ചുരിദാര്‍ ഷാള്‍ ബൈക്കിന്റെ പിന്‍ചക്രത്തില്‍ കുടുങ്ങി ഒരു യുവതി മരണപ്പെട്ടത് പത്രത്തില്‍ നാം വായിച്ചു. ഹാ, കഷ്ടം എന്ന് നാമെല്ലാവരും പറഞ്ഞു. മറന്നു....
പരമശിവന് കഴുത്തില്‍ പാമ്പിനെ ചുറ്റിയിട്ടിരിക്കുന്ന പോലെ ഷാളും കോര്‍ത്തിട്ടു ഇന്ന് ഒരു യുവതി റോഡിലൂടെ നടന്നു പോകുന്നത് കണ്ടപ്പോള്‍, ഈ ഷാളിന്റെ ആവശ്യം/ഉപയോഗം എന്താണെന്നു ചിന്തിച്ചുപോയി. മാറ് മറയ്ക്കാനാണെന്നാണ് വ്യംഗ്യം. ചുരിദാറിട്ട ദേഹം മറയ്ക്കാന്‍ പിന്നെയും എന്തിനാണ് ഒരു കൊതുകുവല പോലുള്ള തുണി? അതോ, ചുറ്റിയിടുന്നത് കഴുത്തിന്‍മേലും!!
വെറുതെ ഫാഷന്‍ വേണ്ടി കഴുത്തില്‍ ചുറ്റുന്ന ഈ ആറുമുഴം തുണി വേണ്ടെന്നു വയ്ക്കുക. ചുരിദാര്‍ ഷാള്‍ കുരുങ്ങിയുള്ള അപകടങ്ങള്‍/ മരണങ്ങള് ഒഴിവാക്കുക. ഷാള്‍ ഇല്ലാത്ത, കഴുത്ത് വൃത്തിയായി വെട്ടി തയ്ച്ച ചുരിദാര്‍/സാല്‍വാര്‍ ഇട്ടുകൊണ്ട് തലയുയര്‍ത്തി പിടിച്ചു നടക്കൂ സഹോദരിമാരെ.
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Friday, May 21, 2010
Subscribe to:
Posts (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന് ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്, കൊച്ചു ചാത്തന് എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html