ ഈ ഒരു ശ്രീധരന്‍ മാത്രമേ ഉള്ളൂ എന്ന ധാരണ തെറ്റാണ്. വേറെയും ശ്രീധരന്മാര്‍ ഉണ്ടാവാം, അല്ലെങ്കില്‍ ഉണ്ടാവണം. ജപ്പാനിലും സിംഗപൂരും ഡി.എം.ആര്‍.സി -യേക്കാള്‍ പ്രഗല്‍ഭ കമ്പനികള്‍ ഉണ്ടാവാം, ഉണ്ട്. ശ്രീധരനും ഡല്‍ഹി മെട്രോയും ഇല്ലെങ്കില്‍ ഇവിടെ പ്രളയം എന്ന് ധരിക്കുന്നത് തെറ്റല്ലേ? പിന്നെ ഭരിക്കുന്ന പാര്‍ട്ടി ഇതില്‍ കയ്യിട്ടുവാരാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കും പണം വേണ്ടേ? പാര്‍ട്ടി നന്നാക്കാനും നേതാക്കന്മാരുടെ വീട് നന്നാക്കാനും! അല്ലാതെ ജനങ്ങളുടെ നന്മ മാത്രം ലക്ഷ്യമിട്ട് ഭരിക്കുന്ന/ ഭരിക്കാന്‍ താല്പര്യമുള്ള ഒരു രാഷ്ട്രീയ പാര്‍ടിയെ കാണിച്ചു തരൂ. ഞാന്‍ എന്റെ തല മൊട്ടയടിക്കാം!! വലതായാലും  ഇടതായാലും കാവി ആയാലും അഴിമതി അവരുടെ കൂടെയില്ലേ? ഇതൊരു പദ്ധതിയും പ്രഖ്യാപിക്കുമ്പോള്‍ അതില്‍ നിന്നും തങ്ങള്‍ക്കു എന്ത് കിട്ടും എന്നല്ലേ എല്ലാവരുടെയും ചിന്ത? പണ്ട് രാജീവ്‌ ഗാന്ധി പ്രഥാനമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് 100 രൂപ വികസനത്തിന്‌ വേണ്ടി നീക്കി വയ്ക്കുമ്പോള്‍ ജനങ്ങളില്‍ എത്തുന്നത്‌ 17 രൂപ മാത്രമാണെന്ന്. അതില്‍ പദ്ധതി ചെലവും, കാലതാമസത്തിന്റെ നഷ്ടവും ഉദ്യോഗസ്ഥരുടെ കിഴിവും രാഷ്ട്രീയക്കാരന്റെ കഴിവും ഒക്കെ കൂടും. 

അപ്പോള്‍ പിന്നെ 5500 കോടി രൂപ വകയിരുത്തിയ കൊച്ചി മെട്രോ പണിയുമ്പോള്‍ ഭരിക്കുന്നവര്‍ക്കും കിട്ടണ്ടേ ചായക്കാശ്?? ഈ ഭരണത്തില്‍ പണി തീര്‍ന്നാല്‍ വലതന്മാര്‍ മാത്രം അനുഭവിക്കും. പണി നീട്ടി കൊണ്ടോയാല്‍ ചിലപ്പോള്‍ ഇടതനും കിട്ടും ഗുണം. നല്ല അഴിമതിക്കാരാണ് നല്ല വികസന നായകന്മാര്‍ എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. ഉദാ: കെ.കരുണാകരന്‍  അന്തോണിയും അച്ചുമാമയും മാത്രം ഭരിച്ചിരുന്നെങ്കില്‍ ഈ നെടുമ്പാശ്ശേരിയും കലൂര്‍ സ്റ്റേഡിയവും ഗോശ്രീ പാലങ്ങളും ഉണ്ടാകുമായിരുന്നോ?

