പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Friday, October 18, 2013

വിവാഹപ്രായം എന്താവണം?

പത്താം ക്ലാസ്സു കഴിഞ്ഞാൽ ആവശ്യമുള്ളവർക്ക് വിവാഹം കഴിക്കാനുള്ള അനുവാദം കൊടുക്കണം. കുറഞ്ഞ വിവാഹ പ്രായം 16  ആക്കുക. ആവശ്യമുള്ളവർ (കാശുള്ളവരും!!) പഠിക്കട്ടെ.   അല്ലാത്തവരെ വെറുതെ വിടുക.

ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം വലിയൊരു വ്യവസായം ആണല്ലോ. അക്കൂട്ടർക്ക്‌ ആളെ കിട്ടാനാണ്‌ പ്രായം കൂട്ടണം എന്നു പറഞ്ഞു മുറവിളി നടത്തുന്നത്. ഈ സ്വകാര്യ -സ്വാശ്രയ വിദ്യാഭ്യാസം കൊണ്ട് എന്തു പ്രയോജനം?

പഠിച്ചിറങ്ങുന്നവർ എന്തു ചെയ്യുന്നു? കുറെ ഐ.ടി. / കാൾ സെൻറർ ജോലി ചെയ്‌താൽ മതിയോ? അല്ലെങ്കിൽ ബാങ്ക് / മൊബൈൽ കമ്പനികൾ!! ഇവിടെയൊക്കെ ജോലി ചെയ്തു ചോരയും നീരും ഊറ്റിയെടുത്ത് ജീവിതത്തിലെ നല്ല കാലം (20 മുതൽ 28 വയസ്സ് വരെ) കഴിഞ്ഞ് വിവാഹ / കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ അവരുടെ ഊർജ്ജ്വസ്വലതയൊക്കെ എങ്ങോ പോയിരിക്കും.

വർദ്ധിച്ച് വരുന്ന വിവാഹ മോചനങ്ങൾക്കും ദാമ്പത്യ തകർച്ചയ്ക്കും കാരണം ഈ വൈകിയവിവാഹങ്ങൾ അല്ലേ?


  1. വിവാഹപൂർവ്വ ലൈംഗീകത കുറയും 
  2. ആളുകൾ  കൂടുതൽ പക്വതയുള്ളവരാകും  
  3. ആരോഗ്യമുള്ള കുട്ടികൾ ഉണ്ടാവും 
  4. മാതാപിതാക്കളുടെ നല്ല പ്രായത്തിൽ കുട്ടികൾക്ക് ജോലിയിൽ പ്രവേശിച്ച് സ്വന്തം കാലിൽ നിൽക്കാൻ കഴിയും 
  5. കുട്ടികൾക്ക് നല്ല ആരോഗ്യമുള്ള മാതാപിതാക്കളെ കിട്ടും 
  6. ബാച്ചിലർ ലൈഫിലെ അനാവശ്യ ചെലവുകൾ ഇല്ലാതാവും 
  7. സമ്പാദ്യശീലം വർദ്ധിക്കും 
  8. നേരത്തേ വിവാഹം കഴിക്കുന്നവരിൽ ഉത്തരവാദിത്യബോധം കൂടുതലാണ്.


വിദ്യാഭ്യാസം എന്നാൽ കോളേജിൽ പോയി കാശു കൊടുത്തു വാങ്ങുന്ന ഡിഗ്രികൾ മാത്രമല്ല . അനൗപചാരിക വിദ്യാഭ്യാസം വളരെ പ്രധാനമാണ്. സ്വകാര്യ വിദ്യാഭ്യാസ കച്ചവടം അല്ലാതെ ജീവിതത്തിൽ നിന്നും പഠിക്കാൻ ഒത്തിരി ഉണ്ടല്ലോ.

ഔപചാരികമായി പഠിക്കാതെ കൃഷിയും വീട്ടു ജോലിയും ആയി കഴിഞ്ഞിരുന്ന നമ്മുടെ പഴയ തലമുറയിലെ കാർന്നോന്മാരിൽ കണ്ടിരുന്ന  ബുദ്ധിയും വിവേകവും വിവേചനാ ശീലവും  ഇന്നത്തെ പി.എച്ച്.ഡി ബിരുദക്കാർക്കു കാണുമോ?

കമ്പോള സംസ്കാരം ആണ് വിവാഹപ്രായം കൂട്ടണം എന്ന് വാശി പിടിക്കുന്നത്‌. അതിനു പിന്നിൽ അവരുടെ സ്വാർത്ഥ താൽപര്യങ്ങളും കച്ചവട ബുദ്ധിയും ആണ്.

പ്രധാനമായും  - വിദ്യാഭ്യാസ കച്ചവടം, ആശുപത്രി വ്യവസായം, ഐ .ടി . കമ്പനികൾ എന്നിവർക്ക് ഇരകളെ കിട്ടുന്നു, ഇങ്ങനെ വിവാഹ പ്രായം നീട്ടുന്നതിലൂടെ!!  
      

Tuesday, September 24, 2013

നിറമുള്ള ചിത്രങ്ങൾ, പകരുന്ന സന്ദേശം!

