വെടിക്കെട്ട് ദൈവ പ്രീതിയ്ക്കു വേണ്ടി നടത്തുന്നതല്ല. മറിച്ച് ജനങ്ങളുടെ വിനോദത്തിനു വേണ്ടി നടത്തുന്നതാണ്.
രാജ്യത്തെ ഏതെങ്കിലും 'ഷോപ്പിംഗ് മാളിൽ' അല്ലെങ്കിൽ 'സിനിമ തീയറ്ററിൽ' തീപിടുത്തം ഉണ്ടായാൽ എന്താവും അവസ്ഥ? അതറിഞ്ഞു കൊണ്ടു തന്നെയാണ് നാമെല്ലാവരും അവിടെയൊക്കെ പോകുന്നത്. വെടിക്കെട്ട് കാണാൻ പോകുന്നവരും മറിച്ചല്ല. രാജ്യത്തെ നിയമങ്ങളും മനുഷ്യന്റെ ബുദ്ധിക്കു നിരക്കുന്ന സുരക്ഷാ സൗകര്യങ്ങളും ഒരുക്കങ്ങളും തീർച്ചയായും പാലിക്കപ്പെടണം, അതിൽ സംശയമില്ല. അടുത്തുള്ള ആളുകൾക്കോ വീടുകൾക്കോ എന്തിന് മൃഗങ്ങൾക്കു പോലും ബുദ്ധി മുട്ടുണ്ടാവാതെ വേണം വെടിക്കെട്ട് നടത്താൻ. കേരളത്തിൽ ഇതിനു സൌകര്യമുള്ളത് 'തൃശ്ശൂർ പൂരം' നഗരിയിൽ മാത്രമാണ്.
പൂരങ്ങളും ഉത്സവങ്ങളും ഇല്ലാതാക്കി ഇവിടെ മാളുകളും അമ്യൂസ്മെന്റ് പാർക്കുകളും സിനിമകളും മാത്രം 'ബിസിനസ്' ആയി നടത്തി ലാഭം കൊയ്യാൻ ധാരാളം 'നിക്ഷേപകർ' ക്യൂ നിൽക്കുന്നുണ്ടെന്നറിയാം . സാധാരണക്കാരുടെ വിനോദമായ, ആഹ്ളാദമായ (ലഭാക്കൊതിയില്ലാത്ത, പണച്ചിലവു കുറഞ്ഞ) പൂരങ്ങളും ഉത്സവങ്ങളും പെരുന്നാളുകളും വള്ളം കളികളും നിലനില്ക്കുക തന്നെ വേണം.