ഇന്ത്യയില്‍ രാജ്യ രക്ഷയ്ക്കെന്ന വ്യാജേന നാം വാങ്ങി കൂട്ടുന്ന ആയുധങ്ങള്‍, പടക്കോപ്പുകള്‍ തുടങ്ങിയവയ്ക്ക് എത്ര ആയിരം കോടി രൂപയാണ് ചെലവാക്കുന്നത്? അന്തോണി പുണ്യാളന്‍ നടത്തുന്ന ഈ ഇടപാടുകളില്‍ അഴിമതി അല്ലാതെ മറ്റെന്താണുള്ളത്? (ആരു മന്ത്രിയായാലും രക്ഷയില്ല!!). പാകിസ്ഥാന്‍ ആക്രമണം, ചൈന പ്രതിരോധം എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു നാം വാങ്ങി കൂട്ടുന്നത്‌ ലക്ഷം കോടി രൂപയുടെ പഴയ യുദ്ധസാമഗ്രികള്‍ ആണ്. ഇനിയിപ്പോള്‍ ഭരണം മാറി കവിയോ, ഇടതോ വന്നെന്നു വിചാരിക്കുക, അപ്പോള്‍ ഇതിനു മാറ്റം ഉണ്ടാവുമോ? അവരും ഈ ചക്കരകുടത്തില്‍ കയ്യിടും, നക്കും. തീവ്രവാദവും യുദ്ധഭീഷണിയും  പറഞ്ഞു ഈ വാങ്ങിക്കൂട്ടുന്നതൊക്കെ രാജ്യസ്നേഹം കൊണ്ടല്ല, മറിച്ചു കമ്മീഷന്‍ മോഹിച്ചു തന്നെയല്ലേ?

കൊച്ചി മെട്രോയില്‍ നിന്നും ശ്രീധരനെ ഒഴിവാക്കാന്‍ നീക്കം, ഡി.എം.ആര്‍.സി യെ ഒഴിവാക്കുന്നത് കമ്മീഷന്‍ പറ്റാന്‍ വേണ്ടിയാണ് എന്നൊക്കെ പറഞ്ഞുള്ള കോലാഹലം തുടങ്ങിയിട്ട് ഒരാഴ്ചയായി. ഇതൊക്കെ കേട്ടപ്പോള്‍ കുറച്ചു കാര്യങ്ങള്‍ ചിന്തിച്ചു പോയി. വികസനത്തിന്റെ ഭാഗമാണ് കമ്മീഷന്‍//// അഴിമതി.  പിന്നെതിനാണ് സാറന്മാരെ ഈ പുറാട്ട്‌ നാടകങ്ങള്‍!!?? 

2ജി /3ജി കുംബകോണങ്ങള്‍ പോലെ കുറച്ചു വര്‍ഷം കഴിയുമ്പോള്‍ പുറത്തു വരും ചെന്നൈ, ബംഗ്ലൂര്‍, കൊച്ചി കുംബകോണകഥകള്‍!.

Monday, February 23, 2009

ഓസ്കാര്‍ - തെരുവ് പട്ടിക്ക്?

തെരുവിലെ ഒരു ദരിദ്ര ബാലന് 'റിയാലിറ്റി ഷോ' വില്‍ പങ്കെടുത്തു ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയുന്ന കഥ പറഞ്ഞ 'Slumdog Millionaire' എന്ന സിനിമയ്ക്ക് ഇത്തവണ ഓസ്കാര്‍ പെരുമഴ. ഇവിടെ ഒരു ചോദ്യം - തെരുവിലെ /ചേരിയിലെ ദരിദ്ര ബാലനെ 'Slumdog' അഥവാ 'തെരുവ് പട്ടി' എന്ന് വിളിക്കുന്നത് ശരിയാണൊ? SLUM -ഇല്‍ താമസിക്കുന്നവര്‍ എല്ലാം DOGS ആണോ?? ആ TITLE ഒഴിവാക്കികൂടായിരുന്നോ? ഒരു വിദേശിക്ക് ഇന്ത്യയോടുള്ള പുശ്ച്ചം ആണോ ഈ തലക്കെട്ടില്‍ നിറയുന്നത്? ഇന്ത്യക്കാരെ മൊത്തത്തില്‍ ആണോ 'പട്ടികള്‍' എന്ന് വിളിച്ചിരിക്കുന്നത്? എ.ആര്‍.റഹ്മാന്‍ ഇതിലും നല്ല എത്രയോ ഗാനങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു?

Wednesday, September 17, 2008

ജോര്‍ജ്ജ് ബുഷിനു ചൊറിച്ചില്‍,

അമേരിക്ക‍ സാമ്പത്തീകമേഖലയില്‍ വന്‍ തകര്‍ച്ച നേരിടുന്നു। പല വന്‍ കിട ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും പ്രതിസന്ധിയിലാണ്। ഇതിനിടയില്‍ ബുഷ് അച്ചായന്റെ തമാശ കേള്‍ക്കൂ। ഇന്ത്യയിലെ കഞ്ചാവു കൃഷിയെക്കുറിച്ച് അച്ചായനു വലിയ ആശങ്കയാണത്രേ!!! സ്വന്തം നഗ്നത മറയ്ക്കാന്‍ ഇമ്മാതിരി ഇളി, ഇളിക്കണോ ബുഷ് അങ്കിള്‍??

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html