വർഷങ്ങളായി നിത്യേന രാവിലെ മാതൃഭൂമി പത്രം വായിക്കുന്ന ഒരാളാണു ഞാൻ. കൊച്ചി യൂണിറ്റിൽ അത്യാധുനിക കളർ പ്രിന്റിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 'ഹൈ-ടെക്' പ്രിന്റിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തപ്പോൾ വളരെ സന്തോഷം തോന്നി. എന്നാൽ എന്നാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ആ സന്തോഷം അസ്ഥാനത്തായിരുന്നു എന്ന് തോന്നി. കാരണം 'നഗരം' എഡിഷൻ അടുത്ത  ദിവസം തന്നെ കേടായ (പഴകിയ) സുനാമി ഇറച്ചിയുടെ ബഹുവർണ്ണ ചിത്രങ്ങൾ മത്തങ്ങാ വലുപ്പത്തിൽ പ്രിന്റു ചെയ്തു കൊണ്ടാണി റങ്ങി യത് ! അതു കഴിഞ്ഞു ഉടനെതന്നെ 'മെഡിക്കൽ കോളജിൽ' മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള അഞ്ചു അജ്ഞാത മൃതദേഹങ്ങളുടെ 'കളർ'' ചിത്രങ്ങളുമായി മാതൃഭൂമി പിന്നെയും ഞെട്ടിച്ചു. എന്താണ് 'അജ്ഞാത മൃതദേഹങ്ങളുടെ' ചിത്രം പ്രസിദ്ധപ്പെടുതുന്നതിന്റെ പ്രസക്തി എന്ന് പണ്ടു മുതലേ ഞാനാലോചിക്കാറുണ്ട്. ഒരാളുടെ മുഖം കണ്ട് ആ മൃതദേഹം അയാളുടെ \വീട്ടുകാർ തിരിച്ചറിയുന്നതിനു വേണ്ടി എന്തിനാണ് രാവിലെ തന്നെ ഒരു ലക്ഷം വീട്ടുകാരെ കൊണ്ട് ആ അഴുകിയ / വികൃതമായ മൃതദേഹത്തിന്റെ ചിത്രം കാണിക്കുന്നത് ? ഇതാ ഇപ്പോൾ എല്ലാ പേജും കളർ പ്രിന്റ്‌ ചെയ്യാവുന്ന ആധുനിക വിദ്യ കൈവന്നപ്പോൾ       അജ്ഞാത മൃതദേഹങ്ങളും  കളറി ലായി! കഷ്ടം !! ഇതിൽ എന്ത് സാമൂഹിക പ്രതിബന്ധത യാണു ള്ളത്? ഒരു 'മൃതദേഹം' തിരിച്ചറിയാൻ ഒൻപതു ലക്ഷം വായനക്കാരും രാവിലെ ആറു മണിക്ക് ഈ വികൃത ദൃശ്യം കണി കാണണോ? ദയവായി ജനങ്ങളെ രാവിലെ പത്രം വായിക്കുന്ന ശീലത്തിൽ നിന്നും ആട്ടിപ്പായിക്കരുത്.      പുതിയ സാങ്കേതിക വിദ്യയും പ്രിന്റിംഗ് പ്രസ്സും ഉപയോഗിച്ച്, ഒരു റോസാ പൂവിന്റെ ചിത്രം പ്രിന്റു ചെയ്ത് കാണാൻ കാത്തിരിക്കുന്ന നിരവധി വായനക്കാരുണ്ട്  ഇവിടെ. നഗരത്തിൽ 'കളിമുറ്റം' പേജിൽ കുട്ടികൾ വരയ്ക്കുന്ന കളർ ചിത്രങ്ങൾ ഒരു ദിവസത്തേക്കുള്ള ഉർജ്ജം പകരുന്നു. ആദ്യം സൂചിപ്പിച്ച അശ്ലീല ചിത്രങ്ങൾക്കു വേണ്ടി കളർ സാങ്കേതിക വിദ്യ ഉപയൊഗിക്കരുതെന്നപേക്ഷിക്കുന്നു 

Wednesday, February 13, 2013

ദില്ലി ബലാല്‍സംഗം-കൊലപാതകം


ദില്ലി പെണ്‍കുട്ടി കോളേജില്‍ പഠിക്കുമ്പോള്‍ കാമുകനുമൊത്ത് സെക്കന്റ്‌ ഷോ കാണാന്‍ പോയി. മടങ്ങി വരുമ്പോള്‍ അര്‍ദ്ധരാത്രി 12 മണിക്ക് ഒരു ആളില്ലാത്ത ബസ്സില്‍ കയറി. (തെറ്റ്) സണ്‍ ഫിലിം ഒട്ടിച്ച, അകം പുറം കാണാന്‍ പറ്റാത്ത ഈ ബസ്സില്‍ എന്തിനു അവര്‍ കയറി? വീട്ടുകാര്‍ പഠിക്കാനായി ദില്ലിക്കയച്ച പെണ്‍കുട്ടി എന്തിന് അര്‍ദ്ധരാത്രിയില്‍ കറങ്ങാന്‍ പോയി ? (തെറ്റ് ) ബസ്സ് ഓട്ടം കഴിഞ്ഞ്  ഗാരേജില്‍ കൊണ്ടിടുമ്പോള്‍ ആണ് (മദ്യപിച്ചിരുന്ന )ജീവനക്കാര്‍ (പൈശാചീകര്‍)) ഈ പ്രണയ ബദ്ധരായ കാമുകരെ ശ്രദ്ധിക്കുന്നത്. പ്രോവോക്ക്ട് ദെം ????!!!! (ഇതൊക്കെ സത്യമാണോ ?)     

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html